Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: divya

പ്രിയപ്പെട്ടവരുടെ മരണത്തിൽ നടുക്കം മാറാതെ കണ്ണാടിപ്പറമ്പ്

കണ്ണൂർ: കിണർ ജോലിക്കിടെ വിഞ്ചിന്റെ ഇരുമ്പ് റോപ്പ് പൊട്ടി കിണറ്റിലേക്ക് വീണതിനെ തുടർന്ന് രണ്ട് തൊഴിലാളികൾ മരിച്ച സംഭവം നാടിനെ ദുഖത്തിലാഴ്ത്തി. കണ്ണൂർ കണ്ണാടിപ്പറമ്പ് മുണ്ടേരിക്കടവിന് സമീപമാണ് വ്യാഴാഴ്ച രാവിലെ അപകടം ഉണ്ടായത്. 40 അടി താഴ്ചയുള്ള കിണറ്റിൽ ഇറങ്ങുന്നതിനിടെ റോപ്പ് പൊട്ടിയതോടെ എം. രാജേഷ് (55), അബ്ദുൽ ഗഫൂർ (46) എന്നിവർ കിണറ്റിലേക്ക് വീണ് ഗുരുതരമായി പരുക്കേറ്റു. ഒപ്പമുണ്ടായിരുന്ന രണ്ടുപേർക്ക് പരിക്കുകളില്ലാതെ രക്ഷപ്പെടാനായി. വിവരം ലഭിച്ചതോടെ അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി ഇരുവരെയും പുറത്തെടുത്ത് […]
Read more

വിദേശത്തുനിന്ന് പണമയച്ചാൽ ഇനി ഉടനെ ലഭിക്കും

വിദേശത്തുനിന്ന് പണമെത്തുന്നത് ഇനി വേഗത്തിൽ അക്കൗണ്ടിലെത്താൻ നടപടി ശക്തമാക്കി റിസർവ് ബാങ്ക്. ബാങ്കുകൾക്ക് ഇതുസംബന്ധിച്ച് കർശന നിർദേശങ്ങളാണ് നൽകിയിരിക്കുന്നത്. വിദേശത്ത് നിന്ന് പണം ലഭിച്ചാൽ ഉടൻതന്നെ അക്കൗണ്ട് ഉടമയെ അറിയിക്കണം. പ്രവൃത്തി സമയം കഴിഞ്ഞ് പണം എത്തിയാൽ അടുത്ത പ്രവൃത്തി ദിവസത്തിന്റെ തുടക്കത്തിൽ അറിയിപ്പ് നൽകണമെന്നും നിർദേശം പറയുന്നു. ഇതിനായി ബാങ്കുകളുടെ ‘നോസ്‌ട്രോ’ അക്കൗണ്ടുകൾ ഓരോ മണിക്കൂറിലും പരിശോധിക്കണം. മുമ്പ് 30 മിനിറ്റ് ഇടവിട്ട് പരിശോധിക്കണമെന്ന കരട് നിർദേശം ഉണ്ടായിരുന്നുവെങ്കിലും പുതുക്കിയ മാർഗനിർദേശത്തിൽ ഇത് ഒരു മണിക്കൂറാക്കി. […]
Read more

ട്വന്റി 20 ഇറങ്ങിയ മണ്ഡലങ്ങളിൽ പോളിങ് ഉയർന്നു

കൊച്ചി: ട്വന്റി 20 മത്സരരംഗത്ത് എത്തിയ മണ്ഡലങ്ങളിൽ കടുത്ത ത്രികോണ മത്സരം രൂപപ്പെട്ടതോടെ പോളിങ് ശതമാനം ഗണ്യമായി ഉയർന്നു. പാർട്ടിയുടെ ശക്തികേന്ദ്രമായി കണക്കാക്കുന്ന കുന്നത്തുനാട് ഇക്കുറി ശക്തമായ പോരാട്ടത്തിനാകളമായി മാറി. ട്വന്റി 20 വോട്ടുകളും ബി.ജെ.പി. വോട്ടുകളും ഒന്നിക്കുമെന്ന പ്രചാരണം മണ്ഡലത്തിൽ ശക്തമായിരുന്നു. ഇതിനെ അഭിമാനപ്രശ്നമായി കണ്ട ട്വന്റി 20 നേതൃത്വം സജീവമായ പ്രചാരണം നടത്തി. മൂന്ന് മുന്നണികളും ശക്തമായി രംഗത്തെത്തിയതോടെ കുന്നത്തുനാട്ടിൽ പോളിങ് 84.9 ശതമാനമായി ഉയർന്നു. തൃപ്പൂണിത്തുറയിലും വൈപ്പിനിലും ട്വന്റി 20യുടെ സാന്നിധ്യം ത്രികോണ […]
Read more

പാലക്കാട് 5 മണ്ഡലങ്ങളിൽ എട്ടിടത്ത് കള്ളവോട്ട്; ടെൻഡർ വോട്ട് അനുവദിച്ച് അധികൃതർ

പാലക്കാട്: ജില്ലയിൽ മലമ്പുഴ, ഷൊർണൂർ, തരൂർ, ഒറ്റപ്പാലം മണ്ഡലങ്ങളിലായി എട്ട് ബൂത്തുകളിൽ കള്ളവോട്ട് പരാതികൾ ഉയർന്നു. വോട്ടർമാർ ബൂത്തിലെത്തിയപ്പോൾ തന്നെ അവരുടെ വോട്ട് മറ്റാരോ ചെയ്തതായി കണ്ടെത്തുകയായിരുന്നു. തുടർന്ന് ഉദ്യോഗസ്ഥർ ഇടപെട്ട് ഇവർക്ക് ടെൻഡർ വോട്ട് ചെയ്യാൻ അവസരം നൽകി. മലമ്പുഴയിലെ പുതുപ്പരിയാരം എം.എം.യു.പി. സ്കൂളിലെ 60-ാം നമ്പർ ബൂത്തിൽ 69-കാരനായ വിജയന്റെ വോട്ട് മറ്റാരോ ചെയ്തതായി കണ്ടെത്തി. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ ഉദ്യോഗസ്ഥർ ടെൻഡർ വോട്ട് അനുവദിച്ചു. ഷൊർണൂരിലെ പരുത്തിപ്ര ബി.എം.എസ്.എൽ.പി. സ്കൂളിലെ 169-ാം നമ്പർ ബൂത്തിൽ […]
Read more

മലേഗാവ് സ്ഫോടനക്കേസ്; പുരോഹിതിന് ബ്രിഗേഡിയർ സ്ഥാനക്കയറ്റം

ന്യൂഡൽഹി: മലേഗാവ് സ്ഫോടനക്കേസിൽ കുറ്റവിമുക്തനായ ലെഫ്റ്റനന്റ് കേണൽ പ്രസാദ് ശ്രീകാന്ത് പുരോഹിതിന് ബ്രിഗേഡിയർ പദവിയിലേക്ക് സ്ഥാനക്കയറ്റത്തിന് ഇന്ത്യൻ സൈന്യം അനുമതി നൽകി. 2026 മാർച്ച് 31-ന് വിരമിക്കേണ്ടിയിരുന്ന അദ്ദേഹത്തിന്റെ വിരമിക്കൽ നടപടികൾ സായുധസേനാ ട്രൈബ്യൂണൽ (AFT) സ്റ്റേ ചെയ്തതിനെത്തുടർന്നാണ് തീരുമാനം. ദീർഘകാല വിചാരണ കാരണം തന്റെ സേവനജീവിതം ബാധിക്കപ്പെട്ടുവെന്നും അർഹമായ സ്ഥാനക്കയറ്റം നിഷേധിക്കപ്പെട്ടുവെന്നും ചൂണ്ടിക്കാട്ടി പുരോഹിത് നൽകിയ ഹർജിയിൽ ട്രൈബ്യൂണൽ ഇടപെട്ടു. സ്ഥാനക്കയറ്റവും സേവന ആനുകൂല്യങ്ങളും ആവശ്യപ്പെട്ടുള്ള പരാതിയിൽ പ്രതിരോധ മന്ത്രാലയത്തിന് നോട്ടീസും നൽകി. 2025 ജൂലൈ […]
Read more

SIR നടപ്പിലാക്കിയ ആദ്യതിരഞ്ഞെടുപ്പ്; പ്രതീക്ഷക്കൊത്ത് ഉയരാതെ പോളിങ് ശതമാനം

തിരുവനന്തപുരം: വോട്ടർപട്ടിക തീവ്രപരിഷ്കരണം (എസ്.ഐ.ആർ.) നടത്തിയതിന് ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പായതിനാൽ പോളിങ് ശതമാനം 85 കടക്കുമെന്നായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രതീക്ഷ. എന്നാൽ അത് സാധ്യമായില്ല. 2021-നെ അപേക്ഷിച്ച് രണ്ടുശതമാനത്തിലധികം വർധന ഉണ്ടായെങ്കിലും അന്തിമ പോളിങ് 78.27 ശതമാനത്തിൽ ഒതുങ്ങി. വോട്ടിംഗ് വർധനയ്ക്ക് എസ്.ഐ.ആർ. ഒരു ഘടകമാത്രമാണെന്ന് തിരഞ്ഞെടുപ്പ് വിശകലന വിദഗ്‌ധർ വിലയിരുത്തുന്നു. ചില മണ്ഡലങ്ങളിലെ കടുത്ത മത്സരം വോട്ടർമാരെ ബൂത്തിലേക്ക് ആകർഷിച്ചതായും അവർ ചൂണ്ടിക്കാട്ടുന്നു. 2021-നെ അപേക്ഷിച്ച് വർധനയുണ്ടായത് ഏതെങ്കിലും മുന്നണിക്ക് അനുകൂലമായ പ്രവണതയുണ്ടെന്ന സൂചനയായും വിലയിരുത്തപ്പെടുന്നു. […]
Read more

വീടിനു മുന്നിൽ ബൈക്ക് പാർക്ക് ചെയ്തത് ചോദ്യം ചെയ്തു; യുവാവിനെ മർദിച്ച് സഹോദരങ്ങൾ അറസ്റ്റിൽ

തിരുവനന്തപുരം: വീടിന് മുന്നിൽ ബൈക്ക് പാർക്ക് ചെയ്തതിനെ ചോദ്യം ചെയ്തതിനെ തുടർന്ന് യുവാവിനെ ക്രൂരമായി മർദ്ദിച്ച കേസിൽ അയൽവാസികളായ സഹോദരങ്ങൾ അറസ്റ്റിൽ. തിരുമല സ്വദേശിയായ യുവാവിനെയാണ് ആക്രമിച്ചത്. തൈക്കാട് കുഞ്ചാലുംമൂട് സ്വദേശികളായ മുഹമ്മദ് സഫർ (23), മുഹമ്മദ് സഫൻ (21) എന്നിവരെയാണ് കരമന പൊലീസ് പിടികൂടിയത്. ചൊവ്വാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. ഇരുമ്പുവടി ഉപയോഗിച്ച് നടത്തിയ ആക്രമണത്തിൽ യുവാവിന്റെ ഇരുപുരികങ്ങളുടെ വശങ്ങളിലും കാൽവിരലുകളിലും ഗുരുതര പരിക്കേറ്റു. മകനെ രക്ഷിക്കാൻ ശ്രമിച്ച യുവാവിന്റെ മാതാപിതാക്കളെയും പ്രതികൾ ഉപദ്രവിച്ചതായി […]
Read more

ഹൗസ് ബോട്ട് ജീവനക്കാരനെ ആക്രമിച്ച് പണം കവർന്ന കേസ്; പ്രതി പിടിയിൽ

ആലപ്പുഴ: പുന്നമട ജെട്ടിക്ക് സമീപം ഹൗസ് ബോട്ട് ജീവനക്കാരനെ ആക്രമിച്ച് പണം കവർന്ന കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി അറസ്റ്റിൽ. മണ്ണഞ്ചേരി പഞ്ചായത്ത് എ.എൻ കോളനിയിലെ അരുൺ കിച്ചു എന്നയാളെയാണ് ആലപ്പുഴ നോർത്ത് പൊലീസ് പിടികൂടിയത്. ഹൗസ് ബോട്ടിൽ കയറ്റാതിരുന്നതിലുള്ള വിരോധത്തെ തുടർന്ന് സ്രാങ്കായ രാജേഷ് കുമാറിനെ പ്രതികൾ ആക്രമിച്ചതായാണ് കേസ്. സംഭവവുമായി ബന്ധപ്പെട്ട് മറ്റ് പ്രതികളായ പുന്നമട ശ്യാം, അദ്വൈത് എന്നിവരെ നേരത്തെ തന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മൊബൈൽ ഫോൺ ഉപയോഗിക്കാതെ ഒളിവിൽ കഴിഞ്ഞിരുന്ന […]
Read more

6,000 കോടി കടന്ന് ഇന്ത്യയുടെ കാപ്പി കയറ്റുമതി മൂല്യം

കൊച്ചി: പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ തുടരുന്നതിനിടയിലും ഇന്ത്യയുടെ കാപ്പി കയറ്റുമതിയിൽ ഇടിവ് ഒഴിവായി. കോഫി ബോർഡിന്റെ കണക്കുകൾ പ്രകാരം 2026 ജനുവരി 1 മുതൽ ഏപ്രിൽ 2 വരെ 1.31 ലക്ഷം ടൺ കാപ്പിയാണ് ഇന്ത്യ കയറ്റുമതി ചെയ്തത്. കഴിഞ്ഞ വർഷം ഇതേ കാലയളവിലെ 1.07 ലക്ഷം ടണുമായി താരതമ്യം ചെയ്യുമ്പോൾ 22 ശതമാനത്തിലധികം വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കയറ്റുമതിയുടെ മൂല്യവും 4,998.72 കോടി രൂപയിൽ നിന്ന് 6,009.43 കോടി രൂപയായി ഉയർന്നു. യൂറോപ്യൻ യൂണിയൻ കഴിഞ്ഞാൽ ഇന്ത്യയുടെ പ്രധാന […]
Read more

തങ്ങളുടെ നിബന്ധന അംഗീകരിച്ച് വെടിനിർത്തൽ; ഒപ്പ് വച്ചെന്ന് ഇറാൻ പ്രസിഡന്‍റ്

നാല്പതാം ദിവസത്തിലേക്ക് നീങ്ങിയ സംഘർഷത്തിനിടെ അമേരിക്ക പ്രഖ്യാപിച്ച അപ്രതീക്ഷിത വെടിനിർത്തൽ ഇറാൻ അംഗീകരിച്ചു. തങ്ങളുടെ നിബന്ധനകൾ പരിഗണിച്ചാണ് ഈ തീരുമാനം ഉണ്ടായതെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെഷെഷ്കിയാൻ വ്യക്തമാക്കി. നിലവിലെ വെടിനിർത്തൽ ‘ഖമേനിയുടെ രക്തത്തിന്റെ ഫലമാണ്’ എന്നതും അദ്ദേഹം ചൂണ്ടിക്കാട്ടി. മുമ്പ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കഠിന മുന്നറിയിപ്പുകൾ നൽകിയിരുന്ന സാഹചര്യത്തിൽ, പിന്നീട് രണ്ട് ആഴ്ചത്തേക്ക് വെടിനിർത്തലിന് സമ്മതം നൽകിയതും ശ്രദ്ധേയമാണ്. ഇറാൻ വെടിനിർത്തൽ പാലിക്കുകയും ഹോർമുസ് കടലിടുക്ക് തുറക്കുകയും ചെയ്താൽ ആക്രമണ ഭീഷണികളിൽ നിന്ന് […]
Read more

Recent News

Advertisement
WhiteswanTV Footer