Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: divya

പിന്നണിഗായിക ആശാ ഭോസ്‌ലേ അന്തരിച്ചു

മുംബൈ: വിഖ്യാത പിന്നണിഗായിക ആശ ഭോസ്‌ലെ അന്തരിച്ചു. മുംബൈയിലെ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. 92 വയസായിരുന്നു. ഹൃദയസ്തംഭനത്തെ തുടർന്ന് മുംബൈയിലെ ബ്രീച് ക്യാൻഡി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. സംസ്കാരം നാളെ വൈകീട്ട് നാലിന് മുംബൈയിലെ ശിവാജി പാർക്കിൽ നടക്കും.
Read more

സമാധാന ചർച്ച പരാജയപ്പെട്ടതിന് പിന്നാലെ പാക് എണ്ണക്കപ്പലുകൾ തിരികെപോയി

ഇസ്ലാമാബാദ്: അമേരിക്കയും ഇറാനും തമ്മിൽ പാകിസ്ഥാനിൽ നടന്ന നിർണ്ണായക സമാധാന ചർച്ചകൾ പരാജയപ്പെട്ടതോടെ മേഖലയിൽ വീണ്ടും സംഘർഷ ഭീതി ഉയർന്നു. ഇതിന്റെ പശ്ചാത്തലത്തിൽ പാകിസ്ഥാൻ പതാകയേന്തിയ എണ്ണക്കപ്പലുകൾ യാത്ര അവസാനിപ്പിച്ച് തിരിച്ചുപോയി. ഹോർമുസ് കടലിടുക്കിലൂടെ ഇറാനിലേക്ക് പോകാനിരുന്ന രണ്ട് വലിയ എണ്ണക്കപ്പലുകളാണ് അവസാന നിമിഷം യാത്ര ഉപേക്ഷിച്ചത്. ‘ഷാലമർ’ എന്ന കപ്പൽ പാകിസ്ഥാൻ നാഷണൽ ഷിപ്പിംഗ് കോർപ്പറേഷനുടേതാണ്. ഇറാഖിലേക്ക് പോകാനിരുന്ന ‘അജിയോസ് ഫനൂറിയോസ് 1’ എന്ന കപ്പലും പാതിവഴിയിൽ നിന്ന് തിരിച്ചുപോയി. അതേസമയം ‘മൊംബാസ ബി’ എന്ന […]
Read more

വീട്ടമ്മയെയും കുടുംബത്തെയും ആക്രമിക്കാൻ ശ്രമിച്ച കേസ്; പ്രതി അറസ്റ്റിൽ

തിരുവനന്തപുരം: വർക്കല അയിരൂരിൽ വീട്ടമ്മയെയും കുടുംബത്തെയും ആക്രമിക്കാൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ. ഹരിഹരപുരം കെടാകുളം കല്ലുവിള വീട്ടിൽ രാജേഷ് (48) ആണ് പിടിയിലായത്. ഏപ്രിൽ 6നാണ് സംഭവം നടന്നത്. കെടാകുളം സ്വപ്നനിവാസിൽ താമസിക്കുന്ന രമാഭായി (65), മകൾ സ്വപ്ന, രമാഭായിയുടെ സഹോദരി ഗിരിജ എന്നിവരുടെ പരാതിയിലാണ് നടപടി. രാജേഷും രമാഭായിയും തമ്മിൽ മുൻപേ വഴിത്തർക്കമുണ്ടായിരുന്നു. വീട്ടിലേക്കുള്ള വഴിയിൽ രാജേഷ് പതിവായി കരിങ്കല്ലുകൾ ഇടുകയും വാഹന ഗതാഗതം തടസപ്പെടുത്തുകയും ചെയ്തിരുന്നുവെന്നാണ് കുടുംബത്തിന്റെ ആരോപണം. തിങ്കളാഴ്ച രാത്രി എട്ടുമണിയോടെ […]
Read more

വിവാഹ വാഗ്ദാനം നൽകി പീഡനം; അഭിഭാഷകനെതിരെ കുറ്റപത്രം സമർപ്പിച്ചു

കൊച്ചി: പീഡനക്കേസിൽ അഭിഭാഷകനെതിരെ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. മലപ്പുറം നിലമ്പൂർ സ്വദേശിയായ കെ.വൈ. റാഹിബിനെതിരെയാണ് നടപടി. വിവാഹ വാഗ്ദാനം നൽകി പീഡനം, നിർബന്ധിത ഗർഭഛിദ്രം, തെളിവ് നശിപ്പിക്കൽ, ഭവനഭേദനം, മോഷണം എന്നിവയുള്‍പ്പെടെ ഗുരുതര കുറ്റങ്ങളാണ് ചുമത്തിയത്. അതേസമയം, തന്നെ ആക്രമിക്കുകയും സാമ്പത്തിക തട്ടിപ്പ് നടത്തുകയും ചെയ്തുവെന്നാരോപിച്ച് പ്രതി നൽകിയ പരാതി വ്യാജമാണെന്ന് പൊലീസ് കോടതിയെ അറിയിച്ചു. പരാതിക്കാരിയെയും മറ്റ് രണ്ട് പേരെയും പ്രതികളാക്കി വ്യാജക്കേസ് നൽകിയതാണെന്ന് സിറ്റി പൊലീസ് കമ്മീഷണറുടെ മേൽനോട്ടത്തിൽ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. പരാതിക്കാരിക്കെതിരായ […]
Read more

അഴിമതി ആരോപണത്തിൽ പ്രതികരണവുമായി കൊച്ചി മേയര്‍ മിനിമോൾ

കൊച്ചി: ജനകീയ പ്രശ്നങ്ങളിൽ ചിലപ്പോൾ നിലപാടുകൾ എടുക്കേണ്ടിവരുമെന്നും അവ നിയമപരമായി ശരിയാകണമെന്നില്ലെങ്കിലും മനസാക്ഷിക്ക് മുന്നിൽ ശരിയാണെന്നും കൊച്ചി മേയർ വി.കെ. മിനിമോൾ. അഴിമതിയാരോപണങ്ങളെ തുടർന്ന് പ്രതികരിച്ച അവർ, താനൊരു തെറ്റും ചെയ്തിട്ടില്ലെന്നും ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്നും വ്യക്തമാക്കി. രണ്ട് തവണ അന്വേഷിച്ച് തള്ളിയ പരാതികളാണ് വീണ്ടും ഉയർത്തുന്നതെന്നും ഏത് അന്വേഷണവും നേരിടാൻ തയ്യാറാണെന്നും അവർ കൂട്ടിച്ചേർത്തു. പാലാരിവട്ടത്ത് റോഡ് പുനർനിർമാണവുമായി ബന്ധപ്പെട്ട് മൂന്ന് ലക്ഷം രൂപ കൈപ്പറ്റിയെന്നാണ് മേയറിനെതിരായ ആരോപണം. എന്നാൽ, കൈക്കൂലി വാങ്ങാൻ പൊതുയോഗം വിളിച്ച് […]
Read more

ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ സമിതിയുണ്ടാക്കണമെന്ന ഹർജി തള്ളി സുപ്രീംകോടതി

ന്യൂഡൽഹി: രാജ്യത്തെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ കോടതിയുടെ മേൽനോട്ടത്തിൽ സമിതി രൂപവത്കരിക്കണമെന്നാവശ്യപ്പെട്ട പൊതുതാത്പര്യ ഹർജി സുപ്രീംകോടതി തള്ളി. ഭക്ഷ്യരംഗത്തെ നിയന്ത്രിക്കാൻ സർക്കാർ സ്ഥാപിച്ച ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്.എസ്.എസ്.എ.ഐ.) നിലവിലുണ്ടായിരിക്കെ കോടതി ‘സൂപ്പർ റെഗുലേറ്റർ’ ആയി പ്രവർത്തിക്കാനാവില്ലെന്ന് ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. ഇത്തരത്തിലുള്ള നിയന്ത്രണ സംവിധാനങ്ങൾ കോടതിയുടെ പരിധിയിൽപ്പെടുന്നില്ലെന്നും ബെഞ്ച് നിരീക്ഷിച്ചു. ആന്ധ്രാപ്രദേശ് സ്വദേശിയായ കെ.എ. പോൾ സമർപ്പിച്ച ഹർജിയിലൂടെയാണ് വിഷയം കോടതിയുടെ പരിഗണനയിൽ വന്നത്. […]
Read more

ശോഭ സുരേന്ദ്രനെതിരെ ഉയർന്ന ആരോപണങ്ങൾ തള്ളി ആലപ്പുഴ നോർത്ത് ജില്ലാ പ്രസിഡന്റ് പി.കെ. ബിനോയ്

ആലപ്പുഴ: പാലക്കാട്ടെ ബിജെപി സ്ഥാനാർത്ഥി ശോഭ സുരേന്ദ്രനെതിരെ ഉയർന്ന ആരോപണങ്ങൾ തള്ളി ആലപ്പുഴ നോർത്ത് ജില്ലാ പ്രസിഡന്റ് പി.കെ. ബിനോയ്. ശോഭ ആലപ്പുഴയിൽ എത്തി പണപ്പിരിവ് നടത്തിയെന്ന കാര്യം അറിയില്ലെന്നും, ഇതുമായി ബന്ധപ്പെട്ട് ജില്ലാ നേതൃത്വം ആരും പരാതിപ്പെട്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബിന്ദു വിനയകുമാർ ഉന്നയിച്ച ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും ബിനോയ് കൂട്ടിച്ചേർത്തു. ശോഭ സുരേന്ദ്രൻ ആലപ്പുഴയിൽ പണപ്പിരിവ് നടത്തിയതായും, ഇതിനെതിരെ ജില്ലാ നേതൃത്വം സംസ്ഥാന നേതൃത്വത്തിന് പരാതി നൽകിയതായുമായിരുന്നു ബിജെപി ജില്ലാ കമ്മിറ്റിയംഗമായ ബിന്ദു വിനയകുമാറിന്റെ ആരോപണം. […]
Read more

‘വൈയാനു’ ചുഴലിക്കാറ്റ് ന്യൂസിലൻഡിൽ ആഞ്ഞുവീശുന്നു

വെല്ലിംഗ്ടൺ: ന്യൂസിലാൻഡിൽ ‘വൈയാനു’ ചുഴലിക്കാറ്റ് ആഞ്ഞടിക്കുന്നു. ഞായറാഴ്ച പുലർച്ചെയോടെ ആരംഭിച്ച ശക്തമായ കാറ്റിലും കനത്ത മഴയിലും വ്യാപക നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്. മുൻകരുതൽ നടപടിയായി തീരപ്രദേശങ്ങളിലെയും താഴ്ന്ന പ്രദേശങ്ങളിലെയും ആയിരക്കണക്കിന് ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. അടുത്ത 24 മണിക്കൂറിലും വടക്കൻ ദ്വീപിൽ അതിശക്തമായ മഴയും കാറ്റും തുടരുമെന്നാണ് പ്രവചനം. തിങ്കളാഴ്ചയോടെ ചുഴലിക്കാറ്റിന്റെ തീവ്രത കുറയുകയും ചാതം ദ്വീപുകളുടെ പടിഞ്ഞാറ് ഭാഗത്തേക്ക് നീങ്ങുകയും ചെയ്യുമെന്നാണ് പ്രതീക്ഷ. മണിക്കൂറിൽ 130 കിലോമീറ്റർ വേഗതയിലാണ് കാറ്റ് വീശുന്നത്. കടലിൽ 13 […]
Read more

ഗോത്രമേഖലയിലെ കുട്ടികളുടെ പഠനമുറികളും ഹൈടെക്കാകും

പാലക്കാട്: ഗോത്രമേഖലയിലെ കുട്ടികളുടെ പഠന സൗകര്യങ്ങൾ ഇനി ഹൈടെക് നിലവാരത്തിലേക്ക്. കുടുംബശ്രീയുടെ നേതൃത്വത്തിൽ 10 ബ്രിഡ്ജ് കോഴ്‌സ് സെന്ററുകളിലാണ് സ്മാർട്ട് ക്ലാസ്‌റൂമുകൾ ഒരുക്കുന്നത്. വയനാട്ടിലെ തിരുനെല്ലി, നൂൽപ്പുഴ, മലപ്പുറത്തെ നിലമ്പൂർ (രണ്ട് കേന്ദ്രങ്ങൾ), കണ്ണൂരിലെ ആറളം, കാസർകോട്ടെ കൊറഗ ആദിവാസി മേഖല, അട്ടപ്പാടി (നാല് കേന്ദ്രങ്ങൾ) എന്നിവയാണ് ആദ്യഘട്ടത്തിൽ സ്മാർട്ടാകുന്നത്. സംസ്ഥാനത്തെ 280 ഗോത്രമേഖലകളിലായി ഒന്നുമുതൽ 12 വരെ ക്ലാസുകളിലെ 5,120 വിദ്യാർത്ഥികളാണ് പദ്ധതിയുടെ ഭാഗമാകുന്നത്. സ്കൂൾ പഠനത്തിലേക്കുള്ള കുട്ടികളുടെ പ്രവേശനം ഉറപ്പാക്കുകയും പഠനം തുടരാൻ സഹായിക്കുകയും […]
Read more

“ധുരന്ധർ 2” വിജയത്തിന് പിന്നാലെ നാഗ്പൂരിലെ ആർ.എസ്.എസ് ആസ്ഥാനം സന്ദർശിച്ച് രൺവീർ സിംഗ്

രൺവീർ സിങ് നായകനായ ‘ധുരന്ധർ 2’ റെക്കോർഡ് വിജയത്തോടെ മുന്നേറുന്നതിനിടെ, അദ്ദേഹം നാഗ്പൂരിലെ ആർ.എസ്.എസ് ആസ്ഥാനത്ത് സന്ദർശനം നടത്തി. ആർ.എസ്.എസ് സർസംഘചാലക് മോഹൻ ഭാഗവത് നെ കാണാനാണ് അദ്ദേഹം ഇന്നലെ എത്തിയത്. സന്ദർശനത്തിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. നാഗ്പൂരിലെ ഡോ. ബാബാസാഹേബ് അംബേദ്കർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൈകിട്ട് ഏകദേശം 4 മണിയോടെ ഇറങ്ങിയ രൺവീർ സിംഗ്, പിന്നീട് മഹാലിലുള്ള ആർ.എസ്.എസ് ആസ്ഥാനത്തേക്കാണ് പോയത്. ഏകദേശം ഒന്നര മണിക്കൂറോളം അദ്ദേഹം അവിടെ ചെലവഴിച്ചതായാണ് റിപ്പോർട്ട്. സന്ദർശനത്തിനിടെ ആർ.എസ്.എസ് […]
Read more

Recent News

Advertisement
WhiteswanTV Footer