Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: GREESHMA JOSHI

ആലപ്പുഴ-ധന്‍ബാദ് എക്സ്പ്രസില്‍നിന്ന് പുക ഉയര്‍ന്നു; ട്രെയിന്‍ 40 മിനിറ്റോളം വൈകി

ആലപ്പുഴ: ആലപ്പുഴ-ധന്‍ബാദ് എക്സ്പ്രസില്‍നിന്ന് പുക ഉയര്‍ന്നു. തിങ്കളാഴ്ച രാവിലെ ആറുമണിയോടെ ട്രെയിന്‍ ആലപ്പുഴയില്‍നിന്ന് യാത്രതിരിച്ച ഉടനെയാണ് പുക ഉയര്‍ന്നത്. ട്രെയിനിലെ പാന്‍ട്രി കാറിന്റെ ഭാഗത്തുനിന്നാണ് പുക ഉയര്‍ന്നത്. ഇതോടെ ട്രെയിന്‍ നിര്‍ത്തി പരിശോധന നടത്തി. ബ്രേക്ക് ബൈന്‍ഡിങ്ങാണ് പുക ഉയരാന്‍ കാരണമായതെന്ന് പരിശോധനയില്‍ കണ്ടെത്തി. തുടര്‍ന്ന് തകരാര്‍ പരിഹരിച്ചശേഷം ട്രെയിന്‍ യാത്രതുടര്‍ന്നു. സംഭവത്തെത്തുടര്‍ന്ന് 40 മിനിറ്റോളം വൈകി് ട്രെയിന്‍ യാത്ര പുനഃരാരംഭിച്ചു.
Read more

ഡ്രൈവിങ്ങിനിടെ ഫോണുപയോഗിച്ച കെഎസ്ആര്‍ടിസി ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

ചിറ്റൂര്‍: ബസ് ഓടിക്കുന്നതിനിടെ മൊബൈല്‍ ഫോണില്‍ സംസാരിച്ച സംഭവത്തില്‍ കെഎസ്ആര്‍ടിസി ഡ്രൈവറുടെ ലൈസന്‍സ് മൂന്നുമാസത്തേക്കു സസ്പെന്‍ഡ് ചെയ്തു. ചിറ്റൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോയിലെ ഡ്രൈവറായ കൊല്ലങ്കോട് സ്വദേശി സന്തോഷ് ബാബുവിന്റെ ലൈസന്‍സാണ് പാലക്കാട് ആര്‍ ടി ഒ സി.യു. മുജീബ് സസ്പെന്‍ഡ് ചെയ്തത്. സന്തോഷ് ബാബുവിനെ ഒരാഴ്ചത്തേക്ക് എടപ്പാളിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവര്‍ ട്രെയിനിങ് ആന്‍ഡ് റിസര്‍ച്ചിലേക്ക് പരിശീലനത്തിനും അയക്കും. ഒരാഴ്ച മുന്‍പ് കൊല്ലങ്കോട്ടുനിന്ന് കോയമ്പത്തൂരിലേക്കുള്ള ചിറ്റൂര്‍ ഡിപ്പോയുടെ ബസ് ഓടിക്കുന്നതിനിടെ ഡ്രൈവര്‍ മൊബൈലില്‍ സംസാരിക്കുന്ന ദൃശ്യങ്ങള്‍ യാത്രക്കാര്‍ […]
Read more

പഞ്ചാബില്‍ എല്‍പിജി ടാങ്കര്‍ മറ്റൊരു ലോറിയുമായി കൂട്ടിയിടിച്ച് പൊട്ടിത്തെറിച്ചു; ഏഴു മരണം

ന്യൂഡല്‍ഹി : പഞ്ചാബില്‍ എല്‍ പി ജി ടാങ്കര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ ഏഴ് പേര്‍ മരിച്ചു. 20 ലേറെ പേര്‍ക്ക് പരിക്കേറ്റു. ഹോഷിയാര്‍പൂര്‍- ജലന്ധര്‍ റോഡില്‍ മണ്ടിയാല അഡ്ഡക്ക് സമീപം പിക്കപ്പ് വാഹനവുമായി കൂട്ടിയിടിച്ച് എല്‍ പി ജി ടാങ്കര്‍ പൊട്ടിത്തെറിച്ചത്. രാംനഗര്‍ ധേഹ ലിങ്ക് റോഡിലേക്ക് തിരിയുന്നതിനിടെ ടാങ്കര്‍ പിക്കപ്പ് ലോറിയില്‍ ഇടിക്കുകയായിരുന്നു. ലോറി ഡ്രൈവര്‍ സുഖ്ജീത് സിങ്, ബല്‍വന്ത് റായ്, ധര്‍മേന്ദര്‍ വര്‍മ്മ, മഞ്ജിത് സിങ്, വിജയ്, ജസ് വീന്ദര്‍ കൗര്‍, ആരാധന വര്‍മ […]
Read more

വേള്‍ഡ് ബുക്ക് ഓഫ് റെക്കോര്‍ഡിന്റെ ഗോള്‍ഡ് എഡിഷനില്‍ ഇടം നേടി നന്ദമൂരി ബാലകൃഷ്ണ

ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്നതും യുകെ, യുഎസ്എ, കാനഡ, സ്വിറ്റ്‌സര്‍ലന്‍ഡ്, ഇന്ത്യ, യുഎഇ എന്നിവിടങ്ങളില്‍ ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ടതുമായ വേള്‍ഡ് ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ (ഡബ്ല്യുബിആര്‍) ഇടം നേടി തെലുങ്കു സൂപ്പര്‍താരം നന്ദമൂരി ബാലകൃഷ്ണ. ഡബ്ല്യുബിആറിന്റെ ഗോള്‍ഡ് എഡിഷനില്‍ ആണ് അദ്ദേഹത്തിന് ഇടം ലഭിച്ചത്. നായകനെന്ന നിലയില്‍ 50 മഹത്തായ വര്‍ഷങ്ങളായി നീണ്ടു നില്‍ക്കുന്ന ബാലകൃഷ്ണയുടെ അസാധാരണമായ സിനിമാ യാത്രയ്ക്കുള്ള ഹൃദയംഗമമായ ആദരവാണ് ഈ പ്രത്യേക അംഗീകാരത്തിലൂടെ നല്‍കുന്നത്. ആഗോള സിനിമയില്‍ വളരെ കുറച്ച് പേര്‍ക്ക് മാത്രം അവകാശപ്പെടാന്‍ സാധിക്കുന്ന […]
Read more

രാജസ്ഥാനില്‍ കനത്ത മഴ തുടരുന്നു; 2 മരണം റിപ്പോര്‍ട്ട് ചെയ്തു

ജയ്പൂര്‍: രാജസ്ഥാനില്‍ പല ഭാഗങ്ങളിലായി ഉണ്ടായ കനത്ത മഴയില്‍ രണ്ട് മരണം. വെള്ളക്കെട്ടില്‍ നിരവധി പ്രദേശങ്ങള്‍ ഒറ്റപ്പെട്ടു. സംസ്ഥാനത്തിന്റെ കിഴക്കന്‍ ഭാഗങ്ങളിലാണ് കൂടുതല്‍ മഴ ലഭിച്ചത്. കോട്ട, സവായ് മധോപൂര്‍, ടോങ്ക്, ബുണ്ടി എന്നീ എട്ട് ജില്ലകളില്‍ വെള്ളപ്പൊക്കമുണ്ടായി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ബുണ്ടിയിലെ നൈന്‍വയിലാണ് ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത്. ബുണ്ടിയിലുണ്ടായ ശക്തമായ വെള്ളപ്പൊക്കത്തില്‍ 50 വയസ്സുള്ള സ്ത്രീയും കൃഷിയിടത്തിലെ ഷെഡിന്റെ മതില്‍ തകര്‍ന്ന് 65 വയസ്സുള്ള സ്ത്രീയുമാണ് മരിച്ചത്. സവായ് മധോപൂരില്‍ 30 ലധികം […]
Read more

സര്‍വകലാശാലകളിലെ സ്ഥിരം വിസി നിമയനം: വിജ്ഞാപനം പുറത്തിറക്കി സര്‍ക്കാര്‍

തിരുവനന്തപുരം: സര്‍വകലാശാലകളിലെ സ്ഥിരം വിസി നിമയനത്തിനായി തുടര്‍ നടപടികള്‍ വേഗത്തിലാക്കി സര്‍ക്കാര്‍. സാങ്കേതിക, ഡിജിറ്റല്‍ സര്‍വകലാശാലകളില്‍ വി സി നിയമനത്തിനായുള്ള വിജ്ഞാപനം സര്‍ക്കാര്‍ പുറത്തിറക്കി. സുപ്രിംകോടതി നിര്‍ദേശ പ്രകാരമാണ് നടപടി. ഇന്നലെ ഉന്നത വിദ്യാഭ്യാസ വകുപ്പാണ് വിജ്ഞാപനം പുറത്തിറക്കിയത്. രണ്ട് സര്‍വകലാശാലയിലെ നിയമനങ്ങള്‍ക്കായി സാധാരണഗതിയില്‍ രണ്ട് വിജ്ഞാപനങ്ങളാണ് പുറത്തിറക്കേണ്ടത്. ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാലകളിലേക്കായി ഒരു ചെയര്‍പേഴ്സണ്‍ എന്ന സുപ്രിംകോടതി തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ഒരു വിജ്ഞാപനം ഇറക്കുകയും അതില്‍ വി സി നിയമനവുമായി ബന്ധപ്പെട്ട അപേക്ഷകള്‍ ക്ഷണിക്കുന്നുവെന്ന് വ്യക്തമാക്കുകയുമായിരുന്നു.
Read more

തലവര’ അടിപൊളി ഗംഭീരം, ഇത് മകനായത് കൊണ്ട് പറയുന്നതല്ല’; അര്‍ജുന് സ്‌നേഹമുത്തം നല്‍കി ഹരിശ്രീ അശോകന്‍*

മനം കവരുന്ന അഭിനയ മുഹൂര്‍ത്തങ്ങളുമായി അര്‍ജുന്‍ അശോകന്‍ ചിത്രം ‘തലവര’ തിയേറ്ററുകളില്‍ മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ്. കരിയറില്‍ തന്നെ ഏറെ വെല്ലുവിളി നിറഞ്ഞ വേഷം അതിഗംഭീരമായി അര്‍ജുന്‍ സ്‌ക്രീനില്‍ പകര്‍ന്നാടിയിട്ടുണ്ട് എന്നാണ് പ്രേക്ഷകരുടെ ഭാഷ്യം. ഇപ്പോഴിതാ ചിത്രം കണ്ട ശേഷം അര്‍ജുന്റെ അച്ഛന്‍ ഹരിശ്രീ അശോകന്‍ പറഞ്ഞ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരിക്കുകയാണ്. ”സൂപ്പര്‍… അടിപൊളിയാണ് ഗംഭീരമായിട്ടുണ്ട്. ഇത് വെറുതെ മോനായതുകൊണ്ട് പറയുകയല്ല. എല്ലാ ആര്‍ട്ടിസ്റ്റുകളും ഗംഭീരമാണ്. എല്ലാവരും നന്നായി പെര്‍ഫോം ചെയ്തിട്ടുണ്ട്. […]
Read more

മലബാറിലെ മൂന്ന് ജില്ലകളില്‍ അമീബിക് മസ്തിഷ്‌ക ജ്വരം

കോഴിക്കോട്: മലബാറിലെ മൂന്ന് ജില്ലകളില്‍ അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചതോടെ ആശങ്ക കൂടുന്നു. കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലായി ഏഴുപേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഉറവിടം കൃത്യമായി മനസിലാക്കാന്‍ കഴിയാത്തത് ആരോഗ്യവകുപ്പിന് ആശങ്കയുണ്ടാക്കുന്നുണ്ട്. കോഴിക്കോട് , മലപ്പുറം ജില്ലകളിലെ ആറു പേരും വയനാട്ടിലെ ഒരാളുമാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികില്‍സയിലുള്ളത്.രോഗം സ്ഥിരീകരിച്ച പ്രദേശങ്ങളിലെ വെള്ളത്തിന്റെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചെങ്കിലും ഇതുവരെ ഫലം ലഭിച്ചിട്ടില്ല.ഉറവിടം കൃത്യമായി മനസ്സിലാക്കാന്‍ കഴിയാത്തതാണ് ആരോഗ്യവകുപ്പിന്റെ് ആശങ്ക.
Read more

രാഹുല്‍ മാങ്കൂട്ടത്തില്‍ വാര്‍ത്താ സമ്മേളനത്തില്‍ നിന്ന് പിന്മാറി

പാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വാര്‍ത്താ സമ്മേളനം റദ്ദാക്കി. അവസാന നിമിഷമാണ് വാര്‍ത്താസമ്മേളനത്തില്‍ നിന്ന് രാഹുല്‍ പിന്മാറിയത്. എന്തുകൊണ്ടാണ് വാര്‍ത്താസമ്മേളനം റദ്ദാക്കിയതെന്ന് സംബന്ധിച്ച് കാരണം വ്യക്തമാക്കിയിട്ടില്ല. കോണ്‍ഗ്രസ് നേതൃത്വം ഇടപെട്ടതായാണ് വിവരം. ഇതുവരെ ഉയര്‍ന്ന ആരോപണങ്ങളില്‍ വിശദീകരണം നല്‍കാനായിരുന്നു വാര്‍ത്താ സമ്മേളനം നടത്താന്‍ രാഹുല്‍ തീരുമാനിച്ചിരുന്നത്. അതേസമയം ലൈംഗികച്ചുവയുളള സന്ദേശമയച്ചെന്ന ആരോപണം നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തിലിനെ പാര്‍ട്ടി കൈവിട്ടെന്നാണ് സൂചന. എംഎല്‍എ സ്ഥാനം രാജിവയ്ക്കാനുള്ള സമ്മര്‍ദമേറുകയാണ്. രാജി ആലോചനയിലേ ഇല്ലെന്നാണ് നേരത്തെ രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതികരിച്ചത്. എംഎല്‍എ സ്ഥാനം […]
Read more

ഇതെന്റെ ജീവിതമാണ്, ‘തലവര’ കണ്ട് അര്‍ജുന്‍ അശോകനേയും അണിയറപ്രവര്‍ത്തരേയും അഭിനന്ദിച്ച് വിറ്റിലിഗോ മോഡല്‍ ബെന്‍സി ജോയ്**

നെഞ്ചില്‍ തൊടുന്ന അഭിനയ മുഹൂര്‍ത്തങ്ങളുമായി അര്‍ജുന്‍ അശോകന്‍ ചിത്രം ‘തലവര’ തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. കരിയറില്‍ തന്നെ ഏറെ വെല്ലുവിളി ഉയര്‍ത്തുന്ന വേഷം അതിഗംഭീരമായി അര്‍ജുന്‍ സ്‌ക്രീനില്‍ എത്തിച്ചിട്ടുണ്ട് എന്നാണ് പ്രേക്ഷകര്‍ ഒരേ സ്വരത്തില്‍ പറയുന്നത്. ഇപ്പോഴിതാ ചിത്രം കണ്ട ശേഷം വിറ്റിലിഗോ മോഡല്‍ ബെന്‍സി ജോയ് പറഞ്ഞ വാക്കുകള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. ”ഞാന്‍ വിറ്റിലിഗോ രോവാസ്ഥയുള്ളയാളാണ്. എനിക്ക് പറയാന്‍ വാക്കുകളില്ല. ഇങ്ങനെയൊരു ചിത്രം ഹോളിവുഡിലോ ബോളിവുഡിലോ ഒന്നും വന്നിട്ടില്ല. എന്നെ പോലെയുള്ളൊരു […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix