Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: divya

കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജീത് ദീപ്‌കെയെ NDAയിലേക്ക് ക്ഷണിച്ച് രാംദാസ് അത്താവലെ

ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) സ്ഥാപകൻ അഭിജീത് ദീപ്‌കെയെ എൻ.ഡി.എ സഖ്യത്തിന്റെ ഭാഗമാകാൻ ക്ഷണിച്ച് കേന്ദ്രമന്ത്രി രാംദാസ് അത്താവലെ. അത്താവലെയുടെ നേതൃത്വത്തിലുള്ള റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ (എ)യിൽ ചേർന്ന് ഡോ. ബാബാസാഹേബ് അംബേദ്കറുടെ ആശയങ്ങളും സ്വപ്നങ്ങളും മുന്നോട്ടുകൊണ്ടുപോകാൻ ദീപ്‌കെ തയ്യാറാകണമെന്നും മന്ത്രി ആവശ്യപ്പെട്ടു. തെറ്റ് ചെയ്യുന്നവർ ശിക്ഷിക്കപ്പെടണമെന്ന് വിശ്വസിക്കുന്ന സർക്കാരാണ് നിലവിലുള്ളതെന്നും അതിനാൽ ദീപ്‌കെ ഭരണപക്ഷത്തിനൊപ്പം ചേരണമെന്നും അത്താവലെ പറഞ്ഞു. ദീപ്‌കെ ചുറുചുറുക്കുള്ള അംബേദ്കറൈറ്റ് നേതാവാണെന്നാണ് തന്റെ വിശ്വാസമെന്നും അദ്ദേഹത്തിന്റെ പാർട്ടിയിലേക്കുള്ള വരവ് സംഘടനയെയും […]
Read more

കെ.എം. ബഷീർ കേസ്; വിചാരണ ഒരു മാസത്തേക്ക് നിർത്തിവയ്ക്കാൻ ഹൈക്കോടതി

തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ.എം. ബഷീർ വാഹനാപകടത്തിൽ മരിച്ച കേസിലെ വിചാരണ നടപടികൾ ഒരു മാസത്തേക്ക് നിർത്തിവയ്ക്കാൻ ഹൈക്കോടതി നിർദേശം. കേസിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കുന്നതിനുള്ള ഉത്തരവ് ലഭ്യമാകാത്ത സാഹചര്യത്തിലാണ് വിചാരണ മാറ്റിവയ്ക്കാൻ കോടതി നിർദേശിച്ചത്. കേസ് ഇന്ന് പരിഗണിച്ചപ്പോഴാണ് ഹൈക്കോടതിയുടെ നടപടി. കേസിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാൻ സർക്കാർ നേരത്തെ തീരുമാനിച്ചിരുന്നു. അഡ്വ. സന്തോഷിനെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിക്കാനാണ് ആഭ്യന്തരവകുപ്പിന്റെ തീരുമാനം. എന്നാൽ ഇതുസംബന്ധിച്ച നിയമന ഉത്തരവ് കോടതിയിൽ സമർപ്പിച്ചിട്ടില്ല. ഇതോടെയാണ് വിചാരണ […]
Read more

ഹൈക്കോടതി അനുമതിയോടെ ‘അതിമനോഹരം’ ചിത്രീകരണം പമ്പയിൽ ആരംഭിച്ചു

മോഹൻലാൽ നായകനാകുന്ന ‘അതിമനോഹരം’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പമ്പയിൽ ആരംഭിച്ചു. സന്നിധാനം ഉൾപ്പെടുന്ന പെരിയാർ കടുവാ സങ്കേതത്തിന്റെ വിവിധ ഭാഗങ്ങളിൽ ചിത്രീകരണത്തിന് വനംവകുപ്പ് അനുമതി നിഷേധിച്ചതിനെ തുടർന്ന് അണിയറപ്രവർത്തകർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടർന്ന് കോടതിയുടെ അനുമതിയോടെയാണ് പമ്പയിലും നിലയ്ക്കലിലും ചിത്രീകരണം ആരംഭിച്ചത്. ചിത്രീകരണ സ്ഥലത്തുനിന്നുള്ള മോഹൻലാലിന്റെ ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ലൗലജൻ എന്ന പൊലീസ് ഉദ്യോഗസ്ഥന്റെ കഥാപാത്രത്തെയാണ് മോഹൻലാൽ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. മീര ജാസ്മിനാണ് നായിക. ‘തുടരും’ എന്ന വിജയചിത്രത്തിന് ശേഷം സംവിധായകൻ തരുണ്‍ മൂർത്തിയും മോഹൻലാലും […]
Read more

പൂഞ്ഞാറിൽ BJP നാലരക്കോടിയിലേറെ ചെലവഴിച്ചെന്ന വെളിപ്പെടുത്തൽ; പരാതി നൽകുമെന്ന് സെബാസ്റ്റ്യൻ കുളത്തുങ്കൽ

കോട്ടയം: കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പൂഞ്ഞാർ മണ്ഡലത്തിൽ ബി.ജെ.പി. നാലരക്കോടിയിലേറെ രൂപ ചെലവഴിച്ചെന്ന പി.സി. ജോർജിന്റെ വെളിപ്പെടുത്തലിൽ പരാതി നൽകുമെന്ന് മുൻ എം.എൽ.എ സെബാസ്റ്റ്യൻ കുളത്തുങ്കൽ. പൊലീസിനും തിരഞ്ഞെടുപ്പ് കമ്മീഷനും പരാതി നൽകുമെന്നും അദ്ദേഹം അറിയിച്ചു. പാർട്ടിയിൽ നിന്നുള്ള സമ്മർദത്തെ തുടർന്നാണ് പി.സി. ജോർജ് പിന്നീട് പ്രസ്താവന തിരുത്തിയതെന്ന് സെബാസ്റ്റ്യൻ കുളത്തുങ്കൽ ആരോപിച്ചു. ആരെയും ആക്ഷേപിക്കുന്ന നിലപാടാണ് പി.സി. ജോർജിന്റേതെന്നും രാഷ്ട്രപിതാവിനെ ഉൾപ്പെടെ അവഹേളിച്ചിട്ടുള്ള വ്യക്തിയാണ് അദ്ദേഹമെന്നും സെബാസ്റ്റ്യൻ പറഞ്ഞു. വർഗീയ വിദ്വേഷം വളർത്തുന്ന പ്രസ്താവനകൾ പി.സി. […]
Read more

കോതമംഗലം എം.എ. കോളേജ് വിദ്യാർഥിയുടെ മരണം; പ്രതിഷേധം ശക്തം

കൊച്ചി: കോതമംഗലം എം.എ. കോളേജിലെ എൻജിനീയറിങ് വിദ്യാർഥിയെ താമസസ്ഥലത്ത് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വിദ്യാർഥി പ്രതിഷേധം ശക്തമാകുന്നു. എസ്.എഫ്.ഐ, കെ.എസ്.യു തുടങ്ങിയ വിദ്യാർഥി സംഘടനകളുടെ നേതൃത്വത്തിലാണ് ക്യാമ്പസിൽ പ്രതിഷേധം തുടരുന്നത്. പ്രിൻസിപ്പലിന്റെ ഓഫീസിന് മുന്നിൽ പ്രതിഷേധവുമായി നിലയുറപ്പിച്ച വിദ്യാർഥികൾ തങ്ങളുടെ മുഴുവൻ ആവശ്യങ്ങളും അംഗീകരിക്കുന്നതുവരെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ്. വിദ്യാർഥികൾ മാനേജ്‌മെന്റിന് മുന്നിൽ പത്തോളം ആവശ്യങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. മരണത്തിന് ഉത്തരവാദികളെന്ന് വിദ്യാർഥികൾ ആരോപിക്കുന്ന പ്രിൻസിപ്പൽ, ഡീൻ, വകുപ്പ് മേധാവി എന്നിവർ അന്വേഷണം പൂർത്തിയാകുന്നതുവരെ സ്ഥാനങ്ങളിൽ […]
Read more

KSRTC അപകടങ്ങളിൽ ഇൻഷുറൻസ് ആനുകൂല്യം വൈകിക്കരുത്; മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ബസുകൾ ഉൾപ്പെടുന്ന അപകടങ്ങളിൽ ഇരയാകുന്നവർക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കണമെന്നും അർഹമായ ആനുകൂല്യങ്ങൾ യഥാസമയം ലഭ്യമാക്കുന്നതിൽ വീഴ്ച വരുത്തരുതെന്നും മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് നിർദേശം നൽകി. കെ.എസ്.ആർ.ടി.സി മാനേജിംഗ് ഡയറക്ടർക്കാണ് നിർദേശം നൽകിയത്. കെ.എസ്.ആർ.ടി.സിയുടെ 50 ശതമാനം ബസുകളും ഇൻഷുറൻസ് പരിരക്ഷയില്ലാതെ സർവീസ് നടത്തുകയാണെന്നാരോപിച്ച് ലഭിച്ച പരാതിയിലാണ് കമ്മീഷന്റെ നടപടി. വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകളുടെ അടിസ്ഥാനത്തിലായിരുന്നു പൊതുപ്രവർത്തകൻ വിനോദ് മാത്യു വിൽസൺ പരാതി നൽകിയത്. പരാതിയിൽ കമ്മീഷൻ കെ.എസ്.ആർ.ടി.സി മാനേജിംഗ് […]
Read more

തൂക്കിലേറ്റിയുള്ള വധശിക്ഷ തുടരും; ബദൽ മാർഗം ആവശ്യപ്പെട്ട ഹർജി സുപ്രീംകോടതി തള്ളി

ന്യൂഡൽഹി: രാജ്യത്ത് തൂക്കിലേറ്റിയുള്ള വധശിക്ഷ തുടരും. തൂക്കിലേറ്റുന്നതിന് പകരം വേദന കുറവുള്ള മറ്റ് മാർഗങ്ങളിലൂടെ വധശിക്ഷ നടപ്പാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി സുപ്രീംകോടതി തള്ളി. ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. അതേസമയം, നിലവിലെ വധശിക്ഷ നടപ്പാക്കുന്ന രീതിയെ കേന്ദ്രസർക്കാരിന് പുനഃപരിശോധിക്കാമെന്ന് കോടതി വ്യക്തമാക്കി. ഇതിന്റെ ഭാഗമായി വിദഗ്ധ സമിതിയെ നിയോഗിക്കുന്നതും പരിഗണിക്കാമെന്നും കോടതി നിർദേശിച്ചു. ശിക്ഷ നടപ്പാക്കുമ്പോൾ വേദന കുറയ്ക്കുന്നതിനും ശിക്ഷിക്കപ്പെട്ട വ്യക്തിയുടെ അന്തസ്സ് സംരക്ഷിക്കുന്നതിനും കഴിയുന്ന ബദൽ മാർഗങ്ങൾ നിലവിലുണ്ടോയെന്ന് പരിശോധിക്കണമെന്നും […]
Read more

നിയമസഭാ കയ്യാങ്കളി കേസ്; യുഡിഎഫ് മുൻ MLA മാർക്കെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി

കൊച്ചി: നിയമസഭയിൽ വനിതാ എംഎൽഎമാരെ കൈയേറ്റം ചെയ്തെന്നാരോപിച്ച് യു.ഡി.എഫ്. എംഎൽഎമാർക്കെതിരെ നൽകിയ കേസുകളിൽ അവസാനത്തേതും ഹൈക്കോടതി റദ്ദാക്കി. മുൻ എംഎൽഎ എ.ടി. ജോർജിനെതിരെ എൽ.ഡി.എഫ്. വനിതാ എംഎൽഎമാർ നൽകിയ കേസാണ് ഹൈക്കോടതി റദ്ദാക്കിയത്. ഇതോടെ വനിതാ എംഎൽഎമാരെ യു.ഡി.എഫ്. അംഗങ്ങൾ കൈയേറ്റം ചെയ്യുകയും അപമര്യാദയായി പെരുമാറുകയും ചെയ്തെന്നാരോപിച്ചുള്ള കേസുകളെല്ലാം അവസാനിച്ചു. മുൻ എംഎൽഎമാരായ ഡൊമിനിക് പ്രസന്റേഷൻ, എം.എ. വാഹിദ്, കെ. ശിവദാസൻ നായർ എന്നിവർക്കെതിരായ കേസുകൾ ഹൈക്കോടതി നേരത്തെ റദ്ദാക്കിയിരുന്നു. ഇതേ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ എ.ടി. ജോർജിനെതിരെയും […]
Read more

BJP ദേശീയ പുനഃസംഘടന; എ.പി. അബ്ദുള്ളക്കുട്ടിക്ക് വൈസ് പ്രസിഡന്റ് സ്ഥാനം നഷ്ടമായി

കണ്ണൂർ: നാലുവർഷത്തിന് ശേഷം നടന്ന ബി.ജെ.പി. ദേശീയ പുനഃസംഘടനയിൽ എ.പി. അബ്ദുള്ളക്കുട്ടിയെ അഖിലേന്ത്യാ വൈസ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറ്റി. മോദി പ്രശംസയുടെ പേരിൽ സി.പി.എമ്മിലും കോൺഗ്രസിലും നിന്ന് പുറത്താക്കപ്പെട്ടതിന് പിന്നാലെയാണ് അബ്ദുള്ളക്കുട്ടി ബി.ജെ.പി.യിൽ എത്തിയത്. പാർട്ടിയിലെത്തിയ ഉടൻ സംസ്ഥാന ഉപാധ്യക്ഷനായി നിയമിക്കപ്പെട്ട അദ്ദേഹം പിന്നീട് സംസ്ഥാന നേതൃത്വത്തെ പോലും അമ്പരപ്പിച്ച് ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഉയർന്നു. അബ്ദുള്ളക്കുട്ടി തന്നെ പ്രതീക്ഷിച്ചിരുന്നില്ലാത്ത സ്ഥാനമായിരുന്നു ദേശീയ വൈസ് പ്രസിഡന്റ് പദവിയെന്ന് അദ്ദേഹം നേരത്തെ പറഞ്ഞിട്ടുണ്ട്. സി.പി.എമ്മിലോ കോൺഗ്രസിലോ ആയിരുന്നെങ്കിൽ […]
Read more

പരീക്ഷാ നടത്തിപ്പിലെ പഴുതുകളടയ്ക്കണം; എൻ.ടി.എയ്ക്ക് കർശന നിർദേശവുമായി കേന്ദ്രം

ന്യൂഡൽഹി: പരീക്ഷാ നടത്തിപ്പിലെ മുഴുവൻ പഴുതുകളും അടച്ച് സുരക്ഷ ഉറപ്പാക്കണമെന്ന് നാഷണൽ ടെസ്റ്റിങ് ഏജൻസിക്ക് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പ്രൾഹാദ് ജോഷിയുടെ കർശന നിർദേശം. പരീക്ഷാ നടപടിക്രമങ്ങൾ സമഗ്രമായി പരിശോധിച്ച് ആവശ്യമായ തിരുത്തൽ നടപടികൾ സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കാനും എൻ.ടി.എയോട് ആവശ്യപ്പെട്ടു. യു.ജി.സി.-നെറ്റ് പരീക്ഷയിലെ മൂന്ന് വിഷയങ്ങളിൽ പുനഃപരീക്ഷ പ്രഖ്യാപിച്ചതിന് പിന്നാലെ ചേർന്ന ഉന്നതതല യോഗത്തിലാണ് മന്ത്രിയുടെ നിർദേശം. പരീക്ഷാ പ്രോട്ടോക്കോളുകൾ കർശനമായി പാലിക്കണമെന്നും ചോദ്യക്കടലാസ് തയ്യാറാക്കുന്നതടക്കമുള്ള രഹസ്യസ്വഭാവമുള്ള നടപടികളിലെ നിലവിലെ സംവിധാനങ്ങൾ അടിമുടി പരിഷ്കരിക്കണമെന്നും മന്ത്രി […]
Read more

Recent News

Advertisement
WhiteswanTV Footer