Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: GREESHMA JOSHI

നേര്യമംഗലത്ത് KSRTC ബസ് താഴ്ചയിലേക്ക് മറിഞ്ഞു; ബസിനടിയില്‍ കുടുങ്ങിയ പെണ്‍കുട്ടി മരിച്ചു

കൊച്ചി: കെഎസ്ആര്‍ടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. എറണാകുളത്തേക്ക് പോകുന്ന ബസ് നേര്യമംഗലം മണിയാമ്പാറയില്‍ വെച്ച് പതിനൊന്ന് മണിയോടുകൂടിയാണ് അപകടത്തില്‍ പെടുന്നത്. മറിഞ്ഞ ബസിനടിയില്‍ കുടുങ്ങിയ കുട്ടിയെ പുറത്തെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കോതമംഗലത്തെ ആശുപത്രിയിലേക്കാണ് കുട്ടിയെ കൊണ്ടുപോയത്. നിയന്ത്രണം വിട്ട് മറിഞ്ഞതോടെ ബസിനകത്തുണ്ടായിരുന്ന കുട്ടി തെറിച്ച് പുറത്തേക്ക് വീഴുകയും ദേഹത്തേക്ക് ബസ് പതിക്കുകയുമായിരുന്നു എന്നാണ് വിവരം. ബസ് ഫയര്‍ഫോഴ്‌സും പൊലീസും സ്ഥലത്തെത്തി ക്രെയിന്‍ ഉപയോഗിച്ച് ഉയര്‍ത്തിയ ശേഷമാണ് കുട്ടിയെ പുറത്തെടുത്തത്. ബസിലുണ്ടായിരുന്ന യാത്രക്കാരില്‍ പരുക്കേറ്റവരെ കോതമംഗലം മാര്‍ […]
Read more

ജമ്മു കശ്മീരിലെ ഏറ്റുമുട്ടല്‍; വെടിവയ്പ്പില്‍ ഒരു സൈനികന് പരുക്കേറ്റു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ പൂഞ്ചിന് സമീപം സുരന്‍കോട്ടില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. സുരന്‍കോട്ടിയലെ ലസാനയിലാണ് ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടലില്‍ ഒരു സൈനികന് പരുക്കേറ്റു. ജമ്മു കശ്മീര്‍ പൊലീസും സൈന്യവും സംയുക്തമായാണ് ‘ഓപ്പറേഷന്‍ നടത്തിയത്. ഇതിനിടെയായിരുന്നു ഏറ്റുമുട്ടല്‍ നടന്നത്. സൈനികരും ഭീകരരും തമ്മില്‍ വെടിവയ്പ് നടന്നതായി സൈനിക വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. പ്രദേശത്ത് കൂടുതല്‍ സൈനികരെ വിന്യസിച്ചിട്ടുണ്ട്, ഭീകരവാദികള്‍ക്കായി സുരക്ഷാ സേന മേഖലയില്‍ ഊര്‍ജിതമായ അന്വേഷണമാണ് നടത്തുന്നത്.
Read more

നായയോട് ഉടമയുടെ ക്രൂരത; ശരീരമാകെ മുറിവേല്‍പ്പിച്ച് തെരുവില്‍ ഉപേക്ഷിച്ചു

ഇടുക്കി: ഉടമയുടെ ‘ആജ്ഞ അനുസരിച്ചില്ല’ എന്ന കാരണത്താല്‍ വളര്‍ത്തു നായയോട് കൊടും ക്രൂരത.നായയെ വെട്ടിപ്പരുക്കേല്‍പ്പിച്ച് തെരുവില്‍ ഉപേക്ഷിച്ചു.ഇടുക്കി തൊടുപുഴയിലാണ് സംഭവം. ദേഹമാസകലം മുറിവേറ്റ നിലയില്‍ തൊടുപുഴ മുതലക്കോടത്ത് നിന്നാണ് അനിമല്‍ റെസ്‌ക്യൂ ടീം നായയെ കണ്ടെത്തുന്നത്. വഴിയാത്രക്കാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ടീം അംഗങ്ങളായ കീര്‍ത്തിദാസ്,മഞ്ജു എന്നിവര്‍ സ്ഥലത്തെത്തി. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച് ആവശ്യമായ ചികിത്സ നല്‍കിയ ശേഷം നായയെ അഭയകേന്ദ്രത്തിലേക്ക് മാറ്റി. തെരുവില്‍ അലഞ്ഞ് തിരിയുന്നതും ഉടമകള്‍ ഉപേക്ഷിച്ചതുമായ മൃഗങ്ങള്‍ക്ക് അഭയകേന്ദ്രമോ ചികിത്സ സൗകര്യങ്ങളോ ജില്ലയില്‍ ഇല്ലെന്നും […]
Read more

ഓഹരി വിപണി കുതിപ്പ്: സെന്‍സെക്സ് 1,550 പോയന്റ് ഉയര്‍ന്നു, നിഫ്റ്റി 23,300 പിന്നിട്ടു

മുംബൈ: തുടര്‍ച്ചയായ രണ്ടാം ദിനത്തിലും ഓഹരി വിപണിയില്‍ കുതിപ്പ്. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്സില്‍ 1,552 പോയന്റ് നേട്ടമാണ് രേഖപ്പെടുത്തിയത്. നിഫ്റ്റി 476 പോയന്റ് ഉയര്‍ന്നു. സെന്‍സെക്സ് 76,709ലും നിഫ്റ്റി 23,305ലുമെത്തി. എല്ലാ സെക്ടറല്‍ സൂചികകളും നേട്ടത്തിലാണ്. നിഫ്റ്റി ഓട്ടോ മൂന്ന് ശതമാനം ഉയര്‍ന്നു. ബാങ്ക്, ഐടി, ഫാര്‍മ, മെറ്റല്‍ സൂചികകളിലും നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്. നിഫ്റ്റ് സ്മോള്‍ ക്യാപ്, മിഡ് ക്യാപ് സൂചികകള്‍ 1.3 ശതമാനത്തോളം കുതിക്കുകയും ചെയ്തു. താരിഫ് കുറയ്ക്കുമെന്ന സൂചനയാണ് കാര്‍ നിര്‍മാതാക്കള്‍ നേട്ടമാക്കിയത്. […]
Read more

ഐപിഎല്‍: ലക്‌നൗവിനെ തോല്‍പ്പിച്ച് ചെന്നൈ സൂപ്പര്‍ കിങ്‌സിന് ജയം

ഐപിഎല്ലില്‍ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ പരാജയപ്പെടുത്തി ചെന്നൈ സൂപ്പര്‍ കിങ്‌സ്. ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ അഞ്ച് വിക്കറ്റിനാണ് ചെന്നൈ് തോല്‍പ്പിച്ചത്. 167 റണ്‍സ് വിജയലക്ഷ്യം ചെന്നൈ 19.3 ഓവറില്‍ മറികടക്കുകയായിരുന്നു പുറത്താക്കാതെ 26 റണ്‍സ് എടുത്ത ധോണിയാണ് ചെന്നൈയെ വിജയത്തിലേക്ക് നയിച്ചത്. ആദ്യം ബാറ്റ് ചെയ്ത ലക്‌നൗ ഏഴു വിക്കറ്റ് നഷ്ടത്തില്‍166 റണ്‍സ് എടുത്തു. 63 റണ്‍സ് എടുത്ത നായകന്‍ ഋഷഭ് പന്താണ് ലക്‌നൗവിന്റെ ടോപ് സ്‌കോര്‍. 5 തുടര്‍ത്തോല്‍വികള്‍ക്ക് ശേഷമുള്ള ചെന്നൈയുടെ ജയമാണ് ഉണ്ടായത്. അതേസമയം, […]
Read more

ശിവകാര്‍ത്തികേയന്‍, ചിത്രം ‘മദ്രാസി’യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു

ശിവകാര്‍ത്തികേയനെ നായകനാക്കി എ ആര്‍ മുരുഗദോസ് സംവിധാനം ചെയ്യുന്ന ആക്ഷന്‍ ചിത്രം മദ്രാസി സെപ്റ്റംബര്‍ 5ന് തിയേറ്ററുകളിലേക്കെത്തും. ബിജു മേനോനും മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം കൂടിയാണ് മദ്രാസി. ശിവകാര്‍ത്തികേയന്റെ ഇരുപത്തി മൂന്നാമത്തെയും ബിജുമെനൊന്റെ ഒന്‍പതാമത്തെ തമിഴ് ചിത്രമാണെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ശ്രീലക്ഷ്മി മൂവീസ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ വിധ്യുത് ജമാല്‍, സഞ്ജയ് ദത്ത്,വിക്രാന്ത്, രുക്മിണി വസന്ത് എന്നിവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അനിരുദ്ധ് രവിചന്ദറാണ് സംഗീത സംവിധാനം സിനിമാട്ടോഗ്രഫി സുധീപ് ഇളമണ്‍, എഡിറ്റിങ് : ശ്രീകര്‍ […]
Read more

കട ഒഴിയാന്‍ പറഞ്ഞതിന്റെ വൈരാഗ്യം ; തമിഴ്നാട് സ്വദേശി തിന്നര്‍ ഒഴിച്ച് തീ കൊളുത്തിയ യുവതി മരിച്ചു

കാസര്‍കോട്: തമിഴ്‌നാട് സ്വദേശിയുടെ ആക്രമണത്തില്‍ ഗുരുതരമായി പൊള്ളലേറ്റ യുവതി മരിച്ചു. പലചരക്ക് കടയുടമയായ രമിത (30) ആണ് മരിച്ചത്. രമിതയുടെ ശരീരത്തില്‍ തമിഴ്നാട് ചിന്നപട്ടണം സ്വദേശി രാമാമൃതം തിന്നറൊഴിച്ച് തീകൊളുത്തുകയായിരുന്നു. 50 ശതമാനത്തിലേറെ പൊള്ളലേറ്റ യുവതിയെ ഉടന്‍ തന്നെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നു. എന്നാല്‍, അതീവ ഗുരുതരാവസ്ഥയില്‍ ആയിരുന്നതിനാല്‍ മംഗലാപുരത്തെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രാമാമൃതത്തെ സംഭവം നടന്ന അന്ന് തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തു. രമിതയുടെ കടയ്ക്ക് സമീപം പ്രവര്‍ത്തിക്കുന്ന ഫര്‍ണീച്ചര്‍ കട നടത്തിപ്പുകാരനാണ് […]
Read more

ഉത്സവകാലം: എറണാകുളത്തു നിന്ന് ഡല്‍ഹിയിലേക്ക് സ്പെഷല്‍ ട്രെയിന്‍

കൊച്ചി: ഉത്സവകാലത്തെ യാത്രാതിരക്ക് പരിഗണിച്ച് എറണാകുളത്തു നിന്നും ഡല്‍ഹി ഹസ്രത് നിസാമുദ്ദീനിലേക്ക് പ്രത്യേക ട്രെയിന്‍ അനുവദിച്ച് ഇന്ത്യന്‍ റെയില്‍വേ. എറണാകുളം ജങ്ഷന്‍ – ഹസ്രത് നിസാമുദ്ദീന്‍ സൂപ്പര്‍ ഫാസ്റ്റ് സ്പെഷല്‍ ട്രെയിനാണ് അനുവദിച്ചത്. എറണാകുളം ജങ്ഷന്‍ സ്റ്റേഷനില്‍ നിന്ന് ഏപ്രില്‍ 16 ബുധനാഴ്ച വൈകീട്ട് 6.05 നാണ് ട്രെയിന്‍ പുറപ്പെടുക. ഏപ്രില്‍ 18 ന് രാത്രി 8.35 ന് ട്രെയിന്‍ ഹസ്രത് നിസാമുദ്ദീനില്‍ എത്തിച്ചേരും. 20 സെക്കന്‍ഡ് ക്ലാസ് സ്ലീപ്പര്‍ കോച്ചുകള്‍, രണ്ട് സെക്കന്‍ഡ് ക്ലാസ് ജനറല്‍ […]
Read more

നെടുമ്പാശ്ശേരിയില്‍ വന്‍ ലഹരി വേട്ട; 1,190 ഗ്രാം ഹൈബ്രിഡ് കഞ്ചാവ് പിടികൂടി

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വന്‍ ഹൈബ്രിഡ് കഞ്ചാവ് വേട്ട. 1,190 ഗ്രാം ഹൈബ്രിഡ് കഞ്ചാവാണ് പിടികൂടിയത്. തമിഴ്നാട് സ്വദേശിനിയെ അറസ്റ്റു ചെയ്തു.വിപണിയില്‍ 35 ലക്ഷത്തിലധികം രൂപ വില വരുന്ന കഞ്ചാവാണ് പിടികൂടിയതെന്ന് കസ്റ്റംസ് അറിയിച്ചു. ബാങ്കോക്കില്‍ നിന്നും വന്ന വിമാനത്തിലായിരുന്നു ലഹരിക്കടത്ത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കസ്റ്റംസ് നടത്തിയ പരിശോധനയില്‍ നിന്നാണ് തായ് എയര്‍ലൈന്‍സില്‍ നിന്ന് യുവതിയെ പിടികൂടുന്നത്. ഈ മാസം ഇത് ആറാം തവണയാണ് കൊച്ചി വിമാനത്താവളത്തില്‍ നിന്ന് ഹൈബ്രിഡ് കഞ്ചാവ് പിടികൂടുന്നത്.
Read more

മാളയില്‍ മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ പൊലീസ് ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍

തൃശ്ശൂര്‍: മാളയില്‍ മദ്യലഹരിയില്‍ കാര്‍ അമിതവേഗത്തില്‍ ഓടിച്ച് അപകടമുണ്ടാക്കിയ സംഭവത്തില്‍ പൊലീസ് ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍. ചാലക്കുടി ഹൈവേ പൊലീസിലെ ഡ്രൈവറായ അനുരാജ് പി പിയെയാണ് സസ്പെന്‍ഡ് ചെയ്തത്. തൃശ്ശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി ബി കൃഷ്ണകുമാര്‍ IPS ആണ് ഇതുമായി ബന്ധപ്പെട്ട ഉത്തരവിറക്കിയിട്ടുള്ളത്. ഇന്നലെ രാത്രി മദ്യലഹരിയില്‍ അനുരാജ് കാറുമായി അമിതവേഗത്തില്‍ ഓടിച്ചുപോകുകയായിരുന്നു. ഇതിനിടെ കാര്‍ സ്‌കൂട്ടറിലും മറ്റൊരു കാറിലും ഇടിച്ചു. ഇതിന് ശേഷവും ഇയാള്‍ കാര്‍ നിര്‍ത്താന്‍ തയ്യാറായില്ല. പിന്നാലെ മേലടൂരില്‍ വെച്ച് കാര്‍ […]
Read more

Recent News

Advertisement
WhiteswanTV Footer