Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: Greeshma Celine Benny

മഴ മുന്നറിയിപ്പ്: കക്കയം ഡാമിൽ ബ്ലൂ അലർട്ട്

കോഴിക്കോട്: കക്കയം ഡാമിൽ ബ്ലൂ അലർട്ട് പ്രഖ്യാപിച്ചു. ജലനിരപ്പ് 755. 50 മീറ്ററിൽ എത്തിയതോടെയാണ് അലർട്ട് പ്രഖ്യാപിച്ചത്. ഡാമിലെ അധിക ജലം പുറത്തേക്ക് ഒഴുക്കിവിടുന്നതിന്റെ പ്രാഥമിക മുന്നറിയിപ്പാണ് ഇത്. സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത ഉണ്ടെന്ന മുന്നറിയിപ്പ് നിലനിൽക്കുന്നുണ്ട്. മൂന്ന് ജില്ലകളിൽ‌ ഓറഞ്ച് അലേർ‌ട്ടും മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കാസർഗോഡ്, കണ്ണൂർ, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. തൃശ്ശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ യെല്ലോ അലർട്ടും നിലനിൽക്കുന്നുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും […]
Read more

ബംഗളൂരുവിൽ ഓണാഘോഷത്തിനിടെ മലയാളി വിദ്യാർഥിക്ക് കുത്തേറ്റ സംഭവം; അഞ്ചുപേർക്കെതിരെ വധശ്രമത്തിന് കേസ്

ബെംഗളൂരു: ബംഗളൂരുവിൽ ഓണാഘോഷത്തിനിടെയുണ്ടായ തർക്കത്തിനിടെ മലയാളി വിദ്യാർഥിക്ക് കുത്തേറ്റ സംഭവത്തിൽ അഞ്ച് പ്രതികൾ പിടിയിൽ. മലയാളികളായ ആദിൽ, സുഹൈൽ, കെവിൻ, ആൽബിൻ, ശ്രീജു എന്നിവരാണ് അറസ്റ്റിലായത്. ബെംഗളൂരു ആചാര്യ നഴ്‌സിങ് കോളജിലാണ് സംഘര്‍ഷമുണ്ടായത്. ആദിത്യ എന്ന വിദ്യാര്‍ഥിക്കാണ് കുത്തേറ്റത്. ആദിത്യയെ കുത്തി പരിക്കേല്‍പ്പിച്ചവർക്കെതിരെ വധശ്രമത്തിന് പൊലീസ് കേസെടുത്തു. കോളജിലെ ഓണാഘോഷത്തിനിടെ അപ്രതീക്ഷിതമായാണ് ആക്രമണം ഉണ്ടായത്. തുടര്‍ന്ന് വിദ്യാര്‍ഥികള്‍ തമ്മില്‍ ഏറ്റുമുട്ടലായി. ഇതിനിടയിലാണ് ആദിത്യയ്ക്ക് കുത്തേറ്റത്. വയറിനാണ് കുത്തേറ്റത്. ഉടൻ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Read more

പുകപരിശോധനാ നിരക്ക് കുറച്ചു; ഒരുവര്‍ഷത്തോളം ഈടാക്കിയത് അധിക നിരക്ക്

തിരുവനന്തപുരം: ആധുനിക പരിശോധനാ സംവിധാനം സജ്ജീകരിക്കുന്നതിന് വേണ്ടി പെട്രോള്‍, ഗ്യാസ് വാഹനങ്ങളുടെ പുകപരിശോധനാ നിരക്ക് ഉയർത്തിയത് പിൻവലിച്ചു. ഒരുവർഷത്തോളം അധിക നിരക്ക് ഈടാക്കിയിട്ടും പുകപരിശോധനാ സംവിധാനം പരിഷ്കരിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് കണ്ടതിനെ തുടർന്നാണ് നടപടി. ബിഎസ് 4, 6 ശ്രേണിയിലെ ഇരുചക്രവാഹനങ്ങളുടെ പരിശോധനയ്ക്ക് 100 രൂപ ഈടാക്കിയിരുന്നത് 80 രൂപയായും കാറുകള്‍ക്ക് 130 രൂപ ഈടാക്കിയത് 100 രൂപയായിട്ടുമാണ് കുറച്ചത്. ഒരുവർഷത്തേയ്ക്കാണ് സർട്ടിഫിക്കറ്റ് കാലാവധി. കേന്ദ്ര നിർദേശപ്രകാരം ഈ വാഹനങ്ങള്‍ക്ക് ആധുനിക ലാംഡ ടെസ്റ്റ് നടത്തേണ്ടിവരുമെന്നും സജ്ജീകരണങ്ങള്‍ ഒരുക്കേണ്ടത് […]
Read more

സപ്ലൈകോയിൽ വെളിച്ചെണ്ണയ്ക്ക് സ്പെഷൽ ഓഫർ

തിരുവനന്തപുരം: സപ്ലൈകോയുടെ വിൽപനശാലകളിൽ നിന്ന് ഇന്നും നാളെയും 1500 രൂപയ്ക്ക് മുകളിൽ സബ്‌സിഡി ഇതര ഉൽപന്നങ്ങൾ വാങ്ങുന്നവർക്ക് ഒരു ലീറ്റർ വെളിച്ചെണ്ണ 50 രൂപ വിലക്കുറവിൽ 339 രൂപയ്ക്ക് സ്പെഷൽ ഓഫറായി ലഭിക്കും.
Read more

സസ്‌പെന്‍ഡ് ചെയ്തതിന് പിന്നാലെ ബിആര്‍എസില്‍ നിന്ന് രാജിവച്ച് കെ കവിത

തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്റെ മകള്‍ കെ കവിത ബിആര്‍എസില്‍ നിന്ന് രാജിവച്ചു. ബന്ധു കൂടിയായ ടി ഹരിഷ് റാവു ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ പരസ്യ വിമര്‍ശനം നടത്തിയതിനു പിന്നാലെ കെ കവിതയെ പിതാവ് ചന്ദ്രശേഖര്‍ റാവു പാർട്ടിയിൽ നിന്ന് സസ്‌പെന്റ് ചെയ്തിരുന്നു. തുടര്‍ന്നാണ് കവിത രാജിക്കത്ത് നല്‍കിയത്. എംഎല്‍സി സ്ഥാനവും രാജിവച്ചു. ചന്ദ്രശേഖര്‍ റാവുവാണ് തന്റെ ഏറ്റവും വലിയ പ്രചോദനമെന്ന് പറഞ്ഞുകൊണ്ടാണ് കവിത ഇന്ന് തന്റെ വാര്‍ത്താ സമ്മേളനം ആരംഭിച്ചത്. എങ്കിലും പാർട്ടിയിലെ ചില […]
Read more

പൗരത്വ നിയമത്തിൽ ഇളവ്; 2024 ഡിസംബർ വരെ ഇന്ത്യയിൽ എത്തിയ മുസ്ലിം ഇതര വിഭാഗക്കാർക്ക് രാജ്യത്ത് തുടരാം

ന്യൂഡൽഹി: പൗരത്വ നിയമത്തിൽ ഇളവ് പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. 10 വർഷം കൂടി നീട്ടിയാണ് വിജ്ഞാപനം ഇറങ്ങിയത്. 2024 ഡിസംബർ വരെ ഇന്ത്യയിൽ എത്തിയ മുസ്ലിം ഇതര വിഭാഗക്കാർക്ക് രാജ്യത്ത് തുടരാൻ സാധിക്കും. നേരത്തെ 2014 ഡിസംബർ വരെ എത്തിയവർക്കായിരുന്നു ഇളവ്. പാകിസ്താൻ, ബംഗ്ലദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ളവർക്കാണ് ഇളവ്. അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, പാകിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള ന്യൂനപക്ഷ വിഭാഗങ്ങൾക്ക് ആശ്വാസമാകുന്നതാണ് ഉത്തരവ്. ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാർസി, ക്രിസ്ത്യൻ സമുദായങ്ങളിൽപ്പെട്ടവർക്ക് ആണ് ആശ്വാസം. പാസ്‌പോർട്ടോ മറ്റ് […]
Read more

ഏറ്റവും കൂടുതല്‍ തീരുവ ചുമത്തുന്ന രാജ്യമാണ് ഇന്ത്യയെന്ന് ആരോപിച്ച് ട്രംപ്

ഇന്ത്യയ്ക്കുമേല്‍ അധിക തീരുവ ചുമത്തിയ നടപടിയെ വീണ്ടും ന്യായീകരിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇന്ത്യ ഏറ്റവും കൂടുതല്‍ തീരുവ ചുമത്തുന്ന രാജ്യമാണെന്നും അമേരിക്കന്‍ ഉത്പന്നങ്ങള്‍ ഇന്ത്യയില്‍ വില്‍ക്കാന്‍ സാധിക്കുന്നില്ലായെന്നും ട്രംപ് ആരോപിച്ചു. തീരുവ യുദ്ധത്തില്‍ ഇരുരാജ്യങ്ങള്‍ തമ്മിലെ ബന്ധം പിന്നോട്ടു പോകുമ്പോഴാണ് ട്രംപിന്റെ പുതിയ വിമര്‍ശനം. ലോകത്തിലെ ഏറ്റവും ഉയര്‍ന്ന താരിഫുകളില്‍ ചിലത് ഇന്ത്യ ഏര്‍പ്പെടുത്തിയതാണ്. ഇന്ത്യ അമിത തീരുവ ഏര്‍പ്പെടുത്തുമ്പോഴും ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ അമേരിക്കന്‍ മാര്‍ക്കറ്റിലേക്ക് ഒഴുകുകയാണ്. ഹാര്‍ലി ഡേവിഡ്‌സണ്‍ ബൈക്കുകള്‍ക്ക് ഇന്ത്യ 200 […]
Read more

ഇ​ന്ത്യ​യ്ക്കു​ള്ള ക്രൂ​ഡ് വി​ല കു​റ​ച്ച് റ​ഷ്യ; ബാ​ര​ലി​ന് നാ​ല് ഡോ​ള​ർ വ​രെ കു​റ​ച്ചു

ഇ​ന്ത്യ​യ്ക്കു​ള്ള ക്രൂ​ഡ് ഓ​യി​ലി​ന് റ​ഷ്യ വി​ല കു​റ​ച്ച​താ​യി റി​പ്പോ​ർ​ട്ട്. ബാ​ര​ലി​ന് നാ​ല് ഡോ​ള​ർ വ​രെ കു​റ​ച്ച​താ​യാ​ണ് വി​വ​രം. ഈ ​മാ​സം പ്ര​തി​ദി​നം മൂ​ന്ന് ല​ക്ഷം ബാ​ര​ൽ ക്രൂ​ഡ് ഓ​യി​ൽ ഇ​ന്ത്യ വാ​ങ്ങു​മെ​ന്നാ​ണ് ബ്ലൂം​ബ​ർ​ഗ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. സെ​പ്റ്റം​ബ​ർ അ​വ​സാ​ന​വും ഒ​ക്ടോ​ബ​റി​ലു​മാ​യി റ​ഷ്യ ക​യ​റ്റി അ​യ​യ്ക്കു​ന്ന യു​റ​ൽ ക്രൂ​ഡി​നാ​ണ് കു​റ​ഞ്ഞ വി​ല വാ​ഗ്ദാ​നം ചെ​യ്തി​രി​ക്കു​ന്ന​ത്. ജൂ​ലൈ​യി​ൽ ബാ​ര​ലി​ന് ഒ​രു ഡോ​ള​ർ കി​ഴി​വാ​ണ് റ​ഷ്യ ഇ​ന്ത്യ​യ്ക്ക് ന​ൽ​കി​യി​രു​ന്ന​തെ​ങ്കി​ൽ ക​ഴി​ഞ്ഞ ആ​ഴ്ച​യോ​ടെ 2.5 ഡോ​ള​റാ​യി അ​ത് വ​ർ​ധി​ച്ചി​ട്ടു​ണ്ടെ​ന്നു​മാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ വ​രു​ന്ന​ത്. റ​ഷ്യ​യി​ൽ​നി​ന്ന് […]
Read more

അഫ്ഗാൻ ഭൂകമ്പം: സഹായവുമായി ഇന്ത്യ, മരുന്നും ഭക്ഷണവും അയച്ചു

ന്യൂഡൽഹി: ഭൂകമ്പം കനത്ത നാശം വിതച്ച അഫ്ഗാനിസ്ഥാനിലേക്ക് സഹായവുമായി ഇന്ത്യ. മരുന്നും ഭക്ഷണവും ഉൾപ്പെടെയുള്ള 21 ടൺ ദുരിതാശ്വാസ സാമഗ്രികൾ ഇന്ത്യ അയച്ചു. ഭൂകമ്പത്തിൽ 1,400 ൽ അധികം ആളുകൾ മരിക്കുകയും 2,500 ൽ അധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഞായറാഴ്ച രാത്രി 11.47-ഓടെയാണ് റിക്ടര്‍ സ്‌കെയിലില്‍ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. നംഗര്‍ഹാര്‍ പ്രവിശ്യയിലെ ജലാലാബാദിന് 27 കിലോമീറ്റര്‍ വടക്കുകിഴക്കായാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. എട്ട് കിലോമീറ്റര്‍ ആഴത്തില്‍ പ്രകമ്പനം അനുഭവപ്പെട്ടു. കുനാര്‍ പ്രവിശ്യയില്‍ വ്യാപക […]
Read more

പ്രധാനമന്ത്രിയുടെ അമ്മക്കെതിരായ പരാമർശം; ബിഹാറിൽ നാളെ ബന്ദിന് ആഹ്വാനം ചെയ്ത് എൻഡിഎ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മയ്ക്കെതിരായ മോശം പരാമർശത്തിൽ ബിഹാറിൽ ബന്ദിന് ആഹ്വാനം ചെയ്ത് എൻഡിഎ.സംസ്ഥാനവ്യാപകമായാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. രാവിലെ 7 മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെയാണ് ബന്ദ്. വോട്ടർ അധികാർ യാത്രയുടെ ഭാഗമായി ദർഭംഗയിലെ പൊതുയോഗത്തിലാണ് നരേന്ദ്ര മോദിക്കും അമ്മയ്ക്കുമെതിരെ അധിക്ഷേപ മുദ്രാവാക്യങ്ങൾ വിളിച്ചത്. പാരമ്പര്യസമ്പന്നമായ ബിഹാറിൽ നിന്നു തന്റെ അമ്മയ്ക്കെതിരെ അധിക്ഷേപ പരാമർശങ്ങൾ ഉണ്ടായത് ചിന്തിക്കാൻ കഴിയാത്ത കാര്യമാണെന്നും ഈ അപമാനം എന്റെ അമ്മയ്ക്ക് മാത്രമല്ല, രാജ്യത്തെ എല്ലാ അമ്മമാർക്കും […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix