Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: Divya

അക്കൗണ്ടുകൾക്ക് നിയന്ത്രണം; മെറ്റയുടെ ഓഫീസ് അടിച്ചുതകർത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകർ

ഹൈദരാബാദ്: സാമൂഹിക മാധ്യമ അക്കൗണ്ടുകൾക്ക് നിയന്ത്രണമേർപ്പെടുത്തിയതിൽ പ്രതിഷേധിച്ച് തെലങ്കാനയിൽ മെറ്റയുടെ ഓഫീസ് അടിച്ചുതകർത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകർ. പ്രതിഷേധത്തിനിടെ ഓഫീസിലെ പൂച്ചട്ടികൾ എറിഞ്ഞുടയ്ക്കുകയും പ്രവർത്തകർ കെട്ടിടത്തിനുള്ളിൽ അതിക്രമിച്ചുകയറുകയും ചെയ്തു. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ജക്കിടി ശിവചരൺ റെഡ്ഡിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. മെറ്റയ്ക്കും കേന്ദ്രസർക്കാരിനുമെതിരെ മുദ്രാവാക്യങ്ങൾ ഉയർത്തി ഇരുപതിലധികം പ്രവർത്തകരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. മെറ്റയ്ക്ക് നട്ടെല്ലുണ്ടാകണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് എക്സിലും കുറിപ്പ് പങ്കുവെച്ചു. നിയന്ത്രണമേർപ്പെടുത്തിയ അക്കൗണ്ടുകളും പോസ്റ്റുകളും ഏഴു ദിവസത്തിനുള്ളിൽ പുനഃസ്ഥാപിക്കണമെന്നാണ് ആവശ്യം. അല്ലാത്തപക്ഷം കോടതികളിലും […]
Read more

നിലയ്ക്കലിൽ തീർത്ഥാടക വാഹനത്തിന്റെ ഡ്രൈവറെ മർദിച്ച സംഭവം; ASI ജിജോയെ സസ്‌പെൻഡ് ചെയ്യും

പത്തനംതിട്ട: നിലയ്ക്കലിൽ ശബരിമല തീർത്ഥാടകരുമായി എത്തിയ വാഹനത്തിന്റെ ഡ്രൈവറെ മർദിച്ച സംഭവത്തിൽ എ.എസ്.ഐ ജിജോയെ സസ്‌പെൻഡ് ചെയ്യാൻ നിർദേശം. പാർക്കിങ്ങുമായി ബന്ധപ്പെട്ട തർക്കമാണ് മർദനത്തിൽ കലാശിച്ചത്. മുഖ്യമന്ത്രിയുടെ നാട്ടുകാരനാണെന്ന് പറഞ്ഞതോടെ പ്രകോപിതനായാണ് പൊലീസ് ഉദ്യോഗസ്ഥൻ മർദിച്ചതെന്ന് ഡ്രൈവറായ വടക്കൻ പറവൂർ സ്വദേശി പ്രശാന്ത് പരാതിപ്പെട്ടു. ഇന്ന് പുലർച്ചെയാണ് സംഭവം. എറണാകുളം വടക്കൻ പറവൂരിൽനിന്നുള്ള തീർത്ഥാടകരുമായി ട്രാവലർ നിലയ്ക്കൽ പാർക്കിങ് ഗ്രൗണ്ടിലെത്തി. സ്ഥലത്തുണ്ടായിരുന്ന പൊലീസുകാരുടെ നിർദേശപ്രകാരം വാഹനം വശത്തേക്ക് മാറ്റിനിർത്തി തീർത്ഥാടകരെ ഇറക്കുന്നതിനിടെയാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന എ.എസ്.ഐ ജിജോ അവിടെയെത്തിയത്. […]
Read more

കാറിലെ എസി കൂട്ടുന്നതിനെച്ചൊല്ലി തർക്കം; ഊബർ ഡ്രൈവറും യുവതിയും തമ്മിൽ കയ്യാങ്കളി

എറണാകുളം: കാറിലെ എസി പ്രവർത്തിപ്പിക്കുന്നതിനെച്ചൊല്ലിയുണ്ടായ തർക്കം ഒടുവിൽ കയ്യാങ്കളിയിൽ കലാശിച്ചു. ഊബർ ടാക്സി ഡ്രൈവറും യാത്രക്കാരിയായ യുവതിയും തമ്മിലായിരുന്നു തർക്കം. വ്യാഴാഴ്ച കരിങ്ങാംതുരുത്തിലുണ്ടായ സംഭവത്തെത്തുടർന്ന് പ്രദേശത്ത് ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. കൊങ്ങോർപ്പിള്ളിയിൽനിന്ന് തൃശൂരിലേക്ക് പോകുന്നതിനായി 1,200 രൂപയ്ക്കാണ് യുവതി ഊബർ ടാക്സി ബുക്ക് ചെയ്തത്. യാത്രയ്ക്കിടെ കുറച്ചുദൂരം പിന്നിട്ടപ്പോൾ കാറിലെ എസിയുടെ തണുപ്പ് കൂട്ടാൻ യുവതി ആവശ്യപ്പെട്ടു. എന്നാൽ ഇതിനായി അധിക തുക നൽകണമെന്ന് ഡ്രൈവർ ആവശ്യപ്പെട്ടെന്നാണ് യുവതിയുടെ ആരോപണം. ഇതോടെ ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. […]
Read more

വയോധികയെ വീട്ടിലെത്തിച്ച് പീഡിപ്പിച്ചെന്ന് പരാതി; ഒളിവിലായിരുന്ന പ്രതി പിടിയിൽ

പത്തനംതിട്ട: വയോധികയെ ലൈംഗികമായി പീഡിപ്പിക്കുകയും മർദിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന പരാതിയിൽ ഒളിവിലായിരുന്ന 61-കാരനെ അടൂർ പൊലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ ചുനക്കര കോമല്ലൂർ പുളിമൂട്ടിൽ ഷോജിൻ വില്ലയിൽ ജി. ഷാജിയാണ് അറസ്റ്റിലായത്. ജൂലൈ എട്ടിനായിരുന്നു കേസിനാസ്പദമായ സംഭവം. അടൂർ ഭാഗത്തുള്ള സർവീസ് സഹകരണ ബാങ്കിലേക്ക് പോകുകയായിരുന്ന 77-കാരിയെ ഓട്ടോറിക്ഷയിലെത്തിയ ഷാജി തടഞ്ഞുനിർത്തി എങ്ങോട്ടാണ് പോകുന്നതെന്ന് അന്വേഷിച്ചു. ഹോംനഴ്‌സായി ജോലി ചെയ്യുന്നുവെന്ന് വയോധിക അറിയിച്ചതോടെ സ്വന്തം അമ്മയെപ്പോലെയുണ്ടെന്നും വീട്ടിൽ ഹോംനഴ്‌സിനെ ആവശ്യമുണ്ടെന്നും ഇയാൾ പറഞ്ഞു. തുടർന്ന് ഓട്ടോറിക്ഷയിൽ കയറ്റി […]
Read more

കർണാടകത്തിൽ ബൈക്ക് ടാക്സിക്ക് പച്ചക്കൊടി; സർക്കാരിന്റെ അപ്പീൽ തള്ളി സുപ്രീം കോടതി

ബെംഗളൂരു: കർണാടകത്തിൽ ബൈക്ക് ടാക്സി സർവീസുകൾക്ക് അനുമതി നൽകിയ ഹൈക്കോടതി ഉത്തരവിനെതിരായ സംസ്ഥാന സർക്കാരിന്റെ അപ്പീൽ സുപ്രീം കോടതി തള്ളി. സമ്പൂർണ നിരോധനത്തിന് പകരം നിയന്ത്രണങ്ങളോടെ ബൈക്ക് ടാക്സി സർവീസുകൾ അനുവദിക്കണമെന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയത്. ബൈക്ക് ടാക്സി സർവീസുകൾക്ക് അനുമതി നൽകി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ജനുവരിയിൽ പുറപ്പെടുവിച്ച ഉത്തരവിനെതിരെയാണ് കർണാടക സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത്. കഴിഞ്ഞ വർഷം ഏപ്രിലിൽ ഹൈക്കോടതിയുടെ ഏകാംഗ ബെഞ്ച് കർണാടകത്തിൽ ബൈക്ക് ടാക്സി സർവീസുകൾ നിരോധിച്ചിരുന്നു. ചട്ടങ്ങളുടെ അടിസ്ഥാനത്തിൽ […]
Read more

സ്വകാര്യ ബസുകളുടെ സമയക്രമം ഇനി GPS നിയന്ത്രണത്തിൽ; ശാസ്ത്രീയമായി പുനർനിർണയിക്കാൻ MVD

കോഴിക്കോട്: സ്വകാര്യ ബസുകളുടെ സമയക്രമം ജി.പി.എസ്. സംവിധാനം ഉപയോഗിച്ച് ശാസ്ത്രീയമായി പുനർനിർണയിക്കാൻ മോട്ടോർ വാഹനവകുപ്പ്. റോഡിലെ തിരക്ക്, ട്രാഫിക് സിഗ്നലുകളിലെ കാത്തിരിപ്പ്, ബസ് സ്റ്റോപ്പുകളിലെ വൈകൽ, ഒരേ റൂട്ടിൽ സർവീസ് നടത്തുന്ന പ്രിയദർശിനി ബസുകളുടെ എണ്ണം തുടങ്ങിയവ കണക്കിലെടുത്തായിരിക്കും പുതിയ റണ്ണിങ് ടൈം നിശ്ചയിക്കുക. ബസുകളിൽ സ്ഥാപിച്ചിട്ടുള്ള ജി.പി.എസ്. സംവിധാനത്തിൽനിന്നുള്ള വിവരങ്ങളാകും ഇതിനായി ഉപയോഗിക്കുക. ഓരോ റൂട്ടിലും യാത്ര പൂർത്തിയാക്കാൻ ശരാശരി എത്ര സമയം വേണ്ടിവരുന്നുവെന്നും ഗതാഗതക്കുരുക്കിലും സിഗ്നലുകളിലും എത്രനേരം ചെലവാകുന്നുവെന്നും ജി.പി.എസ്. വിവരങ്ങളിലൂടെ കണ്ടെത്താനാകും. ഒരേ […]
Read more

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ട് ബലാത്സംഗക്കേസുകളിൽ കൂടി കരട് കുറ്റപത്രം

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ട് ബലാത്സംഗക്കേസുകളിൽ കൂടി കരട് കുറ്റപത്രം തയ്യാറാക്കി അന്വേഷണസംഘം. ബലാത്സംഗം, ഭ്രൂണഹത്യ, ശാരീരിക ഉപദ്രവം, ഭീഷണിപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങളാണ് കരട് കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. നിയമോപദേശം ലഭിച്ച ശേഷമായിരിക്കും അന്തിമ കുറ്റപത്രം കോടതിയിൽ സമർപ്പിക്കുക. തിരുവനന്തപുരം സ്വദേശിനിയായ യുവതിയെ വിവാഹവാഗ്ദാനം നൽകി ഫ്ലാറ്റുകളിലും പാലക്കാട്ടും എത്തിച്ച് പീഡിപ്പിച്ചെന്ന കേസിലാണ് ആദ്യ കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. ഈ കേസിൽ മുൻകൂർ ജാമ്യം തേടിയ രാഹുൽ മാങ്കൂട്ടത്തിലിന് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. ബെംഗളൂരുവിൽ പഠിക്കുന്ന യുവതിയെ നാട്ടിലേക്ക് മടങ്ങുന്നതിനിടെ […]
Read more

ന്യൂസീലൻഡിനെതിരെ ഇന്ത്യക്ക് ബാറ്റിങ് കരുത്ത്; രാഹുലിന് തകർപ്പൻ സെഞ്ചുറി

വെല്ലിങ്ടൺ: ന്യൂസീലൻഡിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റിൽ ശക്തമായ ബാറ്റിങ് പ്രകടനവുമായി ഇന്ത്യ. മൂന്നാം ദിനം കളി പുരോഗമിക്കുമ്പോൾ ന്യൂസീലൻഡിന്റെ ഒന്നാം ഇന്നിങ്സ് സ്കോർ ഇന്ത്യ മറികടന്നു. ഒടുവിൽ വിവരം ലഭിക്കുമ്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 386 റൺസെന്ന നിലയിലാണ് ഇന്ത്യ. ഇതോടെ ഏഴ് വിക്കറ്റുകൾ ശേഷിക്കെ ഇന്ത്യക്ക് 18 റൺസിന്റെ ലീഡായി. സെഞ്ചുറി നേടിയ കെ.എൽ. രാഹുലിന്റെയും അർധസെഞ്ചുറികളുമായി യശസ്വി ജയ്‌സ്വാൾ, ദേവ്ദത്ത് പടിക്കൽ, ശുഭ്മാൻ ഗിൽ എന്നിവരുടെയും പ്രകടനമാണ് ഇന്ത്യൻ ഇന്നിങ്സിന് കരുത്തായത്. ഒരു വിക്കറ്റ് […]
Read more

മുഖ്യമന്ത്രിയെയും കേന്ദ്രത്തെയും അറിയിക്കാതെ പ്രാഗ് യാത്ര; കെ.എം. ഷാജിക്കെതിരെ വിവാദം

തിരുവനന്തപുരം: ചെക്ക് റിപ്പബ്ലിക്കിന്റെ തലസ്ഥാനമായ പ്രാഗിലേക്ക് തദ്ദേശ വകുപ്പ് മന്ത്രി കെ.എം. ഷാജി നടത്തിയത് മുഖ്യമന്ത്രിയുടെയോ കേന്ദ്രസർക്കാരിന്റെയോ അനുമതിയില്ലാത്ത യാത്രയെന്ന് റിപ്പോർട്ട്. കേന്ദ്രാനുമതി തേടാതെയാണ് മന്ത്രി പ്രാഗ് സന്ദർശിച്ചതെന്ന് വ്യക്തമാക്കുന്ന രേഖകൾ ലഭിച്ചു. കഴിഞ്ഞ സെപ്റ്റംബർ 20നായിരുന്നു മന്ത്രിയുടെ പ്രാഗ് സന്ദർശനം. വിവാദ മദ്യവ്യവസായി ജോൺ സേവ്യറും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നതായാണ് വിവരം. സെപ്റ്റംബർ 16 മുതൽ 26 വരെ നടത്തിയ യൂറോപ്യൻ യാത്രയിൽ ഓസ്ട്രിയ, ബൾഗേറിയ, സ്വിറ്റ്സർലൻഡ് എന്നീ രാജ്യങ്ങൾ സന്ദർശിക്കാനാണ് മന്ത്രി രാഷ്ട്രീയ അനുമതി തേടിയിരുന്നത്. […]
Read more

ഫെയർനസ് ക്രീം വില്ലനായി; മലപ്പുറത്ത് 17കാരിക്ക് ഗുരുതര വൃക്കരോഗം

മലപ്പുറം: ഫെയർനസ് ക്രീം ഉപയോഗിച്ച പതിനേഴുകാരിക്ക് ഗുരുതര വൃക്കരോഗം സ്ഥിരീകരിച്ചു. ക്രീമിൽ അമിതമായി അടങ്ങിയിരുന്ന മെർക്കുറിയാണ് രോഗത്തിന് കാരണമായതെന്നാണ് കണ്ടെത്തൽ. ശരീരത്തിൽനിന്ന് മൂത്രത്തിലൂടെ പ്രോട്ടീൻ നഷ്ടപ്പെടുന്ന മെമ്പ്രനസ് നെഫ്രോപ്പതി എന്ന രോഗമാണ് പെൺകുട്ടിക്ക് ബാധിച്ചത്. വിദഗ്ധ പരിശോധനയിൽ പെൺകുട്ടി ഉപയോഗിച്ചിരുന്ന ക്രീമിൽ മെർക്കുറിയുടെ അമിതസാന്നിധ്യവും കണ്ടെത്തി. ഒരു വർഷത്തോളമായി ഉപയോഗിച്ചിരുന്ന ഫെയ്സ് ക്രീമാണ് ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായതെന്ന് ഡോക്ടർമാർ അറിയിച്ചതായി പെൺകുട്ടി മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. മൂത്രത്തിലൂടെ അമിതമായി പ്രോട്ടീൻ നഷ്ടപ്പെടുന്ന അവസ്ഥയായിരുന്നു ആദ്യം. രക്തസമ്മർദം കുറയുക, ക്ഷീണം, […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix