Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: Divya

ഷുക്കൂർ വധക്കേസ് വിധി സങ്കടകരം; പ്രതികൾക്ക് കാവ്യനീതി ഉണ്ടാകുമെന്ന് സുരേഷ് ഗോപി

കൊച്ചി: യൂത്ത് ലീഗ് പ്രവർത്തകൻ ഷുക്കൂർ വധക്കേസിൽ പി. ജയരാജൻ ഉൾപ്പെടെയുള്ള പ്രതികളെ വെറുതെ വിട്ട കോടതി വിധി സങ്കടകരമാണെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഷുക്കൂറിന്റെ കുടുംബത്തിന്റെ ശാപം പ്രതികൾക്ക് ഏൽക്കാതിരിക്കട്ടെയെന്നും കൊലപാതകത്തിൽ കാവ്യനീതി ഉണ്ടാകുമെന്നും സുരേഷ് ഗോപി പ്രതികരിച്ചു. 2012 ഫെബ്രുവരി 20-നാണ് തളിപ്പറമ്പ് പട്ടുവം അരിയിൽ സ്വദേശി ഷുക്കൂർ കണ്ണപുരത്തിന് സമീപം കൊല്ലപ്പെട്ടത്. പി. ജയരാജനെയും ടി.വി. രാജേഷിനെയും ആക്രമിച്ചെന്നാരോപിച്ചാണ് ഷുക്കൂറിനെ കൊലപ്പെടുത്തിയതെന്നാണ് കേസ്. ഷുക്കൂറിന്റെ മാതാവ് പി.സി. ആത്തിക്ക നൽകിയ ഹർജിയെ തുടർന്നാണ് […]
Read more

71കാരിയെ കൊന്ന് മൂന്നരലക്ഷത്തിന്റെ സ്വർണം കവർന്നു; പ്രതി ഗോവയിൽ പിടിയിൽ

മുംബൈ: മഹാരാഷ്ട്രയിലെ ഖൊപ്പോളിയിൽ മലയാളി വയോധികയെ കൊലപ്പെടുത്തി സ്വർണാഭരണങ്ങൾ കവർന്ന കേസിൽ പ്രതി പിടിയിൽ. നേപ്പാൾ സ്വദേശിയായ യഷ് ഥാപ്പെയെ ഗോവയിൽ നിന്നാണ് പോലീസ് പിടികൂടിയത്. ഒരാഴ്ച മുമ്പാണ് കേസിനാസ്പദമായ സംഭവം നടന്നത്. ലഹരിമരുന്നിന് അടിമയായ പ്രതി പണത്തിനുവേണ്ടിയാണ് കൊലപാതകം നടത്തിയതെന്ന് പോലീസ് വ്യക്തമാക്കി. മക്കളെല്ലാം വിദേശത്തായതിനാൽ 71 വയസ്സുകാരിയായ മഹേശ്വരി രാമചന്ദ്രൻ ഫ്ലാറ്റിൽ തനിച്ചായിരുന്നു താമസം. വയോധികയുടെ ഫ്ലാറ്റിന് സമീപത്തുതന്നെ താമസിച്ചിരുന്ന പ്രതി കൊലപാതകത്തിന് പിന്നാലെ ഒളിവിൽ പോവുകയായിരുന്നു. അന്വേഷണത്തിൽ മൂന്നര ലക്ഷം രൂപ വിലമതിക്കുന്ന […]
Read more

വാഹനങ്ങളുടെ പുകപരിശോധനാ സർട്ടിഫിക്കറ്റ് കാലാവധിയിൽ മാറ്റം; പുതിയ ചട്ടങ്ങളുമായി കേന്ദ്രം

ന്യൂഡൽഹി: വാഹനങ്ങളുടെ പുകപരിശോധനാ സർട്ടിഫിക്കറ്റിന്റെ കാലാവധി സംബന്ധിച്ച ചട്ടങ്ങളിൽ മാറ്റം വരുത്തി കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം. വാഹനങ്ങളുടെ പഴക്കം, വിഭാഗം, മലിനീകരണ നിയന്ത്രണ നിലവാരം എന്നിവ പരിഗണിച്ചാണ് പുതിയ കാലാവധി നിശ്ചയിച്ചിരിക്കുന്നത്. നവംബർ 13-ന് പുറത്തിറക്കിയ വിജ്ഞാപനപ്രകാരം ബിഎസ്-6 വിഭാഗത്തിലുള്ള പുതിയ വാഹനങ്ങൾക്ക് പുകപരിശോധനാ സർട്ടിഫിക്കറ്റിന് മൂന്ന് വർഷം വരെ കാലാവധി ലഭിക്കും. വാഹനത്തിന്റെ ആദ്യ രജിസ്ട്രേഷൻ തീയതി അടിസ്ഥാനമാക്കിയാണ് പഴക്കം കണക്കാക്കുന്നത്. പുതുക്കിയ ചട്ടങ്ങൾ ഇങ്ങനെ: ബിഎസ്-6 സ്വകാര്യ വാഹനങ്ങൾ ആദ്യ രജിസ്ട്രേഷൻ മുതൽ […]
Read more

വിഇഎച്ച് വൈദ്യുതി വിവാദം: മുഖ്യമന്ത്രിയുടെ വാദം പൊളിയുന്നു, 19 കമ്പനികൾ ടെൻഡറിൽ പങ്കെടുത്തു

തിരുവനന്തപുരം: വിഇഎച്ച് ഗ്ലോബൽ വൈദ്യുതി ഇടപാടുമായി ബന്ധപ്പെട്ട വിവാദത്തിൽ മുഖ്യമന്ത്രിയുടെ വാദം ചോദ്യം ചെയ്ത് പുതിയ രേഖകൾ. സെപ്റ്റംബറിൽ കെഎസ്ഇബി നടത്തിയ വൈദ്യുതി ടെൻഡറിൽ 19 കമ്പനികൾ പങ്കെടുത്തതായുള്ള രേഖകൾ ലഭിച്ചു. സെപ്റ്റംബറിലെ ടെൻഡറിൽ ആരും പങ്കെടുത്തില്ലെന്നായിരുന്നു മുഖ്യമന്ത്രി നേരത്തെ വിശദീകരിച്ചിരുന്നത്. എന്നാൽ സെപ്റ്റംബറിൽ നടത്തിയ ടെൻഡർ പീക്ക് സമയത്തെ വൈദ്യുതി ആവശ്യത്തിനായിരുന്നില്ല. അർധരാത്രി 12 മുതൽ പുലർച്ചെ അഞ്ച് വരെയുള്ള ഉപഭോഗം കുറഞ്ഞ സമയത്തേക്ക് ഒക്ടോബർ മുതൽ ഫെബ്രുവരി വരെ വൈദ്യുതി വാങ്ങാനായിരുന്നു ടെൻഡർ ക്ഷണിച്ചത്. […]
Read more

കൊച്ചിയിൽ ഡോക്ടറെ ആക്രമിച്ച കേസ്; യുവ നടിയടക്കം മൂന്ന് പ്രതികൾക്ക് ജാമ്യം

കൊച്ചി: ഡോക്ടറെ ആക്രമിച്ച കേസിൽ യുവ നടിയടക്കം മൂന്ന് പ്രതികൾക്ക് ജാമ്യം അനുവദിച്ച് എറണാകുളം ജില്ലാ സെഷൻസ് കോടതി. യുവ നടി, നടൻ ബിപിൻ പെരുമ്പള്ളി, ഡ്രൈവർ വിഷ്ണു എന്നിവർക്കാണ് കോടതി ജാമ്യം അനുവദിച്ചത്. നേരത്തെ ഇവരുടെ ജാമ്യാപേക്ഷ മജിസ്‌ട്രേറ്റ് കോടതി തള്ളിയിരുന്നു. പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നും തെളിവെടുപ്പ് നടത്തണമെന്നുമുള്ള പോലീസിന്റെ ആവശ്യം പരിഗണിച്ചായിരുന്നു മജിസ്‌ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചത്. തുടർന്ന് പോലീസ് പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യലും തെളിവെടുപ്പും ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയാക്കിയിരുന്നു. ഇതിന് […]
Read more

പത്മജയ്ക്ക് കോൺഗ്രസിലേക്ക് സ്വാഗതം; ബിജെപി വിട്ടത് നല്ല തീരുമാനമെന്ന് സണ്ണി ജോസഫ്

തിരുവനന്തപുരം: ബിജെപി വിട്ട പത്മജ വേണുഗോപാലിനെ കോൺഗ്രസിലേക്ക് സ്വാഗതം ചെയ്ത് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. ലീഡറുടെ മകൾക്ക് കോൺഗ്രസിലേക്ക് സ്വാഗതമെന്ന് അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. പത്മജ ബിജെപി വിട്ടത് നല്ല തീരുമാനമാണെന്നും കോൺഗ്രസിലേക്ക് മടങ്ങിവരാനാണ് അവർ ആഗ്രഹിക്കുന്നതെന്നാണ് മനസിലാക്കുന്നതെന്നും സണ്ണി ജോസഫ് പറഞ്ഞു. പത്മജയുടെ മടങ്ങിവരവിനെ പൂർണമായും സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, പത്മജയുടെ രാജിയിൽ പ്രതികരിക്കേണ്ടത് ബിജെപി സംസ്ഥാന നേതൃത്വമാണെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞു. പത്മജയെ ബിജെപിയിലേക്ക് കൊണ്ടുവന്നത് താനല്ലെന്നും […]
Read more

എസ്എൻഡിപി തെരഞ്ഞെടുപ്പ് കേസ്; വെള്ളാപ്പള്ളി നടേശന് അനുകൂലമായി കേന്ദ്ര സർക്കാർ റിപ്പോർട്ട്

ന്യൂഡൽഹി: എസ്എൻഡിപി യോഗം തെരഞ്ഞെടുപ്പ് കേസിൽ വെള്ളാപ്പള്ളി നടേശൻ വിഭാഗത്തിന് അനുകൂല നിലപാടുമായി കേന്ദ്ര സർക്കാർ. സംസ്ഥാന കമ്പനി നിയമം എസ്എൻഡിപി യോഗത്തിന് ബാധകമല്ലെന്ന കമ്പനികാര്യ മന്ത്രാലയത്തിന്റെ റിപ്പോർട്ട് കേന്ദ്രം സുപ്രീം കോടതിയിൽ സമർപ്പിച്ചു. വെള്ളാപ്പള്ളി നടേശന്റെ വാദം ശരിവയ്ക്കുന്നതാണ് റിപ്പോർട്ട്. 1961ലെ കേരള നോൺ ട്രേഡിംഗ് കമ്പനീസ് ആക്ട് എസ്എൻഡിപി യോഗത്തിന് ബാധകമല്ലെന്നും 2013ലെ കേന്ദ്ര കമ്പനി നിയമത്തിന്റെ പരിധിയിലാണ് യോഗം വരുന്നതെന്നും കേന്ദ്രം കോടതിയെ അറിയിച്ചു. 1974ൽ അംഗീകരിച്ച 200 അംഗങ്ങൾക്ക് ഒരു പ്രതിനിധി […]
Read more

ഡൽഹി വ്യാപാരമേളയിൽ ക്യൂആർ കോഡ് തട്ടിപ്പ്; 400 രൂപയുടെ ടിക്കറ്റിന് നൽകിയത് 1,200 രൂപ, ഐഫോണിന്റെ നിയന്ത്രണവും നഷ്ടമായി

ഡൽഹി: അന്താരാഷ്ട്ര വ്യാപാരമേളയിൽ പ്രവേശന ടിക്കറ്റ് വാങ്ങാൻ ക്യൂആർ കോഡ് സ്കാൻ ചെയ്ത് പണം നൽകിയ യുവതിക്ക് നഷ്ടമായത് പണവും ഐഫോണിന്റെ നിയന്ത്രണവും. ടിക്കറ്റ് വിൽപ്പനക്കാരനെന്ന് പരിചയപ്പെടുത്തിയ യുവാവിന് പണം കൈമാറിയതിന് പിന്നാലെയാണ് യുവതിയുടെ ഐഫോൺ പ്രവർത്തനരഹിതമായത്. യുവതിയുടെ പേടിഎം അക്കൗണ്ടിൽനിന്ന് 1,200 രൂപ നഷ്ടമായതിനു പുറമെ ഫോണിൽ സംശയകരമായ പ്രവർത്തനങ്ങളും ശ്രദ്ധയിൽപ്പെട്ടു. സംഭവത്തിൽ 38കാരനായ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. ക്യൂആർ കോഡ് വഴി ഫോണിലേക്ക് അനധികൃതമായി പ്രവേശനം നേടിയിട്ടുണ്ടോയെന്ന കാര്യത്തിൽ അന്വേഷണം തുടരുകയാണ്. ടിക്കറ്റിന് […]
Read more

ഷുക്കൂർ വധക്കേസിൽ 13 പേർ കുറ്റക്കാർ; ശിക്ഷാവിധി ഇന്ന് ഉച്ചയ്ക്ക് മൂന്നിന്, 18 പേർ കുറ്റവിമുക്തർ

കണ്ണൂർ: അരിയിൽ ഷുക്കൂർ വധക്കേസിൽ ശിക്ഷാവിധി ഇന്ന് ഉച്ചയ്ക്ക് മൂന്നിന്. കേസിൽ 13 പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തിയ കൊച്ചി സി.ബി.ഐ കോടതിയാണ് ശിക്ഷ പ്രഖ്യാപിക്കുന്നത്. 18 പ്രതികളെ കോടതി വെറുതെവിട്ടു. കേസിലെ ഗൂഢാലോചനാക്കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല. പി. ജയരാജൻ, ടി.വി. രാജേഷ്, ശ്യാംജിത്ത് എന്നിവർ വെറുതെവിട്ടവരിൽ ഉൾപ്പെടുന്നു. കുറ്റക്കാരെന്ന് കണ്ടെത്തിയ 13 പ്രതികളിൽ ഏഴ് പേർക്കെതിരെയാണ് കൊലക്കുറ്റം തെളിഞ്ഞത്. ഇവർക്ക് വധശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം. സമൂഹത്തിന് മാതൃകയാകുന്ന തരത്തിൽ പരമാവധി ശിക്ഷ നൽകണമെന്നും പ്രോസിക്യൂഷൻ […]
Read more

അഖിലേഷ് യാദവിന്റെ റോഡ് ഷോയ്ക്കിടെ ദുരന്തം; ബുൾഡോസർ ഇടിച്ച് 12കാരന് ദാരുണാന്ത്യം

ലഖ്‌നൗ: സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവിന്റെ റോഡ് ഷോയ്ക്കിടെ ബുൾഡോസർ ഇടിച്ച് 12 വയസുകാരന് ദാരുണാന്ത്യം. ഉത്തർപ്രദേശിലെ ഗോരഖ്പുരിലാണ് സംഭവം. അഖിലേഷ് യാദവ് നയിച്ച പി.ഡി.എ രഥയാത്രയ്ക്കിടെ ബുൾഡോസർ ഉപയോഗിച്ച് പ്രവർത്തകർ പുഷ്പവൃഷ്ടി നടത്തുന്നതിനിടെയാണ് അപകടം. ചൗരി ചൗര ജില്ലയിലെ രാജ്ധാനി സ്വദേശിയായ ആര്യവർധൻ സിങ്ങാണ് മരിച്ചത്. പ്രാദേശിക ബി.ജെ.പി നേതാവ് ഓംകാർ സിങ്ങിന്റെ മകനാണ് ആര്യവർധൻ. കൂടാഘട്ട് പ്രദേശത്തുവെച്ചാണ് അപകടമുണ്ടായതെന്ന് അധികൃതരെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ ഐ.എ.എൻ.എസ് റിപ്പോർട്ട് ചെയ്തു. റാലിയിൽ പങ്കെടുത്തവർക്കു മുകളിലേക്ക് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix