Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: Greeshma Celine Benny

സന്ദേശങ്ങളയക്കാം; സ്‌പോട്ടിഫൈയില്‍ പുതിയ ഫീച്ചറെത്തി

സ്‌പോട്ടിഫൈയില്‍ ഇനി മറ്റുള്ളവര്‍ക്ക് സന്ദേശങ്ങൾ അയക്കാം. അതിനായി പുതിയ ഡയറക്ട് മെസേജിങ് സേവനം അവതരിപ്പിക്കുകയാണ് സ്‌പോട്ടിഫൈ. പുതിയ അപ്‌ഡേറ്റിലുടെ മറ്റ് മെസേജിങ് ആപ്പുകളെ പോലെ തന്നെ ഒരു വ്യക്തിയുമായുള്ള സ്വകാര്യ ചാറ്റിലോ ഗ്രൂപ്പ് ചാറ്റിലോ സന്ദേശങ്ങള്‍ അയക്കാനും മ്യൂസിക് ട്രാക്കുകള്‍ പങ്കുവെക്കാനും കഴിയും. പാട്ട് അയക്കാനും അതിനോടൊപ്പം കുറിപ്പ് പങ്കുവെക്കാനും സാധിക്കും. മ്യൂസിക് ട്രാക്ക് മാത്രമല്ല പ്ലേലിസ്റ്റും പങ്കുവെക്കാം. പ്രീമിയം ഉപഭോക്താക്കള്‍ക്കും, സൗജന്യ ഉപഭോക്താക്കള്‍ക്കും ആന്‍ഡ്രോയിഡിലും ഐഒഎസിലും ഈ ഫീച്ചര്‍ ലഭിക്കും. ഈ അപ്‌ഡേറ്റ് ഘട്ടം ഘട്ടമായാണ് […]
Read more

വനിതകളുടെ ഏകദിന ലോകകപ്പിന്റെ സമ്മാനത്തുക വര്‍ധിപ്പിച്ച് ഐസിസി

വനിതകളുടെ ഏകദിന ലോകകപ്പിന്റെ സമ്മാനത്തുക വര്‍ധിപ്പിച്ച് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി). സെപ്തംബര്‍ 30ന് ടൂര്‍ണമെന്റ് ആരംഭിക്കാനിരിക്കെയാണ് ഐസിസിയുടെ നീക്കം. 13.8 മില്യണ്‍ അമേരിക്കൻ ഡോളറാണ് (122.37 കോടി രൂപ) ആകെ സമ്മാനത്തുകയായി പ്രഖ്യാപിച്ചിരിക്കുന്നത്. ന്യൂസിലൻഡ് ആതിഥേയത്വം വഹിച്ച 2022 വനിത ഏകദിന ലോകകപ്പിന്റെ ആകെ സമ്മാനത്തുക 3.5 മില്യണ്‍ അമേരിക്കൻ ഡോളറായിരുന്നു (30.85 കോടി രൂപ). 297 ശതമാനം വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. പുരുഷ ഏകദിന ലോകകപ്പിന് ആകെ നല്‍കുന്ന സമ്മാനത്തുക 10 മില്യണ്‍ അമേരിക്കൻ ഡോളറാണ് […]
Read more

ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി ബോളിവുഡ് താരം അക്ഷയ്കുമാർ

തൃശ്ശൂർ: ബോളിവുഡ് താരം അക്ഷയ്കുമാർ ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി. ഇന്ന് രാവിലെ 7.45ഓടെ ശ്രീകൃഷ്‌ണ കോളജ് മൈതാനത്ത് ഹെലികോപ്റ്ററിൽ വന്നിറങ്ങിയ അക്ഷയ് കുമാർ കാർ മാർഗമാണ് ദേവസ്വത്തിൻ്റെ ശ്രീവത്സം അതിഥിമന്ദിരത്തിലെത്തിയത്. ദേവസ്വം അഡ്മിനിസ്ട്രേറ്റർ ഒ.ബി. അരുൺകുമാർ അദ്ദേഹത്തെ സ്വീകരിച്ചു. കുറച്ചു സമയം വിശ്രമിച്ചതിനു ശേഷം ദർശനത്തിനായി ക്ഷേത്രത്തിലെത്തി. ദേവസ്വം ഭരണസമിതി അംഗം കെ .എസ് . ബാലഗോപാലിനും ജീവനക്കാർക്കു ഒപ്പമാണ് ദർശനത്തിനെത്തിയത്. നാലമ്പലത്തിലെത്തി അദ്ദേഹം ദർശനം നടത്തി
Read more

വോട്ടർ അധികാര യാത്രയുടെ വിജയം NDA സർക്കാരിന്റെ ഭരണനഷ്ട സൂചനയോ?

‘വോട്ടുകവര്‍ച്ച’ ആരോപണമുന്നയിച്ച് ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ഗാന്ധി ഓഗസ്റ്റ് 17 നാണ് ബിഹാറിലെ സസാറാമില്‍ നിന്നും 16 ദിവസത്തെ യാത്ര ആരംഭിച്ചത്. മോദിയുടെയും ബിജെപിയുടെയും ജനാധ്യപത്യ വിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെയുള്ള പ്രതിഷേധമായിട്ടായിരുന്നു ഈ യാത്ര. ഭരണഘടനയെ സംരക്ഷിക്കാനുള്ള യുദ്ധമാണ് താൻ നടത്തുന്നതെന്ന് പറഞ്ഞുകൊണ്ടാണ് രാഹുൽ ഗാന്ധി വോട്ടർ അധികാർ യാത്ര ആരംഭിച്ചത്. 23 ജില്ലകളിലൂടെ 1300 കിലോമീറ്റർ സഞ്ചരിച്ച്‌ മഹാസമ്മേളനത്തോടെ പട്‌നയിൽ റാലി സമാപിക്കും. ‘ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള’ ഒരു പ്രചാരണമായാണ് കോണ്‍ഗ്രസ് യാത്രയെ കണക്കാക്കുന്നത്. ബീഹാർ തെരഞ്ഞെടുപ്പ് […]
Read more

വീട്ടിലെ രഹസ്യ അറയിൽ 102 കുപ്പി മദ്യം; ഇടുവ സ്വദേശി എക്സൈസ് പിടിയിൽ

തിരുവനന്തപുരം: ബാലരാമപുരത്ത് വീട്ടിലെ രഹസ്യ അറയിൽ സൂക്ഷിച്ചിരുന്ന 102 കുപ്പി മദ്യം പിടികൂടി. ഇടുവ സ്വദേശി ബ്രിജേഷിന്റെ വീട്ടിൽ നിന്നാണ് എക്സൈസ് മദ്യം പിടികൂടിയത്. വീടിന് സമീപത്തെ സ്റ്റെയർകേസിന് അടിയിലായി രഹസ്യ അറ ഉണ്ടാക്കി അവിടെയാണ് മദ്യം സൂക്ഷിച്ചത്. സാധാരണ പരിശോധനയ്ക്ക് എത്തിയാൽ കണ്ടെത്താൻ കഴിയാത്ത തരത്തിലാണ് അറ നിർമ്മിച്ചിരുന്നത്. സാബു അനധികൃത മദ്യവിൽപ്പന നടത്തുന്നതായി നെയ്യാറ്റിൻകര എക്സൈസ് സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്. ഓണക്കച്ചവടത്തിനായാണ് സാബു മദ്യം ശേഖരിച്ച് സൂക്ഷിച്ചതെന്ന് എക്സൈസ് […]
Read more

കുതിപ്പ് തുടർന്ന് സ്വർണവില; ഒറ്റയടിക്ക് 680 രൂപ കൂടി

തിരുവനന്തപുരം: കുതിപ്പ് തുടർന്ന് സംസ്ഥാനത്തെ സ്വർണവില. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 77,640 രൂപയാണ്.ഇന്ന് പവന് ഒറ്റയടിക്ക് കൂടിയത് 680 രൂപയാണ്. ഇതോടെ ചരിത്രത്തിലാദ്യമായി സ്വർണവില 77000 കടന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിൻ്റെ വില 9705 ആണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിൻ്റെ വില 7970 ആണ്. 14 കാരറ്റ് സ്വർണത്തിൻ്റെ വില 6205 ആണ്. വെള്ളിയുടെ വിലയും റെക്കോർഡിലാണ്. ഒരു ഗ്രാം 916 ഹാൾമാർക്ക് വെള്ളിയുടെ […]
Read more

ആഗോള അയ്യപ്പ സംഗമം; ശബരിമലയിൽ ഭക്തർക്ക് നിയന്ത്രണം കൊണ്ടുവന്നേക്കും

ആഗോള അയ്യപ്പ സംഗമം നടക്കുന്ന ദിവസം ശബരിമലയിൽ എത്തുന്ന ഭക്തർക്ക് നിയന്ത്രം ഏർപ്പെടുത്താൻ ആലോചന. സംഗമത്തിന് എത്തുന്ന പ്രതിനിധികൾക്ക് ദർശനം നൽകാനാണ് നീക്കം. മാസ പൂജയ്ക്ക് എത്തുന്ന ഭക്തരുടെ വെർച്വൽ ക്യൂ സ്ലോട്ട് വെട്ടികുറയ്ക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. പ്രതിപക്ഷ നേതാവിനെ യോഗത്തിലേക്ക് ക്ഷണിച്ചേക്കും.അയ്യപ്പ സംഗമം നടക്കുന്ന ദിവസം മാസ പൂജയ്ക്ക് എത്തുന്ന ഭക്തർക്കാണ് നിയന്ത്രണം ഏർപ്പെടുത്താനാണ് ആലോചിക്കുന്നത്. അയ്യപ്പ സംഗമത്തിന് എത്തുന്ന പ്രതിനിധികൾക്ക് ദർശനം നൽകാനാണ് നീക്കം. മന്ത്രി വി […]
Read more

യുവതിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി; ആൺ സുഹൃത്ത് പൊലീസ് കസ്റ്റഡിയിൽ

കോഴിക്കോട്: എരഞ്ഞിപ്പാലം സരോവരം റോഡിലെ വീട്ടിൽ യുവതിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ആയിഷ റാസ (21) ആണ് മരിച്ചത്. സംഭവത്തിൽ ആൺ സുഹൃത്തിനെ നടക്കാവ് പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രിയാണ് സംഭവം. മരണകാരണം വ്യക്തമല്ല. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം കുടുംബാംഗങ്ങൾക്ക് വിട്ടു നൽകും.
Read more

ഷാങ്ഹായി സഹകരണ ഉച്ചകോടിയിൽ ഭീകരവാദത്തിനെതിരെ ആഞ്ഞടിച്ച് നരേന്ദ്രമോദി

ന്യൂഡൽഹി: ലോകത്തിനാകെ ഭീഷണി ഉയർത്തുന്ന ഒന്നാണ് ഭീകരവാദമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകരസംഘടനകളെ ഒരുമിച്ച് നേരിടണമെന്നും മോഡി പറഞ്ഞു. ഭീകരവാദത്തിന്റെ ഇരയാണ് ഇന്ത്യ. ഭീകരവാദത്തിനെതിരെ ഇരട്ടത്താപ്പ് അനുവദിക്കില്ലെന്ന് എസ്‍സിഒ ഉറച്ച നിലപാട് എടുക്കണം. ഇറാനിലെ ചാബഹാർ തുറമുഖം വ്യാപാര ബന്ധത്തിൽ നിർണ്ണായകമാണെന്നും മോദി പറഞ്ഞു. പ്രസം​ഗത്തിനിടെ പഹൽഗാം ആക്രമണം പരാമർശിച്ച‌ മോദി, മനുഷ്യത്വത്തിന് എതിരായ ആക്രമണമാണ് പഹൽഗാമിൽ ഉണ്ടായതെന്നും ഷാങ്ഹായി സഹകരണ ഉച്ചകോടിയിൽ സംസാരിക്കവെ മോദി പറഞ്ഞു.
Read more

പാലിന്റെയും പഞ്ചസാരയുടെയും വില കൂടി; ചെന്നൈയിൽ ചായക്ക് വില വർധിച്ചു

ചെന്നൈ: ചെന്നൈയിൽ ചായക്ക് വില കൂട്ടി. പാലിന്റെയും പഞ്ചസാരയുടെയും വില വർധിച്ചതാണ് ചായയ്ക്ക് വില കൂടാൻ കാരണം. ചായയുടെ വില 12 രൂപയിൽ നിന്ന് 15 രൂപയാക്കിയതായി ടീ ഷോപ്പ് ട്രെയ്ഡേഴ്സ് അസോസിയേഷൻ അറിയിച്ചു. ബൂസ്റ്റ്‌ ടീ, ഹോർലിക്‌സ് ടീ, ലെമൺ ടീ തുടങ്ങിയവയുടെ വിലയും കൂടും. കോഫിക്ക് ഇനി മുതൽ 20 രൂപയാണ്. ചെന്നൈയിലെ ഈ വില വർധന ഉടൻ പ്രാബല്യത്തിൽ വരും. 3 വർഷത്തിന് ശേഷമാണ് ചെന്നൈയിൽ ചായയുടെയും കോഫിയുടെയും വില വർധിക്കുന്നത്. ബൂസ്റ്റും […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix