Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: GREESHMA JOSHI

മധ്യപ്രദേശില്‍ സാമുദായിക സംഘര്‍ഷം: ബസിന് തീവച്ചു, വീടുകള്‍ക്കും കടകള്‍ക്കും നേരെ കല്ലേറ്

ഉജ്ജൈന്‍: മധ്യപ്രദേശിലെ ഉജ്ജൈന്‍ ജില്ലയിലെ തരന നഗരത്തില്‍ സാമുദായിക സംഘര്‍ഷം. ക്ഷേത്രത്തിന് സമീപത്തെ വീടിന് മുന്നില്‍ നില്‍ക്കുകയായിരുന്ന 22കാരന് മര്‍ദനമേറ്റതിനെ ചൊല്ലി ഇരുവിഭാഗങ്ങള്‍ തമ്മിലാരംഭിച്ച തര്‍ക്കമാണ് അക്രമണത്തില്‍ കലാശിച്ചത്. സംഘര്‍ഷത്തില്‍ ഇതുവരെ ആറ് പേര്‍ക്ക് പരിക്കേറ്റു. ബസിന് തീവെച്ച അക്രമി സംഘം വീടുകളും കടകളും തകര്‍ത്തു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി മേഖലയില്‍ അക്രമം വ്യാപിക്കുകയാണ്. പ്രദേശത്ത് പൊലീസ് സുരക്ഷ വ്യാപിപ്പിച്ചിട്ടുണ്ട്. ഉജ്ജൈന്‍ ജില്ലാ ആസ്ഥാനത്ത് നിന്ന് 35 കിലോമീറ്റര്‍ അകലെയുള്ള ശുക്ല മൊഹല്ല എന്ന സ്ഥലത്താണ് സംഘര്‍ഷത്തിന്റെ […]
Read more

ശബരിമലയിൽ പുതിയ അറസ്റ്റ് ഉടൻ

ശബരിമല സ്വർണ്ണക്കൊള്ള പുതിയ പുതിയ തലങ്ങളിലേക്ക് കടക്കുകയാണ് . എവിടെയാണെങ്കിലും പ്രശ്‌നം ശബരിമലയുമായി ബന്ധപ്പെട്ട് നിൽക്കുന്നവരോ രാഷ്ട്രീയ നേതാക്കൾക്കോ ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ബന്ധം തന്നെയാണ് . മുൻ ദേവസ്വം മന്ത്രി കടംപള്ളി സുരേന്ദ്രൻ ഉണ്ണികൃഷ്ണൻ പോറ്റിയുടെ വിട് സന്ദർശിച്ചെന്ന് തെളിയിക്കുന്ന ചിത്രങ്ങൾ പുറത്ത് വന്നതിന് പിന്നാലെ വീണ്ടും വിവാദങ്ങൾ സിപിഎമ്മിനെ ചുറ്റിപ്പറ്റി പ്രചരിച്ചിരുന്നു. പോറ്റിയുടെ വീട്ടിൽ പോയത് കുട്ടിയുടെ ചടങ്ങിന് അല്ലെന്നും പോറ്റിയുടെ പിതാവിന്റെ ചടങ്ങുമായി ബന്ധപ്പെട്ടാണെന്നുമാണ് കടകംപള്ളി സുരേന്ദ്രൻ പറഞ്ഞത്. കടകംപള്ളിയും രാജു ഏബ്രഹാമും പോറ്റിയുടെ […]
Read more

ലോണ്‍ ആപ്പുകളില്‍ നിന്ന് ഭീഷണി സന്ദേശം: അജീഷ് ശിവന്റെ ആത്മഹത്യയില്‍ അന്വേഷണം ആരംഭിച്ചു

