കൊച്ചി: വോട്ട് ചെയ്ത് ജോലി സ്ഥലത്തേക്ക് മടങ്ങുന്നതിനിടെ കുഴഞ്ഞുവീണ് 53കാരൻ മരിച്ചു. പാലാരിവട്ടം തമ്മനം കുത്താപ്പാടി അമ്പിളി ഹൗസിൽ താമസിക്കുന്ന പാലക്കാട് സ്വദേശി പി. സുരേഷ് കുമാറാണ് മരിച്ചത്.
ഇന്നലെ രാവിലെ കുടുംബസമേതം പാലാരിവട്ടം സെന്റ് റാഫേൽ സ്കൂളിൽ വോട്ട് രേഖപ്പെടുത്തിയതിന് ശേഷം എറണാകുളം നോർത്തിലെ ജോലി സ്ഥലത്തേക്ക് പോകുന്നതിനിടെയാണ് സുരേഷിന് നെഞ്ചുവേദന അനുഭവപ്പെട്ടത്. തുടർന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഹൃദയാഘാതത്തെ തുടർന്ന് ജീവൻ രക്ഷിക്കാനായില്ല.
ഭാര്യയുടെ സ്വദേശമായ നാഗർകോവിലിൽ ഇന്ന് സംസ്കാരം നടക്കും. ഭാര്യ: സിന്ധു. മകൾ: മിനി എസ്. നായർ.




