Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: divya

കേരളത്തിൽ ബിജെപിക്ക് നേട്ടമുണ്ടാകുമെന്ന് മോദി

കൊൽക്കത്ത: കേരളത്തിൽ ബിജെപിക്ക് നേട്ടമുണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളം, അസം, പുതുച്ചേരി എന്നിവിടങ്ങളിൽ പോളിംഗ് ശതമാനം ഉയർന്നതായി അദ്ദേഹം പറഞ്ഞു. കേരളത്തിൽ വലിയ തോതിൽ സ്ത്രീ വോട്ടർമാർ ബൂത്തുകളിലെത്തിയതായി മോദി ചൂണ്ടിക്കാട്ടി. സ്ത്രീ വോട്ടർമാരുടെ പങ്കാളിത്തം ഉയർന്നിടങ്ങളിൽ ബിജെപി മികച്ച വിജയം നേടിയിട്ടുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കേരളത്തിൽ എൽഡിഎഫും യുഡിഎഫും വിജയത്തെക്കുറിച്ച് ഉറപ്പോടെ പറയാൻ കഴിയാത്ത അവസ്ഥയിലാണെന്നും, ഇരുവർക്കും പരാജയഭീതി നിലനിൽക്കുന്നതായും മോദി പറഞ്ഞു. പശ്ചിമ ബംഗാളിലെ തെരഞ്ഞെടുപ്പ് റാലിക്കിടെയാണ് അദ്ദേഹം ഈ പരാമർശങ്ങൾ നടത്തിയത്.
Read more

മഴ സാധ്യത കണക്കിലെടുത്ത് ഏപ്രിൽ 13 വരെ യുഎഇയിൽ യെല്ലോ അലർട്ട്

ദുബായ്: വേനൽച്ചൂടിലേക്ക് കടക്കുന്നതിനിടെ യുഎഇയിൽ വീണ്ടും മഴ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഏപ്രിൽ 13 വരെ മഴയ്ക്കും അസ്ഥിരമായ കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഏപ്രിൽ 9 മുതൽ ആരംഭിച്ച ഈ കാലാവസ്ഥാ മാറ്റം അടുത്ത ദിവസങ്ങളിലും തുടരുമെന്നാണ് മുന്നറിയിപ്പ്. കഴിഞ്ഞ മാർച്ചിൽ രേഖപ്പെടുത്തിയ ശക്തമായ മഴയ്ക്ക് പകരം ഇത്തവണ മിതമായ മഴയ്ക്കാണ് സാധ്യതയെന്ന് അധികൃതർ വ്യക്തമാക്കുന്നു. എന്നാൽ ചില പ്രദേശങ്ങളിൽ പെട്ടെന്ന് ശക്തമായ മഴ പെയ്യാനും സാധ്യതയുണ്ട്. അൽ ദഫ്ര, അൽ ഐൻ […]
Read more

യൂത്ത്കോൺഗ്രസ് നേതാവിനെ നാലംഗസംഘം കൊലപ്പെടുത്തി

ബെംഗളൂരു: കർണാടകയിൽ യൂത്ത് കോൺഗ്രസ് നേതാവിനെ അജ്ഞാതസംഘം വീട്ടിലെത്തി കുത്തിക്കൊലപ്പെടുത്തി. ധാർവാഡ് സ്വദേശിയും യൂത്ത് കോൺഗ്രസ് സെക്രട്ടറിയുമായ ഫൈറോസ് പഠാൻ (32) ആണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച വൈകിട്ട് ഏകദേശം ആറരയോടെയായിരുന്നു സംഭവം. ആക്രമണത്തിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. വീടിന്റെ പോർച്ചിൽ ഇരിക്കുകയായിരുന്ന ഫൈറോസിന്റെ അടുത്തേക്ക് നീല-വെള്ള ചെക്ക് ഷർട്ട് ധരിച്ച ഒരാൾ എത്തി സമീപത്ത് ഇരുന്ന് സംസാരിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ഇതേസമയം വീടിന്റെ ഗേറ്റിന് പുറത്തായി മറ്റ് രണ്ട് പേർ നിൽക്കുന്നുവെന്നും കാണാം. ഫോണിൽ സംസാരിച്ചുകൊണ്ടിരുന്ന ഫൈറോസിനെ ചെക്ക് […]
Read more

കോഴിക്കോട് സ്വദേശിയെ മെക്സിക്കൻ കടലിൽ കാണാതായി

കോഴിക്കോട്: അമേരിക്കൻ കമ്പനിയായ നോർവീജിയൻ ക്രൂയിസ്‌ലൈൻ ഉടമസ്ഥതയിലുള്ള ആഡംബര കപ്പലായ എൻസിഎൽ വിവയിലെ ജീവനക്കാരനായ കോഴിക്കോട് കക്കോടി മോരിക്കര മേലേടത്ത് പറമ്പിൽ വിൻഷാർ (38) എന്ന യുവാവിനെ കാണാതായി. മെക്സിക്കൻ തുറമുഖത്തിൽ നിന്ന് കപ്പൽ അമേരിക്കയിലേക്ക് യാത്ര തിരിക്കുന്നതിനിടെയാണ് വിൻഷാറിനെ കാണാതായതെന്ന് ബന്ധുക്കൾക്ക് വിവരം ലഭിച്ചത്. വെള്ളിയാഴ്ച രാത്രി ഒൻപതുമണിയോടെ (മെക്സിക്കൻ സമയം ഉച്ചയ്ക്ക് ഒരു മണി) കപ്പൽ കമ്പനിയിലെ ഉദ്യോഗസ്ഥർ ഫോണിലൂടെ കുടുംബത്തെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ മെക്സിക്കൻ കടലിൽ ഏകദേശം ഒന്നര മണിക്കൂറോളം […]
Read more

പട്ടാപകൽ നടുറോഡിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം

ജയ്പൂരിലെ തിരക്കേറിയ റോഡിൽ ബൈക്ക് ടാക്സിയിൽ യാത്ര ചെയ്തിരുന്ന യുവതിക്ക് നേരെയുണ്ടായ അതിക്രമത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപക പ്രതിഷേധത്തിന് കാരണമായി. എക്‌സിൽ പങ്കുവെച്ച വീഡിയോ വളരെ വേഗത്തിലാണ് വൈറലായത്. പട്ടാപ്പകൽ പോലും സ്ത്രീകൾക്ക് സുരക്ഷയില്ലെന്ന ആശങ്കയും ശക്തമായ രോഷവുമാണ് ആളുകളിൽ ഉയർന്നത്. സംഭവം നടന്നത് ഇസ്‌കോൺ റോഡിന് സമീപമുള്ള ന്യൂ സാങ്കനേർ റോഡിലാണ്. ബൈക്ക് ടാക്സിയിൽ സഞ്ചരിച്ചിരുന്ന യുവതിക്ക് പിന്നാലെ മോട്ടോർ സൈക്കിളിൽ എത്തിയ രണ്ട് യുവാക്കളാണ് അതിക്രമം നടത്തിയത്. വാഹനങ്ങൾ ഓടിക്കൊണ്ടിരിക്കുമ്പോൾ തന്നെ, പിന്നിലിരുന്ന യുവാവ് […]
Read more

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു; ഒഴിവായത് വൻ അപകടം

കോഴിക്കോട്: ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ചു. കോഴിക്കോട് മാങ്കാവ് കടുപ്പിനിയിലാണ് സംഭവം. അതേസമയം പുക ഉയർന്നതോടെ യാത്രക്കാരെ പുറത്തിറക്കിയതിനാൽ അപകടം ഒഴിവായി. കോഴിക്കോട് -പെരുമണ്ണ റൂട്ടിൽ സർവീസ് നടത്തുന്ന ഗ്യാലക്സി ബസിനാണ് തീപിടിച്ചത്. സി എൻ ജി ഉപയോഗിച്ച് സർവീസ് നടത്തുന്ന ബസിലാണ് തീപിടുത്തമുണ്ടായത്.
Read more

മുസ്ലീം ലീഗിന് 20 സീറ്റെന്ന് ഉറപ്പിച്ച് സംസ്ഥാന നേതൃത്വം

മലപ്പുറം: സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിൽ മുസ്ലീം ലീഗിന് 20 സീറ്റുകൾ ഉറപ്പെന്ന് സംസ്ഥാന നേതൃത്വം വിലയിരുത്തി. അനുകൂല തരംഗമുണ്ടെങ്കിൽ 22 സീറ്റുകൾ വരെ നേടാനാകുമെന്ന ആത്മവിശ്വാസവും ലീഗ് പ്രകടിപ്പിക്കുന്നു. മലപ്പുറം, കാസർഗോഡ് ജില്ലകളിൽ മത്സരിച്ച മുഴുവൻ മണ്ഡലങ്ങളിലും വിജയം നേടുമെന്നാണ് ലീഗിന്റെ കണക്കുകൂട്ടൽ. അഴീക്കോട്, കോഴിക്കോട് സൗത്ത്, തിരുവമ്പാടി, കുന്ദമംഗലം, താനൂർ, കളമശ്ശേരി, കുറ്റ്യാടി എന്നിവ ഉൾപ്പെടെയുള്ള മണ്ഡലങ്ങൾ ഇത്തവണ തിരിച്ചുപിടിക്കാമെന്നും നേതൃത്വം പറയുന്നു. മുൻമന്ത്രി ഇബ്രാഹിം കുഞ്ഞിന്റെ മകൻ മത്സരിക്കുന്ന കളമശ്ശേരിയിലും വിജയം ഉറപ്പാണെന്ന വിലയിരുത്തൽ […]
Read more

കോടതി റിസീവർഷിപ്പിലൊരു സിനിമ; നിമിഷ സജയൻ- റോഷൻ മാത്യു ചിത്രം ‘ചേര’ റിലീസിന്

മലയാള സിനിമയുടെ ചരിത്രത്തിൽ ആദ്യമായി കോടതി റിസീവർഷിപ്പിൽ ഒരു ചിത്രം റിലീസിന് ഒരുങ്ങുന്നു. രോഷം മാത്യു , നിമിഷ സജയൻ കേന്ദ്ര കഥാപാത്രങ്ങളാകുന്ന സസ്‌പെൻസ് ത്രില്ലർ ചിത്രം ‘ചേര’യാണ് പ്രത്യേക സാഹചര്യത്തിൽ പുറത്തിറങ്ങാൻ പോകുന്നത്. ലൈൻ ഓഫ് കളേഴ്സ് ബാനറിൽ നിർമാതാവ് എം.സി. അരുണും എൻഎൻജി ഫിലിംസിന്റെ ബാനറിൽ സഹനിർമാതാവ് നിരൂപ് ഗുപ്തയും തമ്മിലുണ്ടായ സാമ്പത്തിക തർക്കത്തെ തുടർന്നാണ് കേസ് കോടതിയിലെത്തിയത്. ഇതോടെയാണ് ചിത്രവുമായി ബന്ധപ്പെട്ട കാര്യങ്ങൾ നിയന്ത്രിക്കാൻ കോടതി റിസീവറെ നിയമിക്കുന്നതിലേക്ക് കാര്യങ്ങൾ നീങ്ങിയത്. ഇനി […]
Read more

കാക്കനാട് വനിതാ ജയിലിൽ സഹ തടവുകാരിയെ മർദിച്ച് കെനിയൻ സ്വദേശിനി

കൊച്ചി: കാക്കനാട് വനിതാ ജയിലിൽ ഭക്ഷണം വിളമ്പുന്നതിനിടെ ഉണ്ടായ തർക്കം കൈയ്യാങ്കളിയിൽ കലാശിച്ചു. റിമാൻഡ് തടവുകാരിയെ മർദിച്ച സംഭവത്തിൽ സഹതടവുകാരിയായ കെനിയ സ്വദേശിനിക്കെതിരെ ഇൻഫോപാർക്ക് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. കെനിയ സ്വദേശിനിയായ അക്കിനി ഒന്യാങ്ങോയെയാണ് കേസിൽ പ്രതിയാക്കിയത്. മർദനമേറ്റ തടവുകാരി നാഫിലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം ഭക്ഷണം വിതരണം ചെയ്യുന്ന സമയത്താണ് സംഭവം നടന്നത്. വിളമ്പൽ സംബന്ധിച്ച വാക്കുതർക്കം ഇരുവരും തമ്മിൽ ഉണ്ടായത് പിന്നീട് സംഘർഷത്തിലേക്ക് മാറുകയായിരുന്നു. പരാതിപ്രകാരം അക്കിനി ഒന്യാങ്ങോ നാഫിലയെ കഴുത്തിൽ […]
Read more

മിനാബ് കൂട്ടക്കുരുതിയുടെ സ്മരണകളുമായി ഇറാൻസംഘം പാകിസ്താനിൽ

ഇസ്‌ലാമാബാദ്: അമേരിക്കയുമായി സമാധാന ചർച്ചകൾക്കായി ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫ് നയിക്കുന്ന പ്രതിനിധിസംഘം പാകിസ്താനിലെത്തി. മിനാബ് സ്കൂൾ ആക്രമണത്തിൽ കൊല്ലപ്പെട്ട കുട്ടികളെ അനുസ്മരിപ്പിക്കുന്ന തരത്തിൽ രക്തംപുരണ്ട സ്കൂൾ ബാഗുകളും ചെരുപ്പുകളും വെള്ളപ്പൂക്കളും അവരുടെ ചിത്രങ്ങളും വിമാനത്തിലെ മുൻനിര സീറ്റുകളിൽ നിരത്തി കൊണ്ടാണ് സംഘം ഇസ്‌ലാമാബാദിലേക്ക് യാത്ര ചെയ്തത്. ‘മിനാബ് 168’ എന്നാണ് പ്രതിനിധി സംഘത്തിന് പേര് നൽകിയിരിക്കുന്നത്. ഇവരെ തന്റെ “സഹയാത്രികർ” എന്നാണ് ഗാലിബാഫ് സാമൂഹികമാധ്യമങ്ങളിൽ വിശേഷിപ്പിച്ചത്. ഫെബ്രുവരി 28-ന് തെക്കൻ ഇറാനിലെ മിനാബ് […]
Read more

Recent News

Advertisement
WhiteswanTV Footer