Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: divya

ആര്യയും മഞ്ജു വാര്യരും കേന്ദ്രകഥാപാത്രങ്ങളാകുന്ന ‘മിസ്റ്റർ എക്സ്’ ട്രെയിലർ പുറത്ത്

ആര്യ, ശരത് കുമാർ, ഗൗതം കാർത്തിക്, മഞ്ജു വാര്യർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മനു ആനന്ദ് സംവിധാനം ചെയ്ത ‘മിസ്റ്റർ എക്സ്’ എന്ന സ്പൈ ആക്ഷൻ ത്രില്ലർ തമിഴ് ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ റിലീസായി. അതുല്യ രവി, അനഘ, റൈസ വിൽസൺ എന്നിവരാണ് മറ്റുപ്രധാന വേഷങ്ങളിൽ. ഏപ്രിൽ പതിനേഴിന് കേരളത്തിലെ തിയേറ്ററുകളിലെത്തുന്ന ഈ ചിത്രത്തിൻ്റെ ഛായാഗ്രഹണം അരുൺ വിൻസന്റ് നിർവ്വഹിക്കുന്നു. വിഷ്ണു വിശാൽ നായകനായ ഹിറ്റ് ചിത്രമായ ‘എഫ്ഐആറി’നു ശേഷം മനു ആനന്ദ് ഒരുക്കുന്ന ഈ ചിത്രം, […]
Read more

സുഹൃത്തിനെ വെട്ടിപരിക്കേൽപ്പിച്ചു; യുവാവ് അറസ്റ്റിൽ

​തിരുവനന്തപുരം: മുൻവൈരാഗ്യത്തെ തുടർന്ന് സുഹൃത്തിനെ മർദ്ദിക്കുകയും കത്തി ഉപയോഗിച്ച് വെട്ടിപ്പരിക്കേൽപ്പിക്കുകയും ചെയ്ത യുവാവിനെ നേമം പൊലീസ് അറസ്റ്റ് ചെയ്തു. നേമം ചുമട്ടുതാങ്ങിവിള സ്വദേശി രഞ്ജിത്ത് (29) ആണ് പിടിയിലായത്. ഏതാനും ദിവസങ്ങൾക്ക് മുൻപ് നടന്ന റോഡ്തർക്കത്തിൽ സുഹൃത്ത് തന്റെ പക്ഷം ചേർന്ന് സംസാരിക്കാത്തതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് അറിയിച്ചു. ചൊവ്വാഴ്ച രാത്രി 10.30 ഓടെ പിക്കപ്പ് വാനിൽ യാത്ര ചെയ്യുന്നതിനിടെയാണ് സംഭവം. വാക്കുതർക്കത്തിനിടെ രഞ്ജിത്ത് സുഹൃത്തിനെ അസഭ്യം പറയുകയും മർദ്ദിക്കുകയും തുടർന്ന് കൈവശമുണ്ടായിരുന്ന കത്തി ഉപയോഗിച്ച് […]
Read more

ടോൾ നിരക്ക് വർധിപ്പിച്ച് ദേശീയപാത അതോറിറ്റി

ദില്ലി: പുതിയ സാമ്പത്തിക വർഷം ആരംഭിച്ചതോടെ ദേശീയപാതകളിലെ ടോൾ നിരക്കുകൾ വർധിപ്പിച്ചു. ഏപ്രിൽ 1 മുതൽ രാജ്യത്തെ പ്രധാന പാതകളിൽ 3 മുതൽ 5 ശതമാനം വരെ വർധനയാണ് പ്രാബല്യത്തിൽ വന്നത്. ബെംഗളൂരു-ചെന്നൈ എക്സ്പ്രസ് വേ, ബെംഗളൂരു-മൈസൂരു എക്സ്പ്രസ് വേ, സാറ്റലൈറ്റ് ടൗൺ റിങ് റോഡ്, കനകപുര റോഡ്, കെംപഗൗഡ വിമാനത്താവളത്തിലേക്കുള്ള ബല്ലാരി റോഡ് എന്നിവിടങ്ങളിലൊക്കെയും പുതിയ നിരക്കുകൾ ബാധകമാണ്. ബല്ലാരി റോഡിലെ സദഹള്ളി ടോൾ പ്ലാസയിൽ കാറുകളുടെ ഒരുവശ യാത്ര നിരക്ക് മാറ്റമില്ലാതെ 120 രൂപയായിരിക്കുമ്പോൾ, […]
Read more

തൃശൂരിൽ 13ൽ 12 സീറ്റുകളിലും എൽ.ഡി.എഫിന് ജയം ഉറപ്പ്; കെ.വി. അബ്ദുൾ ഖാദർ

തൃശൂർ: തൃശൂർ ജില്ലയിൽ 13ൽ 12 സീറ്റുകൾ വരെ എൽഡിഎഫ് നേടുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി കെ.വി. അബ്ദുൾ ഖാദർ. ത്രികോണ മത്സരം നടന്ന തൃശൂർ മണ്ഡലത്തിൽ മാത്രം ഉറച്ച അവകാശവാദം നടത്താൻ പ്രയാസമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മണലൂരിൽ കടുത്ത പോരാട്ടം നടന്നെങ്കിലും എൽഡിഎഫ് മികച്ച പ്രകടനം കാഴ്ചവെച്ചുവെന്നും രവീന്ദ്രനാഥ് വിജയിക്കുമെന്ന ആത്മവിശ്വാസവും അബ്ദുൾ ഖാദർ പ്രകടിപ്പിച്ചു. ചാലക്കുടി, ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂർ മണ്ഡലങ്ങളിലുമുള്ള പ്രചാരണം ശക്തമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. വടക്കഞ്ചേരിയിൽ ശക്തമായ എതിരാളി ഇല്ലായിരുന്നുവെന്നും ഒല്ലൂരിൽ മന്ത്രി […]
Read more

വോട്ട് ചെയ്‌ത് മടങ്ങിയ 53കാരൻ കുഴഞ്ഞുവീണ് മരിച്ചു

കൊച്ചി: വോട്ട് ചെയ്ത് ജോലി സ്ഥലത്തേക്ക് മടങ്ങുന്നതിനിടെ കുഴഞ്ഞുവീണ് 53കാരൻ മരിച്ചു. പാലാരിവട്ടം തമ്മനം കുത്താപ്പാടി അമ്പിളി ഹൗസിൽ താമസിക്കുന്ന പാലക്കാട് സ്വദേശി പി. സുരേഷ് കുമാറാണ് മരിച്ചത്. ഇന്നലെ രാവിലെ കുടുംബസമേതം പാലാരിവട്ടം സെന്റ് റാഫേൽ സ്കൂളിൽ വോട്ട് രേഖപ്പെടുത്തിയതിന് ശേഷം എറണാകുളം നോർത്തിലെ ജോലി സ്ഥലത്തേക്ക് പോകുന്നതിനിടെയാണ് സുരേഷിന് നെഞ്ചുവേദന അനുഭവപ്പെട്ടത്. തുടർന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഹൃദയാഘാതത്തെ തുടർന്ന് ജീവൻ രക്ഷിക്കാനായില്ല. ഭാര്യയുടെ സ്വദേശമായ നാഗർകോവിലിൽ ഇന്ന് സംസ്കാരം നടക്കും. ഭാര്യ: […]
Read more

ചന്തിരൂരിലെ ആക്രിക്കടയ്ക്ക് സമീപം ഒന്നേകാൽ കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

ആലപ്പുഴ: തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുടെ തിരക്കിനിടയിലും പൊലീസിന്റെ മിന്നൽ പരിശോധനയിൽ 1.20 കിലോ കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി പിടിയിലായി. ഝാർഖണ്ഡ് സ്വദേശിയായ ഹർഥൻ മാതോ (26) ആണ് ചന്തിരൂരിൽ അറസ്റ്റിലായത്. ഉച്ചയ്ക്ക് മൂന്നുമണിയോടെ ചന്തിരൂരിലെ ഒരു ആക്രിക്കടയ്ക്ക് സമീപം കഞ്ചാവുമായി ഇയാൾ നിൽക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നാണ് എസ്.ഐയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പ്രതിയെ പിടികൂടിയത്. കഴിഞ്ഞ ഏഴ് മാസമായി ചെമ്മീൻ സംസ്കരണശാലയിൽ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു ഇയാൾ. ജാർഖണ്ഡിൽ നിന്ന് എത്തിക്കുന്ന കഞ്ചാവ് ചെറിയ പാക്കറ്റുകളാക്കി സമീപ പ്രദേശങ്ങളിലെ […]
Read more

തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയ ഇരുപതിനായിരത്തോളം ജീവനക്കാർക്ക് പോസ്റ്റൽ വോട്ട് ചെയ്യാനായില്ലെന്ന് പരാതി

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി നിയോഗിച്ച ഇരുപതിനായിരത്തോളം ജീവനക്കാർക്ക് പോസ്റ്റൽ വോട്ട് ചെയ്യാനാകാതിരുന്നതായി പരാതി ഉയർന്നു. പോസ്റ്റൽ ബാലറ്റ് ലഭിക്കാത്തതും ക്രമീകരണങ്ങളിലെ അപാകതകളും പ്രശ്നങ്ങൾക്ക് കാരണമായതായി ജീവനക്കാർ ആരോപിക്കുന്നു. വോട്ട് ചെയ്യാൻ വീണ്ടും അവസരം നൽകണമെന്ന് സർവീസ് സംഘടനകൾ തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു. പോസ്റ്റൽ വോട്ടിന് അപേക്ഷിച്ചവർക്ക് ഏപ്രിൽ 1 മുതൽ 7 വരെ നിർദ്ദിഷ്ട കേന്ദ്രങ്ങളിൽ എത്തി വോട്ട് ചെയ്യാനായിരുന്നു നിർദേശം. എന്നാൽ, കേന്ദ്രങ്ങളിൽ എത്തിയ പലർക്കും ബാലറ്റ് ലഭിക്കാത്തതിനാൽ വോട്ട് ചെയ്യാനായില്ല. പിന്നീട് തിരഞ്ഞെടുപ്പ് സാമഗ്രികൾ […]
Read more

ബിരിയാണി വിറ്റ് മാതൃകയായി ഹോട്ടൽ മാനേജ്മെന്റ് വിദ്യാർത്ഥി

ആലപ്പുഴ: പഠനച്ചെലവ് കണ്ടെത്താൻ ബിരിയാണി വിൽപ്പന നടത്തി മാതൃകയാകുകയാണ് പതിനെട്ടുകാരനായ ഷറാഫുദ്ദീൻ. ചേർത്തല നൈപുണ്യ കോളജിലെ ഹോട്ടൽ മാനേജ്മെന്റ് ഒന്നാം വർഷ വിദ്യാർത്ഥിയായ വയലാർ സ്വദേശി, അറുപതിനായിരം രൂപയോളം വരുന്ന ഫീസ് കണ്ടെത്താനായില്ലാത്ത സാഹചര്യത്തിലാണ് സ്വന്തം പരിശ്രമത്തിലൂടെ വരുമാനം കണ്ടെത്തുന്നത്. പിതാവിന്റെ ജോലി നഷ്ടപ്പെട്ടതോടെ കുടുംബം സാമ്പത്തിക പ്രതിസന്ധിയിലായതിനെ തുടർന്ന് ഏകദേശം ഒന്നരമാസം മുൻപാണ് അർത്തുങ്കൽ ബൈപ്പാസിന് സമീപം ‘സെനിത്’ എന്ന പേരിൽ ബിരിയാണിക്കച്ചവടം ആരംഭിച്ചത്. നൂറ് രൂപ നിരക്കിൽ ചിക്കൻ ബിരിയാണിയും ചിക്കൻ ഫ്രൈ ബിരിയാണിയും […]
Read more

കത്തോലിക്ക സഭാ നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി പി.സി. ജോർജ്

കോട്ടയം: ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ഷോൺ ജോർജിന്റെ പ്രസ്താവനകൾക്ക് പിന്നാലെ കത്തോലിക്ക സഭാ നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി പി.സി. ജോർജ് രംഗത്ത്. മെത്രാന്മാർ രാഷ്ട്രീയം പറഞ്ഞാൽ രാഷ്ട്രീയമായി തന്നെ മറുപടി നൽകുമെന്നും ബഹുമാനം കാണിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. പൂഞ്ഞാറിലെ എൻഡിഎ സ്ഥാനാർഥിയുമാണ് പി.സി. ജോർജ്. ഷോൺ ജോർജ് സത്യം പറഞ്ഞതാണെന്നും കാഞ്ഞിരപ്പള്ളി ബിഷപ്പ് മഠങ്ങളിൽ യുഡിഎഫിന് വോട്ട് ചെയ്യാൻ ആഹ്വാനം ചെയ്തുവെന്നാരോപിച്ചും ജോർജ് വിമർശിച്ചു. പൂഞ്ഞാറിൽ സഭയ്ക്ക് ഗുണം ചെയ്ത സ്ഥാനാർഥി താനാണെന്നും, യുഡിഎഫിന് പിന്തുണ നൽകാനുള്ള […]
Read more

വെള്ളച്ചാട്ടത്തിൽ സെൽഫി എടുക്കാൻ ശ്രമിച്ച മൂന്ന് പെൺകുട്ടികൾക്ക് ദാരുണാന്ത്യം

മാലകൊണ്ട: സെൽഫിയെടുക്കുന്നതിനിടെ കാൽ വഴുതി വെള്ളച്ചാട്ടത്തിൽ വീണ് മൂന്ന് പെൺകുട്ടികൾ മരിച്ചു. ആന്ധ്രാപ്രദേശിലെ പ്രകാശം ജില്ലയിലെ മൂലഗമ്മി വെള്ളച്ചാട്ടത്തിലാണ് ദുരന്തം. വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ജംബുവലസ ഗ്രാമത്തിൽ നിന്നുള്ള ത്രിഷ (17), രത്നകുമാരി (16), പവിത്ര (16) എന്നിവരാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന മറ്റൊരു പെൺകുട്ടിയെ നാട്ടുകാർ രക്ഷപ്പെടുത്തി. വെള്ളച്ചാട്ടത്തിന്റെ മുകളിലെ വഴുക്കുള്ള പാറയിൽ നിന്ന് സെൽഫിയെടുക്കുന്നതിനിടെ ഒരാൾ വഴുതി വീണതും, രക്ഷിക്കാൻ ശ്രമിച്ച മറ്റ് രണ്ട് പേരും വെള്ളത്തിൽ പതിച്ചതുമാണെന്നാണ് പ്രാഥമിക വിവരം. നിലവിളി കേട്ട് എത്തിയ […]
Read more

Recent News

Advertisement
WhiteswanTV Footer