ചെന്നൈ: കവിയും ചലച്ചിത്ര ഗാനരചയിതാവുമായ പൂവൈ സെങ്കുട്ടുവന്‍ (90) അന്തരിച്ചു. ചെന്നൈ പെരമ്പൂരിലെ വസതിയിലായിരുന്നു അന്ത്യം.
1967 മുതല്‍ ഗാനരചനാ രംഗത്തുണ്ട്. ആയിരത്തിലധികം സിനിമാഗാനങ്ങളും 5000-ത്തിലേറെ ഭക്തിഗാനങ്ങളും രചിച്ചു. നൃത്തനാടകം, ടെലിവിഷന്‍ പരമ്പര, റേഡിയോ പരിപാടികള്‍ തുടങ്ങിയ മേഖലകളിലും പ്രവർത്തിച്ചു.
എം.ജി.ആര്‍, ശിവാജി ഗണേശന്‍ തുടങ്ങിയവര്‍ അഭിനയിച്ച ഒട്ടേറെ ചിത്രങ്ങള്‍ക്കുവേണ്ടി ഗാനരചന നിര്‍വഹിച്ചിരുന്നു. എം.ജി.ആര്‍, ശിവാജി ഗണേശന്‍ തുടങ്ങിയവര്‍ അഭിനയിച്ച ഒട്ടേറെ ചിത്രങ്ങള്‍ക്കുവേണ്ടി ഗാനങ്ങളെഴുതി. ശിവഗംഗ ജില്ലയിലെ കിഴപ്പൂങ്കുടി സ്വദേശിയാണ്. ഭാര്യ ഗാന്ധിമതി നേരത്തെ മരിച്ചു. പൂവൈ ദയാനിധി, രവിചന്ദ്രന്‍, കലൈസെല്‍വി, വിജയലക്ഷ്മി എന്നിവര്‍ മക്കളാണ്.




