നിയമസഭാ കയ്യാങ്കളി കേസ്; യുഡിഎഫ് മുൻ MLA മാർക്കെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി
കൊച്ചി: നിയമസഭയിൽ വനിതാ എംഎൽഎമാരെ കൈയേറ്റം ചെയ്തെന്നാരോപിച്ച് യു.ഡി.എഫ്. എംഎൽഎമാർക്കെതിരെ നൽകിയ കേസുകളിൽ അവസാനത്തേതും ഹൈക്കോടതി റദ്ദാക്കി. മുൻ എംഎൽഎ എ.ടി. ജോർജിനെതിരെ എൽ.ഡി.എഫ്. വനിതാ എംഎൽഎമാർ നൽകിയ കേസാണ് ഹൈക്കോടതി റദ്ദാക്കിയത്. ഇതോടെ വനിതാ എംഎൽഎമാരെ യു.ഡി.എഫ്. അംഗങ്ങൾ കൈയേറ്റം ചെയ്യുകയും അപമര്യാദയായി പെരുമാറുകയും ചെയ്തെന്നാരോപിച്ചുള്ള കേസുകളെല്ലാം അവസാനിച്ചു. മുൻ എംഎൽഎമാരായ ഡൊമിനിക് പ്രസന്റേഷൻ, എം.എ. വാഹിദ്, കെ. ശിവദാസൻ നായർ എന്നിവർക്കെതിരായ കേസുകൾ ഹൈക്കോടതി നേരത്തെ റദ്ദാക്കിയിരുന്നു. ഇതേ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ എ.ടി. ജോർജിനെതിരെയും […]
Read more