Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: Divya

വിഇഎച്ച് വൈദ്യുതി കരാർ; റെഗുലേറ്ററി കമ്മീഷന്റെ ചോദ്യങ്ങൾക്ക് കെഎസ്ഇബി ഇന്ന് മറുപടി നൽകും

തിരുവനന്തപുരം: വിഇഎച്ച് ഗ്ലോബലിൽനിന്നുള്ള വൈദ്യുതി വാങ്ങൽ കരാറുമായി ബന്ധപ്പെട്ട് വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ ഉന്നയിച്ച ചോദ്യങ്ങൾക്ക് കെഎസ്ഇബി ഇന്ന് മറുപടി നൽകും. അടിയന്തര സാഹചര്യം കണക്കിലെടുത്താണ് വൈദ്യുതി വാങ്ങാൻ തീരുമാനിച്ചതെന്നാണ് കെഎസ്ഇബിയുടെ വിശദീകരണം. അന്ന് യൂണിറ്റിന് നാല് രൂപ നിരക്കിൽ കാറ്റിൽനിന്നുള്ള വൈദ്യുതി ലഭ്യമായിരുന്നില്ലെന്നും ബോർഡ് കമ്മീഷനെ അറിയിക്കും. രാജസ്ഥാൻ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ സമാനമായ സാഹചര്യങ്ങളിൽ ഉഭയകക്ഷി കരാറുകളിൽ ഏർപ്പെട്ടിട്ടുണ്ടെന്നും കെഎസ്ഇബി ചൂണ്ടിക്കാട്ടും. കരാറുമായി ബന്ധപ്പെട്ട് കെഎസ്ഇബി സമർപ്പിച്ച ഹർജിയിൽ 15-ലധികം ചോദ്യങ്ങളാണ് റെഗുലേറ്ററി കമ്മീഷൻ ഉന്നയിച്ചിരുന്നത്. […]
Read more

ആശുപത്രി മാനേജ്‌മെന്റിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമം; സുഹൈൽ ഷാജഹാനെ പുറത്താക്കി കോൺഗ്രസ്

തിരുവനന്തപുരം: സ്വകാര്യ ആശുപത്രി മാനേജ്‌മെന്റിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിൽ അറസ്റ്റിലായ തിരുവനന്തപുരം ഡി.സി.സി. അംഗം സുഹൈൽ ഷാജഹാനെ കോൺഗ്രസ് പുറത്താക്കി. പാർട്ടിക്ക് അവമതിപ്പുണ്ടാക്കുന്ന പ്രവർത്തനങ്ങൾ നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. സുഹൈൽ ഷാജഹാനെ കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽനിന്ന് പുറത്താക്കിയതായി ഡി.സി.സി. പ്രസിഡന്റ് എൻ. ശക്തൻ എം.എൽ.എ. അറിയിച്ചു. ആശുപത്രി മാനേജ്‌മെന്റിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിലാണ് സുഹൈൽ ഷാജഹാനെ പേട്ട പൊലീസ് അറസ്റ്റ് ചെയ്തത്. ആനയറയിലെ സ്വകാര്യ ആശുപത്രിക്കെതിരേ അപകീർത്തികരമായ വാർത്തകൾ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച […]
Read more

രണ്ടുമാസത്തെ ഇടവേളയ്ക്കുശേഷം ഗൾഫിലേക്ക് വീണ്ടും ഇറാൻ ഡ്രോൺ ആക്രമണം

ദുബായ്: ഗൾഫ് മേഖലയിലേക്ക് വീണ്ടും ഡ്രോൺ ആക്രമണവുമായി ഇറാൻ. കുവൈത്തിനും ബഹ്‌റൈനും നേരെയാണ് ഇറാൻ ഡ്രോണുകൾ ഉപയോഗിച്ച് ആക്രമണശ്രമം നടത്തിയത്. ആക്രമണങ്ങളെ വിജയകരമായി പ്രതിരോധിച്ചതായി ബഹ്‌റൈൻ അറിയിച്ചു. ഇതിനിടെ തെക്കൻ ഇറാനിൽ അമേരിക്ക ആക്രമണം നടത്തിയതായും റിപ്പോർട്ടുകളുണ്ട്. ഖഷേം ദ്വീപിൽ സ്ഫോടനമുണ്ടായതായും വിവരങ്ങൾ പുറത്തുവന്നു. രണ്ടുമാസത്തെ ഇടവേളയ്ക്കുശേഷമാണ് ഗൾഫ് മേഖലയിലെ അമേരിക്കൻ സഖ്യകക്ഷികളായ അറബ് രാജ്യങ്ങൾക്കുനേരേ ഇറാൻ വീണ്ടും ആക്രമണം ആരംഭിച്ചിരിക്കുന്നത്. ബഹ്‌റൈനിലെ അമേരിക്കൻ സൈനിക റഡാർ കേന്ദ്രത്തിനുനേരേ ചൊവ്വാഴ്ചയും ഇറാൻ ഡ്രോൺ ആക്രമണം നടത്തി. സമീപദിവസങ്ങളിൽ […]
Read more

‘ടഫ് മാൻ’ എന്ന് വിശേഷണം; ക്വാഡ് ഉച്ചകോടിയിൽ മോദിയെ പുകഴ്ത്തി ട്രംപ്

മനില: ക്വാഡ് ഉച്ചകോടിക്കിടെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. മോദി കരുത്തനായ വ്യക്തിയാണെന്നും ലോകമെമ്പാടും ബഹുമാനിക്കപ്പെടുന്ന മികച്ച നേതാവാണെന്നും ട്രംപ് വിശേഷിപ്പിച്ചു. ഇന്തോ-പസഫിക് മേഖലയിലെ സുരക്ഷാ സഹകരണവും ആഗോള പങ്കാളിത്തവും ചർച്ച ചെയ്യുന്നതിനായി ഫിലിപ്പീൻസിൽ സംഘടിപ്പിച്ച ക്വാഡ് ഉച്ചകോടിക്കിടെയായിരുന്നു ട്രംപിന്റെ പരാമർശം. നയതന്ത്ര നിലപാടുകളിലും രാജ്യതാൽപര്യങ്ങൾ സംരക്ഷിക്കുന്നതിലും മോദി പുലർത്തുന്ന ദൃഢനിശ്ചയത്തെ സൂചിപ്പിച്ചാണ് ‘ടഫ് മാൻ’ എന്ന് ട്രംപ് വിശേഷിപ്പിച്ചത്. നേരത്തെയും വിവിധ ആഗോള വേദികളിലും ഉഭയകക്ഷി ചർച്ചകളിലും മോദിയുമായുള്ള […]
Read more

കരുവന്നൂർ കള്ളപ്പണക്കേസ്; വായ്പാ തുക തിരിച്ചടച്ചാലും പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കാനാകില്ലെന്ന് ഹൈക്കോടതി

കൊച്ചി: കരുവന്നൂർ കള്ളപ്പണക്കേസിൽ വായ്പാ തുക തിരിച്ചടച്ചാലും പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കാനാകില്ലെന്ന് ഹൈക്കോടതി. കേസിലെ 23-ാം പ്രതിയായ എ.ജെ. പോൾസന്റെ ഹർജി തള്ളിക്കൊണ്ടാണ് കോടതിയുടെ നിരീക്ഷണം. രണ്ടരക്കോടി രൂപയുടെ വായ്പയാണ് പോൾസൺ കരുവന്നൂർ ബാങ്കിൽ നിന്ന് അനുവദിച്ചെടുത്തത്. വ്യാജരേഖകൾ ഉപയോഗിച്ചാണ് വായ്പ സംഘടിപ്പിച്ചതെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തിയിരുന്നു. ഈ വായ്പാ തുക ഉപയോഗിച്ച് കർണാടകയിൽ ഭൂമി വാങ്ങിയതായും ഇഡി കണ്ടെത്തി. വായ്പയും പലിശയും ഉൾപ്പെടെ 4,30,85,889 രൂപ പോൾസൺ പിന്നീട് തിരിച്ചടച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കേസിൽ നിന്ന് […]
Read more

ശബരിമലയെ തിരുപ്പതി മാതൃകയിൽ വികസിപ്പിക്കും; തീർഥാടകരുടെ എണ്ണത്തിൽ 50 ശതമാനം വർധന ലക്ഷ്യം

കൊച്ചി: ശബരിമലയെ തിരുപ്പതി മാതൃകയിൽ ആധുനിക സൗകര്യങ്ങളുള്ള മികച്ച തീർഥാടന കേന്ദ്രമാക്കി മാറ്റാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. തീർഥാടകർക്ക് യാതൊരുവിധ പ്രയാസങ്ങളും ഉണ്ടാകാത്ത രീതിയിൽ ശബരിമലയിലും യാത്രാമാർഗങ്ങളിലും ദീർഘകാല അടിസ്ഥാനത്തിലുള്ള വികസന പദ്ധതികൾ നടപ്പാക്കും. നിലവിലെ തീർഥാടന സീസൺ അവസാനിച്ച ഉടൻ യോഗം ചേർന്ന് പദ്ധതികളുടെ നടപടികൾ ആരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അടുത്ത തീർഥാടന സീസൺ ആരംഭിക്കുന്നതിന് മുമ്പ് വികസന പ്രവർത്തനങ്ങളിൽ വലിയൊരു പങ്കും പൂർത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷ. ആധുനിക സൗകര്യങ്ങൾ ഒരുക്കുന്നതോടെ തീർഥാടകരുടെ എണ്ണത്തിൽ […]
Read more

വനംവകുപ്പിനെ കാത്തിരുന്ന് മടുത്തു; നാലടി നീളമുള്ള മുതലയെ സ്വയം പിടികൂടി കർഷക വനിത

വനംവകുപ്പ് ഉദ്യോഗസ്ഥരെ കാത്തിരുന്ന് മടുത്തതോടെ നാലടി നീളമുള്ള മുതലയെ സ്വയം പിടികൂടി വനംവകുപ്പിന് കൈമാറി മധ്യപ്രദേശിലെ കർഷക വനിത. ജബൽപൂരിലെ ഖമാരിയ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള സൺപൂർ ഘാന ഗ്രാമത്തിലാണ് സംഭവം. ഗ്രാമവാസികളെയും കർഷകരെയും ഒരുപോലെ ഭീതിയിലാഴ്ത്തിയ മുതലയെയാണ് യുവതി സാഹസികമായി പിടികൂടിയത്. മീൻ കുളത്തിൽ മുതല ഗ്രാമത്തിലെ കർഷകനായ ലക്പത് യാദവിന്റെ കൃഷിയിടത്തിലെ മീൻ കുളത്തിലാണ് നാലടി നീളമുള്ള മുതലയെ കണ്ടെത്തിയത്. കുളത്തിലെ മീനുകളെ കാണാതാകുകയും ചത്ത മത്സ്യങ്ങളുടെ അവശിഷ്ടങ്ങൾ വെള്ളത്തിൽ ഒഴുകിനടക്കുകയും ചെയ്തതോടെ നടത്തിയ […]
Read more

ഇ-20 വിവാദം സയൻസ് അറിയാത്ത പൊട്ടന്മാരുടെ സൃഷ്ടി; പരിഹാസവുമായി സുരേഷ് ഗോപി

തൃശ്ശൂർ: ഇ-20 പെട്രോളുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഉയർത്തുന്നവർക്കെതിരെ പരിഹാസവുമായി കേന്ദ്ര പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപി. ശാസ്ത്രത്തെക്കുറിച്ച് അറിവില്ലാത്തവരാണ് ഇത്തരം വിവാദങ്ങൾ സൃഷ്ടിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇ-20 ഇന്ധനവുമായി ബന്ധപ്പെട്ട ചോദ്യങ്ങളും സംശയങ്ങളും തള്ളിയ സുരേഷ് ഗോപി, ചില ദുഷ്ടരാഷ്ട്രീയ ശക്തികൾ വിഷയം രാഷ്ട്രീയമായി ദുരുപയോഗം ചെയ്യുകയാണെന്നും ആരോപിച്ചു. രാജ്യത്ത് ഒരിടത്തും പെട്രോളിൽ 20 ശതമാനത്തിലധികം എഥനോൾ കലർത്തുന്നില്ലെന്ന് സുരേഷ് ഗോപി വ്യക്തമാക്കി. ചില മഹാന്മാർ കന്നാസിൽ കൊണ്ടുപോയി എഥനോൾ കലർത്തിയതാണോ എന്ന് അറിയില്ലെന്നും അങ്ങനെയാണെങ്കിൽ വിഷയത്തിൽ […]
Read more

മെസിയുടെ കളിക്കളത്തിലെ കരിയർ അവസാനിച്ചിട്ടില്ല; 2030ന് ശേഷവും കളിക്കുമെന്ന് പ്രതീക്ഷയെന്ന് സ്‌കലോണി

അന്താരാഷ്ട്ര ഫുട്‌ബോളിൽ നിന്ന് വിരമിച്ച ലയണൽ മെസി 2030 ലോകകപ്പിൽ അർജന്റീനയുടെ പരിശീലക സംഘത്തിന്റെ ഭാഗമാകുമോ? കോസ്റ്റാറിക്കയ്‌ക്കെതിരായ സൗഹൃദ മത്സരത്തിന് മുന്നോടിയായി നടന്ന വാർത്താസമ്മേളനത്തിൽ പരിശീലകൻ ലയണൽ സ്‌കലോണിയോട് മാധ്യമപ്രവർത്തകർ ഈ ചോദ്യം ഉന്നയിച്ചു. ചെറുപുഞ്ചിരിയോടെയാണ് സ്‌കലോണി ചോദ്യത്തോട് പ്രതികരിച്ചത്. അസിസ്റ്റന്റ് കോച്ച് വാൾട്ടർ സാമുവൽ ടീം വിടുന്ന സാഹചര്യത്തിൽ മെസിക്ക് എപ്പോൾ വേണമെങ്കിലും പരിശീലക സംഘത്തിന്റെ ഭാഗമാകാമെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ മെസിയുടെ കളിക്കളത്തിലെ കരിയർ അവസാനിച്ചിട്ടില്ലെന്നും 2030ന് ശേഷവും താരം കളി തുടരുമെന്നാണ് തന്റെ […]
Read more

കെ.ടി.ഡി.സി ചെയർമാൻ സ്ഥാനം വേണം; മുഖ്യമന്ത്രിക്ക് കത്ത് നൽകി പി.വി. അൻവർ

കോഴിക്കോട്: കെ.ടി.ഡി.സി ചെയർമാൻ സ്ഥാനത്തേക്ക് പരിഗണിക്കണമെന്നാവശ്യപ്പെട്ട് പി.വി. അൻവർ മുഖ്യമന്ത്രി വി.ഡി. സതീശന് കത്ത് നൽകി. താനടക്കം മൂന്ന് പേരെ കെ.ടി.ഡി.സിയുടെ നേതൃത്വത്തിലേക്ക് പരിഗണിക്കണമെന്നാണ് ആവശ്യം. കത്ത് നൽകിയെന്നും അനുകൂല തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അൻവറുമായി ബന്ധപ്പെട്ടവർ വ്യക്തമാക്കി. സർക്കാർ അധികാരമേറ്റെടുത്ത് ആറുമാസം പിന്നിട്ടിട്ടും ബോർഡ്, കോർപ്പറേഷൻ പദവികളിൽ ഇടതുപക്ഷത്തുള്ളവർ തുടരുന്നത് യു.ഡി.എഫിനുള്ളിൽ വലിയ വിമർശനത്തിന് ഇടയാക്കിയിരുന്നു. ആർ.എസ്.പി ഉൾപ്പെടെയുള്ള ഘടകകക്ഷികൾ പരസ്യമായി വിമർശനവുമായി രംഗത്തെത്തിയിരുന്നു. ചിലർക്ക് അമിത പ്രാധാന്യം നൽകുന്നതായും മുന്നണിയിൽ പരാതിയുയർന്നിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിക്കാനായില്ലെങ്കിലും […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix