Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

SIR നടപ്പിലാക്കിയ ആദ്യതിരഞ്ഞെടുപ്പ്; പ്രതീക്ഷക്കൊത്ത് ഉയരാതെ പോളിങ് ശതമാനം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: വോട്ടർപട്ടിക തീവ്രപരിഷ്കരണം (എസ്.ഐ.ആർ.) നടത്തിയതിന് ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പായതിനാൽ പോളിങ് ശതമാനം 85 കടക്കുമെന്നായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രതീക്ഷ. എന്നാൽ അത് സാധ്യമായില്ല. 2021-നെ അപേക്ഷിച്ച് രണ്ടുശതമാനത്തിലധികം വർധന ഉണ്ടായെങ്കിലും അന്തിമ പോളിങ് 78.27 ശതമാനത്തിൽ ഒതുങ്ങി.

വോട്ടിംഗ് വർധനയ്ക്ക് എസ്.ഐ.ആർ. ഒരു ഘടകമാത്രമാണെന്ന് തിരഞ്ഞെടുപ്പ് വിശകലന വിദഗ്‌ധർ വിലയിരുത്തുന്നു. ചില മണ്ഡലങ്ങളിലെ കടുത്ത മത്സരം വോട്ടർമാരെ ബൂത്തിലേക്ക് ആകർഷിച്ചതായും അവർ ചൂണ്ടിക്കാട്ടുന്നു. 2021-നെ അപേക്ഷിച്ച് വർധനയുണ്ടായത് ഏതെങ്കിലും മുന്നണിക്ക് അനുകൂലമായ പ്രവണതയുണ്ടെന്ന സൂചനയായും വിലയിരുത്തപ്പെടുന്നു.

എസ്.ഐ.ആർ. നടപടികളിലൂടെ മരിച്ചവർ, ഇരട്ടവോട്ടുള്ളവർ, എൻമറേഷൻ ഫോം സമർപ്പിക്കാത്തവർ എന്നിവരെ ഉൾപ്പെടെ 24.61 ലക്ഷം പേർ പട്ടികയിൽ നിന്ന് നീക്കം ചെയ്തു. പുതിയ വോട്ടർമാർ ചേർന്നതിനെ തുടർന്ന് 2021-നെ അപേക്ഷിച്ച് മൊത്തം 3.06 ലക്ഷം വോട്ടർമാരുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

വ്യാഴാഴ്ച രാവിലെ വോട്ടർമാർ വലിയ തോതിൽ ബൂത്തിലേക്ക് എത്തിയതോടെ തുടക്കത്തിൽ പോളിങ് നിരക്ക് വേഗത്തിൽ ഉയർന്നു. ആദ്യമണിക്കൂറിൽ 16.23 ശതമാനമായിരുന്ന വോട്ടിംഗ് 11 മണിക്ക് 33.28 ശതമാനവും, ഉച്ചയ്ക്ക് 1 മണിക്ക് 49.7 ശതമാനവും, 2 മണിക്ക് 52.32 ശതമാനവുമായി ഉയർന്നു. എന്നാൽ ഉച്ചയ്ക്ക് ശേഷമുള്ള സമയം മിക്ക ജില്ലകളിലും സാധാരണ നിലയിലായതോടെ അന്തിമ ശതമാനം ഉയരാൻ കഴിഞ്ഞില്ല.

കഴിഞ്ഞ തവണ കുറഞ്ഞ പോളിങ് രേഖപ്പെടുത്തിയ പത്തനംതിട്ടയിലും ഈ സമയത്ത് 51.89 ശതമാനം രേഖപ്പെടുത്തിയതോടെ 90 ശതമാനം വരെ എത്തുമെന്ന പ്രതീക്ഷ ഉണ്ടായിരുന്നുവെങ്കിലും അത് സാധ്യമായില്ല.

എസ്.ഐ.ആർ. നടപടികൾക്ക് ശേഷം നഗരമേഖലകളിൽ വോട്ടർമാരുടെ എണ്ണം ഗണ്യമായി കുറഞ്ഞു. ഗ്രാമങ്ങളിൽ രാഷ്ട്രീയ പാർട്ടികൾ മുൻകൈയെടുത്ത് ഒഴിവാക്കിയ വോട്ടുകൾ പുനഃചേർക്കാൻ ശ്രമിച്ചപ്പോൾ നഗരങ്ങളിൽ അത്ര ശ്രദ്ധ ഉണ്ടായില്ല. പലർക്കും വോട്ടർ സ്ലിപ്പ് ലഭിക്കാതിരുന്നപ്പോഴാണ് വോട്ട് ഇല്ലെന്ന് മനസ്സിലായത്.

എറണാകുളം മണ്ഡലത്തിലാണ് ഏറ്റവും കൂടുതൽ കുറവ് രേഖപ്പെടുത്തിയത്. 2021-നെ അപേക്ഷിച്ച് ഇവിടെ 30,800 വോട്ടുകൾ കുറഞ്ഞു. തൃക്കാക്കരയിൽ 25,775, തൃപ്പൂണിത്തുറയിൽ 24,461, കൊച്ചിയിൽ 14,840 വോട്ടുകളുടെ കുറവാണ് ഉണ്ടായത്. പെരുമ്പാവൂരിൽ 708 വോട്ടുകൾ മാത്രമാണ് കുറഞ്ഞത്.

അതേസമയം, കേരളത്തോടൊപ്പം തിരഞ്ഞെടുപ്പ് നടന്ന അസമിലും പുതുച്ചേരിയിലും ഉയർന്ന പോളിങ് ശതമാനമാണ് രേഖപ്പെടുത്തിയത്. അസമിൽ 85.91 ശതമാനവും പുതുച്ചേരിയിൽ 89.87 ശതമാനവും പോളിങ് രേഖപ്പെടുത്തിയപ്പോൾ, അസമിൽ എസ്.ഐ.ആർ. നടപ്പിലാക്കിയിരുന്നില്ല.

Tags :

Recent News

Advertisement
WhiteswanTV Footer