Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: Greeshma Celine Benny

സ്വർണവിലയിൽ കുതിപ്പ്; പവന് 640 രൂപ വർധിച്ചു

സംസ്ഥാനത്ത് സ്വർണവിലയിൽ കുതിപ്പ്. പവന് വില 78,000 കടന്നു. പവന് 640 രൂപ വർധിച്ചു. ഗ്രാമിന് 80 രൂപയും കൂടി. ഇന്നത്തെ കുതിപ്പോടെ ഗ്രാമിന് 9805 രൂപയും പവന് 78,440 രൂപയുമായി ഉയർന്നു. രണ്ടാഴ്‌ചകൊണ്ട് സ്വർണത്തിന് 5000 രൂപയാണ് വർധിച്ചത്. സ്വർണവിലയിൽ ചരിത്രത്തിലുണ്ടാകാത്ത കുതിപ്പാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. 18 കാരറ്റ് സ്വർണവിലയും ആനുപാതികമായി വർധിച്ചു. ഗ്രാമിന് 65 രൂപ ഉയർന്ന് 8050 രൂപയിലെത്തി. ഒൻപത് കാരറ്റിൻ്റെ വില 4040 രൂപയിലെത്തി.
Read more

അഫ്ഗാനിസ്താന്‍ ഭൂകമ്പം: മരണം 1400 കവിഞ്ഞു

ജലാലാബാദ്: കിഴക്കന്‍ അഫ്ഗാനിസ്താനില്‍ ഞായറാഴ്ച രാത്രിയുണ്ടായ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 1400 കവിഞ്ഞു. താലിബാന്‍ ഭരണകൂടത്തിന്റെ വക്താവ് സബീഹുള്ള മുജാഹിദ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. 3000-ലേറെപ്പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദുർബലമായ വീടുകൾ ആയതിനാലും അതുപോലെ തന്നെ ആളുകൾ ഉറക്കത്തിൽ ആയിരുന്നതും മരണസംഖ്യ ഉയരാൻ കാരണമായി. രക്ഷാ-ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി അന്താരാഷ്ട്രസമൂഹം മുന്നോട്ടുവരണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു. രക്ഷാപ്രവര്‍ത്തനം നടക്കുന്നതിനിടെ കിഴക്കന്‍ അഫ്ഗാനിസ്താനില്‍ ചൊവ്വാഴ്ച 5.2 തീവ്രതയുള്ള ഭൂകമ്പമുണ്ടായി. ഞായറാഴ്ച രാത്രി 11.47-ഓടെയാണ് ഭൂകമ്പമാപിനിയില്‍ ആറ് തീവ്രതരേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ജലാലാബാദിന് […]
Read more

രാഹുൽ ഗാന്ധിയുടെ സിഖ് പരാമർശം: വാരണസി കോടതി ഉത്തരവിനെതിരെ നൽകിയ ഹർജി ഇന്ന് പരിഗണിക്കും

ന്യൂഡൽഹി: സിഖ് വിരുദ്ധ പരാമർശം നടത്തിയെന്ന ആരോപണത്തിലെ വാരണസി കോടതി ഉത്തരവിനെതിരെ രാഹുൽ ഗാന്ധി നൽകിയ ഹർജി അലഹബാദ് ഹൈക്കോടതി ഇന്ന് പരിഗണിക്കും. രാഹുൽ ഗാന്ധിക്കെതിരെ പരാതിക്കാരൻ നൽകിയ ഹർജി അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി തള്ളിയെങ്കിലും വാരണാസിയിലെ പ്രത്യേക കോടതി വീണ്ടും പരിഗണിക്കാൻ നിർദ്ദേശിച്ചിരുന്നു. ഇതിനെതിരെയാണ് രാഹുൽഗാന്ധി അലഹബാദ് ഹൈക്കോടതിയെ സമീപിച്ചത്. വാരണാസി കോടതിയുടെ തീരുമാനം നിയമവിരുദ്ധവും അധികാരപരിധിക്ക് പുറത്തുള്ളതും എന്നാണ് രാഹുൽ ഗാന്ധിയുടെ വാദം. ഇന്ത്യയിലെ സാഹചര്യം സിഖുകാർക്ക് യോജിക്കുന്ന തരത്തിലല്ലെന്ന് ആയിരുന്നു […]
Read more

കേരളത്തിലേക്ക് 90 അധിക സര്‍വീസുകൾ പ്രഖ്യാപിച്ച് കര്‍ണാടക ആര്‍ടിസി

കണ്ണൂർ: ഓണം അവധി പ്രമാണിച്ച് കേരളത്തിലേക്ക് 90 അധിക സര്‍വീസുകള്‍ പ്രഖ്യാപിച്ച് കര്‍ണാടക ആര്‍ടിസി. ഇന്ന് മുതല്‍ ഉത്രാട ദിനമായ സെപ്റ്റംബര്‍ 4 വരെയാണ് സര്‍വീസുകള്‍. തിരുവോണ ദിവസം മുതല്‍ മടക്ക യാത്രയ്ക്കും സ്‌പെഷല്‍ സര്‍വീസുകള്‍ ഉണ്ടാകും. മൈസൂരു റോഡ് ബസ് സ്റ്റേഷന്‍, ശാന്തി നഗര്‍ ബി എം ടി സി ബസ് സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ നിന്ന് കണ്ണൂര്‍, കോഴിക്കോട്, എറണാകുളം, പാലക്കാട്, തിരുവനന്തപുരം, തൃശൂര്‍, കോട്ടയം എന്നിവിടങ്ങളിലേക്ക് സ്‌പെഷല്‍ സര്‍വീസ് നടത്തും. ഓണ്‍ലൈനിൽ ടിക്കറ്റ് ബുക്ക് […]
Read more

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്.. മാറ്റങ്ങൾ റദ്ദാക്കി; ട്രെയിനുകൾ പതിവ് ഷെഡ്യൂൾ പ്രകാരം ഓടും

തിരുവനന്തപുരം ഡിവിഷനിൽ മുഴുവൻ സമയ കോറിഡോർ ബ്ലോക്ക് ലഭ്യമല്ലാത്തതിനാൽ, ചില ട്രെയിൻ സർവിസ് സ്റ്റാൻഡുകളിൽ നേരത്തെ നിർദേശിച്ചിരുന്ന മാറ്റങ്ങൾ റദ്ദാക്കി. സെപ്റ്റംബർ 10, 12 തീയതികളിൽ നിലമ്പൂരിൽനിന്ന് ആരംഭിക്കുന്ന നമ്പർ 16325 നിലമ്പൂർ റോഡ്-കോട്ടയം എക്‌സ് സാധാരണ ഷെഡ്യൂൾ പ്രകാരം ഓടും. ഈ ട്രെയിനിന്റെ ഹ്രസ്വകാല സർവിസ് റദ്ദാക്കി. സെപ്റ്റംബർ 10, 12 തീയതികളിൽ തിരുവനന്തപുരത്തുനിന്ന് ആരംഭിക്കുന്ന നമ്പർ 16629 തിരുവനന്തപുരം സെൻട്രൽ-മംഗളൂരു സെൻട്രൽ മലബാർ എക്സ്പ്രസ്, തിരുവനന്തപുരം സെൻട്രലിൽ നിന്ന് പുറപ്പെടുന്ന നമ്പർ 16343 തിരുവനന്തപുരം […]
Read more

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം; നാളെ മുതല്‍ മഴ ശക്തമായേക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ മഴ ശക്തമായേക്കും. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടു. നാളെയോടെ ഒഡിഷ തീരത്തേക്ക് നീങ്ങാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. വടക്കന്‍ കേരളത്തില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. മൂന്ന് ദിവസത്തേക്ക് മഴയുണ്ടാകും. നാളെ തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നാളെ യെല്ലോ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വ്യാഴാഴ്ച നിലവില്‍ കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ടാണ്.
Read more

ഡല്‍ഹി കലാപ കേസ്: ഉമര്‍ ഖാലിദ് ഉള്‍പ്പെടെ പത്ത് പ്രതികള്‍ക്ക് ജാമ്യമില്ല

ന്യൂഡല്‍ഹി: ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസില്‍ ജെഎന്‍യു മുന്‍ വിദ്യാര്‍ഥി ഉമര്‍ ഖാലിദ് ഉള്‍പ്പെടെ പത്തുപ്രതികള്‍ക്ക് ജാമ്യമില്ല. ഉമര്‍ ഖാലിദ്, തസ്ലീം അഹമ്മദ്, ഷര്‍ജീല്‍ ഇമാം എന്നിവരുള്‍പ്പെടെ പത്തുപേരുടെ ജാമ്യാപേക്ഷയാണ് ഡല്‍ഹി ഹൈക്കോടതി തള്ളിയത്. യുഎപിഎ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയുള്ള കേസുകളാണ് ഇവര്‍ക്കെതിരേയുള്ളത്. ജസ്റ്റിസ് നവീന്‍ ചൗള അധ്യക്ഷനായ ബെഞ്ചാണ് തസ്ലീം അഹമ്മദ് ഒഴികെയുള്ള ഒന്‍പതുപേരുടെയും ജാമ്യാപേക്ഷ പരിഗണിച്ചത്. ജസ്റ്റിസ് സുബ്രഹ്‌മണ്യം പ്രസാദിന്റെ ബെഞ്ച് തസ്ലീം അഹമ്മദിന്റെ ജാമ്യാപേക്ഷയും പരിഗണിച്ചു. പ്രതികള്‍ക്ക് ജാമ്യം അനുവദിക്കരുതെന്നായിരുന്നു ഡല്‍ഹി […]
Read more

1983-ലെ നെല്ലി കൂട്ടക്കൊല: പുനരധിവാസ ഹര്‍ജി സുപ്രീം കോടതി തള്ളി

ന്യൂഡൽഹി: 1983-ലെ നെല്ലി കൂട്ടക്കൊലയിലെ ഇരകള്‍ക്ക് കൂടുതല്‍ നഷ്ടപരിഹാരവും പുനരധിവാസവും ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാത്പര്യ ഹർജി സുപ്രീം കോടതി തള്ളി. ഹർജി പിൻവലിക്കാൻ കോടതി അനുവദിക്കുകയായിരുന്നു. റൂമി ബീഗം ഉള്‍പ്പെടെയുള്ള കൂട്ടക്കൊലയുടെ ഇരകള്‍ക്ക് വേണ്ടി അഡ്വക്കേറ്റ്-ഓണ്‍-റെക്കോർഡ് ആയ സൃഷ്ടി അഗ്നിഹോത്രിയാണ് ഹരജി ഫയല്‍ ചെയ്തത്. 1983 ഫെബ്രുവരിയില്‍ നെല്ലി മേഖലയിലെ ഗ്രാമങ്ങളില്‍ നടന്ന ആക്രമണങ്ങളെക്കുറിച്ചും, അതില്‍ ഏകദേശം 2,000 പേർ കൊല്ലപ്പെട്ടതിനെക്കുറിച്ചും ഹർജിയില്‍ വിശദമാക്കിയിരുന്നു.കൂട്ടക്കൊലയില്‍ തങ്ങള്‍ക്ക് കുടുംബാംഗങ്ങളെയും സ്വത്തും നഷ്ടപ്പെട്ടതായി ഹർജിക്കാർ ചൂണ്ടിക്കാട്ടി. മരിച്ച ഓരോ കുടുംബാംഗത്തിനും […]
Read more

വെട്രിമാരൻ നിർമാണം അവസാനിപ്പിക്കുന്നു; ‘ബാഡ് ഗേൾ’ ആയിരിക്കും അവസാന ചിത്രം

വെട്രിമാരൻ നിർമാണം അവസാനിപ്പിക്കുന്നു. ‘ബാഡ് ഗേൾ’ ആയിരിക്കും തന്റെ അവസാന ചിത്രമെന്ന് വെട്രിമാരൻ പറഞ്ഞു. വെട്രിമാരന്റെ ഗ്രാസ് റൂട്ട് പ്രൊഡക്ഷൻ കമ്പനിയാണ് നിർമാണം അവസാനിപ്പിക്കുന്നത്. സെൻസർ ബോർഡിന്റെ ഭാഗത്ത് നിന്നും പല ചിത്രങ്ങൾക്കും ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നു. നിർമാതാവായി മുന്നോട്ട് പോകാൻ വളരെ ബുദ്ധിമുട്ടാണ് എന്നാൽ സംവിധായകൻ എന്ന റോൾ എളുപ്പമെന്നും വെട്രിമാരൻ വ്യക്തമാക്കി. വെട്രിമാരൻ നിർമ്മിക്കുന്ന ചിത്രം ബാഡ് ഗേൾ ട്രെയിലർ വിവാദത്തിലായിരുന്നു. ചിത്രം മൂന്ന് തവണ സെൻസർ ചെയ്യപ്പെട്ടതിന് പിന്നാലെയാണ് തീരുമാനം. തിങ്കളാഴ്ച, ‘ബാഡ് ഗേള്‍’ […]
Read more

രാജ്യത്ത് റോഡപകടങ്ങളിൽ മരണപ്പെടുന്ന 40% പേരും ഹെൽമെറ്റും സീറ്റ് ബെൽറ്റും ധരിക്കാത്തവർ

ന്യൂഡല്‍ഹി: ഇന്ത്യയിൽ റോഡ് അപകടങ്ങളിൽ മരണപ്പെടുന്നവരിൽ 40% ൽ അധികം പേരും ഹെൽമെറ്റും സീറ്റ് ബെൽറ്റും ധരിക്കാത്തവരെന്ന് സർക്കാർ കണക്കുകൾ. 2023 ൽ ഹെൽമെറ്റ് ധരിക്കാത്ത 54,568 പേരും സീറ്റ് ബെൽറ്റ് ധരിക്കാത്ത 16,025 യാത്രികരും മരിച്ചതായി നാഷണൽ ഹൈവേ അതോറിറ്റി ആക്സിഡന്റ് റിപ്പോർട്ടിൽ പറയുന്നു. 35,000 ൽ അധികം കാൽനടയാത്രക്കാർക്കും ജീവൻ നഷ്ടമായി എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. റോഡിന്റെ ഗുണമേന്മ വർധിക്കുന്നതിനോടൊപ്പം അപകട മരണങ്ങളുടെ കണക്കും ക്രമാനുഗതമായി ഉയരുകയാണ്. 2023ലെ ദേശീയപാത അതോറിറ്റിയുടെ അപകട റിപ്പോർട്ട് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix