Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: Divya

ശബരിമലയിൽ വെർച്വൽ ക്യൂ ബുക്കിങ് തട്ടിപ്പ്; അന്യസംസ്ഥാന ട്രാവൽ ഏജൻസികൾക്കെതിരെ പൊലീസ്

പത്തനംതിട്ട: ശബരിമലയിൽ വെർച്വൽ ക്യൂ ബുക്കിങ്ങിൽ അന്യസംസ്ഥാന ട്രാവൽ ഏജൻസികളുടെ ഇടപെടൽ വ്യാപകമാകുന്നതായി പൊലീസിന്റെ വിലയിരുത്തൽ. തീർഥാടകരുടെ തിരിച്ചറിയൽ രേഖകൾ ശേഖരിച്ച് ഏജൻസികൾ കൂട്ടത്തോടെ സ്ലോട്ടുകൾ ബുക്ക് ചെയ്യുന്നതായാണ് കണ്ടെത്തൽ. ബുക്ക് ചെയ്യുന്ന വെർച്വൽ ക്യൂ കൂപ്പണുകൾ പ്രിന്റ് എടുത്ത് തീർഥാടകർക്ക് വിൽക്കുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ മാസ് ബുക്കിങ് അവസാനിപ്പിച്ച് ബുക്കിങ് സംവിധാനം പരിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് ദേവസ്വം ബോർഡിന് റിപ്പോർട്ട് നൽകും. അതിനിടെ, ശബരിമലയിൽ ഭക്തജനത്തിരക്ക് തുടരുകയാണ്. പുലർച്ചെ മൂന്നിന് നട തുറന്നതു […]
Read more

കുവൈത്തിൽ ഗർഭച്ഛിദ്ര ഗുളികകളുടെ അനധികൃത വിൽപ്പന; ഘാന പൗരൻ അറസ്റ്റിൽ

കുവൈത്ത് സിറ്റി: കുവൈത്തിലെ മഹ്ബൂല മേഖലയിൽ ഗർഭച്ഛിദ്രത്തിനുള്ള ഗുളികകൾ അനധികൃതമായി വിൽക്കുകയും വിതരണം ചെയ്യുകയും ചെയ്ത ഘാന പൗരൻ അറസ്റ്റിൽ. കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗമാണ് പ്രതിയെ പിടികൂടിയത്. അഹ്മദി ഗവർണറേറ്റിലെ സബാഹിയ ഇൻവെസ്റ്റിഗേഷൻ ഓഫീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. തുടർന്ന് നടത്തിയ അന്വേഷണത്തിനും നിരീക്ഷണത്തിനുമൊടുവിൽ പ്രതിയെ പിടികൂടുകയായിരുന്നു. ഇയാളുടെ പക്കൽനിന്ന് അഞ്ച് സ്ട്രിപ്പ് ഗർഭച്ഛിദ്ര ഗുളികകളും അന്വേഷണസംഘം കണ്ടെടുത്തു. ഓരോ സ്ട്രിപ്പും 150 കുവൈത്ത് ദിനാറിനാണ് വിറ്റിരുന്നതെന്ന് ചോദ്യം ചെയ്യലിൽ […]
Read more

‘എക്കോ’യുടെ നിർമാണാവകാശത്തെച്ചൊല്ലി തർക്കം; ആരാധ്യ സ്റ്റുഡിയോസിന് വക്കീൽ നോട്ടീസ്

കൊച്ചി: വളർത്തുനായ്ക്കളുടെ വന്യത പ്രമേയമാക്കിയ മലയാള ചിത്രം ‘എക്കോ’യുടെ നിർമാണാവകാശത്തെച്ചൊല്ലി തർക്കം. സിനിമയുടെ നിർമാണാവകാശം കരാർ ലംഘിച്ച് തട്ടിയെടുത്തെന്നാണ് മുൻ നിർമാതാക്കളുടെ ആരോപണം. സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് നിർമാണ പങ്കാളികളാക്കിയ ആരാധ്യ സ്റ്റുഡിയോസ് വഞ്ചനയിലൂടെ സിനിമയുടെ അവകാശം സ്വന്തമാക്കിയെന്നാണ് ആക്ഷേപം. ഇതുമായി ബന്ധപ്പെട്ട് സിനിമാ നിർമാതാവ് സന്ദീപ് ശശിധരന്റെ ഉടമസ്ഥതയിലുള്ള ഹാപ്പി സേപ്പിയൻസ് സ്റ്റുഡിയോസ്, ആരാധ്യ സ്റ്റുഡിയോസിന് വക്കീൽ നോട്ടീസ് അയച്ചു. വിശ്വാസവഞ്ചന നടത്തി നിർമാണാവകാശം തട്ടിയെടുത്ത ആരാധ്യ സ്റ്റുഡിയോസിന്റെ നടപടി ക്രിമിനൽ കുറ്റമാണെന്നാണ് ഹാപ്പി സേപ്പിയൻസ് സ്റ്റുഡിയോസിന്റെ […]
Read more

ചൈനയിൽ ഉപയോഗിച്ച ഫോണുകൾ നശിപ്പിക്കാൻ അമേരിക്ക; ട്രംപിന്റെ സന്ദർശനത്തിൽ കടുത്ത സുരക്ഷ

വാഷിങ്ടൺ: ആഗോള രാഷ്ട്രീയത്തിൽ നിർണായകമായേക്കാവുന്ന നയതന്ത്ര കൂടിക്കാഴ്ചയ്ക്ക് ചൈനയിലെ ഷെൻഷെൻ കഴിഞ്ഞദിവസം വേദിയായി. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്, റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുതിൻ എന്നിവർ വ്യാഴാഴ്ച ആദ്യമായി ഒരുമിച്ചിരുന്ന് ചർച്ച നടത്തി. നേതാക്കൾ പരസ്പരം കൈകൊടുത്ത് പിരിഞ്ഞെങ്കിലും ട്രംപിന്റെ ചൈനാ സന്ദർശനത്തിന് അസാധാരണമായ സുരക്ഷാ മുൻകരുതലുകളാണ് വൈറ്റ് ഹൗസ് ഒരുക്കിയിരുന്നത്. സൈബർ ചാരവൃത്തി സാധ്യതകൾ കണക്കിലെടുത്ത് എയർഫോഴ്സ് വണ്ണിൽ ട്രംപിനൊപ്പം യാത്ര ചെയ്ത മാധ്യമപ്രവർത്തകരുടെയും വൈറ്റ് ഹൗസ് ജീവനക്കാരുടെയും ഫോണുകൾ […]
Read more

മയിൽപ്പീലി സ്കോളർഷിപ്പ് പരീക്ഷ റദ്ദാക്കിയ സർക്കാർ നടപടി ഹൈക്കോടതി റദ്ദാക്കി

കൊച്ചി: മയിൽപ്പീലി യങ് സ്കോളർഷിപ്പ് പരീക്ഷ റദ്ദാക്കിയ സർക്കാർ നടപടി ഹൈക്കോടതി റദ്ദാക്കി. പരീക്ഷ നടത്താൻ ദേശീയ അധ്യാപക പരിഷത്തിന് (എൻടിയു) ഹൈക്കോടതി അനുമതി നൽകി. എന്നാൽ പരീക്ഷാഫലം പ്രഖ്യാപിക്കരുതെന്നും സംസ്ഥാനതല പരീക്ഷ നടത്തരുതെന്നും കോടതി നിർദേശിച്ചു. പരീക്ഷ നടത്താനുള്ള അനുമതി സർക്കാർ ഏകപക്ഷീയമായി പിൻവലിച്ചെന്നായിരുന്നു എൻടിയുവിന്റെ വാദം. പരീക്ഷ നടത്തിപ്പിനുള്ള അനുമതി സംസ്ഥാന സർക്കാർ പിൻവലിച്ചതിനെതിരെയാണ് ദേശീയ അധ്യാപക പരിഷത്ത് ഹൈക്കോടതിയെ സമീപിച്ചത്. ബാലഗോകുലത്തിന്റെ മാസികയായ മയിൽപ്പീലിയും എൻടിയുവും സംയുക്തമായാണ് ‘യങ് സ്കോളർ എക്സാം 2026’ […]
Read more

ശബരിമലയിൽ സ്പോട്ട് ബുക്കിങ് നടത്തുന്നവരും ദർശനത്തിനെത്തുന്നില്ല; പരിശോധന നടത്തുമെന്ന് മന്ത്രി

കൊച്ചി: ശബരിമലയിൽ സ്പോട്ട് ബുക്കിങ് നടത്തുന്നവരിൽ പലരും ദർശനത്തിനെത്തുന്നില്ലെന്ന് മന്ത്രി കെ. മുരളീധരൻ. ഏജൻസികൾ കൂട്ടമായി ബുക്കിങ് നടത്തുന്നുണ്ടോയെന്ന് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. 5,000 സ്ലോട്ടുകൾ അധികമായി ഉൾപ്പെടുത്താനും ആലോചനയുണ്ട്. ഇതിനായി ഹൈക്കോടതിയുടെ അനുമതി തേടിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം, ശബരിമലയിലെത്തുന്ന തീർത്ഥാടകരുടെ എണ്ണത്തിൽ വർധനയുണ്ടായിട്ടുണ്ട്. ഇന്ന് വൈകിട്ട് നാലുവരെ 42,958 പേർ മല ചവിട്ടി. മണ്ഡലകാലത്ത് വെർച്വൽ ക്യൂ വഴി ബുക്കിങ് പൂർണമായിട്ടും ദർശനത്തിനെത്തുന്നത് ബുക്ക് ചെയ്തവരിൽ പകുതിയോളം പേർ മാത്രമാണെന്നാണ് കണക്ക്. ഇന്നലെ 80,000 […]
Read more

തിരുപ്പരൻകുന്ദ്രം മലയിൽ കാർത്തിക ദീപം തെളിക്കാം; സുപ്രീം കോടതി അനുമതി

ചെന്നൈ: മധുരയിലെ തിരുപ്പരൻകുന്ദ്രം മലയിൽ സിക്കന്ദർ ദർഗയോട് ചേർന്നുള്ള കൽത്തൂണിൽ കാർത്തിക ദീപം തെളിക്കാൻ സുപ്രീം കോടതി അനുമതി നൽകി. ഈ മാസം 24ന് ഒറ്റത്തവണ ദീപം തെളിക്കാനാണ് അനുമതി. എന്നാൽ പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കില്ല. സുപ്രീം കോടതി ഉത്തരവിനെ സ്വാഗതം ചെയ്ത് ബിജെപിയും ഹൈന്ദവ സംഘടനകളും രംഗത്തെത്തി. തിരുപ്പരൻകുന്ദ്രം മലയിൽ പതിറ്റാണ്ടുകളായി കാർത്തിക ദീപം തെളിച്ചുവരുന്നത് ഉച്ചിപ്പിള്ളയാർ ക്ഷേത്രത്തിലെ ദീപമണ്ഡപത്തിലാണ്. ഇതിനൊപ്പം സിക്കന്ദർ ദർഗയോട് ചേർന്നുള്ള കൽത്തൂണിലും ദീപം തെളിക്കാൻ അനുമതി വേണമെന്നായിരുന്നു ഹൈന്ദവ സംഘടനകളുടെ […]
Read more

ഡാർജിലിങ്ങിൽ ഹണിമൂൺ ദുരന്തം; തീപൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു

കൊൽക്കത്ത: ഡാർജിലിങ്ങിലെ സിറ്റോങ്ങിൽ ഹണിമൂണിനിടെ ബാർബിക്യൂവിൽനിന്ന് തീപടർന്ന് ഗുരുതരമായി പൊള്ളലേറ്റ യുവതിക്ക് ദാരുണാന്ത്യം. പശ്ചിമ ബംഗാളിലെ ഉത്തർ ദിനാജ്പുർ ജില്ലയിലെ ചോപ്ര സ്വദേശിനിയായ നികിത സാഹയാണ് മരിച്ചത്. രണ്ടുമാസത്തോളം ചികിത്സയിൽ കഴിഞ്ഞ നികിത വ്യാഴാഴ്ചയാണ് മരണത്തിന് കീഴടങ്ങിയത്. സെപ്റ്റംബർ 13-ന് ഭർത്താവ് സമീറിനൊപ്പം സിറ്റോങ്ങിലെ ഹോംസ്റ്റേയിൽ താമസിക്കുമ്പോഴായിരുന്നു അപകടം. അപകടത്തിന് പിന്നാലെ നികിതയെ സിലിഗുരിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കൊൽക്കത്തയിലേക്ക് മാറ്റി. നാല് ദിവസം മുമ്പ് ആരോഗ്യനില വഷളായതിനെ തുടർന്ന് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും […]
Read more

മിഠായി തൊണ്ടയിൽ കുടുങ്ങി ഒന്നരവയസുകാരന് മരിച്ചു

തൃശൂർ: മിഠായി തൊണ്ടയിൽ കുടുങ്ങി ഒന്നരവയസുകാരന് ദാരുണാന്ത്യം. തൃശൂർ പറപ്പൂക്കര പള്ളത്താണ് സംഭവം. പള്ളം തോട്ടുങ്ങൽ പുതുപ്പുള്ളിപറമ്പിൽ റൂബി–അനു ദമ്പതികളുടെ മകൻ ഏയ്ബലാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ എട്ടരയോടെയായിരുന്നു അപകടം. മിഠായി തൊണ്ടയിൽ കുടുങ്ങിയതിനെ തുടർന്ന് കുട്ടിയെ ഉടൻ പറപ്പൂക്കരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി തൃശൂർ ജില്ലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുതുക്കാട് പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. ആറാം ക്ലാസ് വിദ്യാർഥിയായ ആരോണാണ് ഏയ്ബലിന്റെ സഹോദരൻ.
Read more

ഗുരുവായൂരിൽ ഭക്തരോട് മാന്യമായി പെരുമാറണം; ദേവസ്വം ജീവനക്കാർക്ക് ഹൈക്കോടതിയുടെ നിർദേശം

കൊച്ചി: ഗുരുവായൂർ ക്ഷേത്രദർശനവുമായി ബന്ധപ്പെട്ട് ദേവസ്വം ജീവനക്കാർക്കെതിരെ ഭക്തർ അയച്ച കത്തിൽ സ്വമേധയാ ഇടപെട്ട് ഹൈക്കോടതി. ഭക്തരോട് ദേവസ്വം ജീവനക്കാർ മാന്യമായി പെരുമാറണമെന്ന് ഹൈക്കോടതി നിർദേശിച്ചു. ഭക്തജനങ്ങളോട് ജീവനക്കാർ ക്ഷോഭിക്കരുതെന്നും കോടതി വ്യക്തമാക്കി. ഭക്തരും ജീവനക്കാരും പരസ്പരം മര്യാദ പാലിക്കണം. ദർശനത്തിനായുള്ള ക്യൂ സുഗമമായി മുന്നോട്ടുകൊണ്ടുപോകാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണം. എന്നാൽ ദർശനത്തിനെത്തുന്ന ഭക്തരോടുള്ള ദേവസ്വം ജീവനക്കാരുടെ പെരുമാറ്റം അതിരുവിടരുതെന്നും ഹൈക്കോടതി നിർദേശിച്ചു.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix