Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: Divya

ട്രംപിനെ വധിക്കാൻ ഗൂഢാലോചന; പാക് പൗരന് 27 വർഷത്തിലേറെ തടവ്

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെയും മറ്റ് ഉന്നത രാഷ്ട്രീയ നേതാക്കളെയും വധിക്കാൻ ഗൂഢാലോചന നടത്തിയ പാകിസ്താൻ പൗരന് 27 വർഷവും ആറുമാസവും തടവുശിക്ഷ. ആസിഫ് മർച്ചന്റ് എന്ന 48-കാരനെയാണ് ബ്രൂക്ക്ലിനിലെ ഫെഡറൽ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷിച്ചത്. ഇറാന്റെ പിന്തുണയോടെയായിരുന്നു ഇയാളുടെ നീക്കങ്ങളെന്നും കോടതി കണ്ടെത്തി. 2024-ലാണ് ആസിഫ് അറസ്റ്റിലായത്. 2020-ൽ ഇറാന്റെ സൈനിക കമാൻഡർ ഖാസിം സുലൈമാനിയെ അമേരിക്ക വധിച്ചിരുന്നു. ഇതിന് പ്രതികാരമായി അന്നത്തെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെയും മറ്റ് അമേരിക്കൻ നേതാക്കളെയും ലക്ഷ്യമിട്ട് […]
Read more

ചർച്ച പരാജയമല്ല, പ്രതീക്ഷയുണ്ട്; നിരാഹാര സമരം തുടരുമെന്ന് വളർമതി

തിരുവനന്തപുരം: വിദ്യാഭ്യാസ മന്ത്രിയുമായി നടത്തിയ ചർച്ചയ്ക്ക് പിന്നാലെ പ്രതീക്ഷയുണ്ടെന്ന് എൽ.പി.എസ്.ടി. സമരസമിതി സെക്രട്ടറി വളർമതി. അടുത്ത ആഴ്ച വീണ്ടും ചർച്ചയ്ക്ക് സാധ്യതയുണ്ടെന്നും അനുപാതം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നങ്ങൾ ഒരിക്കൽക്കൂടി പരിശോധിക്കേണ്ടതുണ്ടെന്നും വളർമതി പറഞ്ഞു. പട്ടികയ്ക്ക് ഗുണകരമായ നടപടി ഉണ്ടാകുമെന്ന് ഉറപ്പ് ലഭിച്ചതായും അവർ വ്യക്തമാക്കി. ചർച്ച അന്തിമ തീരുമാനത്തിലെത്തുന്നതുവരെ നിരാഹാര സമരം തുടരും. ഇതുവരെ തുടർന്ന രീതിയിൽത്തന്നെ സമരം മുന്നോട്ടുകൊണ്ടുപോകും. ചർച്ച പരാജയമായിട്ടില്ലെന്നും പ്രതീക്ഷയുണ്ടെന്നും വളർമതി പറഞ്ഞു. നേരത്തെ അംഗീകരിച്ച കാര്യങ്ങളിൽ നടപടി ഉണ്ടാകുമെന്ന ഉറപ്പിലാണ് […]
Read more

പാങ്ങാപ്പാറ അഭിരാം വധക്കേസ്: കൊലപാതകത്തിന് ഉപയോഗിച്ച ബെൽറ്റും മറ്റ് തൊണ്ടിമുതലുകളും കണ്ടെത്തി

തിരുവനന്തപുരം: പാങ്ങാപ്പാറ അഭിരാം വധക്കേസിൽ നിർണായക തെളിവുകൾ കണ്ടെത്തി അന്വേഷണസംഘം. കൊലപാതകത്തിന് ഉപയോഗിച്ചെന്ന് കരുതുന്ന അഭിരാമിന്റെ ബെൽറ്റും മൊബൈൽ ഫോണും ഷർട്ടും വെള്ളിമാലയും പോലീസ് കണ്ടെടുത്തു. കൊലപാതകം നടന്ന സ്ഥലത്തിന് സമീപത്തെ കിണറ്റിൽ കല്ലുകെട്ടി താഴ്ത്തിയ നിലയിലായിരുന്നു ഇവ കണ്ടെത്തിയത്. രണ്ടാംഘട്ട തെളിവെടുപ്പിനിടെയാണ് നിർണായക തൊണ്ടിമുതലുകൾ പോലീസിന് ലഭിച്ചത്. കഴക്കൂട്ടം അസിസ്റ്റന്റ് കമ്മിഷണറുടെ നേതൃത്വത്തിലായിരുന്നു പരിശോധന. കിണറ്റിലെ വെള്ളം വറ്റിച്ചാണ് തെളിവുകൾക്കായി തിരച്ചിൽ നടത്തിയത്. കഴക്കൂട്ടം അഗ്നിരക്ഷാസേനയും ചെങ്കൽചൂളയിൽനിന്നുള്ള സ്കൂബാ സംഘവും പരിശോധനയിൽ പങ്കെടുത്തു. മുഖ്യപ്രതി ഉമറിനെ […]
Read more

സഹകരണ വാരാഘോഷത്തിൽ വി. കുഞ്ഞികൃഷ്ണന്റെ പ്രസംഗം തടസ്സപ്പെടുത്തി

കണ്ണൂർ‍: സഹകരണ വാരാഘോഷ പരിപാടിക്കിടെ വി. കുഞ്ഞികൃഷ്ണൻ എം.എൽ.എയുടെ പ്രസംഗം തടസ്സപ്പെടുത്തി പ്രതിഷേധം. പയ്യന്നൂർ കണ്ടോത്ത് നടന്ന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെയാണ് സംഭവം. ഇതിനിടെ എം.എൽ.എയുടെ പി.എയെ സി.പി.ഐ.എം. സഹകരണ സംഘം ഭാരവാഹികൾ കയ്യേറ്റം ചെയ്തതായും ആരോപണമുയർന്നു. തളിപ്പറമ്പ് സർക്കിൾ സഹകരണ യൂണിയന്റെ വാരാഘോഷത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. എന്നാൽ പരിപാടിയുടെ ഉദ്ഘാടകനുമായി ബന്ധപ്പെട്ട് ഇന്നലെ തന്നെ വിവാദം ഉടലെടുത്തിരുന്നു. സ്ഥലം എം.എൽ.എയായ വി. കുഞ്ഞികൃഷ്ണനെ ഉദ്ഘാടകനാക്കാതെ നഗരസഭാ ചെയർമാനെയായിരുന്നു ആദ്യം നിശ്ചയിച്ചിരുന്നത്. പിന്നീട് മന്ത്രി […]
Read more

പാങ്ങാപ്പാറ അഭിരാം വധം; പ്രതിയുമായി വീണ്ടും തെളിവെടുപ്പ്, കിണറ്റിലെ വെള്ളം വറ്റിച്ച് പരിശോധന

തിരുവനന്തപുരം: പാങ്ങാപ്പാറ അഭിരാം വധക്കേസിൽ പ്രതി ഉമറിനെ വീണ്ടും സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി പൊലീസ്. കഴക്കൂട്ടം അസിസ്റ്റന്റ് കമ്മിഷണറുടെ നേതൃത്വത്തിലാണ് പരിശോധന. കൊലപാതകം നടന്ന സ്ഥലത്തിന് സമീപത്തെ കിണറ്റിലെ വെള്ളം വറ്റിച്ചാണ് പരിശോധന നടത്തുന്നത്. കഴക്കൂട്ടം അഗ്നിരക്ഷാസേനയും ചെങ്കൽചൂളയിൽ നിന്നുള്ള സ്കൂബാ സംഘവും പരിശോധനയ്ക്കായി സ്ഥലത്തെത്തിയിട്ടുണ്ട്. കിണറ്റിൽ ബെൽറ്റും മൊബൈൽ ഫോണും ഉൾപ്പെടെയുള്ള നിർണായക തെളിവുകൾ ഉണ്ടാകാമെന്നാണ് പൊലീസിന്റെ സംശയം. നേരത്തെ ഉമർ കാണിച്ചുകൊടുത്ത സ്ഥലത്തിന് എതിർവശത്തുള്ള മറ്റൊരു പുരയിടത്തിലാണ് ഈ കിണർ. പ്രായപൂർത്തിയാകാത്ത പ്രതികൾ ഉൾപ്പെടെയുള്ളവരുടെ […]
Read more

ത്രീ സ്റ്റാർ ബാറുകൾക്ക് തിരിച്ചടി; പുതിയ ലൈസൻസ് അനുവദിക്കില്ലെന്ന് കരട് മദ്യനയം

തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യനയത്തിൽ നിർണായക മാറ്റങ്ങൾ കൊണ്ടുവരാൻ സർക്കാർ ഒരുങ്ങുന്നു. പുതിയ മദ്യനയത്തിന്റെ കരട് നിർദേശപ്രകാരം ത്രീ സ്റ്റാർ ഹോട്ടലുകൾക്ക് പുതിയ ബാർ ലൈസൻസുകൾ അനുവദിക്കില്ല. എന്നാൽ നിലവിൽ ലൈസൻസുള്ള ബാറുകൾക്ക് പ്രവർത്തനം തുടരാനും ലൈസൻസ് പുതുക്കാനും അനുമതിയുണ്ടാകും. പുതിയ ബാറുകൾക്ക് ലൈസൻസ് നൽകുന്നത് നിയന്ത്രിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. സംസ്ഥാനത്തെ ആകെ 906 ബാറുകളിൽ 515 എണ്ണവും ത്രീ സ്റ്റാർ ഹോട്ടലുകളിലാണ് പ്രവർത്തിക്കുന്നത്. 2017-ൽ എൽ.ഡി.എഫ്. സർക്കാർ കൊണ്ടുവന്ന ഭേദഗതിയിലൂടെയാണ് ത്രീ സ്റ്റാർ പദവിയുള്ള ഹോട്ടലുകൾക്കും ബാർ […]
Read more

ബിൽക്കീസ് ബാനു കേസിൽ രണ്ട് പ്രതികൾക്ക് ജാമ്യം; സംസ്ഥാനം വിട്ട് കുടുംബം

അഹമ്മദാബാദ്: ബിൽക്കീസ് ബാനു കൂട്ടബലാത്സംഗ-കൊലപാതക കേസിലെ രണ്ട് പ്രതികൾക്ക് സുപ്രിംകോടതി ജാമ്യം അനുവദിച്ചതിന് പിന്നാലെ ബിൽക്കീസ് ബാനുവും കുടുംബവും ഗുജറാത്ത് വിട്ടു. കടുത്ത ഭയവും മാനസികാഘാതവും കാരണമാണ് ഈ മാസം ആദ്യം കുടുംബം സംസ്ഥാനം വിട്ടതെന്ന് ബിൽക്കീസ് ബാനുവിന്റെ അമ്മാവൻ റസാഖ് മൻസൂരി അറിയിച്ചു. കേസിലെ പ്രതികളായ ബിപിൻ ചന്ദ്ര ജോഷി, പ്രദീപ് മോർധിയ എന്നിവരുടെ ജീവപര്യന്തം തടവുശിക്ഷ ഒക്ടോബർ 28-നാണ് സുപ്രിംകോടതി മരവിപ്പിച്ച് ജാമ്യം അനുവദിച്ചത്. ഇതിന് പിന്നാലെ നവംബർ രണ്ടിനും മൂന്നിനുമിടയിലാണ് ബിൽക്കീസും കുടുംബവും […]
Read more

കാപ്പാട് പെട്രോൾ പമ്പിൽ ശൗചാലയത്തെച്ചൊല്ലി തർക്കം; നാട്ടുകാരും ജീവനക്കാരും ഏറ്റുമുട്ടി

കോഴിക്കോട്: കോഴിക്കോട് കാപ്പാട് പെട്രോൾ പമ്പിലെ ശൗചാലയം പൊതുജനങ്ങൾക്ക് തുറന്നുനൽകാത്തതിനെച്ചൊല്ലി സംഘർഷം. ഇന്ധനം നിറയ്ക്കാനെത്തുന്നവർക്കും പൊതുജനങ്ങൾക്കും ശൗചാലയം സ്ഥിരമായി ഉപയോഗിക്കാൻ അനുവദിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. അതേസമയം, വിനോദസഞ്ചാര കേന്ദ്രത്തിന് സമീപം പണം നൽകി ഉപയോഗിക്കാവുന്ന ശൗചാലയ സൗകര്യമുണ്ടായിട്ടും ആളുകൾ അത് ഉപയോഗിക്കാതെ പെട്രോൾ പമ്പിനെ ആശ്രയിക്കുന്നതായാണ് ജീവനക്കാരുടെ പരാതി. കാപ്പാട് ബീച്ചിനോട് ചേർന്നുള്ള പെട്രോൾ പമ്പിലാണ് സംഭവം. ഇവിടെയുള്ള ശൗചാലയം അടഞ്ഞുകിടക്കുന്നതിനാൽ ബീച്ചിലെത്തുന്ന വിനോദസഞ്ചാരികൾക്കും പൊതുജനങ്ങൾക്കും ഇന്ധനം നിറയ്ക്കാനെത്തുന്നവർക്കും സൗകര്യം ഉപയോഗിക്കാനാകുന്നില്ല. ഇതിനെച്ചൊല്ലി പമ്പ് ജീവനക്കാരും നാട്ടുകാരും […]
Read more

സ്കൂൾബാഗിന്റെ ഭാരം കുറയ്ക്കാൻ സർക്കാർ; അടുത്തയാഴ്ച ഉന്നതതല യോഗം

തിരുവനന്തപുരം: വിദ്യാർഥികളുടെ സ്കൂൾബാഗിന്റെ ഭാരം കുറയ്ക്കുന്നതിനായി സർക്കാരിന്റെ പരിഗണനയിൽ രണ്ട് വിദഗ്ധ റിപ്പോർട്ടുകൾ. എൽ.ഡി.എഫ്. സർക്കാരിന്റെ കാലത്ത് എസ്.സി.ഇ.ആർ.ടി. തയ്യാറാക്കിയ പഠനറിപ്പോർട്ടും ബാലാവകാശ കമ്മിഷൻ സമർപ്പിച്ച റിപ്പോർട്ടുമാണ് പരിഷ്‌കാരങ്ങൾക്കായി പരിഗണിക്കുന്നത്. വിഷയം ചർച്ച ചെയ്യുന്നതിനായി അടുത്തയാഴ്ച ഉന്നതതല യോഗം ചേരും. ദേശീയ മാനദണ്ഡങ്ങളും എൻ.സി.ഇ.ആർ.ടി.യുടെ സ്കൂൾബാഗ് നയവും അടിസ്ഥാനമാക്കിയാകും മാറ്റങ്ങൾ നടപ്പാക്കുക. ടൈംടേബിൾ പുനഃക്രമീകരിക്കുകയെന്നതാണ് രണ്ട് റിപ്പോർട്ടുകളിലെയും പ്രധാന നിർദേശം. എൽ.പി. വിഭാഗത്തിൽ നാല് വിഷയങ്ങളും യു.പി., ഹൈസ്കൂൾ വിഭാഗങ്ങളിൽ പത്ത് വിഷയങ്ങളും ഹയർസെക്കൻഡറിയിൽ ആറ് വിഷയങ്ങളുമാണ് […]
Read more

കശ്മീരിൽ ലഷ്കർ കമാൻഡർ ലത്തീഫ് ഭട്ട് കൊല്ലപ്പെട്ടു; തലയ്ക്ക് 15 ലക്ഷം പാരിതോഷികം

കുൽഗാം: ജമ്മു കശ്മീരിലെ കുൽഗാം ജില്ലയിൽ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ ലഷ്കർ-ഇ-തൊയ്ബ കമാൻഡർ ലത്തീഫ് ഭട്ടിനെ വധിച്ചു. മസ്ജിദിനുള്ളിൽ ഒളിച്ചിരുന്ന ഭീകരനെ സുരക്ഷാസേന വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. കശ്മീർ താഴ്‌വരയിൽ അവശേഷിച്ചിരുന്ന അവസാനത്തെ ലഷ്കർ ഭീകരനായി സുരക്ഷാ ഏജൻസികൾ കണക്കാക്കിയിരുന്ന ഇയാളുടെ തലയ്ക്ക് 15 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ഏറ്റുമുട്ടൽ രൂക്ഷമായതോടെ വീഡിയോ കോളിലൂടെ ലത്തീഫ് ഭട്ടിനോട് കീഴടങ്ങാൻ സുരക്ഷാസേന ആവശ്യപ്പെട്ടിരുന്നു. എന്നാൽ കീഴടങ്ങാൻ ഇയാൾ തയ്യാറായില്ല. തനിക്ക് ദൈവത്തെ കാണാനാണ് ആഗ്രഹമെന്നും അതിൽ സന്തോഷവാനാണെന്നും മറുപടി നൽകിയ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix