Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: GREESHMA JOSHI

നാഷണല്‍ സര്‍വീസ് സ്‌കീം സ്റ്റേറ്റ് കോഡിനേറ്ററുടെ താല്‍ക്കാലിക ചുമതല ഡോ. ഡി ദേവിപ്രിയയ്ക്ക്

തിരുവനന്തപുരം: നാഷണല്‍ സര്‍വീസ് സ്‌കീം സ്റ്റേറ്റ് കോഡിനേറ്ററുടെ താല്‍ക്കാലിക ചുമതല ഡോ. ഡി ദേവിപ്രിയയ്ക്ക് നല്‍കിയതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആര്‍ ബിന്ദു അറിയിച്ചു. ഡോ. ആര്‍ എന്‍ അന്‍സറിന്റെ ആകസ്മിക വിയോഗത്തെത്തുടര്‍ന്നാണ് നിയമനം. കൊല്ലം ശ്രീനാരായണ വനിതാകോളേജില്‍ ബോട്ടണി വിഭാഗം അസിസ്റ്റന്റ് പ്രൊഫസറാണ് ഡോ. ദേവിപ്രിയ. നിലവില്‍ നാഷണല്‍ സര്‍വീസ് സ്‌കീം കൊല്ലം ജില്ലാ കോഡിനേറ്ററാണ് – മന്ത്രി ഡോ. ബിന്ദു അറിയിച്ചു.
Read more

ആഗോള അയ്യപ്പ സംഗമം, തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ പങ്കെടുക്കില്ല

തിരുവനന്തപുരം: ശബരിമലയില്‍ നടക്കുന്ന ആഗോള അയ്യപ്പ സംഗമത്തില്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ പങ്കെടുക്കില്ല. മുന്‍കൂട്ടി തീരുമാനിച്ച പരിപാടി ഉള്ളതിനാലാണ് അയ്യപ്പ സംഗമത്തില്‍ പങ്കെടുക്കാന്‍ കഴിയാത്തതെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ വ്യക്തമാക്കി. തന്റെ അഭാവത്തില്‍ രണ്ട് മന്ത്രിമാരെ നിയോഗിച്ചതായും സ്റ്റാലിന്‍ അറിയിച്ചു. അയ്യപ്പ സംഗമത്തിലേക്ക് എം.കെ.സ്റ്റാലിനെ ക്ഷണിച്ചതിനെതിരായ ബിജെപി രംഗത്തുവന്നിരുന്നു. തിരഞ്ഞെടുപ്പിന് ഏതാനും മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ സിപിഎം സര്‍ക്കാര്‍ ‘അയ്യപ്പ സംഗമം’ ആഘോഷിക്കുന്നത് ഒരു നാടകവും ‘ജനങ്ങളെ വിഡ്ഢികളാക്കാനുള്ള’ കുതന്ത്രത്തിന്റെ ഭാഗവുമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് […]
Read more

സംഗീത വിസ്മയമൊരുക്കാന്‍ മാര്‍ത്താണ്ഡന്റെ ഓട്ടംതുള്ളല്‍

സംഗീതത്തിന്റെ പ്രതിഭകളെ അണിനിരത്തി ജി മാര്‍ത്താണ്ഡന്‍ തന്റെ് ഓട്ടംതുള്ളല്‍ എന്ന ചിത്രത്തെ പ്രേക്ഷകരുടെ മുന്നിലെത്തിക്കുകയാണ്. നാട്ടിന്‍പുറത്തിന്റെ പശ്ചാത്തലത്തിലൂടെ ഒരു ഹ്യൂമര്‍ ഹൊറര്‍കഥ പറയുന്ന ഈ ചിത്രത്തെ സംഗീതസാന്ദ്രമാക്കുന്നത് പുത്തന്‍ തലമുറക്കാരുടെ ഹരമായ രാഹുല്‍രാജാണ്. പ്രശസ്ത സംഗീത സംവിധായകന്‍ വിദ്യാധരന്‍ മാസ്റ്ററും, വൈക്കം വിജയ ലക്ഷ്മിയും, ആവേശം സിനിമയിലൂടെ പുതിയ തലമുറക്കാരുടെ ആവേശമായി മാറിയ പ്രണവം ശശിയുമാണ് ഇതിലെ ഗാനങ്ങള്‍ ആലപിക്കുന്നത്. കാല്‍പ്പനികതയുടെ ഈണങ്ങളും സ്വരമാധുരിയും കൊണ്ട് മലയാളികളുടെ മനസ്സില്‍ ഇടം നേടിയ ഈ ഗായകര്‍ ഇക്കുറി പുതിയ […]
Read more

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസ്; കെ സുരേന്ദ്രനെതിരായ ഹര്‍ജി പിന്‍വലിക്കാന്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ അനുമതി

കൊച്ചി: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെ കുറ്റവിമുക്തനാക്കിയ നടപടി ചോദ്യംചെയ്ത് സര്‍ക്കാര്‍ നല്‍കിയ പുനഃപരിശോധന ഹര്‍ജി പിന്‍വലിക്കാന്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ അനുമതി. കെ സുരേന്ദ്രനെതിരെ നല്‍കിയ റിവിഷന്‍ ഹര്‍ജി പിന്‍വലിക്കാനാണ് ഹൈക്കോടതി സര്‍ക്കാരിന് അനുമതി നല്‍കിയത്. റിവിഷന്‍ ഹര്‍ജി പിന്‍വലിച്ചത് സെഷന്‍സ് കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കാനാണ് സര്‍ക്കാരിന്റെ നീക്കം. പുനഃപരിശോധന ഹര്‍ജിയല്ല അപ്പീലാണ് നല്‍കേണ്ടതെന്ന് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സര്‍ക്കാര്‍ പുനഃപരിശോധന ഹര്‍ജി പിന്‍വലിക്കാന്‍ അനുമതി തേടിയത്. […]
Read more

മാതാപിതാക്കളെ ദേഹോപദ്രവമേല്‍പ്പിച്ച് സ്വര്‍ണ്ണമാലയുമായി കടന്ന മകന്‍ പിടിയില്‍

തൃശൂര്‍: മാതാപിതാക്കളെ ആക്രമിച്ച് സ്വര്‍ണ മാലയുമായി കടന്നുകളഞ്ഞ മകന്‍ അറസ്റ്റില്‍. മറ്റത്തൂര്‍ ഐപ്പുട്ടിപ്പടി സ്വദേശി സുരേഷിനെ (52) ആണ് തൃശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി ബി കൃഷ്ണകുമാറിന്റെ നേതൃത്വത്തില്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം മറ്റത്തൂര്‍ ഐപ്പുട്ടിപ്പടി സ്വദേശി പാറപറമ്പില്‍ വീട്ടില്‍ രാമു (74) വിനെയും ഭാര്യ വാസന്തിയെയും മൂത്ത മകനായ സുരേഷ് വീട്ടില്‍ വെച്ച് അസഭ്യം പറയുകയും ദേഹോപദ്രവമേല്‍പ്പിക്കുകയും ചെയ്തു. പിന്നീട് വീടിന്റെ അകത്ത് കയറി കിടപ്പുമുറിയുടെ വാതില്‍ തകര്‍ത്ത് റൂമിലെ അലമാരക്കകത്ത് […]
Read more

ട്രെയ്‌നിനുള്ളില്‍ ഭ്രൂണം കണ്ടെത്തിയ സംഭവം; അന്വേഷണം തമിഴ്‌നാട്ടിലേക്ക്

ആലപ്പുഴ: ആലപ്പുഴ -ധന്‍ബാദ് എക്‌സ്പ്രസിനുള്ളില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ഭ്രൂണം കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം തമിഴ്‌നാട്ടിലേക്ക്. തമിഴ്‌നാട് സ്വദേശിനിയാണ് സംഭവത്തിന് പിന്നില്‍ എന്നാണ് കണ്ടെത്തല്‍. ഓഗസ്റ്റ് 15നാണ് ധന്‍ബാദ് എക്‌സ്പ്രസിന്റെ ട3,ട4 കോച്ചുകള്‍ക്കിടയിലെ ശുചിമുറിയുടെ വേസ്റ്റ് ബിന്നില്‍ നിന്ന് ഉപേക്ഷിപ്പെട്ട നിലയില്‍ ഭ്രൂണം കണ്ടെത്തിയത്. കോച്ചുകളിലെ മുഴുവന്‍ യാത്രക്കാരെയും ഗവണ്‍മെന്റ് റെയില്‍വേ പൊലീസ് ചോദ്യം ചെയ്തിരുന്നു. ഇതില്‍ നിന്നാണ് ഭ്രൂണം ഉപേക്ഷിച്ചത് തമിഴ്‌നാട് സ്വദേശിനിയാണെന്ന സ്ഥിരീകരണം പൊലീസിന് ലഭിച്ചത്. ഇവരെ നേരില്‍ കണ്ട് മൊഴി രേഖപ്പെടുത്താന്‍ അന്വേഷണ സംഘം […]
Read more

തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ ഭക്ഷണശാലയില്‍ മോഷണം; പ്രതി പിടിയില്‍

തിരുവനന്തപുരം:സെന്‍ട്രല്‍ ജയിലിലെ ഭക്ഷണശാലയില്‍ മോഷണം നടത്തിയ പ്രതി പിടിയില്‍. പോത്തന്‍കോട് സ്വദേശി മുഹമ്മദ് അബ്ദുല്‍ ഹാദിയാണ് പിടിയിലായത്. ഇയാള്‍ കഫ്റ്റീരിയല്‍ നേരത്തെ ജോലി നോക്കിയിരുന്നു. മോഷണക്കേസില്‍ പ്രതിയായിരുന്ന ഇയാള്‍ ഈയിടെയാണ് ജയില്‍ മോചിതനായത്. ഒരാഴ്ച മുന്‍പായിരുന്നു ജയിലിലെ ഭക്ഷണ ശാലയില്‍ നിന്ന് നാലര ലക്ഷത്തോളം രൂപ മോഷണം പോയത്. അതീവ സുരക്ഷ മേഖലയിലായിരുന്നു മോഷണം നടന്നിരുന്നത്. ജയിലുമായി ബന്ധപ്പെട്ടവരാണ് മോഷണം നടത്തിയതെന്ന നിഗമനത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. താക്കോല്‍ സൂക്ഷിച്ചിരുന്ന ചില്ല് കൂട് തകര്‍ത്തതിന് […]
Read more

പാലിയേക്കരയില്‍ ടോള്‍ പിരിവ് നീട്ടിയ വിധി തുടരും

കൊച്ചി: പാലിയേക്കരയില്‍ ടോള്‍ പിരിവ് നീളും. ദേശീയപാത അതോറിറ്റിയുടെ ആവശ്യം ഹൈക്കോടതി തള്ളി. ടോള്‍ തടഞ്ഞ നടപടി സെപ്റ്റംബര്‍ 9 വരെ തുടരും. പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം ആയിട്ടില്ലെന്ന് മോണിറ്ററിങ് കമ്മിറ്റി വിലയിരുത്തി. റോഡ് നിര്‍മാണം മന്ദഗതിയിലാണെന്നും സര്‍വീസ് റോഡുകള്‍ പൂര്‍ണമായും നവീകരിച്ചിട്ടില്ലെന്നും മോണിറ്ററിങ് കമ്മിറ്റി റിപ്പോര്‍ട്ട് നല്‍കി. ഗതാഗതക്കുരുക്ക് പൂര്‍ണ്ണമായി നീങ്ങുന്നസാഹചര്യത്തില്‍ നിലവിലെ ഉത്തരവ് മാറ്റാന്‍ കക്ഷികള്‍ക്ക് ഹൈക്കോടതിയെ സമീപിക്കാമെന്ന് സുപ്രീംകോടതി പറഞ്ഞിരുന്നു. തുടര്‍ന്നാണ് ദേശീയപാത അതോറിറ്റി ഹൈക്കോടതിയെ സമീപിച്ചത്. റോഡിന്റെ ശോച്യാവസ്ഥ പരിഹരിച്ച് ഗതാഗതം […]
Read more

കൊച്ചിയില്‍ വീണ്ടും ലഹരിവേട്ട; 4.06 കിലോഗ്രാം ഹൈബ്രിഡ് കഞ്ചാവ് പിടിച്ചെടുത്തു

കൊച്ചി:നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തില്‍ വീണ്ടും ഹൈബ്രിഡ് കഞ്ചാവ് പിടികൂടി. ബാങ്കോക്കില്‍ നിന്ന് ക്വാലലംപുര്‍ വഴി കടത്തിക്കൊണ്ടുവന്ന 4.06 കിലോഗ്രാം ഹൈബ്രിഡ് കഞ്ചാവാണ് കസ്റ്റംസ് പിടികൂടിയത്. ഇന്നു രാവിലെയാണ് കഞ്ചാവ് പിടികൂടിയത്. കിലോഗ്രാമിന് രാജ്യാന്തര വിപണിയില്‍ 4 കോടി രൂപയിലധികം വില വരുന്ന ലഹരി വസ്തുക്കളാണ് പിടികൂടിയത്. ഹൈബ്രിഡ് കഞ്ചാവ് കടത്തിക്കൊണ്ടുവന്ന ഇരിഞ്ഞാലക്കുട സ്വദേശി സിബിനെ വിമാനത്താവളത്തിലെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ മുന്‍പും ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ട് വിവരം. ആര്‍ക്കു വേണ്ടിയാണ് കഞ്ചാവ് എത്തിച്ചത് എന്നതടക്കമുള്ള വിവരങ്ങള്‍ അന്വേഷിച്ചു […]
Read more

കോഴിക്കോട് ലാബ് ജീവനക്കാരിക്ക് നേരെ ബലാത്സംഗശ്രമം

കോഴിക്കോട്: ഉള്ളിയേരിയില്‍ ലാബ് ജീവനക്കാരിക്ക് നേരെ ബലാത്സംഗ ശ്രമം. സംഭവത്തില്‍ പരപ്പനങ്ങാടി സ്വദേശി മുഹമ്മദ് ജാസിന്‍ പിടിയിലായി. ഇയാള്‍ ഒരു ഹോട്ടലില്‍ ജീവനക്കാരനാണ്. ലാബ് തുറക്കാന്‍ എത്തിയ ജീവനക്കാരിയെ ഇയാള്‍ കടന്ന് പിടിച്ച് ആക്രമിക്കുകയായിരുന്നു. ബലാത്സംഗ ശ്രമത്തിനുശേഷം ഓടി രക്ഷപ്പെട്ട ഇയാളെ കുന്ദമംഗലത്ത് വച്ചാണ് പിടികൂടിയത്. ഇന്നലെ പുലര്‍ച്ചയാണ് സംഭവം ഉണ്ടായത്. പുലര്‍ച്ചെ ലാബിലെത്തി സ്ഥാപനം തുറക്കാന്‍ ശ്രമിക്കുകയായിരുന്ന യുവതിയുടെ അടുത്തേക്ക് ഇയാള്‍ എത്തുകയായിരുന്നു. സ്ത്രീയോട് ആദ്യം സംസാരിച്ച ശേഷം പിന്നീട് ഫോണില്‍ സംസാരിക്കുന്നതായി ഭാവിച്ച് സ്ഥാപനത്തിന് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix