Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: Greeshma Celine Benny

സ്വർണവിലയിൽ കുതിപ്പ് തുടരുന്നു; പവന് 640 രൂപ കൂടി

സംസ്ഥാനത്തെ സ്വർണവിലയിൽ കുതിപ്പ് തുടരുന്നു. ഇന്ന് പവന് 640 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 80000ന് തൊട്ടടുത്തെത്തി. 640 രൂപ വര്‍ധിച്ചതോടെ പവന് 79,560 രൂപയെന്ന നിരക്കിലാണ് ഇന്നത്തെ സ്വർണ വ്യാപാരം. ഗ്രാമിന് 80 രൂപ വര്‍ധിച്ചതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് 9, 945 രൂപയും നല്‍കേണ്ടി വരും. ആറ് ദിവസം ഒരു പവന് രണ്ടായിരത്തോളം രൂപയാണ് വർധിച്ചത്. രാജ്യാന്തര തലത്തിലെ ചലനങ്ങൾ സ്വർണവിലയിൽ ചാഞ്ചാട്ടങ്ങൾ സൃഷ്ടിക്കാറുണ്ട്.
Read more

കൊട്ടാരക്കരയിൽ യുവാവിനെ കുത്തിക്കൊന്നു; അയൽവാസി കസ്റ്റഡിയിൽ

കൊല്ലം: കൊട്ടാരക്കര പുത്തൂരില്‍ യുവാവിനെ കുത്തിക്കൊന്നു. കുഴക്കാട് സ്വദേശി ശ്യാം സുന്ദറാണ് കൊല്ലപ്പെട്ടത്. അയൽവാസി ധനേഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കൊല്ലപ്പെട്ട ശ്യാം സുന്ദറും ധനേഷും അടുത്തടുത്ത വീടുകളിലാണ് താമസിച്ചിരുന്നത്. ഇരുവരും തമ്മിൽ തർക്കങ്ങൾ ഉണ്ടായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. മൂന്ന് വര്‍ഷമായി ശ്യാം സുന്ദറിന്റെ ഭാര്യ ധനേഷിനൊപ്പമാണ് താമസിക്കുന്നത്. അതിന്റെ പേരില്‍ തർക്കങ്ങൾ പതിവായിരുന്നു. തിരുവോണനാളില്‍ ധനുഷും ശ്യാം സുന്ദറും വഴക്കിടുകയും അസഭ്യം പറയുകയും ചെയ്തു. രാത്രി പതിനൊന്നരയോടെ ശ്യാം സുന്ദറിന്റെ വീട്ടിലെത്തിയ ധനേഷ് കുത്തുകയായിരുന്നു. തുടർന്ന് […]
Read more

ശോക മൂകം; “ലോക – ചാപ്റ്റർ വൺ: ചന്ദ്ര” യിലെ “ബോയ്സ് ആന്തം” പുറത്ത്

ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിച്ച ഏഴാം ചിത്രമായ ” ലോക – ചാപ്റ്റർ വൺ:ചന്ദ്ര” ബോക്സ് ഓഫീസിൽ മഹാ വിജയം കുറിച്ച് മുന്നേറുകയാണ്. ഓണം റിലീസുകളിൽ ഏറ്റവും മുന്നിലുള്ള ചിത്രം ഇപ്പൊൾ 503 സ്ക്രീനുകളില് ആണ് കേരളത്തിൽ പ്രദർശിപ്പിക്കുന്നത്. ഇപ്പോഴിതാ പ്രേക്ഷകർക്കുള്ള ഓണം സമ്മാനമായി ചിത്രത്തിലെ “ശോക മൂകം” എന്ന ഗാനത്തിൻ്റെ വീഡിയോ പുറത്ത് വന്നിരിക്കുകയാണ്. ബോയ്സ് ആന്തം എന്ന വിശേഷണത്തോടെയാണ് ഗാനം റിലീസ് ചെയ്തിരിക്കുന്നത്. ജെ കെ ഈണം പകർന്ന ഗാനത്തിന് വരികൾ രചിച്ചത് […]
Read more

വിർച്വൽ അറസ്റ്റ് തട്ടിപ്പ്; മട്ടാഞ്ചേരി സ്വദേശിയിൽ നിന്നും കവർന്നത് 2 കോടി 88 ലക്ഷം രൂപ

കൊച്ചി: കൊച്ചിയില്‍ വെര്‍ച്വല്‍ അറസ്റ്റിന്റെ പേരില്‍ 2 കോടി 88 ലക്ഷം രൂപയുടെ തട്ടിപ്പ്. മട്ടാഞ്ചേരി സ്വദേശിനിയെയാണ് വെര്‍ച്വല്‍ അറസ്റ്റ് എന്ന പേരിൽ കബളിപ്പിച്ചത്. മണി ലോണ്ടറിംഗ് കേസില്‍ അറസ്റ്റ് ചെയ്തുവെന്ന് പറഞ്ഞായിരുന്നു ഭീഷണി. ഉഷാ കുമാരി എന്ന 59കാരിയാണ് തട്ടിപ്പിന് ഇരയായത്. സുപ്രീം കോടതിയുടെയും സിബിഐയുടെ വ്യാജ എംബ്ലങ്ങള്‍ അടങ്ങിയ സര്‍ട്ടിഫിക്കറ്റുകള്‍ തെളവായി നല്‍കി വിശ്വാസ്യത നേടുകയും ചെയ്തു. പണം നല്‍കിയില്ലെങ്കില്‍ പിടിയിലാകുമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. ഇവരുടെ കൈവശമുണ്ടായിരുന്ന പണവും സ്വര്‍ണം പണയം വച്ച പണവും […]
Read more

റേഷൻ കാർഡ് വിതരണവുമായി ബന്ധപ്പെട്ട ഓൺലൈൻ സേവനങ്ങൾക്ക് 50 രൂപ ഫീസ് നിരക്ക് പുനരാരംഭിക്കുന്നു

തിരുവനന്തപുരം: റേഷൻ കാർഡ് വിതരണവുമായി ബന്ധപ്പെട്ട എല്ലാ ഓൺലൈൻ സേവനങ്ങൾക്കും 50 രൂപ ഫീസ് ഈടാക്കുന്നത് പുനരാരംഭിക്കുന്നു. കഴിഞ്ഞ വർഷം ഏപ്രിലിലാണ് ഫീസ് ഈടാക്കുന്നത് ഒഴിവാക്കിയത്. ഇക്കാര്യം വലിയ നേട്ടമായി ഭക്ഷ്യപൊതുവിതരണ വകുപ്പ് അവതരിപ്പിക്കുകയും ചെയ്തിരുന്നു. സംസ്ഥാനത്തിൻ്റെ സാമ്പത്തികസ്ഥിതി പരിഗണിച്ച് ഫീസ് ഒഴിവാക്കേണ്ടതില്ലെന്ന സർക്കാർ ഉത്തരവിന്റെയും ഭക്ഷ്യപൊതുവിതരണ കമ്മിഷണർ സമർപ്പിച്ച ശുപാർശയുടെയും അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ മനംമാറ്റം. റേഷൻ കാർഡുകൾ മുൻഗണനാ വിഭാഗത്തിലേക്കു മാറ്റുന്നതിന് അപേക്ഷ സമർപ്പിക്കാൻ വീണ്ടും അവസരം നൽകിയിരിക്കെയാണ് ഫീസ് പുനഃസ്ഥ‌ാപിച്ചത്. അതേസമയം, ദരിദ്രവിഭാഗത്തിലെ മഞ്ഞ […]
Read more

സെപ്റ്റംബർ 5 അധ്യാപക ദിനം; ഓരോ അധ്യാപകനും ഓരോ നിർമ്മാണ ശിലയാകണം

അഡ്വ. ചാർളി പോൾ ഭാരതത്തെ ദർശനികതയുടെ ഗരിമ കൊണ്ട് ലോകത്തോളം ഉയർത്തിയ മഹാനായ ഡോ. എസ് രാധാകൃഷ്ണൻ പറഞ്ഞു ; “ഓരോ അധ്യാപകനും ഓരോ നിർമ്മാണ ശിലയാകണം”.സെപ്റ്റംബർ 5 അധ്യാപക ദിനമായി ആചരിക്കുമ്പോൾ അതിന് കാരണഭൂതനായ ഡോ. രാധാകൃഷ്ണന്റെ വാക്കുകൾക്ക് ഏറെ പ്രസക്തിയുണ്ട്. ഓരോ വിദ്യാർത്ഥിയിലും രൂപപ്പെടേണ്ട ഉത്തമ ഗുണങ്ങളുടെയും സത് സ്വഭാവങ്ങളുടെയും സകല നന്മകളുടെയും നിർമാണ ശിലയായി അധ്യാപകൻ മാറണം . മറ്റൊരർത്ഥത്തിൽ “അധ്യാപകൻ തലമുറകളെ വാർത്തെടുക്കുന്ന ശില്പിയാണ്. ” ശിലയിൽ നിന്ന് ശില്പി ശില്പം […]
Read more

മിൽമ പാലിന് വില വർധിക്കും; തീരുമാനം ഈ മാസം പതിനഞ്ചിന്

മിൽമ പാലിന് വില വർധിക്കുമെന്ന് റിപ്പോർട്ട്. ലിറ്ററിന് നാലു രൂപ മുതൽ അ‍ഞ്ചുരൂപ വരെ വർധിക്കുമെന്നാണ് സൂചന. നിലവിൽ ക്ഷീര കർഷകർക്ക് ഒരുലിറ്റർ പാലിന് ലഭിക്കുന്നത് 45 രൂപ മുതൽ 49 രൂപ വരെയാണ്. ടോൺഡ് മിൽക്കിന്റെ വിപണി വില ലിറ്ററിന് 52 രൂപയാണ്. ഉത്പാദനച്ചെലവ് വർധിച്ചതോടെ പാലിന് വില കൂട്ടണമെന്ന് കർഷകർ നാളുകളായി ആവശ്യപ്പെട്ടിരുന്നു. ഈ മാസം പതിനഞ്ചിന് തിരുവനന്തപുരത്ത് ചേരുന്ന മിൽമ ഫെഡറേഷൻ യോ​ഗത്തിൽ പാൽ വിലവർധന സംബന്ധിച്ച തീരുമാനമുണ്ടാകും എന്നാണ് റിപ്പോർട്ട്. ഉത്പാദനച്ചെലവ് […]
Read more

എറണാകുളത്ത് ‘നിയുക്തി 2025’ മെഗാ ജോബ് ഫെയർ സെപ്റ്റംബർ 13 ന്; പത്താം ക്ലാസ് മുതൽ പിജി യോഗ്യതയുള്ളവർക്ക് വരെ അവസരങ്ങൾ

കൊച്ചി: നാഷണൽ എംപ്ലോയ്മെൻ്റ് സർവീസ് വകുപ്പിൻ്റെ എറണാകുളം, തൃശ്ശൂർ, കോട്ടയം, ഇടുക്കി എന്നീ നാലു ജില്ലകൾ ഉൾപ്പെട്ട എറണാകുളം മേഖലയിൽ നിയുക്തി 2025 മെഗാ ജോബ് ഫെയർ സംഘടിപ്പിക്കുന്നു. എറണാകുളം ജില്ലാ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ കൊച്ചിൻ യൂണിവേഴ്‌സിറ്റി ഓഫ് സയൻസ് ആന്റ് ടെക്നോളജിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ജോബ് ഫെയർ സെപ്റ്റംബർ 13 ന് കുസാറ്റ് കാമ്പസിലാണ് നടക്കുക. എസ് എസ് എൽ സി, പ്ലസ് ടു, ഡിഗ്രി, പി ജി, ഐ ടിഐ ഡിപ്ലോമ, ബി […]
Read more

മാവോയിസ്റ്റ് ഗ്രൂപ്പുമായുള്ള ഏറ്റുമുട്ടല്‍; രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു

ജാര്‍ഖണ്ഡിലെ പലാമു ജില്ലയില്‍ വ്യാഴാഴ്ച മാവോയിസ്റ്റ് ഗ്രൂപ്പുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. ഒരാള്‍ക്ക് പരിക്കേറ്റു. അര്‍ധരാത്രി 12.30 ഓടെയാണ് പൊലീസും തൃതീയ പ്രസ്തുതി കമ്മിറ്റിയും തമ്മില്‍ വെടിവെയ്പ്പ് നടന്നത്. കേഡല്‍ ഗ്രാമത്തില്‍ ടിഎസ്പിസി കമാന്‍ഡര്‍ ശശികാന്ത് ഗന്‍ഝുവിന്റെയും സംഘത്തിന്റെയും സാന്നിധ്യമുണ്ടെന്ന സംശയത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഓപ്പറേഷന്‍ നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വെടിവെയ്പ്പ് ഉണ്ടായത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയതിന് പിന്നാലെ ടിഎസ്പിസി അംഗങ്ങള്‍ വെടിവെയ്ക്കൽ ആരംഭിച്ചു. മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കാണ് കഴിഞ്ഞ ദിവസം പുലര്‍ച്ചെയുണ്ടായ […]
Read more

ഇന്ത്യയിലെ ഇന്‍റര്‍നെറ്റ് വരിക്കാരുടെ എണ്ണം 100 കോടി കവിഞ്ഞു

ന്യൂഡൽഹി: ഇന്‍റര്‍നെറ്റ് വരിക്കാരുടെ എണ്ണത്തില്‍ നേട്ടം കൊയ്ത് ഇന്ത്യ. രാജ്യത്തെ ഇന്‍റര്‍നെറ്റ് സബ്‌സ്‌ക്രൈബര്‍മാരുടെ എണ്ണം 100 കോടി കടന്നു. 2025 മാര്‍ച്ച് അവസാനം മുതല്‍ ജൂണ്‍ അവസാനം വരെയുള്ള പാദത്തില്‍ ഇന്‍റര്‍നെറ്റ് വരിക്കാരുടെ എണ്ണത്തില്‍ 3.48 ശതമാനത്തിന്‍റെ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ പുറത്തുവിട്ട കണക്കുകള്‍ പറയുന്നു. 2025 മാര്‍ച്ച് അവസാനം 96.91 കോടിയായിരുന്ന ഇന്‍റര്‍നെറ്റ് വരിക്കാരുടെ എണ്ണമാണ് ജൂണ്‍ ആയപ്പോഴേക്ക് 100.28 കോടിയായി ഉയര്‍ന്നത്. ഇന്ത്യയിലെ 100 കോടിയിലേറെ ഇന്‍റര്‍നെറ്റ് സബ്‌സ്‌ക്രൈബര്‍മാരില്‍ 4.47 കോടി […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix