Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: Greeshma Celine Benny

കാര്യവട്ടത്ത് യുവാവിനെ പിതാവ് വെട്ടിക്കൊലപ്പെടുത്തി

തിരുവനന്തപുരം: കാര്യവട്ടം ഉള്ളൂർക്കോണത്ത് മദ്യപാനത്തെ ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ മകനെ അച്ഛൻ വെട്ടിക്കൊന്നു. ഉല്ലാസ് (35) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഉല്ലാസിന്റെ പിതാവ് ഉണ്ണികൃഷ്ണൻ നായരെ (58) പോത്തൻകോട് പൊലീസ് കസ്റ്റഡിയിലെടുത്തു. രക്തത്തിൽ കുളിച്ച നിലയിലായിരുന്നു ഉല്ലാസിന്റെ മൃതദേഹം കിടന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. മദ്യലഹരിയിൽ ഉണ്ടായ അടിപിടിക്കിടെ സംഭവിച്ചതാണെന്നാണ് പ്രാഥമിക വിവരം. ഞായറാഴ്ച രാവിലെ എട്ടുമണിയോടെ ഉണ്ണികൃഷ്ണനാണ് തൊട്ടടുത്ത വീട്ടിലുണ്ടായിരുന്ന ഭാര്യ ഉഷയോട് ഉല്ലാസ് രക്തത്തില്‍ കുളിച്ച് കിടക്കുന്നതായി പറഞ്ഞത്. തുടര്‍ന്ന് അമ്മ ഉഷ […]
Read more

പാർത്ഥസാരഥി ക്ഷേത്രത്തിലെ വിവാദ അത്തപ്പൂക്കളം; കേന്ദ്രമന്ത്രി സുരേഷ് ഗോപി സ്ഥലം സന്ദർശിക്കും

കൊല്ലം: കൊല്ലം മുതുപിലാക്കാട് പാർത്ഥസാരഥി ക്ഷേത്രത്തിലെ വിവാദ അത്തപ്പൂക്കളം ഒരുക്കിയ സ്ഥലം കേന്ദ്രമന്ത്രി സുരേഷ് ഗോപി സന്ദർശിക്കും. വിഷയത്തിൽ നാളെ ശാസ്താംകോട്ട പൊലീസ് സ്റ്റേഷനിലേക്ക് ബിജെപി പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
Read more

സർക്കാർ ആശുപത്രികളിൽ മതിയായ ചികിത്സാ സൗകര്യം ലഭിക്കില്ലെന്ന് തെറ്റിദ്ധരിപ്പിക്കുന്ന ആംബുലൻസ് ഡ്രൈവർമാർക്കെതിരെ നടപടി ഉണ്ടാകും: മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: ജില്ലകളിൽ സ്വകാര്യ ആംബുലൻസുകാരുടെ യോഗം വിളിച്ചു ചേർക്കാൻ തീരുമാനം. അത്യാസന്ന നിലയിലുള്ള രോഗികളെ കൊണ്ടുപോകുന്ന സ്വകാര്യ ആംബുലൻസുകളുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ആരോഗ്യവകുപ്പ്, പോലീസ് വകുപ്പ്, ട്രാൻസ്പോർട്ട് വകുപ്പ് എന്നിവരാണ് യോഗം വിളിക്കാൻ മുൻകൈ എടുക്കേണ്ടത്. അപകടം പറ്റിയവരെ ആംബുലസ് ഡ്രൈവർമാർ സർക്കാർ ആശുപത്രികളെ ഒഴിവാക്കി സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി കമ്മീഷൻ കൈപ്പറ്റുന്നതായി പരാതികൾ ഉയർന്നതിൻ്റെ പശ്ചാത്തലത്തിലാണ് യോഗം ചേർന്നത്. രോഗികളുടെയോ ബന്ധുക്കളുടെയോ ആഗ്രഹപ്രകാരമല്ല […]
Read more

കേന്ദ്രമന്ത്രി സുരേഷ്ഗോപിക്കെതിരേ കരിങ്കൊടി പ്രതിഷേധശ്രമം; യൂത്ത് യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകർ കസ്റ്റഡിയിൽ

കോഴിക്കോട്: ഉള്ള്യേരിയില്‍ പെട്രോള്‍പമ്പ് ഉദ്ഘാടനത്തിനെത്തുന്ന കേന്ദ്രമന്ത്രി സുരേഷ്ഗോപിയെ കരിങ്കൊടി കാണിക്കാനെത്തിയ യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു. നാസ് മാമ്പൊയില്‍, റെനി മുണ്ടോത്ത്, ഷമീന്‍ പുളിക്കൂല്‍ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
Read more

തമിഴ്‌ സിനിമാഗാന രചയിതാവ് പൂവൈ സെങ്കുട്ടുവന്‍ അന്തരിച്ചു

ചെന്നൈ: കവിയും ചലച്ചിത്ര ഗാനരചയിതാവുമായ പൂവൈ സെങ്കുട്ടുവന്‍ (90) അന്തരിച്ചു. ചെന്നൈ പെരമ്പൂരിലെ വസതിയിലായിരുന്നു അന്ത്യം.1967 മുതല്‍ ഗാനരചനാ രംഗത്തുണ്ട്. ആയിരത്തിലധികം സിനിമാഗാനങ്ങളും 5000-ത്തിലേറെ ഭക്തിഗാനങ്ങളും രചിച്ചു. നൃത്തനാടകം, ടെലിവിഷന്‍ പരമ്പര, റേഡിയോ പരിപാടികള്‍ തുടങ്ങിയ മേഖലകളിലും പ്രവർത്തിച്ചു. എം.ജി.ആര്‍, ശിവാജി ഗണേശന്‍ തുടങ്ങിയവര്‍ അഭിനയിച്ച ഒട്ടേറെ ചിത്രങ്ങള്‍ക്കുവേണ്ടി ഗാനരചന നിര്‍വഹിച്ചിരുന്നു. എം.ജി.ആര്‍, ശിവാജി ഗണേശന്‍ തുടങ്ങിയവര്‍ അഭിനയിച്ച ഒട്ടേറെ ചിത്രങ്ങള്‍ക്കുവേണ്ടി ഗാനങ്ങളെഴുതി. ശിവഗംഗ ജില്ലയിലെ കിഴപ്പൂങ്കുടി സ്വദേശിയാണ്. ഭാര്യ ഗാന്ധിമതി നേരത്തെ മരിച്ചു. പൂവൈ ദയാനിധി, […]
Read more

ചേരാനല്ലൂരിൽ വാഹനമിടിച്ച് കുതിര ചത്ത സംഭവം; സവാരിക്കാരനെതിരെ കേസ്

ചേരാനല്ലൂരിൽ വാഹനമിടിച്ച് കുതിര ചത്ത സംഭവത്തിൽ സവാരിക്കാരൻ ഫത്തഹുദീനെതിരെ പൊലീസ് കേസെടുത്തു. കുതിരയെ അശ്രദ്ധമായി റോഡിലേക്ക് ഇറക്കിയെന്ന് ചൂണ്ടിക്കാട്ടിയാണ് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ഇന്ത്യൻ ശിക്ഷാ നിയമം 291, 120 (ജെ) വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയിട്ടുള്ളത്. പൊതുവഴിയിൽ അപകടകരമായ രീതിയിൽ മൃഗത്തെ ഉപയോഗിച്ചതിനും നിയമവിരുദ്ധമായ പ്രവൃത്തികൾക്ക് പ്രേരിപ്പിച്ചതിനുമാണ് ഈ വകുപ്പുകൾ പ്രകാരം കേസെടുത്തിരിക്കുന്നത്. ഇന്നലെയായിരുന്നു കുതിര അപകടത്തിൽപ്പെട്ടത്. അപകടത്തിൽപ്പെട്ട കാറിന്റെ മുൻഭാഗത്ത് സാരമായ കേടുപാടുകൾ സംഭവിച്ചു. കാർ ഡ്രൈവർക്കും പരിക്കേറ്റിട്ടുണ്ട്. രാത്രിയിൽ റിഫ്ലെക്ടറുകൾ ഇല്ലാതെ കുതിരയെ […]
Read more

കാടിനുനടുവിൽനിന്ന് ആകാശത്തിനരികിലേക്ക്; മമ്മൂട്ടിയുടെ ജന്മദിനം ആഘോഷമാക്കി അട്ടപ്പാടിയിലെ കുട്ടികൾ

കൊച്ചി: ‘ഞങ്ങളെ ഒന്ന് പാലക്കാട് കാണിക്കാമോ…ബസിൽ കയറ്റാമോ…’ഇതായിരുന്നു അട്ടപ്പാടിയിൽ നിന്ന് ഇരുപതുകിലോമീറ്ററകലെ കാടിനുള്ളിൽ പാർക്കുന്ന ആ കുട്ടികൾ ചോദിച്ചത്. അതിന് ഉത്തരം പറഞ്ഞത് മമ്മൂട്ടിയാണ്. അങ്ങനെ ആ കുട്ടികൾ പാലക്കാടല്ല,കൊച്ചിയെന്ന മഹാനഗരത്തിലെത്തി. മെട്രോയിൽ കയറി, ഒടുവിൽ വിമാനം പറക്കുന്നത് കണ്ടു. അതിനെ തൊട്ടു. ജീവിതത്തിൽ ഒരിക്കൽപോലും സ്വപ്നം കാണാതിരുന്ന ആ നിമിഷത്തിൽ അവർ ഒറ്റസ്വരത്തിൽ വിളിച്ചത് ഒരേയൊരു പേര്…മമ്മൂക്കാ….! പാലക്കാട് അട്ടപ്പാടിയിലെ ആനവായ് ഗവൺമെൻ്റ് എൽ.പി. സ്‌കൂളിൽ നിന്നുള്ള 19 വിദ്യാർത്ഥികളും 11 അധ്യാപകരും അടങ്ങുന്ന സംഘമാണ് […]
Read more

മലയാളത്തിന്റെ പ്രിയനടൻ മമ്മൂട്ടിക്ക് ഇന്ന് പിറന്നാൾ

മലയാളത്തിന്റെ മഹാനടൻ മ്മൂട്ടിയ്ക്ക് ഇന്ന് 74-ാം പിറന്നാൾ. അഭിനയ ജീവിതത്തിൽ അമ്പതാണ്ടുകൾ പിന്നിടുമ്പോഴും ഓരോ ദിവസവും പുതിയ മുഖങ്ങളിലും ഭാവങ്ങളിലുമാണ് മമ്മൂട്ടി പ്രേക്ഷകരുടെ മമ്മൂക്ക പ്രത്യക്ഷപ്പെടുക. ഇന്ത്യൻ സിനിമയെ വിസ്മയിപ്പിച്ചുകൊണ്ട് കാലത്തെ അതിജീവിക്കുന്ന കഥാപാത്രങ്ങളിലൂടെ ആരാധക ഹൃദയങ്ങൾ കീഴടക്കാൻ മമ്മൂട്ടിയ്ക്ക് സാധിച്ചിട്ടുണ്ട്. ഓർത്തിരിക്കുന്ന, ചിന്തിപ്പിക്കുന്ന ഹൃദയംതൊടുന്ന ഒരുപിടി നല്ല കഥാപാത്രങ്ങൾ മമ്മൂട്ടി അവതരിപ്പിച്ചിട്ടുണ്ട്. 1971ൽ അനുഭവങ്ങൾ പാളിച്ചകളിലും 1973ൽ കാലചക്രത്തിലും അപ്രധാനമായ വേഷങ്ങൾ ചെയ്തുകൊണ്ടാണ് സിനിമയിൽ അരങ്ങേറ്റം. മമ്മൂട്ടിയുടെ പേര് ആദ്യമായി രേഖപ്പെടുത്തിയത് 1980-ൽ ആസാദ് സംവിധാനം […]
Read more

കൂലിയെ ചൊല്ലി തർക്കം; ഒറ്റപ്പാലത്ത് യുവാവിന് വെട്ടേറ്റു

ഒറ്റപ്പാലം: കൂലിയെ ചൊല്ലിയുണ്ടായ സംഘർഷത്തിൽ ജീവനക്കാരനായ യുവാവിനെ ഉടമ വെട്ടിപരിക്കേൽപ്പിച്ചു. വെട്ടിയ കത്തിയുമായി പ്രതി പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. മായന്നൂർ പാലം ജങ്ഷനിലെ പൂക്കടയിലായിരുന്നു സംഭവം. പാലപ്പുറം പല്ലാർമംഗലം സ്വദേശി മുഹമ്മദ് ഫെബിനാണ് വെട്ടേറ്റത്. കഴുത്തിലും തലയിലും നെഞ്ചിലും വെട്ടേറ്റ യുവാവിനെ തൃശ്ശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതി പത്തിരിപ്പാല മണൽപ്പറമ്പിൽ സെയ്താലി (48)യാണ് പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങിയത്. തിരുവോണ ദിവസം രാത്രി ഒൻപതുമണിയോടെയായിരുന്നു സംഭവം. മായന്നൂർ പാലം കവലയിൽ റോഡിന്റെ തെക്കുഭാഗത്തെ പൂക്കടയിൽവെച്ചാണ് സംഘർഷമുണ്ടായത്. […]
Read more

200 രൂപ പോലുമില്ലാത്ത മുണ്ട് 600ലധികം രൂപയ്ക്ക് വിതരണം നടത്തി വൻ തട്ടിപ്പ്; പി കെ ഫിറോസിനെതിരെ കെ ടി ജലീല്‍

മലപ്പുറം: മുസ്‌ലിം ലീഗിന്റെ സെയിൽസ് മാനേജരാണ് പി കെ ഫിറോസെന്നും പാർട്ടി പദ്ധതികളുടെ മറവിൽ വൻ സാമ്പത്തിക തിരിമറിയാണ് ഫിറോസ് നടത്തുന്നതെന്നും മുൻ മന്ത്രി കെ ടി ജലീൽ. ദോത്തി ചലഞ്ചെന്ന പേരിൽ 200 രൂപ പോലുമില്ലാത്ത മുണ്ട് അറുനൂറിലധികം രൂപയ്ക്കാണ് യൂത്ത് ലീഗ് നേതാക്കൾ വാങ്ങിയതെന്നും വൻതട്ടിപ്പാണ് അന്ന് നടന്നതെന്നും കെ ടി ജലീൽ ആരോപിക്കുന്നു. അതേസമയം ഫോർച്യൂൺ ഹൗസ് ജനറൽ എന്ന ദുബായ് കമ്പനിയുടെ മാനേജരാണ് പികെ ഫിറോസെന്നും മാസം അഞ്ചേകാൽ ലക്ഷം രൂപയാണ് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix