Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: GREESHMA JOSHI

ജോണ്‍ പോള്‍ ജോര്‍ജ് ചിത്രം ‘ആശാന്‍’ ആഗോള റിലീസ് ഫെബ്രുവരി 5 ന്

ജോണ്‍ പോള്‍ ജോര്‍ജ് സംവിധാനം ചെയ്ത ‘ആശാന്‍’ എന്ന ചിത്രത്തിന്റെ റിലീസ് തീയതി പുറത്ത്. 2026 , ഫെബ്രുവരി 5 ന് ചിത്രം ആഗോള തലത്തില്‍ തീയേറ്ററുകളിലെത്തും. ചിത്രം കേരളത്തില്‍ പ്രദര്‍ശനത്തിനെത്തിക്കുന്നത് ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ്. ദുല്‍ഖറിന്റെ വേഫെറര്‍ ഫിലിംസിനൊപ്പം ചേര്‍ന്ന് ഗപ്പി സിനിമാസ് അവതരിപ്പിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് ജോണ്‍ പോള്‍ ജോര്‍ജ്, അന്നം ജോണ്‍ പോള്‍, സൂരജ് ഫിലിപ്പ് ജേക്കബ് എന്നിവര്‍ ചേര്‍ന്നാണ്. ഇന്ദ്രന്‍സ്, ജോമോന്‍ ജ്യോതിര്‍ എന്നിവര്‍ ആണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ […]
Read more

ഈ തനിനിറം ഫെബ്രുവരി പതിമൂന്നിന്

അനൂപ് മേനോന്‍ ഇന്‍വസ്റ്റിഗേറ്റീവ് ഓഫീസറായി ,കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ തനിനിറം എന്ന ചിത്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി വരുന്നു. ഈ ചിത്രം ഫെബ്രുവരി പതിമൂന്നിന് പ്രദര്‍ശനത്തിനെത്തുന്നു.ധനുഷ് ഫിലിംസിന്റെ ബാനറില്‍ എസ്. മോഹന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രം രതീഷ് നെടുമങ്ങാടാണ് സംവിധാനം ചെയ്യുന്നത്. കുറ്റാന്വേഷണ ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് എന്നും ഇഷ്ടമുള്ള വിഷയമാണ്. സിനിമയെ സംബന്ധിച്ചടത്തോളം ചിത്രത്തിന്റെ വിജയത്തിന് മിനിമം ഗാരന്റി സമ്മാനിക്കുന്ന താണ് കുറ്റാന്വേഷണകഥകള്‍.. അവതരണത്തിലെ മികവും കൗതുകവുമാണ് ഇത്തരം ചിത്രങ്ങളെ വിജയത്തിലേക്ക് എത്തിക്കുന്നത്.ഈ ചിത്രത്തിന്റെ അവതരണത്തില്‍ […]
Read more

കിഫ്ബിയിലൂടെ വളര്‍ന്ന കേരളം

ഒരു സംസ്ഥാനത്തിന്റെ വളര്‍ച്ചയെന്നത് ആ സംസ്ഥാനം അടിസ്ഥാന സൗകര്യങ്ങളില്‍ കൈവരിച്ച പുരോഗതിയാണ്. വിദ്യാഭ്യാസ രംഗത്തും, ആരോഗ്യരംഗത്തും, ഗതാഗത രംഗത്തും പുരോഗതി കൈവരിക്കണമെങ്കില്‍ ഈ രംഗത്ത് അടിസ്ഥാന വികസനം കൈവരിക്കണം. പദ്ധതി വിഹിതത്തെ മാത്രം ലക്ഷ്യമിട്ടുള്ള വികസന പ്രവര്‍ത്തനം സംസ്ഥാനത്തെ മുന്നോട്ടേക്ക് നയിക്കില്ല. ഇത്തരമൊരു സാഹചര്യത്തിലാണ് കിഫ്ബി എന്ന ആശയവുമായി സംസ്ഥാന സര്‍ക്കാര്‍ അടിസ്ഥാനവികസ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ചത്. കേരളത്തിന്റെ വികസന ചരിത്രത്തില്‍ സുവര്‍ണലിപികളാല്‍ രേഖപ്പെടുത്തേണ്ട പത്തുവര്‍ഷമാണ് കഴിഞ്ഞുപോവുന്നത്. കേരളചരിത്രത്തില്‍ ഇന്നേവരെ കണ്ടിട്ടില്ലാത്ത വികസനമുന്നേറ്റത്തിനാണ് നാം ഇപ്പോള്‍ സാക്ഷ്യം […]
Read more

കൊച്ചിക്കാര്‍ അനുഭവിക്കുന്നത് ദേശീയ തലത്തിലുളളതിനേക്കാള്‍ കുറഞ്ഞ തോതിലെ അനിശ്ചിതത്വമെന്ന് ആദിത്യ ബിര്‍ള സണ്‍ ലൈഫ് ഇന്‍ഷുറന്‍സ് സര്‍വ്വേ

കൊച്ചി: സാമ്പത്തിക സമ്മര്‍ദ്ദങ്ങള്‍, ആരോഗ്യവുമായി ബന്ധപ്പെട്ട ആശങ്കകള്‍, ജീവിതശൈലി വെല്ലുവിളികള്‍, കൂടാതെ വ്യാപകമായ സാമൂഹിക സാമൂഹിക അസ്വാസ്ഥ്യങ്ങള്‍ എന്നിവ മൂലം ഇന്ത്യയില്‍ അനിശ്ചിതത്വം ഉയര്‍ന്ന നിലയില്‍ തുടരുകയാണ്.ഈ വിവിധ മേഖലകളിലായി ജീവിതത്തില്‍ അനുഭവിക്കുന്ന അനിശ്ചിതത്വം വിലിയിരുത്തിയപ്പോള്‍ കൊച്ചിയുടെ സ്ഥാനം മികച്ചതെന്ന് ആദിത്യ ബിര്‍ള സണ്‍ ലൈഫ് ഇന്‍ഷുറന്‍സ് നടത്തിയ ദേശീയ സര്‍വ്വേ ചൂണ്ടിക്കാട്ടുന്നു. ഇതിനായി തയ്യാറാക്കിയ അനിശ്ചിത് സൂചികയില്‍ കൊച്ചിയുടെ സൂചിക 65 ആണെങ്കില്‍ ദേശീയ തലത്തിലുള്ളത് 79 ആണ്. ദക്ഷിണ മേഖലയുടെ സൂചിക 71 ആണെന്നും […]
Read more

അജിത് പവാറിന്റെ സംസ്‌കാരം ഇന്ന് ബാരാമതിയില്‍, വിമാന അപകടത്തില്‍ അന്വേഷണം പുരോഗമിക്കുന്നു

മുബൈ: വിമാനാപകടത്തില്‍ അന്തരിച്ച മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ സംസ്‌കാരം ഇന്ന് ബാരാമതിയില്‍ നടക്കും. ഭൗതിക ശരീരം രാവിലെ ഏഴുമണിയോടെ കത്തേവാഡിയിലെ വീട്ടിലെത്തിക്കും. ഇവിടെ ഒരു മണിക്കൂര്‍ പൊതുദര്‍ശനമുണ്ടാകും. തുടര്‍ന്ന് ഇവിടെ നിന്ന് വിലാപയാത്രയായി സംസ്‌കാര ചടങ്ങുകള്‍ നടക്കുന്ന വിദ്യാ പ്രതിഷ്ഠാന്‍ കോളേജില്‍ എത്തിക്കും. രാവിലെ 11നാണ് സംസ്‌കാര ചടങ്ങുകള്‍. അതേസമയം അജിത് പവാറിന്റെ മരണത്തിനിടയാക്കിയ വിമാനാപകടത്തില്‍ ഡിജിസിഎ അന്വേഷണം പുരോഗമിക്കുകയാണ്. വിമാനം വാടകയ്ക്ക് നല്‍കിയ വിഎസ്ആര്‍ കമ്പനി ഓഫീസില്‍ എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയിലെ ഉദ്യോഗസ്ഥര്‍ […]
Read more

ഐക്യം പാളി ഗോളടിച്ച് വിഡി സതീശന്‍

എന്‍എസ്എസ് , എസ് എന്‍ ഡി പി സാമുദായിക ഐക്യം എവിടെ ചെന്ന് അവസാനിക്കുമെന്നാണ് കൂട്ട്‌കെട്ടിനേക്കുറിച്ച് വാര്‍ത്തകള്‍ വന്നപ്പോള്‍ ആദ്യം ജനങ്ങള്‍ ചോദിച്ചത്. 16 വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് SNDP -NSS സംഘടനകള്‍ സാമുദായിക ഐക്യമെന്ന ആശയത്തിനൊപ്പം കുറച്ചു ദിവസങ്ങള്‍ സഞ്ചരിച്ചത്. സാമുദായിക ഐക്യം എന്ന ചിന്തയ്ക്ക് പിന്നില്‍ ഇരു സമുദാ നേതാക്കളുടെയും പൊതു ശത്രു പ്രതിപക്ഷനേതാവ് വിഡി സതീശന്‍ ആയത് കൊണ്ട് പ്രതിപക്ഷ നേതാവിനെ ഒതുക്കുക എന്ന ലക്ഷ്യത്തോടെ ഇരു സമുദായങ്ങളും ഒന്നായി. സാമുദായിക ഐക്യം […]
Read more

ദുരിതാശ്വാസ ഫണ്ടെവിടെ നേതാവേ?

രക്തസാക്ഷി ഫണ്ട് തിരിമറി വിവാദം സിപിഎമ്മിന് വലിയ തലവേദനയാണ് ഉണ്ടാക്കിയിരിക്കുന്നത്. എംഎല്‍എ ടി.ഐ മധുസൂദനന്‍ രക്തസാക്ഷി ഫണ്ട് അടക്കമുള്ള ഫണ്ടുകളില്‍ കൃത്രിമം കാണിച്ചെന്ന വെളിപ്പെടുത്തലുമായി വി. കുഞ്ഞികൃഷ്ണന്‍ രംഗത്തെത്തിയതോടെയാണ് കണ്ണൂരിലെ പയ്യന്നൂരിലേക്ക് മാധ്യമങ്ങള്‍ ശ്രദ്ധിച്ചു തുടങ്ങിയത്. ജില്ലാ കമ്മിറ്റി അംഗമായ വി. കുഞ്ഞികൃഷ്ണന്റെ വെളിപ്പെടുത്തലുകള്‍ രാഷ്ട്രീയമായി വലിയ ചര്‍ച്ചകള്‍ക്ക് വഴിതെളിച്ചിരുന്നു. പറയുന്നത് സ്ഥലം ങഘഅ യെ കുറിച്ചാകുമ്പോള്‍ നടപടി എടുക്കാനുള്ള അവേശവും കൂടും. പാര്‍ട്ടിയുടെ നിലപാടിന് യോജിക്കാത്ത കാര്യങ്ങള്‍ ചെയ്യുന്നവരെ ഒരു രീതിയിലും വെച്ചുപൊറുപ്പിക്കില്ലെന്ന് സിപിഎം കണ്ണൂര്‍ […]
Read more

ക്യാമ്പസ് പശ്ചാത്തലത്തില്‍ മുഴുനീള ആക്ഷന്‍ ചിത്രം; ‘ഡര്‍ബി’ വരുന്നു

കടകന്‍ എന്ന സിനിമയ്ക്കു ശേഷം സജില്‍ മമ്പാട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഡര്‍ബി. ചിത്രത്തിലെ ക്യാംപസ് ഗ്യാങ്ങുകളെ പരിചയപ്പെടുത്തുന്ന പുതിയ പോസ്റ്റര്‍ സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി പുറത്തിറക്കി. പണി സിനിമയിലൂടെ ശ്രദ്ധേയനായ സാഗര്‍ സൂര്യ, ഓസ്ലര്‍ സിനിമയില്‍ വില്ലന്‍ വേഷം കൈകാര്യം ചെയ്ത ശിവരാജ്, ആലപ്പുഴ ജിംഖാനയും തണ്ണീര്‍ മത്തന്‍ ദിനങ്ങളും ഉള്‍പ്പെടെയുള്ള ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഫ്രാങ്കോ ഫ്രാന്‍സിസ്, അഞ്ചക്കള്ള കൊക്കാനിലെ പ്രവീണ്‍ എന്നിവര്‍ക്കൊപ്പം സോഷ്യല്‍ മീഡിയ താരങ്ങളായ ഹിഫ്രാസ്, ഫാഹിസ് ബിന്‍ റിഫാഹി, […]
Read more

ബലാത്സംഗ കേസുകള്‍ രാഹുല്‍മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷയില്‍ കോടതികള്‍ ഇന്ന് വിധി പറയും

പത്തനംതിട്ട: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ ജാമ്യ അപേക്ഷയില്‍ പത്തനംതിട്ട സെഷന്‍സ് കോടതി ഇന്ന് വിധി പറയും. ഡിജിറ്റല്‍ തെളിവുകളുടെ ആധികാരികത സംബന്ധിച്ച് പ്രോസിക്യൂഷന്‍ സംശയമുന്നയിച്ചതോടെയാണ് കഴിഞ്ഞദിവസം വിധി പറയുന്നതു മാറ്റിവെച്ചത്. പരാതിക്കാരിയുമായി ഉഭയസമ്മതപ്രകാരമുള്ള ബന്ധമെന്ന് സ്ഥാപിക്കാനായിരുന്നു പ്രതിഭാഗത്തിന്റെ ശ്രമം. രണ്ടാഴ്ചയില്‍ അധികമായി ജയിലില്‍ കഴിയുകയാണ് രാഹുല്‍ . ഇന്ന് ജില്ലാ കോടതി കേസ് പരിഗണിക്കാതിരുന്നാല്‍ പിന്നീട് ഹൈക്കോടതി മാത്രമാണ് ആശ്രയം. അതേസമയം, രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ചുമത്തിയ ആദ്യ ബലാത്സംഗ കേസിലെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും […]
Read more

ദേശീയപാത ഉപരോധം: ഷാഫി പറമ്പിലിന് തടവും പിഴയും ശിക്ഷ

പാലക്കാട്: ദേശീയപാത ഉപരോധിച്ചതുമായി ബന്ധപ്പെട്ട കേസില്‍ ഷാഫി പറമ്പിലിന് തടവ് ശിക്ഷ. 2022 ജൂണ്‍ 24 ന് പാലക്കാട് കസബ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് പാലക്കാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഷാഫി പറമ്പിലിന് ശിക്ഷ വിധിച്ചത്. 1000 രൂപ പിഴയും കോടതി പിരിയും വരെ തടവും ആണ് ശിക്ഷ. നിരന്തരം കോടതിയില്‍ എത്താത്തതിനെ തുടര്‍ന്ന് കഴിഞ്ഞ ആഴ്ച ഷാഫിക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. അഞ്ച് മണി വരെ നില്‍ക്കണമെന്നാണ് കോടതി നിര്‍ദേശം. കേസില്‍ […]
Read more
Advertisement
WhiteswanTV Footer