Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: divya

KSRTC ജീവനക്കാർക്കും പെൻഷൻകാർക്കും ഓണം ആനുകൂല്യം; 33.92 കോടി അനുവദിച്ചു

തിരുവനന്തപുരം: ഓണക്കാലം പ്രമാണിച്ച് കെഎസ്ആർടിസി ജീവനക്കാർക്കും പെൻഷൻകാർക്കും ഉത്സവബത്തയും അഡ്വാൻസും അനുവദിക്കാൻ തീരുമാനം. ഇതിനായി 33.92 കോടി രൂപ അനുവദിച്ചതായി ഗതാഗത മന്ത്രി സി.പി. ജോൺ അറിയിച്ചു. പെൻഷൻകാർക്ക് ഓണം അലവൻസും സ്ഥിരം ജീവനക്കാർക്ക് സാലറി അഡ്വാൻസും ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളാണ് ഇത്തവണ ലഭിക്കുക. സ്ഥിരം ജീവനക്കാർക്ക് 10,000 രൂപ സാലറി അഡ്വാൻസും 3,000 രൂപ ഉത്സവബത്തയും നൽകും. അർഹരായ ജീവനക്കാർക്ക് ബോണസിനും അർഹതയുണ്ടാകും. താൽക്കാലിക ജീവനക്കാർക്ക് 1,000 രൂപയാണ് ഉത്സവബത്തയായി ലഭിക്കുക. വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ആദ്യമായാണ് […]
Read more

കൊല്ലത്ത് ഭാര്യയുടെ സ്വകാര്യദൃശ്യങ്ങൾ പകർത്തി വിറ്റെന്ന പരാതി; മകളുടെ മൊഴി വീണ്ടും രേഖപ്പെടുത്തും

കൊല്ലം: കൊല്ലത്ത് ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി അശ്ലീല വെബ്‌സൈറ്റുകൾക്ക് വിറ്റെന്ന പരാതിയിൽ അന്വേഷണം തുടരുന്നതിനിടെ, നാല് വയസുകാരിയായ മകളുടെ മൊഴി വീണ്ടും രേഖപ്പെടുത്താൻ പൊലീസ്. കുട്ടിക്ക് കൗൺസിലിംഗ് നൽകിയ ശേഷമാകും മൊഴി രേഖപ്പെടുത്തുക. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോക്‌സോ നിയമപ്രകാരം കേസെടുക്കുന്നതുൾപ്പെടെയുള്ള തുടർനടപടികൾ പരിഗണിക്കുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. പ്രതിക്കെതിരെ പോക്‌സോ വകുപ്പ് ചുമത്തണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരി സംസ്ഥാന പൊലീസ് മേധാവിയെ സമീപിച്ചിരുന്നു. നാല് വയസുകാരിയായ മകൾക്ക് മുന്നിൽ ഭർത്താവ് ലൈംഗിക വൈകൃതം കാട്ടിയെന്ന് അമ്മ […]
Read more

പുലികളിക്കെതിരെ വി.കെ. ശ്രീരാമന്റെ പരാമർശം; പ്രതിഷേധവുമായി സംഘങ്ങൾ

തൃശ്ശൂർ: തൃശ്ശൂരിന്റെ പരമ്പരാഗത കലാരൂപമായ പുലികളിയെ വിമർശിച്ച് നടനും എഴുത്തുകാരനുമായ വി.കെ. ശ്രീരാമൻ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് വിവാദത്തിൽ. പരാമർശത്തിനെതിരെ പുലികളി സംഘങ്ങൾ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. എന്നാൽ തന്റെ നിലപാടിൽ ഉറച്ചുനിൽക്കുന്നതായി വി.കെ. ശ്രീരാമൻ വ്യക്തമാക്കി. പുരുഷന്മാരുടെ ശരീരത്തിൽ വയറും മാറും വളരുന്നത് രൂപവൈകൃതമാണെന്നും, ഇത്തരം ശരീരവൈകൃതം കലയ്ക്കായി ഉപയോഗിക്കുന്നത് ആഭാസമാണെന്നുമായിരുന്നു ശ്രീരാമന്റെ പരാമർശം. ലോകത്ത് മറ്റൊരിടത്തും കണ്ടാൽ ഓക്കാനം തോന്നുന്ന തരത്തിലുള്ള ഇത്തരം കലാരൂപമുണ്ടാകില്ലെന്നും അദ്ദേഹം കുറിപ്പിൽ പരിഹസിച്ചു. പുലികളി ഭാരതീയ കലാരൂപമാണെന്നും നാട്യശാസ്ത്രത്തിൽ […]
Read more

കരുവാറ്റ കൊലപാതകം; പിടിക്കപ്പെട്ടാലും രക്ഷപ്പെടാൻ ‘പ്ലാൻ ബി’

ആലപ്പുഴ: കരുവാറ്റയിലെ 67കാരന്റെ കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കൊലപാതകത്തിന് പിന്നാലെ പിടിക്കപ്പെട്ടാൽ പൊലീസിനെ തെറ്റിദ്ധരിപ്പിക്കാൻ കൗമാരക്കാർ ‘പ്ലാൻ ബി’ തയ്യാറാക്കിയിരുന്നതായാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. പെൺകുട്ടിക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും മരുന്ന് വാങ്ങാനാണ് ഹരിപ്പാട്ടെത്തിയതെന്നും പൊലീസിനോട് പറയാൻ ഇവർ പരസ്പരം തീരുമാനിച്ചിരുന്നു. എന്നാൽ പെൺകുട്ടിയുടെ മൊബൈൽ ഫോണിലെ ചാറ്റുകൾ പരിശോധിച്ചതോടെ ആസൂത്രണം പൊളിഞ്ഞു. കൊലപാതകത്തിന്റെ ഉത്തരവാദിത്വം സ്വന്തം പിതാവിന്റെ മേൽ ചുമത്താനും കൗമാരക്കാരി ശ്രമിച്ചിരുന്നതായി പൊലീസ് വ്യക്തമാക്കി. വാട്സാപ്പിൽ സൂക്ഷിച്ചിരുന്ന ഓഡിയോ സന്ദേശങ്ങളും അന്വേഷണത്തിൽ നിർണായക തെളിവായി. പിടിക്കപ്പെട്ടാലും […]
Read more

വീൽചെയറിലിരുന്ന അമ്മയെ ട്രാക്കിലേക്ക് തള്ളിയിട്ട് കൊന്നു; മകൻ അറസ്റ്റിൽ

ചെന്നൈ: തമിഴ്നാട്ടിലെ തിരുവള്ളൂർ മനവൂർ റെയിൽവേ സ്റ്റേഷന് സമീപം അമ്മയെ ട്രെയിനിന് മുന്നിലേക്ക് തള്ളിയിട്ട് മകൻ കൊലപ്പെടുത്തി. ആവഡി ഹെവി വെഹിക്കിൾസ് ഫാക്ടറിയിലെ കരാർ ജീവനക്കാരനായ പാർത്ഥസാരഥി (44) ആണ് അമ്മ പദ്മാവതി (71)യെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് കണ്ടെത്തൽ. വീൽചെയറിലിരുന്ന അമ്മയെ റെയിൽവേ ട്രാക്കിലേക്ക് തള്ളിയിടുകയായിരുന്നു. ചൊവ്വാഴ്ച രാത്രി ഏഴ് മണിയോടെയാണ് സംഭവം. യേലഗിരി എക്സ്പ്രസ് ഇടിച്ചാണ് പദ്മാവതി മരിച്ചത്. ട്രാക്കിന് സമീപം വീൽചെയർ കണ്ടെത്തിയതിനെ തുടർന്ന് സംശയം തോന്നിയ പൊലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതോടെയാണ് സംഭവത്തിന് […]
Read more

കേരളത്തിന് ഒരു വന്ദേ സ്ലീപ്പർ; റൂട്ടുകൾ പരിഗണനയിൽ

കണ്ണൂർ: ചെന്നൈ ഇന്റഗ്രൽ കോച്ച് ഫാക്ടറി നിർമിക്കുന്ന 10 വന്ദേ സ്ലീപ്പർ ട്രെയിനുകളിൽ ഒന്ന് കേരളത്തിന് ലഭിക്കും. ഈ വർഷം പുറത്തിറക്കുന്ന രണ്ട് വന്ദേ സ്ലീപ്പർ ട്രെയിനുകളിൽ ഒന്നാണ് കേരളത്തിലേക്കെത്തുക. ദക്ഷിണ റെയിൽവേക്ക് അനുവദിച്ച 16 കോച്ച് വന്ദേ സ്ലീപ്പർ റേക്കിന് ആദ്യ പരിഗണന കേരളം ഉൾപ്പെടുന്ന പ്രധാന ദീർഘദൂര റൂട്ടുകൾക്കാണ്. മംഗളൂരു–തിരുവനന്തപുരം (631 കിലോമീറ്റർ), തിരുവനന്തപുരം–ചെന്നൈ (922 കിലോമീറ്റർ), മംഗളൂരു–ചെന്നൈ (889 കിലോമീറ്റർ) എന്നിവയാണ് പരിഗണനയിലുള്ള പ്രധാന റൂട്ടുകൾ. ഇതുമായി ബന്ധപ്പെട്ട് ചെന്നൈ ബേസിൻ ബ്രിഡ്ജിലെ […]
Read more

ദില്ലിയിൽ സിഎൻജി നിറയ്ക്കുന്നതിനിടെ ട്രക്ക് സിലിണ്ടർ പൊട്ടിത്തെറിച്ചു; ഒരാൾ മരിച്ചു

ന്യൂഡൽഹി: ദില്ലിയിൽ സിഎൻജി നിറയ്ക്കുന്നതിനിടെ ട്രക്കിന്റെ സിലിണ്ടർ പൊട്ടിത്തെറിച്ച് ഒരാൾ മരിച്ചു. ആറുപേർക്ക് പരിക്കേറ്റു. പരിക്കേറ്റവരുടെ നില ഗുരുതരമാണെന്ന് പൊലീസ് അറിയിച്ചു. അപകടത്തെ തുടർന്ന് പൊലീസ്, ഫയർഫോഴ്സ് ഉദ്യോഗസ്ഥരെ സ്ഥലത്ത് വിന്യസിച്ചു. ബുധനാഴ്ച തിക്രി കലാൻ മെട്രോ സ്റ്റേഷന് സമീപത്തെ സിഎൻജി പമ്പിലാണ് അപകടം. ഉച്ചയ്ക്ക് 3.37ഓടെയാണ് ഫയർഫോഴ്സിന് വിവരം ലഭിച്ചത്. തുടർന്ന് ആറ് അഗ്നിശമന വാഹനങ്ങൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. ട്രക്കിന്റെ സിലിണ്ടറിൽ സിഎൻജി നിറയ്ക്കുന്നതിനിടെ ഉണ്ടായ പൊട്ടിത്തെറിയിലാണ് ജീവനക്കാരൻ മരിച്ചതെന്ന് ഔട്ടർ ദില്ലി ഡിസിപി […]
Read more

ജാതിഅധിക്ഷേപ പരാതി; ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുമെന്ന് മലയാളം സർവകലാശാല വി.സി

മലപ്പുറം: തിരൂർ തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവകലാശാലയിൽ ജാതിഅധിക്ഷേപം നേരിട്ടെന്ന വിദ്യാർഥിയുടെ പരാതിയിൽ പ്രതികരണവുമായി വൈസ് ചാൻസലർ ഡോ. സി.ആർ. പ്രസാദ്. വിഷയത്തിൽ സർവകലാശാലയ്ക്ക് ഒന്നും ഒളിക്കാനില്ലെന്നും ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. ആന്റി റാഗിംഗ് സെല്ലിന്റെയും എസ്.സി.-എസ്.ടി. സെല്ലിന്റെയും അന്വേഷണ റിപ്പോർട്ടുകൾ സിൻഡിക്കേറ്റ് അംഗീകരിച്ചതായി വി.സി. അറിയിച്ചു. രണ്ട് റിപ്പോർട്ടുകളിലും ഗവേഷക വിദ്യാർഥിനി അനഘ ഉന്നയിച്ച ആരോപണങ്ങൾക്ക് തെളിവുകൾ കണ്ടെത്താനായിട്ടില്ലെന്നാണ് സർവകലാശാലയുടെ നിലപാട്. അതേസമയം, വിദ്യാർഥിയുടെ പരാതിയിൽ ജുഡീഷ്യൽ അന്വേഷണം നടത്താൻ സിൻഡിക്കേറ്റ് തീരുമാനിച്ചിട്ടുണ്ടെന്നും […]
Read more

മുഖ്യമന്ത്രിയുടെ ഓഫീസ് മാറ്റം; വിജയ് സർക്കാരിനെതിരെ അഴിമതി ആരോപണവുമായി ബിജെപി

ചെന്നെെ: തമിഴ്നാട്ടിലെ മുഖ്യമന്ത്രി ജോസഫ് സി. വിജയ് നയിക്കുന്ന സർക്കാരിനെതിരെ അഴിമതി ആരോപണവുമായി ബിജെപി. മുഖ്യമന്ത്രിയുടെ ഓഫീസ് മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റുന്നതുമായി ബന്ധപ്പെട്ട ടെൻഡർ നടപടികളിൽ ക്രമക്കേട് നടന്നെന്നാണ് ബിജെപിയുടെ ആരോപണം. എന്നാൽ ആരോപണങ്ങൾ തമിഴക വെട്രി കഴകം (ടിവികെ) തള്ളി. അധികാരത്തിലെത്തി നൂറുദിനം പൂർത്തിയാക്കിയതിന് പിന്നാലെയാണ് സർക്കാരിനെതിരെ ആരോപണം ഉയർന്നിരിക്കുന്നത്. ഫോർട്ട് സെന്റ് ജോർജിലെ മെയിൻ ബ്ലോക്കിലുള്ള മുഖ്യമന്ത്രിയുടെ ഓഫീസ് സമീപത്തെ നാമക്കൽ കവിജ്ഞർ മാളികൈയിലേക്ക് മാറ്റാനുള്ള വിജയിന്റെ തീരുമാനമാണ് വിവാദമായത്. മുഖ്യമന്ത്രിക്കും ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കും […]
Read more

തുറവൂർ പാലത്തിൽനിന്ന് കായലിൽ ചാടി; 41കാരിയുടെ മൃതദേഹം കണ്ടെത്തി

ആലപ്പുഴ: തൈക്കാട്ടുശ്ശേരി-തുറവൂർ പാലത്തിൽനിന്ന് കായലിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി. പാണാവള്ളി പഞ്ചായത്ത് എട്ടാം വാർഡ് തത്ത്വമസി വീട്ടിൽ രമേശന്റെ ഭാര്യ അമ്പിളി (41) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി പാലത്തിൽനിന്ന് കായലിൽ ചാടിയതായാണ് വിവരം. രാത്രി പത്തോടെയാണ് അമ്പിളി തൈക്കാട്ടുശ്ശേരി ഭാഗത്തുനിന്ന് കായലിലേക്ക് ചാടിയത്. എൻജിൻ പ്രവർത്തിച്ച നിലയിൽ സ്കൂട്ടർ പാലത്തിന് മുകളിൽ കണ്ടെത്തിയതോടെയാണ് നാട്ടുകാർ പൊലീസിനെ വിവരം അറിയിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിൽ സ്കൂട്ടറിൽനിന്ന് അമ്പിളിയുടെ ബാങ്ക് പാസ്‌ബുക്കും മൊബൈൽ ഫോണും ഉൾപ്പെടെയുള്ള സാധനങ്ങൾ […]
Read more

Recent News

Advertisement
WhiteswanTV Footer