Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: GREESHMA JOSHI

ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറുടെ വാഹനം അപകടത്തില്‍പെട്ടു

തിരുവനന്തപുരം: ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറുടെ ഔദ്യോഗിക വാഹനം എംസി റോഡില്‍ അപകടത്തില്‍പെട്ടു. തിരുവനന്തപുരം കൊട്ടാരക്കര റോഡില്‍ ലോവര്‍ കരിക്കത്താണ് അപകടമുണ്ടായത്. ഗവര്‍ണറെ കൂട്ടിക്കൊണ്ടു വരുന്നതിനുവേണ്ടി തിരുവനന്തപുരത്തുനിന്നും എറണാകുളത്തേക്ക് പോവുകയായിരുന്നു വാഹനം. രണ്ട് അകമ്പടി വാഹനങ്ങളും ഒപ്പം ഉണ്ടായിരുന്നു. ഒരേ ദിശയില്‍ സഞ്ചരിച്ച വാഹനങ്ങളാണ് അപകടത്തില്‍പ്പെട്ടത്.രണ്ട് സ്വകാര്യ വാഹനങ്ങളും ഗവര്‍ണറുടെ വാഹനത്തിനൊപ്പം അപകടത്തില്‍പ്പെട്ടു. മുന്നില്‍ പോയ വാഹനം പെട്ടന്ന് ബ്രേക്ക് ചെയ്തതാണ് അപകടകാരണമെന്നാണ് സൂചന. ഇതില്‍ ഒരു വാഹനത്തിലെ ഡ്രൈവര്‍ ഗവര്‍ണറുടെ അകമ്പടി വാഹനത്തിലെ ഡ്രൈവറെ കയ്യേറ്റം ചെയ്തു. […]
Read more

തൊടുപുഴയില്‍ ഉടമ വെട്ടി പരുക്കേല്‍പ്പിച്ച വളര്‍ത്തുനായ ചത്തു

ഇടുക്കി: തൊടുപുഴയില്‍ കഴിഞ്ഞ ദിവസം ഉടമ വെട്ടിപരുക്കേല്‍പ്പിച്ച വളര്‍ത്തുനായ ചത്തു. ദേഹമാസകലം മുറിവേറ്റ നിലയില്‍ തൊടുപുഴ മുതലക്കോടത്ത് നിന്നായിരുന്നു നായയെ അനിമല്‍ റെസ്‌ക്യൂ ടീമിന് ലഭിക്കുന്നത്. വഴിയാത്രക്കാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ടീം അംഗങ്ങള്‍ സ്ഥലത്തെത്തി നായയെ ആശുപത്രിയിലെത്തിച്ചിരുന്നു. അവശ്യമായ ചികില്‍സ നല്‍കിയ ശേഷം അഭയകേന്ദ്രത്തിലേക്ക് മാറ്റുകയാണുണ്ടായത്. നായയുടെ ശരീരത്തില്‍ പത്തോളം മുറിവുകള്‍ ആണ് ഉണ്ടായിരുന്നത്. സംഭവത്തില്‍ ഉടമ ഷൈജു തോമസിനെതിരെ തൊടുപുഴ പൊലീസ് കേസെടുത്തിരുന്നു. ഉടമയുടെ ആജ്ഞ അനുസരിച്ചില്ല എന്ന കാരണത്താലാണ് നായയെ ഇയാള്‍ വെട്ടിപ്പരുക്കേല്‍പ്പിച്ച് […]
Read more

സുപ്രിം കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ബി.ആര്‍ ഗവായിയെ ശിപാര്‍ശ ചെയ്തു; സത്യപ്രതിജ്ഞ മേയ് 14ന്

ഡല്‍ഹി: ഇന്ത്യയുടെ 52-ാമത് സുപ്രിം കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ഭൂഷണ്‍ രാമകൃഷ്ണ ഗവായിയെ ജസ്റ്റിസ് സഞ്ജീവ് ഖന്ന ശിപാര്‍ശ ചെയ്തു. മേയ് 13ന് ജസ്റ്റിസ് സഞ്ജീവ് ഖന്ന വിരമിച്ചതിന് ശേഷം മേയ് 14ന് ബി.ആര്‍ ഗവായ് സത്യപ്രതിജ്ഞ ചെയ്യും. അടുത്ത നവംബറിലാണ് ഗവായ് വിരമിക്കുന്നത്. അതുവരെയുള്ള ആറ് മാസം ജസ്റ്റിസ് ഗവായ് ആയിരിക്കും സുപ്രിം കോടതി ചീഫ് ജസ്റ്റിസ്. 2007 ല്‍ രാജ്യത്തെ പരമോന്നത ജുഡീഷ്യല്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ട ജസ്റ്റിസ് കെ.ജി ബാലകൃഷ്ണന് ശേഷം ചീഫ് […]
Read more

കരുനാഗപ്പള്ളി സന്തോഷ് കൊലപാതകം: മുഖ്യപ്രതി പിടിയില്‍

കൊല്ലം: കൊല്ലം കരുനാഗപ്പള്ളി സന്തോഷ് കൊലപാതകക്കേസില്‍ മുഖ്യപ്രതി അലുവ അതുല്‍ പിടിയില്‍. തമിഴ്‌നാട് തിരുവള്ളൂരില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. മാര്‍ച്ച് 27നാണ് താച്ചയില്‍ മുക്ക് സ്വദേശി സന്തോഷ് കൊല്ലപ്പെട്ടത്. കാറിലെത്തിയ അക്രമികള്‍ വീട്ടില്‍ അതിക്രമിച്ച് കയറുകയും, സന്തോഷിനെവെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നു. കൊലപാതകത്തിന് ശേഷം പ്രതികള്‍ ഇതേ കാറില്‍ രക്ഷപ്പെടുകയായിരുന്നെന്നാണ് പൊലീസ് പറഞ്ഞത്. കൊലപാതകത്തിന് കാരണം മുന്‍ വൈരാഗ്യം ആണെന്നാണ് എഫ്‌ഐആര്‍ . ഇതാണ് ക്വട്ടേഷന്‍ കൊലപാതകമെന്ന നിഗമനത്തിലേക്ക് പൊലീസ് എത്താന്‍ കാരണം. കരുനാഗപ്പള്ളി, ഓച്ചിറ കേന്ദ്രീകരിച്ചുള്ള രണ്ട് സംഘങ്ങള്‍ വര്‍ഷങ്ങളയുള്ള […]
Read more

സംസ്ഥാനത്ത് ചൂട് കൂടും; 8 ജില്ലകളില്‍ മുന്നറിയിപ്പ്

തിരുവനന്തപുരം:സംസ്ഥാനത്ത് ചൂട് ഇനിയും ഉയരാന്‍ സാധ്യത. കൊല്ലം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്നും നാളെയും പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില 37°C വരെ ഉയരും. കൊല്ലം, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഉയര്‍ന്ന താപനില 36°C വരെയാണ് ഉണ്ടാകുക. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി.ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ […]
Read more

‘ദിവ്യയുടെ അഭിനന്ദനം സദുദ്ദേശപരമെങ്കിലും വീഴ്ചയുണ്ടായി’;കെ എസ് ശബരീനാഥന്‍

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിനെ സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തതിനെ അഭിനന്ദിച്ച ദിവ്യ എസ് അയ്യര്‍ക്ക് വീഴ്ചയുണ്ടായെന്ന് കെഎസ്. ശബരീനാഥന്‍. ദിവ്യയുടെ അഭിപ്രായം തികച്ചും വ്യക്തിപരമാണ്. അഭിനന്ദനം സദുദ്ദേശപരമെങ്കിലും വീഴ്ചയുണ്ടായി. മുഖ്യമന്ത്രിക്കും സര്‍ക്കാര്‍ പദ്ധതികള്‍ക്കും ഒപ്പം നില്‍ക്കണം എന്നത് ഉദ്യോഗസ്ഥ ധര്‍മ്മം. ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥ എന്ന നിലയില്‍ സര്‍ക്കാരിനെയും സര്‍ക്കാര്‍ നയങ്ങളെയും അഭിനന്ദിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ രാഷ്ട്രീയ നിയമനം ലഭിച്ച വ്യക്തിയെ അഭിനന്ദിച്ചത് അതുപോലെയല്ല. കെ കെ രാഗേഷിന്റേത് രാഷ്ട്രീയ […]
Read more

ട്രംപിന്റെ താരിഫ് യുദ്ധത്തിനിടെ 85,000ത്തിലധികം ഇന്ത്യക്കാര്‍ക്ക് വീസ നല്‍കി ചൈന

ബേയ്ജിങ്: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ താരിഫ് യുദ്ധത്തിനിടെ ഇന്ത്യയില്‍ നിന്നുള്ള സഞ്ചാരികള്‍ക്ക് വീസ അനുവദിച്ച് ചൈന. ജനുവരി ഒന്ന് മുതല്‍ ഏപ്രില്‍ ഒന്‍പത് വരെ 85,000ത്തിലധികംഇന്ത്യക്കാര്‍ക്കാണ് വീസകള്‍ അനുവദിച്ചതെന്ന് ചൈനീസ് അംബാസഡര്‍ ഷു ഫെയ്‌ഹോങ് അറിയിച്ചു. ‘കൂടുതല്‍ ഇന്ത്യന്‍ സുഹൃത്തുക്കള്‍ക്ക് ചൈനയിലേക്ക് സ്വാഗതം. സുരക്ഷിതവും ഊര്‍ജ്ജസ്വലവുമായി ആത്മാര്‍ഥവും സൗഹൃദപരവുമായി ചൈന ആസ്വദിക്കു. ജനുവരി ഒന്ന് മുതല്‍ ഏപ്രില്‍ ഒന്‍പത് വരെ ഇന്ത്യക്കാര്‍ക്ക് 85,000ത്തിലധികം വിസകള്‍ അനുവദിച്ചിട്ടുണ്ട്,’ എന്നാണ് ചൈനീസ് അംബാസഡര്‍ ഷു ഫെയ്‌ഹോങ് എക്‌സ് പോസ്റ്റില്‍ […]
Read more

