Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: GREESHMA JOSHI

മദ്യലഹരിയില്‍ തൃശ്ശൂരില്‍ യുവാവിനെ സഹപ്രവര്‍ത്തകന്‍ കൊലപ്പെടുത്തി

തൃശ്ശൂര്‍: തൃശ്ശൂര്‍ വാടാനപ്പള്ളിയില്‍ മദ്യലഹരിയില്‍ യുവാവിനെ സഹപ്രവര്‍ത്തകന്‍ കൊലപ്പെടുത്തി. പത്തനംതിട്ട അടൂര്‍ സ്വദേശി അനില്‍കുമാര്‍ ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി ഷാജു ചാക്കോയാണ് കൊലപ്പെടുത്തിയത്. ഇയാള്‍ പൊലീസ് കസ്റ്റഡിയിലാണ്. മദ്യപാനത്തിനിടെ ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് കൊലപാതകം. ഇന്നലെ (15.04.25)രാത്രിയായിരുന്നു സംഭവം. ഷാജുവും അനില്‍കുമാമാറും ഒരേ സ്ഥാപനത്തിലെ ജീവനക്കാരാണ്. ഇരുവരും അനില്‍ കുമാറിന്റെ വീട്ടിലെത്തി മദ്യപിച്ചതിന് ശേഷം വാക്ക് തര്‍ക്കത്തില്‍ ഏര്‍പ്പെടുകയായിരുന്നു. ഇതിനിടയില്‍ കെട്ടിടത്തിന് മുകളിലുണ്ടായിരുന്ന കല്ല് താഴേക്കിട്ട് കൊലപ്പെടുത്തുകയായിരുന്നു . കൊലനടത്തിയതിന് ശേഷം ഷാജു […]
Read more

യു.എസില്‍നിന്ന് ബോയിങ് വിമാനങ്ങള്‍ വാങ്ങുന്നത് നിര്‍ത്താന്‍ വിമാനക്കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കി ചൈന

ബെയ്ജിങ്: അമേരിക്കന്‍ വിമാനക്കമ്പനിയായ ബോയിങ്ങുമായുള്ള ഇടപാടുകള്‍ അവസാനിപ്പിക്കാന്‍ രാജ്യത്തെ വിമാനക്കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കി ചൈന. അമേരിക്കയില്‍നിന്ന് ബോയിങ് വിമാനങ്ങളോ വിമാനങ്ങളുമായി ബന്ധപ്പെട്ട സാമഗ്രികളോ വാങ്ങുന്നത് നിര്‍ത്തിവെക്കാന്‍ വിമാനക്കമ്പനികളോട് നിര്‍ദ്ദേശം നല്‍കി. തീരുവ ഉയര്‍ത്താനുള്ള യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ തീരുമാനത്തോടെ ഇരു രാജ്യങ്ങള്‍ തമ്മിലുള്ള വ്യാപാരബന്ധം പ്രതിസന്ധിയിലായ സാഹചര്യത്തിലാണ് ചൈനയുടെ നടപടി. ചൈനീസ് ഉത്പന്നങ്ങള്‍ക്കുള്ള തീരുവ 145 ശതമാനമാക്കി യു.എസ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഉയര്‍ത്തിയിരുന്നു. പിന്നാലെ യു.എസ്. ഉത്പന്നങ്ങള്‍ക്കുമേല്‍ ചൈന തിരിച്ച് 125 ശതമാനം പകരച്ചുങ്കം […]
Read more

ടി 20 ഏകദിന പരമ്പരകളുടെ തിയതികള്‍ പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ബംഗ്ലാദേശ് പര്യടനം പ്രഖ്യാപിച്ചു. മൂന്ന് ഏകദിനങ്ങളും മൂന്ന് ടി 20 മത്സരങ്ങളുമുള്ള ആറ് മത്സരങ്ങളാണ് പരമ്പരയിലുണ്ടാവുക. മിര്‍പൂരിലും ചാറ്റോഗ്രാമിലും രണ്ട് വേദികളിലായി പരമ്പരകള്‍ നടക്കും. ഓഗസ്റ്റ് 17 ന് ആരംഭിച്ച് ഓഗസ്റ്റ് 31 നാണ് പരമ്പരകള്‍ അവസാനിക്കുക. ആദ്യ ഏകദിനം ഓഗസ്റ്റ് 17 ന് ഞായറാഴ്ച മിര്‍പൂരിലെ ഷേര്‍-ഇ-ബംഗ്ലാ നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ വെച്ച് നടക്കും. രണ്ടാം ഏകദിനം ഇതേ സ്റ്റേഡിയത്തില്‍ ഓഗസ്റ്റ് 20 ന് ബുധനാഴ്ച നടക്കും. ഓഗസ്റ്റ് 23 […]
Read more

സിഗരറ്റ് തട്ടിക്കളഞ്ഞു; പൊലീസുകാരെ ഹെല്‍മറ്റുകൊണ്ട് അടിച്ച് 19-കാരന്‍

തിരുവനന്തപുരം: കയ്യിലിരുന്ന സിഗരറ്റ് തട്ടിക്കളഞ്ഞ പൊലീസുകാരെ പിന്തുടര്‍ന്നെത്തി ഹെല്‍മെറ്റ് കൊണ്ടടിച്ച് 19-കാരന്‍ . കുളത്തൂര്‍ മണ്‍വിള സ്വദേശി റയാന്‍ ബ്രൂണോ ആണ് അറസ്റ്റിലായത്. സംഭവത്തില്‍ രണ്ട് പൊലീസുകാര്‍ക്ക് പരിക്കേറ്റു. ഇന്നലെ കഴക്കൂട്ടം തൃപ്പാദപുരത്ത് പൊതുസ്ഥലത്ത് പുകവലിക്കുന്നതിനിടെ പൊലീസ് വാഹനം നിര്‍ത്തുകയും സിഗരറ്റ് കളയാന്‍ റയാനോട് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ സിഗരറ്റ് കളയാന്‍ യുവാവ് തയ്യാറായില്ല. തുടര്‍ന്ന് പൊലീസ് ഇയാളുടെ കൈയിലിരുന്ന സിഗരറ്റ് ബലമായി തട്ടിക്കളഞ്ഞ് പെറ്റി നല്‍കി മടങ്ങി. ഇതില്‍ പ്രകോപിതനായ റയാന്‍ മാതാവിനെയും കൂട്ടി കഴക്കൂട്ടത്തുവെച്ച് […]
Read more

കോട്ടയത്ത് അമ്മയും രണ്ട് മക്കളും പുഴയില്‍ ചാടിമരിച്ചു

കോട്ടയം: കോട്ടയത്ത് അമ്മയും രണ്ട് പെണ്‍മക്കളും പുഴയില്‍ ചാടിമരിച്ചു. പാലാ മുത്തോലി സ്വദേശിനി അഡ്വ. ജിസ്മോളും അഞ്ചും രണ്ടും വയസ്സുള്ള പെണ്‍മക്കളുമാണ് മരിച്ചത്. കുട്ടികളുമായി ജിസ്മോള്‍ പുഴയില്‍ ചാടുകയായിരുന്നെന്നാണ് വിവരം. മുത്തോലി ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റാണ് ജിസ്മോള്‍. ഏറ്റുമാനൂര്‍ അയര്‍ക്കുന്നം പള്ളിക്കുന്നിലാണ് സംഭവം. ഉച്ചയോടെ പുഴയില്‍ ചാടിയ ജിസ്മോളെയും മക്കളെയും നാട്ടുകാര്‍ ഉടന്‍ കരയ്ക്കെത്തിക്കുകയും കോട്ടയം തെള്ളകത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
Read more

സെയ്ഫ് അലിഖാനെ ആക്രമിച്ച കേസ്; വിരലടയാളങ്ങള്‍ പ്രതിയുടേതുമായി മാച്ച് ചെയ്യുന്നില്ല

മുംബൈ: ബോളിവുഡ് നടന്‍ സെയ്ഫ് അലിഖാനെ ആക്രമിച്ച കേസില്‍ വഴിത്തിരിവ്. നടന്റെ മുംബൈയിലെ ഫ്ളാറ്റില്‍നിന്ന് ലഭിച്ച നിര്‍ണായക വിരലടയാളങ്ങള്‍ കേസിലെ പ്രതി ഷെരീഫുള്‍ ഇസ്ലാമിന്റേതുമായി പൊരുത്തമില്ലെന്നാണ് മുംബൈ പോലീസ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ഉള്ളത്. സിഐഡിയുടെ ഫിംഗര്‍ പ്രിന്റ് ബ്യൂറോയിലേക്ക് അയച്ച 20 സാമ്പിളുകളില്‍ 19 എണ്ണത്തിനും പ്രതിയുടേതുമായി സാമ്യമില്ലെന്ന് കുറ്റപത്രത്തില്‍ പറയുന്നു.ബാത്റൂമിന്റെ വാതില്‍, കിടപ്പുമുറിയുടെ സ്ലൈഡിങ് ഡോര്‍, അലമാരയുടെ വാതില്‍ എന്നിവയില്‍നിന്ന് ലഭിച്ച വിരലടയാളങ്ങള്‍ പ്രതിയുടേത് അല്ല. കെട്ടിടത്തിന്റെ എട്ടാംനിലയില്‍നിന്ന് ലഭിച്ച ഒരു സാമ്പിളിന് മാത്രമാണ് […]
Read more

‘നവജാത ശിശുവിനെ കാണാതായാല്‍ ആശുപത്രിയുടെ ലൈസന്‍സ് റദ്ദാക്കണം : സുപ്രിം കോടതി

ന്യൂഡല്‍ഹി: ഒരു നവജാത ശിശുവിനെ ആശുപത്രിയില്‍നിന്നു കാണാതായാല്‍, ആദ്യം ആശുപത്രിയുടെ ലൈസന്‍സ് റദ്ദാക്കണമെന്ന് സുപ്രീം കോടതി. കുട്ടികളെ കടത്തുന്ന കേസുകളില്‍ ദുഃഖം പ്രകടിപ്പിച്ച കോടതി, ഈ കേസുകളില്‍ സ്വീകരിക്കേണ്ട മാര്‍ഗനിര്‍ദ്ദേശങ്ങളും മുന്നോട്ട് വെച്ചു. കുട്ടികളെ കടത്തിക്കൊണ്ടുപോയ കേസിലെ പ്രതികളുടെ ജാമ്യം ചോദ്യം ചെയ്തു സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് ജസ്റ്റിസ് ജെ.ബി. പര്‍ദിവാല, ജസ്റ്റിസ് ആര്‍. മഹാദേവന്‍ എന്നിവരടങ്ങിയ ബെഞ്ച് ഇക്കാര്യം പറഞ്ഞത്. കേസില്‍ അലഹബാദ് ഹൈക്കോടതിയുടെ നടപടിയെയും കോടതി വിമര്‍ശിച്ചു. അലഹാബാദ് ഹൈക്കോടതി ജാമ്യാപേക്ഷകള്‍ ഉദാസീനമായി കൈകാര്യം […]
Read more

ധ്യാന്‍ ശ്രീനിവാസന്‍ ചിത്രം ഡിറ്റക്റ്റീവ് ഉജ്ജ്വലന്റെ റിലീസ് പ്രഖ്യാപിച്ചു

ധ്യാന്‍ ശ്രീനിവാസന്‍ ചിത്രം ഡിറ്റക്റ്റീവ് ഉജ്ജ്വലന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ചിത്രം മെയ് 16ന് തിയേറ്ററിലെത്തും. കോമഡി ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറായി ഒരുക്കുന്ന ചിത്രത്തില്‍ ധ്യാന്‍ ശ്രീനിവാസന്‍, സിജു വില്‍സണ്‍ എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. നവാഗതരായ ഇന്ദ്രനീല്‍ ഗോപീകൃഷ്ണന്‍- രാഹുല്‍ ജി എന്നിവര്‍ രചിച്ചു സംവിധാനം ചെയ്യുന്ന ചിത്രം വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്‌സിന്റെ ബാനറില്‍ സോഫിയ പോള്‍ ആണ് നിര്‍മിക്കുന്നത്. ടൈറ്റില്‍ കഥാപാത്രമായി ധ്യാന്‍ ശ്രീനിവാസന്‍ വേഷമിടുന്ന ചിത്രത്തില്‍, സി ഐ ശംഭു മഹാദേവ് എന്ന കഥാപാത്രമായാണ് സിജു […]
Read more

കാട്ടാന ആക്രമണം; അതിരപ്പിള്ളിയില്‍ നാളെ ജനകീയ ഹര്‍ത്താല്‍

തൃശ്ശൂര്‍: കഴിഞ്ഞ രണ്ട് ദിവസത്തിനിടെ കാട്ടാന ആക്രമണത്തില്‍ മൂന്നുപേര്‍ മരിച്ച അതിരപ്പിള്ളിയില്‍ നാളെ ജനകീയ ഹര്‍ത്താല്‍. അതിരപ്പിള്ളി പഞ്ചായത്ത് പരിധിയില്‍ രാവിലെ ആറു മുതല്‍ വൈകിട്ട് 6 വരെയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. അതിരപ്പിള്ളി മേഖലയില്‍ ആര്‍ ആര്‍ ടി സംവിധാനം കൂടുതല്‍ ശക്തമാക്കണമെന്ന ആവശ്യം ഉന്നയിച്ചാണ് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ചേര്‍ന്ന് ഹര്‍ത്താല്‍ നടത്തുന്നത്. കളക്ടര്‍ സ്ഥലത്തെത്താതെ കാട്ടാന ആക്രമണത്തില്‍ ഇന്ന് കൊല്ലപ്പെട്ട സതീഷിന്റെ മൃതദേഹം വിട്ടു നല്‍കില്ലെന്ന നിലപാടിലാണ് കോണ്‍ഗ്രസ് സര്‍ക്കാരോ വനം വകുപ്പോ […]
Read more

‘മൂന്ന് ജീവന്‍ പൊലിഞ്ഞിട്ടും സര്‍ക്കാര്‍ നോക്കുകുത്തിയാകുന്നു’; വി ഡി സതീശന്‍

തൃശ്ശൂര്‍: അതിരപ്പിള്ളിയിലെ കാട്ടാന ആക്രമണത്തില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. രണ്ട് ദിവസത്തിനിടെ മൂന്ന് ജീവന്‍ പൊലിഞ്ഞിട്ടും സര്‍ക്കാര്‍ നോക്കി നില്‍ക്കുന്നുവെന്നും റിപ്പോര്‍ട്ട് തേടല്‍ മാത്രമല്ല വനം മന്ത്രിയുടെ ജോലിയെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. അടിയന്തര നടപടി സ്വീകരിക്കാന്‍ കഴിയുന്നില്ലെങ്കില്‍ മന്ത്രി സ്ഥാനത്ത് ഇരിക്കുന്നതെന്തിനെന്നും വനാതിര്‍ത്തികളിലെ ജനങ്ങളെ വിധിക്ക് വിട്ടുകൊടുക്കുന്നതാണ് സര്‍ക്കാര്‍ സമീപനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രണ്ട് ദിവസത്തിനിടെ മൂന്ന് ജീവനുകളാണ് കാട്ടാന ആക്രമണത്തില്‍ പൊലിഞ്ഞത്. അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് പലവട്ടം ആവശ്യപ്പെട്ടിട്ടും സര്‍ക്കാര്‍ […]
Read more

Recent News

Advertisement
WhiteswanTV Footer