വർഷങ്ങളുടെ ചരിത്രത്തിൽ ആദ്യം; സൈനിക മേധാവിയായി വനിതയെ നിയമിച്ച് ഓസ്‌ട്രേലിയ
സിഡ്നി: ചരിത്ര നേട്ടത്തിലേക്ക് ഓസ്‌ട്രേലിയ. രാജ്യത്തിന്റെ സൈനിക മേധാവിയായി ലെഫ്റ്റനന്റ് ജനറൽ സൂസൻ കോയിൽ സ്ഥാനമേൽക്കാനിരിക്കുകയാണ്. ഇതോടെ ഈ സ്ഥാനത്ത് എത്തുന്ന ആദ്യ വനിതയായി കോയിൽ മാറും. ഓസ്‌ട്രേലിയൻ സൈന്യത്തിന്റെ 125 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ഒരു വനിത ഈ ഉയർന്ന പദവിയിൽ എത്തുന്നത്. നിലവിൽ സംയുക്ത ശേഷികളുടെ മേധാവിയായ കോയിൽ, ഇനി ഓസ്‌ട്രേലിയൻ സൈന്യത്തിന്റെ തലവനായി ചുമതലയേൽക്കും. തിങ്കളാഴ്ച പ്രധാനമന്ത്രി ആന്റണി അൽബനീസ് പുതിയ സൈനിക നിയമനങ്ങൾ പ്രഖ്യാപിച്ചു. കോയിൽ ജൂലൈയിൽ ചുമതലയേൽക്കും. പ്രതിരോധ സേനയുടെ […]
Read more

