തിരുവനന്തപുരം: മുൻവൈരാഗ്യത്തെ തുടർന്ന് സുഹൃത്തിനെ മർദ്ദിക്കുകയും കത്തി ഉപയോഗിച്ച് വെട്ടിപ്പരിക്കേൽപ്പിക്കുകയും ചെയ്ത യുവാവിനെ നേമം പൊലീസ് അറസ്റ്റ് ചെയ്തു. നേമം ചുമട്ടുതാങ്ങിവിള സ്വദേശി രഞ്ജിത്ത് (29) ആണ് പിടിയിലായത്.
ഏതാനും ദിവസങ്ങൾക്ക് മുൻപ് നടന്ന റോഡ്തർക്കത്തിൽ സുഹൃത്ത് തന്റെ പക്ഷം ചേർന്ന് സംസാരിക്കാത്തതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് അറിയിച്ചു.
ചൊവ്വാഴ്ച രാത്രി 10.30 ഓടെ പിക്കപ്പ് വാനിൽ യാത്ര ചെയ്യുന്നതിനിടെയാണ് സംഭവം. വാക്കുതർക്കത്തിനിടെ രഞ്ജിത്ത് സുഹൃത്തിനെ അസഭ്യം പറയുകയും മർദ്ദിക്കുകയും തുടർന്ന് കൈവശമുണ്ടായിരുന്ന കത്തി ഉപയോഗിച്ച് ചെവിക്ക് മുകളിലായി വെട്ടിപ്പരിക്കേൽപ്പിക്കുകയും ചെയ്തു.
പരാതി ലഭിച്ചതിനെ തുടർന്ന് നേമം പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.