‘സുപ്രീംകോടതിയേക്കാള്‍ പവര്‍ ചീഫ് സെക്രട്ടറിക്ക്’; വീണ്ടും എന്‍ പ്രശാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്

തിരുവനന്തപുരം: ചീഫ് സെക്രട്ടറിക്കെതിരെ വീണ്ടും ഫേസ്ബുക്ക് പോസ്റ്റുമായി എന്‍ പ്രശാന്ത് ഐഎഎസ്. തന്റെയുളളില്‍ തിരിച്ചറിവിന്റെ പ്രകാശം പരന്നെന്നും സുപ്രീംകോടതിയേക്കാള്‍ പവര്‍ ചീഫ് സെക്രട്ടറിക്കാണെന്നും എന്‍ പ്രശാന്ത് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. അച്ചടക്ക നടപടിയില്‍ തന്റെ ഭാഗം കൂടി കേള്‍ക്കണമെന്ന് അപേക്ഷിച്ചിട്ട് 6 മാസമാവുകയാണെന്നും താന്‍ സമര്‍പ്പിക്കുന്ന രേഖകള്‍ അപ്രത്യക്ഷമാകുന്ന സാഹചര്യത്തിലാണ് റിക്കോര്‍ഡിംഗും സ്ട്രീമിംഗുമുള്‍പ്പെടെ സുതാര്യമായ ഹിയറിംഗിന് അപേക്ഷിച്ചതെന്നും എന്‍ പ്രശാന്ത് പറഞ്ഞു. ആദ്യം അത് അനുവദിച്ചെങ്കിലും പിന്നീട് സാധ്യമല്ലെന്ന അറിയിപ്പ് മാധ്യമങ്ങളിലൂടെയാണ് ലഭിച്ചതെന്നും ആറ് മാസത്തിനുശേഷമാണെങ്കിലും […]
Read more

ശ്രീനിവാസന്‍ വധക്കേസ്; പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തള്ളി സുപ്രീംകോടതി

ന്യൂഡല്‍ഹി: പാലക്കാട് ശ്രീനിവാസന്‍ വധക്കേസിലെ പ്രതികളായ 18 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. എന്‍ഐഎയുടെ ആവശ്യമാണ് സുപ്രീംകോടതി തള്ളിയത്. ജസ്റ്റിസുമാരായ അഭയ് എസ്. ഓക, എന്‍.കെ. സിംഗ് എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. കേരള ഹൈക്കോടതി ജാമ്യം അനുവദിച്ച കേസിലെ പ്രതികള്‍ക്ക് വ്യക്തമായ ക്രിമിനല്‍ പശ്ചാത്തലം ഉണ്ടെന്നും അതിനാല്‍ ജാമ്യം അനുവദിക്കരുത് എന്നുമായിരുന്നു എന്‍ഐഎയുടെ വാദം. അന്വേഷണ ഏജന്‍സിക്കുവേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ രാജാ താക്കറെ പ്രതികളുടെ […]
Read more

ട്രക്കില്‍ കൊണ്ടുപോകുകയായിരുന്ന മെട്രോ തൂണ്‍ വീണ് ഓട്ടോ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

ബംഗളൂരു: ട്രക്കില്‍ കൊണ്ടുപോകുകയായിരുന്ന മെട്രോ തൂണ്‍ വീണ് ഓട്ടോ ഡ്രൈവര്‍ മരിച്ചു. ബംഗളുരു സ്വദേശി കാസിം സാഹബാണ് മരിച്ചത്. നീളമുളള തൂണ്‍ കയറ്റിവന്ന ട്രക്ക് ചരിഞ്ഞാതാണ് അപകടത്തിന് കാരണം. ട്രക്ക് റോഡിന്റെ വളവിലൂടെ പോകുമ്പോള്‍ ചരിഞ്ഞ് വീണ മെട്രോ തൂണിന് അടിയില്‍ ഓട്ടോറിക്ഷ പെടുകയായിരുന്നു. കൊഗിലു ക്രോസിന് സമീപമാണ് അപകടമുണ്ടായത്. ബംഗളുരു വിമാനത്താവളത്തിലേക്കുളള മെട്രോയുടെ നിര്‍മ്മാണത്തിനായി കൊണ്ടുവന്ന സിമന്റ് തൂണുകള്‍ കയറ്റി വന്ന ട്രക്കാണ് അപകടത്തില്‍ പെട്ടത്.
Read more

Recent News

Advertisement
WhiteswanTV Footer