സംസ്ഥാന സര്‍ക്കാരുകളുടെ പ്രധാന വരുമാന മാര്‍ഗം നികുതി മാത്രമായിരുന്നു. ജി എസ് ടി സംവിധാനം നിലവില്‍ വന്നതോടെ ഇഷ്ടാനുസരണം നികുതി ചുമത്താനുള്ള അധികാരം സംസ്ഥാനങ്ങള്‍ക്ക് ഇല്ലാതായി. ഇന്ധനം, മദ്യം, ലോട്ടറി എന്നിവയില്‍ നിന്നാണ് പ്രധാനമായും കേരളത്തിന്റെ വരുമാനം. കൂടാതെ കേന്ദ്ര വിഹിതമായി കിട്ടുന്ന പണവുമുണ്ട് . ചിലവുകള്‍ കഴിഞ്ഞു വലിയ തോതിലുള്ള അടിസ്ഥാന സൗകര്യ വികസനത്തിന് ഇത് പര്യാപ്തമല്ലാത്ത സാഹചര്യം സംസ്ഥാനത്ത് നിലവില്‍ ഉണ്ട്.
അങ്ങനെ അടിസ്ഥാന സൗകര്യ വികസനത്തിനായി പണം കടം എടുക്കുക എന്നതാണ് പൊതുവെ നടന്നു വരുന്ന പരിപാടി. ലോകബാങ്ക്, ഏഷ്യന്‍ വികസന ബാങ്ക് (ADB), ജപ്പാന്‍ ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റി (JICA) എന്നിവയില്‍ നിന്നൊക്കെ കേരളം കടം, വായ്പ, ഗ്രാന്റ് ഇവയൊക്കെ എടുത്തിട്ടുണ്ട്. അവ പലപ്പോഴും ഓരോ പ്രൊജെക്ടുകള്‍ക് മാത്രം ആയിരിക്കും. ജപ്പാന്‍ കുടിവെള്ള പദ്ധതി ഇതിനൊരു ഉദാഹരണമാണ്. പിന്നെ ഓഹരികള്‍ വഴി പണം സമാഹരിക്കാം. കേന്ദ്രത്തില്‍ നിന്ന് കടം എടുക്കാം. പക്ഷെ കടം എടുക്കുന്നതിനും ഗ്രാന്റുകള്‍ സ്വീകരിക്കുന്നതിനും പരിധി നിശ്ചയിക്കാന്‍ ഭരണ ഘടന കേന്ദ്രത്തിന് അധികാരം നല്‍കിയിട്ടുണ്ട്.
മുന്‍കാല കടങ്ങളുടെ നിശ്ചിത ശതമാനം അടച്ചു തീര്‍ക്കാതെ പുതിയ വായ്പകള്‍ അനുവദിക്കാന്‍ പരിമിതികള്‍ കേന്ദ്രം വയ്ക്കാറുണ്ട്. ഇങ്ങനെ കേന്ദ്രം നിയന്ത്രണം വെക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാരിന് അടിസ്ഥാന സൗകര്യ വികസനത്തിന് പണം കണ്ടെത്തുന്നതിനാണ് കിഫ് ബിയുടെ കടന്നു വരവ്. സര്‍ക്കാരില്‍ നിന്നും വിഭിന്നമായ എന്നാല്‍ സര്‍ക്കാരിന്റെ സ്വന്തമായ ഒരു ഏജന്‍സി ആണ് കിഫ് ബി. ആഗോള വിപണിയില്‍ നിന്ന് ബോണ്ടുകള്‍ വഴി കിഫ്ബി പണം സമാഹരിക്കുന്നു. കഴിഞ്ഞ 10 വര്‍ഷത്തിനിടെ 96,000 കോടി രൂപയുടെ വികസന പദ്ധതികളാണ് കിഫ്ബിയിലൂടെ പൂര്‍ത്തിയാക്കിയത്.
കിഫ്ബി ഉള്‍പ്പടെ കഴിഞ്ഞ 10 വര്‍ഷത്തില്‍ പശ്ചാത്തല സൗകര്യ വികസനത്തിനു മാത്രം 1.5 ലക്ഷം കോടി രൂപ സര്‍ക്കാര്‍ ചെലവഴിച്ചു. സ്‌കൂള്‍ ആശുപത്രി, റോഡ്, പാലം, വ്യവസായ പാര്‍ക്കുകള്‍, കെ ഫോണ്‍, ഇലക്ട്രിക് ഡിസ്ട്രിബ്യൂഷന്‍ ലൈന്‍, എന്നീ അടിസ്ഥാന സൗകര്യങ്ങള്‍ സര്‍ക്കാര്‍ കിഫ് ബി ഫണ്ട് ഉപയോഗിച്ച് സംസ്ഥാനത്തിന് നിര്‍മ്മിച്ചു നല്‍കി.
നവകേരളം കര്‍മ്മപദ്ധതി രണ്ട് വിദ്യാകിരണം മിഷന്റെ ഭാഗമായി കിഫ്ബി, പ്ലാന്‍ ഫണ്ട്, മറ്റ് ഫണ്ടുകള്‍ എന്നിവ ഉപയോഗിച്ച് സംസ്ഥാനത്ത് പുതുതായി നിര്‍മ്മിച്ച 97 സ്‌കൂള്‍ കെട്ടിടങ്ങള്‍ സംസ്ഥാനത്ത് പുതിയതായി നിര്‍മ്മിച്ചു.
കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച 130 ബെഡ് സൗകര്യങ്ങളോടു കൂടിയുള്ള കുണ്ടറ താലൂക്ക് ആശുപത്രിയുടെ പുതിയ കെട്ടിടം പ്രദേശത്തെ ജനങ്ങള്‍ക്ക് വലിയ ആശ്വാസമാകും. ആധുനികമായ ലാബ് സൗകര്യങ്ങളും അത്യാഹിത വിഭാഗവും ഉള്‍പ്പെടെയുള്ള സേവനങ്ങളാണ് ഇവിടെ ജനങ്ങള്‍ക്കായി ഒരുക്കിയിരിക്കുന്നത്.
ഒരുകാലത്ത് ജനങ്ങൾ വളരെ പുച്ഛത്തോടെ മാത്രം കണ്ടിരുന്ന സർക്കാർ ആശുപത്രികളുടെ ഗുണനിലവാരം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തിയതോടെ വൃത്തിഹീനമായ സർക്കാർ ആശുപത്രികളിൽ നിന്നും മാറി മികച്ച അന്തരീക്ഷത്തിൽ ഉയർന്ന നിലവാരത്തിലുള്ള ചികിത്സ സംസ്ഥാനത്തെ ജനങ്ങൾക്ക് ലഭ്യമാകും.
മഴക്കാലമായാൽ ചോർന്നൊലിക്കുന്ന സർക്കാർ സ്കൂളുകളായിരുന്നു കേരളത്തിൽ ഒരുകാലത്ത് ഉണ്ടായിരുന്നത്. കുട്ടികളെ സ്കൂളിൽ പറഞ്ഞയക്കാൻ പോലും ഭയന്നിരുന്ന കാലത്ത് നിന്ന് പ്രെെവറ്റ് സ്കൂളുകളേക്കാൾ ഉയർന്ന നിലവാരത്തിലുള്ള സ്കൂൾ കെട്ടിടങ്ങളും സ്മാർട്ട് ക്ലാസ്മുറികളും അടക്കം സംസ്ഥാനത്തെ വിദ്യാർത്ഥികൾക്ക് മികച്ച പഠന അന്തരീക്ഷമാണ് കിഫ്ബിയിലൂടെ ഒരുക്കിയിരിക്കുന്നത്. പൊട്ടിപ്പൊളിഞ്ഞ റോഡുകൾക്ക് പകരം ഉയർന്ന നിലവാരമുള്ള റോഡുകൾ, ഗതാഗത കുരുക്ക് ഒഴിവാക്കുന്നതിനും യാത്ര സുഗമമാക്കുന്നതിനും പാലങ്ങൾ തുടങ്ങി സംസ്ഥാനത്തെ ജനങ്ങൾക്ക് കിഫ്ബി ഫണ്ട് ഉപയോഗിച്ച് ലഭിച്ചിരിക്കുന്ന നേട്ടങ്ങൾ ഒരുപാടാണ്.
(Kerala Infrastructure Investment Fund Board – KIIFB). കേരള ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് നിയമം അനുസരിച്ച് 1999 നവംബര്‍ 11 നാണ് കിഫ്ബി ആരംഭിച്ചത് .എല്‍ഡിഎഫ് സര്‍ക്കാര്‍ 2016 ല്‍ അധികാരമേറ്റെടുത്തപ്പോള്‍ കിഫ്ബിയുടെ ചട്ടങ്ങള്‍ പരിഷ്‌ക്കരിക്കുകയുണ്ടായി. സാമ്പത്തിക മേഖലയിലെ മാന്ദ്യത്തെ ഫലപ്രദമായി പ്രതിരോധിക്കുക, സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കുക എന്നിവയായിരുന്നു ലക്ഷ്യങ്ങള്‍.




