Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: GREESHMA JOSHI

വലതുവശത്തെ കള്ളനി’ല്‍ വിദ്യ ശേഖറായി ലിയോണ; ചിത്രം ജനുവരി 30-ന് തിയേറ്ററുകളില്‍

സംവിധായകന്‍ ജീത്തു ജോസഫ്, ക്രൈം ഡ്രാമ ജോണറില്‍ ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമായ ‘വലതുവശത്തെ കള്ളനി’ല്‍ ലിയോണ ലിഷോയ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്. ബിജു മേനോനും ജോജു ജോര്‍ജ്ജും ഒന്നിക്കുന്ന ചിത്രം ജനുവരി 30നാണ് തിയേറ്ററുകളില്‍ എത്താനൊരുങ്ങുന്നത്. സിനിമയുടെ ട്രെയിലര്‍ ഇതിനകം ഏറെ ശ്രദ്ധ നേടി കഴിഞ്ഞിട്ടുണ്ട്. ചിത്രത്തില്‍ വിദ്യ ശേഖര്‍ എന്ന പോലീസ് കഥാപാത്രമായാണ് ലിയോണ എത്തുന്നത്. ചിത്രത്തില്‍ ആന്റണി സേവ്യറായി ബിജു മേനോനും സാമുവല്‍ ജോസഫായി ജോജു ജോര്‍ജ്ജും പ്രധാന വേഷങ്ങളിലെത്തുന്നു. […]
Read more

ചികിത്സാ പിഴവിന്റെ പിന്നിലെ രാഷ്ട്രീയം- മനോജ് വെള്ളനാട് എഴുതുന്നു

കേരളത്തിലെ ഒരാശുപത്രിയിൽ ഒരു രോഗി മരിച്ചാൽ ഒന്നുകിൽ ‘ചികിത്സ കിട്ടാതെ’ മരിച്ചു, അല്ലെങ്കിൽ ‘ചികിത്സാ പിഴവ്’ മൂലം മരിച്ചു എന്ന ചിന്താരീതിയിലേക്ക് കാര്യങ്ങൾ എത്തിയിട്ട് കുറച്ചു നാളായി. ഇതിൻ്റെ പ്രധാന പ്രായോജകർ, വാർത്തകൾക്ക് വസ്തുതകൾ ബാധ്യത ആവരുതെന്ന് വല്ലാത്ത ശാഠ്യമുള്ള കേരളത്തിലെ തേങ്ങയുടെ എണ്ണത്തേക്കാൾ കൂടുതലുള്ള മാധ്യമങ്ങൾ തന്നെയാണ്. വിളപ്പിൽശാല സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ചികിത്സക്കെത്തിയ രോഗി മരിച്ചത് ഒട്ടും നിസാരമായ കാര്യമല്ല. വാർത്താ പ്രാധാന്യമുള്ളതു തന്നെയാണ്. പ്രത്യേകിച്ചും രോഗി ഒരു യുവാവാണ്. പക്ഷെ വാർത്തയ്ക്ക് വസ്തുതകൾ ബാധ്യത […]
Read more

രവി തേജ – ശിവ നിര്‍വാണ- മൈത്രി മൂവി മേക്കേഴ്‌സ് ചിത്രം ‘ഇരുമുടി’

തെലുങ്ക് സൂപ്പര്‍താരം രവി തേജയെ നായകനാക്കി ശിവ നിര്‍വാണ ഒരുക്കുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പുറത്ത്. രവി തേജയുടെ 77-ാമത് ചിത്രമായി ഒരുങ്ങുന്ന ഈ ചിത്രത്തിന് നല്‍കിയിരിക്കുന്നത് ‘ഇരുമുടി’ എന്ന ശക്തമായ പേരാണ്. മൈത്രി മൂവി മേക്കേഴ്സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. രവി തേജയുടെ ജന്മദിനത്തോടനുബന്ധിച്ച് ആണ് ഇന്ന് ചിത്രത്തിന്റെ പേരും അതിന്റെ ശ്രദ്ധേയമായ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തു വിട്ടത്. ആഴത്തിലുള്ള ആത്മീയ പ്രാധാന്യം വിളിച്ചിരുന്ന രീതിയിലാണ് ചിത്രത്തിന് ‘ഇരുമുടി’ എന്ന ശക്തമായ പേര് നല്‍കിയിരിക്കുന്നത്. ഒരു […]
Read more

കാനഡയില്‍ ഇന്ത്യന്‍ വംശജനെ വെടിവച്ച് കൊന്നു: പിന്നില്‍ ഗുണ്ടാ കുടിപ്പകയെന്ന് സംശയം

ബ്രിട്ടീഷ് കൊളംബിയ: കാനഡയില്‍ ഇന്ത്യന്‍ വംശജനെ വെടിവെച്ച് കൊലപ്പെടുത്തി. ദില്‍രാജ് ഗില്‍ എന്ന 28 കാരനാണ് കൊല്ലപ്പെട്ടത്. ബ്രിട്ടീഷ് കൊളംബിയയിലെ ബര്‍ണബിയിലാണ് സംഭവം. പ്രദേശത്ത് ഗുണ്ടാ കുടിപ്പകയുടെ ഭാഗമായി നടന്ന ആസൂത്രിത കൊലപാതകമാണിതെന്ന് പൊലീസ് സംശയിക്കുന്നു. ജനുവരി 22 ന് പ്രാദേശിക സമയം വൈകിട്ട് അഞ്ചരയോടെയാണ് ദില്‍രാജ് ഗില്‍ കൊല്ലപ്പെട്ടതെന്ന് കനേഡിയന്‍ മൗണ്ടഡ് പൊലീസ് പറഞ്ഞു. വെടിയൊച്ചക്ക് പിന്നാലെ സ്ഥലത്തെത്തിയ പൊലീസാണ് ദില്‍രാജിനെ വെടിയേറ്റ നിലയില്‍ കണ്ടെത്തിയത്. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചു. വെടിവെപ്പ് നടന്ന് മിനിറ്റുകള്‍ക്കുള്ളില്‍ കിലോമീറ്ററുകള്‍ അകലെ […]
Read more

മില്‍ക്കി മിസ്റ്റ് ദാവോസില്‍ വെച്ച് വന്‍കിട ഡയറി പദ്ധതികള്‍ക്കായുള്ള ധാരണാ പത്രം ഒപ്പു വെച്ചു

കൊച്ചി: രാജ്യത്തെ മുന്‍നിര മൂല്യ വര്‍ധിത ഡയറി സ്ഥാപനമായ മില്‍ക്കി മിസ്റ്റ് വന്‍കിട പാല്‍ സംസ്‌ക്കരണ യൂണിറ്റുകളും ഡയറി ഉല്‍പന്ന നിര്‍മാണ കേന്ദ്രങ്ങളും ആരംഭിക്കുന്നതിനായി മഹാരാഷ്ട്രാ സര്‍ക്കാരുമായി ധാരണാ പത്രം ഒപ്പു വെച്ചു.ദാവോസില്‍ നടക്കുന്ന വേള്‍ഡ് ഇകണോമിക് ഫോറം വാര്‍ഷിക യോഗത്തില്‍ വെച്ചാണ് മഹാരാഷ്ട്രാ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ സാന്നിധ്യത്തില്‍ ഈ ധാരണാ പത്രം ഒപ്പു വെച്ചത്. മില്‍ക്കി മിസ്റ്റ് സി.ഇ.ഒ ഡോ. കെ. രത്‌നം കരാറില്‍ ഒപ്പുവെച്ചു. ദക്ഷിണേന്ത്യയ്ക്ക് പുറത്തേക്ക് കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കാനുള്ള പദ്ധതികളിലെ […]
Read more

നെയ്യാറ്റിന്‍കരയില്‍ കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച് അപകടം

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച് അപകടം. ഡ്രൈവര്‍ക്കും എട്ട് യാത്രക്കാര്‍ക്കും പരിക്കേറ്റു. രാവിലെ 5.45നാണ് അപകടമുണ്ടായത്. നെയ്യാറ്റിന്‍കരയില്‍ നിന്ന് തിരുവനന്തപുരത്തേക്കും തിരുവനന്തപുരത്ത് നിന്ന് നെയ്യാറ്റിന്‍കരയിലേക്കും പോയ കെഎസ്ആര്‍ടിസി ബസുകളാണ് കൂട്ടിയിടിച്ചത്. രണ്ട് ബസുകളിലുമുണ്ടായിരുന്ന എട്ട് യാത്രക്കാര്‍ക്കും ഡ്രൈവര്‍ക്കുമാണ് പരിക്കേറ്റിരിക്കുന്നത്. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്ന വിവരമാണ് പുറത്തു വരുന്നത്.
Read more

പദ്മഭൂഷണ്‍ നിമിഷത്തില്‍ മമ്മൂട്ടിയുടെ ഒരു വാത്സല്യക്കാഴ്ച,നിറകണ്‍ചിരിയോടെ റാഹേല്‍

കൊച്ചി: മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിക്ക് രാജ്യം ‘പദ്മഭൂഷണ്‍’ ബഹുമതി പ്രഖ്യാപിച്ച നിമിഷം, ആലുവ രാജഗിരി ആശുപത്രി പീഡിയാട്രിക് വാര്‍ഡില്‍ നന്ദി നിറഞ്ഞ കണ്ണുകളുമായി ഒരു പിതാവ് ഇരിപ്പുണ്ടായിരുന്നു. ചാലക്കുടി സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ റിയോ. തന്റെ രണ്ടുവയസ്സുകാരി മകള്‍ റാഹേലിന്റെ വേദനയ്ക്ക് ശമനമാകാന്‍ കാരണമായ മമ്മൂട്ടി എന്ന വലിയ മനുഷ്യന്റെ ചിത്രം ടെലിവിഷന്‍ സ്‌ക്രീനില്‍ തെളിഞ്ഞപ്പോള്‍ കുഞ്ഞിനോടയാള്‍ പറഞ്ഞു: ‘മോളേ, ദേ നമ്മുടെ മമ്മൂക്ക !’ എന്റെ കുഞ്ഞിന് പുതുജീവന്‍ നല്‍കിയ മനുഷ്യന് ദൈവം നല്‍കിയ പുരസ്‌കാരമാണിത്’- […]
Read more

വയനാട് കല്‍പ്പറ്റയില്‍ 16 കാരന് ക്രൂര മര്‍ദ്ദനം; വിദ്യാര്‍ഥികള്‍ക്കെതിരെ കേസെടുത്ത് പൊലീസ്

കല്‍പ്പറ്റ: വയനാട് കല്‍പ്പറ്റയില്‍ 16 കാരന് ക്രൂര മര്‍ദ്ദനം. ഫോണ്‍ വിളിച്ചു വരുത്തി ഒരു സംഘം വിദ്യാര്‍ഥികള്‍ മര്‍ദ്ദിക്കുകയായിരുന്നു. ആക്രമണത്തില്‍ 16 കാരന്റെ മുഖത്തും തലയ്ക്കും പരിക്കേറ്റു. ആക്രമണത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. മുഖത്തും തലയിലും വടി കൊണ്ട് അടിക്കുന്നതും കുട്ടിയെ കൊണ്ട് കാലുപിടിച്ച് മാപ്പ് പറയിപ്പിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവമെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തില്‍ കല്‍പ്പറ്റ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.
Read more

പരിസ്ഥിതി പ്രവര്‍ത്തക കൊല്ലക്കയില്‍ ദേവകി അമ്മയ്ക്ക് പദ്മശ്രീ

ന്യൂഡല്‍ഹി: പദ്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. പരിസ്ഥിതി പ്രവര്‍ത്തകയായ കാല്ലക്കയില്‍ ദേവകി അമ്മയ്ക്ക് പദ്മശ്രീ. ആലപ്പുഴ സ്വദേശിയാണ് കൊല്ലക്കയില്‍ ദേവകി അമ്മ. പാരിസ്ഥിതിക മേഖലയ്ക്കുള്ള സമഗ്ര സംഭാവനയുടെ പശ്ചാത്തലത്തിലാണ് ബഹുമതി. ഇന്ത്യയുടെ നാരീശക്തി പുരസ്‌കാര ജേതാവു കൂടിയാണ് ദേവകി അമ്മ. ആലപ്പുഴ ജില്ലയിലെ കാര്‍ത്തികപ്പള്ളി താലൂക്കിലെ മുതുകുളത്ത് അഞ്ച് ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന വനമുണ്ടാക്കിയ ദേവകി അമ്മ വനത്തില്‍ 3000-ത്തിലധികം ഔഷധസസ്യങ്ങളെയും വന്‍മരങ്ങളെയും പരിപാലിക്കുന്നു. തപസ്വനം എന്നറിയപ്പെടുന്ന മനുഷ്യനിര്‍മ്മിത വനം സൃഷ്ടിച്ചതിലൂടെ പതിറ്റാണ്ടുകളായി പരിസ്ഥിതി സംരക്ഷണത്തിന് നല്‍കിയ സംഭാവനയ്ക്കാണ് അംഗീകാരം. […]
Read more

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസ്; പ്രതി ബാബു തോമസിനെ 14 ദിവസം റിമാന്‍ഡ് ചെയ്തു

കോട്ടയം: ചങ്ങനാശ്ശേരിയില്‍ കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിലെ പ്രതിയെ റിമാന്റ് ചെയ്തു. പാലാ മജിസ്‌ട്രേറ്റ് കോടതിയാണ് ബാബു തോമസിനെ പതിനാല് ദിവസത്തേക്ക് റിമാന്റ് ചെയ്തത്. കന്യാസ്ത്രീ ജോലി ചെയ്യുന്ന ആശുപത്രിയിലെ കൂടുതല്‍ ജീവനക്കാരുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തും. ചങ്ങനാശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലെ എച്ച് ആര്‍ മാനേജര്‍ ആയിരുന്നു ബാബു തോമസ്. ഇതേ ആശുപത്രിയില്‍ ജോലി ചെയ്യുന്ന കന്യാസ്ത്രീക്ക് നേരെയായിരുന്നു പ്രതിയുടെ അതിക്രമം. കന്യാസ്ത്രീ ആശുപത്രി മാനേജ്‌മെന്റിന് നല്‍കിയ പരാതിയാണ് പൊലീസിന് കൈമാറിയത്. ഇതിനെ തുടര്‍ന്ന് പൊന്‍കുന്നം സ്വദേശിയായ ബാബു […]
Read more
Advertisement
WhiteswanTV Footer