പാലക്കാട് : മേനോന്‍പറയില്‍ അജീഷ് ശിവന്റെ ആത്മഹത്യയില്‍ അന്വേഷണം ആരംഭിച്ച് പൊലീസ്. കൊഴിഞ്ഞാംപാറ പൊലീസിന്റെ നേതൃത്വത്തിലാണ് അന്വേഷണം ്. ബന്ധുക്കളില്‍ നിന്നും അജീഷിന്റെ ഫോണ്‍ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി. പ്രാഥമിക പരിശോധനയില്‍ ലോണ്‍ ആപ്പുകളില്‍ നിന്ന് ഭീഷണി സന്ദേശങ്ങള്‍ വന്നതായി കണ്ടെത്തിയതായി പൊലീസ്. കൂടുതല്‍ പരിശോധനയ്ക്കായി ഫോണ്‍ സൈബര്‍ ക്രൈം വിഭാഗത്തിന് ഇന്ന് കൈമാറും. അജീഷിന്റെ മരണത്തില്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ഇക്കഴിഞ്ഞ തിങ്കളാഴ്ച ലോണ്‍ ആപ്പിന്റെ ഭീഷണി മൂലം അജീഷ് ആത്മഹത്യ ചെയ്‌തെന്നായിരുന്നു കുടുംബത്തിന്റെ […]
Read more

നെയ്യാറ്റിന്‍കരയിലെ ഒരു വയസുകാരന്റെ മരണം; അച്ഛനെതിരെ കൊലക്കുറ്റം ചുമത്തി

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയിലെ ഒരു വയസുകാരന്റെ മരണത്തില്‍ അച്ഛന് ഷിജിനെതിരെ കൊലക്കുറ്റം ചുമത്തി. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കവളാകുളം സ്വദേശി ഷിജിനെ ഇന്നലെയാണ് നെയ്യാറ്റിന്‍കര പൊലീസ് അറസ്റ്റ് ചെയ്തത്. കുഞ്ഞിനെ ഇഷ്ടമില്ലായിരുന്നുവെന്നാണ് ഷിജിന്റെ മൊഴി. കുഞ്ഞിന്റെ പിതൃത്വത്തില്‍ സംശയം ഉണ്ടായിരുന്നു. ഇതേ ചൊല്ലി ഭാര്യയുമായി സ്ഥിരം വഴക്കിട്ടിരുന്നു. ഭാര്യയുമായുള്ള പിണക്കത്തെ തുടര്‍ന്നാണ് കുഞ്ഞിനെ മര്‍ദിച്ചത്. കൈമുട്ട് കൊണ്ട് കുഞ്ഞിന്റെ അടിവയറ്റില്‍ മര്‍ദ്ദിച്ചെന്നാണ് ഷിജിന്‍ പൊലീസിനോട് സമ്മതിച്ചത്. ശനിയാഴ്ചയാണ് കവളാകുളം സ്വദേശികളായ ഷിജിന്റെയും കൃഷ്ണപ്രിയയുടെ മകന്‍ ഇഹാന്‍ ആശുപത്രിയില്‍ […]
Read more

മകര വിളക്ക് ദിവസം സന്നിധാനത്ത് സിനിമാ ചിത്രീകരണമെന്ന് പരാതി; അന്വേഷണത്തിന് ഉത്തരവിട്ട് കെ ജയകുമാര്‍

തിരുവനന്തപുരം: വിലക്ക് ലംഘിച്ച് മകര വിളക്ക് ദിവസം സന്നിധാനത്ത് സിനിമാ ചിത്രീകരണം നടത്തിയെന്ന് പരാതി. സംവിധായകന്‍ അനുരാജ് മനോഹറിന്റെ പുതിയ സിനിമയുടെ ഷൂട്ടിങ് നടന്നതായി പരാതി കിട്ടിയെന്നു ദേവസ്വം അധ്യക്ഷന്‍ കെ ജയകുമാര്‍. മകര വിളക്ക് ഷൂട്ട് ചെയ്യാന്‍ അനുമതി തേടിയപ്പോള്‍ നിഷേധിച്ചിരുന്നുവെന്നും ഷൂട്ടിങ് നടന്നുവെന്ന് തനിക്ക് പരാതി കിട്ടിയെന്നും ജയകുമാര്‍ പറഞ്ഞു. അന്വേഷിക്കാന്‍ ദേവസ്വം വിജിലന്‍സ് എസ് പിക്ക് നിര്‍ദേശം നല്‍കി. റിപ്പോര്‍ട്ട് ലഭിച്ച ശേഷം നടപടിയെന്നു ജയകുമാര്‍ അറിയിച്ചു. അതേസമയം ഷൂട്ടിങ് നടന്നത് പമ്പയില്‍ […]
Read more

തൊണ്ടിമുതല്‍ തിരിമറിക്കേസില്‍ ആന്റണി രാജു നല്‍കിയ അപ്പീല്‍ ഇന്ന് പരിഗണിക്കും

തിരുവനന്തപുരം: തൊണ്ടിമുതല്‍ തിരിമറിക്കേസില്‍ ആന്റണി രാജു നല്‍കിയ അപ്പീല്‍ ഇന്ന് കോടതി പരിഗണിക്കും. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് അപ്പീല്‍ പരിഗണിക്കുക. തൊണ്ടിമുതല്‍ കേസില്‍ ലഭിച്ച മൂന്ന് വര്‍ഷത്തെ തടവുശിക്ഷ റദ്ദാക്കണം എന്നാവശ്യപ്പെട്ടാണ് അപ്പീല്‍. കേസില്‍ രണ്ട് വര്‍ഷത്തിന് മുകളില്‍ ശിക്ഷ വിധിച്ചതിനാല്‍ ആന്റണി രാജുവിന് എംഎല്‍എ പദവി നഷ്ടമായിരുന്നു. കുറ്റപത്രം നല്‍കി 19 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കേസില്‍ വിധി വരുന്നത്. അടിവസ്ത്രത്തില്‍ ലഹരി വസ്തു ഒളിപ്പിച്ച് കേരളത്തിലെത്തിയപ്പോള്‍ പിടിക്കപ്പെട്ട ഓസ്‌ട്രേലിയന്‍ പൗരന്‍ സാല്‍വദോര്‍ സാര്‍ലിയെ രക്ഷപ്പെടുത്താന്‍ […]
Read more

ജനങ്ങൾക്കായി വികസനം കൊണ്ടുവന്ന് ‘കിഫ്ബി’

സംസ്ഥാന സര്‍ക്കാരുകളുടെ പ്രധാന വരുമാന മാര്‍ഗം നികുതി മാത്രമായിരുന്നു. ജി എസ് ടി സംവിധാനം നിലവില്‍ വന്നതോടെ ഇഷ്ടാനുസരണം നികുതി ചുമത്താനുള്ള അധികാരം സംസ്ഥാനങ്ങള്‍ക്ക് ഇല്ലാതായി. ഇന്ധനം, മദ്യം, ലോട്ടറി എന്നിവയില്‍ നിന്നാണ് പ്രധാനമായും കേരളത്തിന്റെ വരുമാനം. കൂടാതെ കേന്ദ്ര വിഹിതമായി കിട്ടുന്ന പണവുമുണ്ട് . ചിലവുകള്‍ കഴിഞ്ഞു വലിയ തോതിലുള്ള അടിസ്ഥാന സൗകര്യ വികസനത്തിന് ഇത് പര്യാപ്തമല്ലാത്ത സാഹചര്യം സംസ്ഥാനത്ത് നിലവില്‍ ഉണ്ട്. അങ്ങനെ അടിസ്ഥാന സൗകര്യ വികസനത്തിനായി പണം കടം എടുക്കുക എന്നതാണ് പൊതുവെ […]
Read more

പാലായില്‍ അങ്കത്തിനൊരുങ്ങി ഷോണ്‍ ജോര്‍ജ് : പിസി ജോര്‍ജ് മത്സരിക്കാന്‍ തയ്യാറായാല്‍ മാറിനില്‍ക്കും

കോട്ടയം: പാലായില്‍ മത്സരിക്കാന്‍ ഒരുങ്ങി ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോണ്‍ ജോര്‍ജ്. പാലായുടെ ചുമതല ആണ് പാര്‍ട്ടി ഏല്‍പ്പിച്ചിരിക്കുന്നത് എന്ന് ഷോണ്‍ ജോര്‍ജ് പറഞ്ഞു. പാലാ സ്വന്തം നാട് ആണ്. പാലായില്‍ വലിയ പ്രതീക്ഷ ഉണ്ടെന്നും ഷോണ്‍ ജോര്‍ജ് വികസനത്തിന്റെയും വിശ്വാസത്തിന്റെയും രാഷ്ട്രീയം പറഞ്ഞു തെരെഞ്ഞെടുപ്പിനെ നേരിടുമെന്ന് പറഞ്ഞ് ഷോണ്‍. ‘പാര്‍ട്ടി അതാത് സമയത്ത് ഉചിതമായ തീരുമാനം എടുക്കും. പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കും. ഏറെ പ്രിയങ്കരമായ നാടാണ് പാലാ. വലിയൊരു ഷിഫ്റ്റ് പാലായില്‍ പ്രതീക്ഷിക്കുന്നു. വികസനത്തിന്റെയും […]
Read more

സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോസ് പ്രൊഡക്ഷന്‍ നമ്പര്‍ 13; എല്‍ കെ അക്ഷയ് കുമാര്‍- വിഘ്നേഷ് വടിവേല്‍- എസ് എസ് ലളിത് കുമാര്‍ ചിത്രം പൂജ

സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോസ് ബാനറില്‍ എസ് എസ് ലളിത് കുമാര്‍ നിര്‍മ്മിക്കുന്ന പതിമൂന്നാം ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുന്നു. ചെന്നൈയില്‍ നടന്ന പൂജ ചടങ്ങുകളോടെ ആരംഭിച്ച ചിത്രത്തിന്റെ ചിത്രീകരണം ഇപ്പോള്‍ ദ്രുതഗതിയില്‍ ആണ് നടക്കുന്നത്. നവാഗതനായ വിഘ്നേഷ് വടിവേല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ എല്‍ കെ അക്ഷയ് കുമാര്‍ ആണ് നായകനായി അഭിനയിക്കുന്നത്. വമ്പന്‍ പ്രേക്ഷക- നിരൂപക പ്രശംസ നേടിയ ‘സിറൈ’ എന്ന ചിത്രത്തിലൂടെ വലിയ ശ്രദ്ധ നേടിയ താരമാണ് എല്‍ കെ അക്ഷയ് കുമാര്‍. ആഴമുള്ള കഥ […]
Read more

സ്വര്‍ണ്ണം കുതിപ്പില്‍ തന്നെ: ഒറ്റയടിക്ക് പവന് കൂടിയത് 3960 രൂപ

കൊച്ചി: സ്വര്‍ണവിലയില്‍ വീണ്ടും വന്‍ കുതിപ്പ്. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് കൂടിയത് 3,960 രൂപ. 1,17,120 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 495 രൂപ ഉയര്‍ന്ന് 14640 രൂപയിലെത്തി. ഈ മാസം ഇതുവരെ പവന് കൂടിയത് 18080 രൂപയാണ്. വെള്ളിയും സര്‍വകാല റെക്കോഡിലാണ് ഇന്ന്. ഗ്രാമിന് 15 രൂപ കൂടി 340 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഡിസംബര്‍ 23നാണ് സ്വര്‍ണവില ആദ്യമായി ഒരു ലക്ഷം കടന്നത്. പിന്നീടുള്ള ദിവസങ്ങളിലും വില കുതിച്ചുയര്‍ന്നു. അതിന് […]
Read more
Advertisement
WhiteswanTV Footer