അരിയിൽ ഷുക്കൂർ വധക്കേസ്; നിർണായക സാക്ഷികളെ ഹാജരാക്കാത്തതിൽ ലീഗിൽ വിമർശനം
കണ്ണൂർ: അരിയിൽ ഷുക്കൂർ വധക്കേസിൽ നിർണായക സാക്ഷികളെ കോടതിയിൽ ഹാജരാക്കുന്നതിൽ പാർട്ടി നേതൃത്വത്തിന് വീഴ്ച സംഭവിച്ചെന്ന വിമർശനം മുസ്ലിം ലീഗിൽ ശക്തമാകുന്നു. സി.പി.എം നേതാക്കളായ പി. ജയരാജനെയും ടി.വി. രാജേഷിനെയും വെറുതെ വിട്ട സാഹചര്യമാണ് പാർട്ടിക്കുള്ളിൽ തർക്കത്തിന് വഴിവച്ചത്. കേസിൽ വീഴ്ചയുണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്ന് മന്ത്രി എൻ. ഷംസുദ്ദീൻ പ്രതികരിച്ചു. എം.എസ്.എഫ് പ്രവർത്തകനായിരുന്ന അരിയിൽ ഷുക്കൂർ വധക്കേസിൽ 13 പ്രതികൾക്ക് ശിക്ഷ ലഭിച്ചെങ്കിലും ഗൂഢാലോചന തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞിരുന്നില്ല. ഇതോടെയാണ് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി. ജയരാജനും […]
Read more