Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: Greeshma Celine Benny

മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ ക്ഷേത്ര ജീവനക്കാര്‍ക്ക് 7000 രൂപ ഉത്സവബത്ത; താൽക്കാലിക ജീവനക്കാർക്ക് 3,500 രൂപ

കോഴിക്കോട്: മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളിലെ സ്ഥിരം ജീവനക്കാര്‍ക്ക് 2025 ലെ ഉത്സവബത്തയായി 7,000 രൂപ വീതം നൽകും. താൽക്കാലിക ജീവനക്കാർക്കാകട്ടെ പരമാവധി 3,500 രൂപയും അനുവദിക്കും. ഉത്സവബത്ത നല്‍കാന്‍ മതിയായ വരുമാനം ഇല്ലാത്ത ഗ്രേഡ് മൂന്ന്, ഗ്രേഡ് നാല് ക്ഷേത്രങ്ങളിലെ ജീവനക്കാര്‍ക്ക് കൂടി ആനുകൂല്യം ലഭ്യമാക്കും. ക്ഷേത്ര ജീവനക്കാര്‍ക്ക് മലബാര്‍ ദേവസ്വം മാനേജ്മെന്റ് ഫണ്ടില്‍നിന്ന് അനുവദിക്കാന്‍ ബാക്കിയുള്ള ശമ്പളം പരമാവധി കൊടുത്തുതീര്‍ക്കാന്‍ ഗ്രാന്റ്-ഇന്‍-എയ്ഡില്‍ രണ്ടാം ഗഡുവായി 5,22,93,600 രൂപ സര്‍ക്കാര്‍ അനുവദിച്ചിരുന്നു. ശമ്പള കുടിശ്ശികക്ക് […]
Read more

“കൊഞ്ചം ഹെൽപ്പ് പണ്ണുങ്കോ “; ‘തലവര’യുടെ സക്സസ് ടീസർ പുറത്ത്; ചിത്രം തിയേറ്ററുകളിൽ വിജയകരമായ രണ്ടാം വാരം

ഷെബിന്‍ ബക്കറും മഹേഷ് നാരായണനും ചേര്‍ന്ന് നിര്‍മിച്ച് അഖില്‍ അനില്‍കുമാറിന്‍റെ സംവിധാനത്തില്‍ പുറത്തിറങ്ങിയിരിക്കുന്ന അർജുൻ അശോകൻ ചിത്രം ‘തലവര’ തിയേറ്ററുകള്‍തോറും മികച്ച അഭിപ്രായം നേടിക്കൊണ്ട് രണ്ടാം വാരം മുന്നേറുമ്പോൾ സിനിമയുടെ സക്സസ് ടീസർ പുറത്തിറക്കി അണിയറ പ്രവർത്തകർ. പ്രായഭേദമന്യേ പ്രേക്ഷകരിൽ നിന്നും നല്ല പ്രതികരണങ്ങളാണ് ചിത്രത്തിന് റിലീസ് ദിനം മുതൽ ലഭിച്ചുകൊണ്ടിരിക്കുന്നത്. അർജുൻ അശോകന്‍റെ കരിയറിൽ തന്നെ ഏറെ ചർച്ചയായിരിക്കുന്ന വേഷമായിരിക്കുകയാണ് ‘തലവര’യിലെ ജ്യോതിഷ് എന്നാണ് പ്രേക്ഷകാഭിപ്രായം. ചിത്രത്തിലെ നായകനും നായികയുമായുള്ള രസകരമായ സംഭാഷണങ്ങളാണ് ടീസറിലുള്ളത്. പാലക്കാടിന്‍റെ […]
Read more

‘ആശ’ സെറ്റിൽ ഓണം ആഘോഷിച്ച് ഉർവശിയും ജോജുവും അണിയറപ്രവർത്തകരും; ചിത്രങ്ങൾ വൈറൽ

മലയാളത്തിന്‍റെ പ്രിയപ്പെട്ട താരങ്ങളായ ഉർവശിയും ജോജു ജോർജ്ജും ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന ‘ആശ’ സിനിമയുടെ സെറ്റിൽ ഓണം ആഘോഷിച്ച് സിനിമയുടെ അണിയറപ്രവർത്തകർ. ഉർവശിയും ജോജുവും അടക്കമുള്ള താരങ്ങളും മറ്റ് അണിയറപ്രവർത്തകരും ചേർന്നുള്ള ഓണാഘോഷത്തിന്‍റേയും ഓണസദ്യയുടേയുമൊക്കെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. കാലടിയിലും പരിസര പ്രദേശങ്ങളിലുമായാണ് സിനിമയുടെ ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുന്നത്. ഉർവശിയേയും ജോജുവിനേയും കൂടാതെ വിജയരാഘവൻ, ഐശ്വര്യ ലക്ഷ്മി, ‘പണി’ ഫെയിം രമേഷ് ഗിരിജ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. അഞ്ച് ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുന്നത്. അജിത് വിനായക […]
Read more

ബിഹാറിൽ ഇന്ന് ബന്ദ്; രാവിലെ ഏഴ് മണിമുതൽ ഉച്ചയ്ക്ക് 12 മണിവരെ

ന്യൂഡൽഹി: ബിഹാറിൽ ഇന്ന് എൻഡിഎ ബന്ദ്. വോട്ട് അധികാർ യാത്രയിൽ പ്രാദേശിക കോൺ​ഗ്രസ് നേതാവ് പ്രധാനമന്ത്രി നരേന്ദ്രമോദിയെയും അമ്മയെയും അസഭ്യ മുദ്രാവാക്യത്തിലൂടെ അപമാനിച്ചതിൽ പ്രതിഷേധിച്ചാണ് ബന്ദിന് ആഹ്വാനം ചെയ്തിട്ടുള്ളത്. രാവിലെ ഏഴ് മണിമുതൽ ഉച്ചയ്ക്ക് 12 മണിവരെയാണ് ബന്ദ്. അവശ്യസേവനങ്ങളെ ബന്ദിൽനിന്നും ഒഴിവാക്കിയിട്ടുണ്ട്. ബിജെപിയുടെ വനിതാ നേതാക്കളുടെ നേതൃത്ത്വത്തിൽ വിവിധ ന​ഗരങ്ങളിൽ പ്രതിഷേധങ്ങൾ നടക്കും.
Read more

ഇന്ന് ഉത്രാടപ്പാച്ചിൽ; നാടും നഗരവും അവസാനവട്ട ഒരുക്കങ്ങളിൽ

നാടും നഗരവും ​ഇന്ന് ഉത്രാടപ്പാച്ചിലിൽ. നാളെ തിരുവോണം. ലോകമെമ്പാടുമുള്ള മലയാളികൾ ഓണമാഘോഷിക്കാൻ ഒരുങ്ങുന്നു. കുടുംബാംഗങ്ങളോടൊപ്പം ഓണം ആഘോഷിക്കാൻ ഒരുങ്ങുകയാണ് മിക്കവരും. തിരുവോണത്തിനായുള്ള അവസാന വട്ട ഒരുക്കത്തിനെ സൂചിപ്പിക്കുന്നതാണ് ഉത്രാടപ്പാച്ചിൽ എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. തിരുവോണം അടുത്തതോടെ ടൺ കണക്കിനു പച്ചക്കറിയാണ് മറ്റു സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് എത്തുന്നത്. മുരിങ്ങക്ക, പടവലങ്ങ, കോവക്ക എന്നിവക്ക് മാത്രമാണ് കിലോയ്ക്ക് അൻപത് രൂപയെങ്കിലും വിലയുള്ളത്. പതിനഞ്ച് കിലോയുടെ ഒരു പെട്ടി തക്കാളിയുടെ വില എണ്ണൂറിൽ നിന്നും 250 ലേക്കും കൂപ്പുകുത്തി. കേരളത്തിലേക്ക് ഏറ്റവും […]
Read more

ജി.എസ്.ടി പരിഷ്കരണം: അവശ്യ സാധനങ്ങളുടെ വില താഴേക്ക്, വില കുറയുന്ന ഉത്പന്നങ്ങള്‍ ഇവയാണ്

കൊച്ചി: ആഗോള വ്യാപാര അനിശ്ചിതത്വങ്ങളില്‍ വലയുന്ന രാജ്യത്തെ സാമ്പത്തിക മേഖലയ്ക്ക് ആശ്വാസം പകരുന്ന ജി.എസ്.ടി പരിഷ്കരണ പ്രഖ്യാപനം കാത്ത് നിക്ഷേപകർ. സാധാരണക്കാർ ഉപയോഗിക്കുന്ന സാധനങ്ങളുടെ നികുതി 12 ശതമാനത്തില്‍ നിന്നും അഞ്ച് ശതമാനമായും കണ്‍സ്യൂമർ ഉത്പന്നങ്ങളുടെ നികുതി 28 ശതമാനത്തില്‍ നിന്ന് 18 ശതമാനമായും കുറയ്ക്കാനാണ് ജി.എസ്.ടി പരിഷ്‌കരണത്തിലൂടെ ലക്ഷ്യമിടുന്നത്. ആഗസ്‌റ്റ് 15ന് സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിലാണ് ജി.എസ്.ടി നിരക്കുകള്‍ കുറയ്ക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നു. തൊട്ടുപിന്നാലെ ആറ് സംസ്ഥാന മന്ത്രിമാരുടെ മന്ത്രിതല സമിതിയും ജി.എസ്.ടി […]
Read more

ക്രൂഡ് ഓയില്‍ വില കുറച്ച് റഷ്യ; ഇന്ത്യയ്ക്ക് നേട്ടം

റഷ്യയിൽ നിന്നുള്ള എന്ന വാങ്ങുന്നുവെന്ന കാരണത്താൽ അമേരിക്ക ഇന്ത്യയ്ക്കുമേല്‍ ഏർപ്പെടുത്തിയ അമിത താരിഫ് ഭാരം അമേരിക്കയ്ക്ക് തന്നെ ഭീഷണിയാണെന്ന് വിലയിരുത്തൽ. റഷ്യ എണ്ണ വില കുറയ്ക്കുക കൂടി ചെയ്തതോടെ ഇന്ത്യയ്ക്ക് കൂടുതൽ നേട്ടം ഉണ്ടാകും. യുഎസ് താരിഫ് പ്രാബല്യത്തില്‍ വന്നതിന് തൊട്ടുപിന്നാലെ, ഓഗസ്റ്റ് 27 നും സെപ്റ്റംബര്‍ 1 നും ഇടയില്‍ ഇന്ത്യയിലെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ളതും സ്വകാര്യമേഖലയിലുള്ളതുമായ റിഫൈനറികള്‍ 11.4 ദശലക്ഷം ബാരല്‍ റഷ്യന്‍ എണ്ണയാണ് വാങ്ങിയിട്ടുള്ളത്. സെപ്റ്റംബറിന് ശേഷം റഷ്യയില്‍ നിന്നുള്ള എണ്ണ വാങ്ങല്‍ 10 […]
Read more

ഇസ്രായേലിൽ ഹൂതികളുടെ ആക്രമണ പരമ്പര; രഹസ്യയോഗം ബങ്കറിലേക്ക് മാറ്റി നെതന്യാഹു

ജറുസലേം: ഹൂത്തി വിമത സർക്കാരിന്റെ പ്രധാനമന്ത്രിയടക്കമുള്ള മന്ത്രിസഭാംഗങ്ങളെ ഇസ്രായേൽ ഭീകരാക്രമണത്തിൽ വധിച്ചതിന് പിന്നാലെ ഇസ്രായേലിനെതിരെ ഹൂതികളുടെ ആക്രമണ പരമ്പര. അക്രമണഭീഷണി മൂലം അടുത്ത മന്ത്രിമാർക്കൊപ്പമുള്ള യോഗം നെതന്യാഹു രഹസ്യകേന്ദ്രത്തിലേക്ക് മാറ്റിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. MSC ABY എന്നകപ്പലും കൂടാതെ സ്‌കാർലെറ്റ്‌ റേ എന്ന ഓയിൽ ടാങ്കറുമാണ് ആക്രമിക്കപ്പെട്ടത്. ഇത് കൂടാതെ ബെൻഗുറിയോൺ വിമാനത്താവളം, തെൽഅവീവിലെ സൈനികകേന്ദ്രം അടക്കമുള്ള കേന്ദ്രങ്ങൾ ഡ്രോൺ ആക്രമണം നടത്തിയതായി അൻസാറുള്ളാഹ് വക്താവ് യഹ്യ സാരി അവകാശപ്പെട്ടു.
Read more

ഇനി ടോളടക്കാൻ ബ്രേക്കിടേണ്ട; ആദ്യഘട്ടം 25 ടോൾ ബൂത്തുകളിൽ

ന്യൂഡൽഹി: രാജ്യത്ത് ദേശീയ പാതകളിലെ ടോൾ ബൂത്തുകളിൽ വാഹനം നിർത്താതെ തന്നെ ടോൾ ഈടാക്കാനുള്ള സംവിധാനം വരുന്നു. ഇതിനായി മൾട്ടി ​ലേൻ ഫ്രീ ​ഫ്ളോ (എം.എൽ.എഫ്.എഫ്) സംവിധാനം മാർച്ചിനകം നടപ്പാക്കിത്തുടങ്ങുമെന്ന് ദേശീയ പാത അതോറിറ്റി അധികൃതർ അറിയിച്ചു. 25 ടോൾ ബൂത്തുകളിലാണ് ആദ്യഘട്ടത്തിൽ സംവിധാനം വരുന്നത്. എൻ.എച്ച് 66 വികസനവുമായി ബന്ധപ്പെട്ട പ്രവൃത്തികൾ പൂർത്തിയാക്കിയ ശേഷം അടുത്ത ഘട്ടമായി കേരളത്തിലും പദ്ധതി നടപ്പാക്കും. മൾട്ടി ലൈൻ ഫ്രീ ഫ്ലോ ടോളിങ് സംവിധാനം ഉപയോഗിച്ചാണ് വാഹനം തിരിച്ചറിഞ്ഞ് ഫാസ്ടാഗിൽ […]
Read more

പ്ലാറ്റ്ഫോം ഫീസ് വര്‍ധിപ്പിച്ച് സൊമാറ്റോ

ഓണം അടുത്തിരിക്കെ സൊമാറ്റോ ഭക്ഷണ വിതരണ ഓര്‍ഡറുകളുടെ പ്ലാറ്റ്ഫോം ഫീസ് 10 രൂപയില്‍ നിന്ന് 12 രൂപയായി ഉയര്‍ത്തി. ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സ്വിഗ്ഗിയുടെ സമീപകാല നടപടിയെതുടര്‍ന്നാണ് സൊമാറ്റോയുടെ നീക്കം. 2023-ലാണ് സൊമാറ്റോയും സ്വിഗ്ഗിയും ഉപഭോക്താക്കള്‍ക്ക് ഒരു ഓര്‍ഡര്‍ ലെവി ചാര്‍ജായ പ്ലാറ്റ്ഫോം ഫീസ് അവതരിപ്പിച്ചത്. അതിനുശേഷം കമ്പനികള്‍ ക്രമേണ തുക വര്‍ദ്ധിപ്പിച്ചു. ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി വിഭാഗത്തിലെ വളര്‍ച്ചയുടെ ഇടയിലാണ് ഏറ്റവും പുതിയ നീക്കം. ഏപ്രില്‍-ജൂണ്‍ കാലയളവില്‍, എറ്റേണലിന്റെ ഉടമസ്ഥതയിലുള്ള സൊമാറ്റോയുടെ മൊത്ത ഓര്‍ഡര്‍ മൂല്യത്തില്‍ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix