Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: GREESHMA JOSHI

വാഗമണ്ണില്‍ വിനോദയാക്കിടെ വാഹനാപകടം; സ്ത്രീ മരിച്ചു

ഈരാറ്റുപേട്ട: വാഗമണ്‍ റോഡില്‍ വേലത്തുശേരിക്ക് സമീപം വിനോദസഞ്ചാരികള്‍ സഞ്ചരിച്ച ട്രാവലര്‍ അപകടത്തില്‍പ്പെട്ട് ഒരാള്‍ മരിച്ചു. കുമരകം കമ്പിച്ചിറയില്‍ ധന്യ (43) ആണ് മരിച്ചത്. ബുധനാഴ്ച വൈകുന്നേരം കുമരകത്തുനിന്ന് എത്തിയ 12 പേരടങ്ങുന്ന സംഘം തിരിച്ചുപോകുമ്പോഴാണ് ട്രാവലര്‍ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ ആറുപേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Read more

ഇഡിക്കെതിരെ പ്രതിഷേധം; രമേശ് ചെന്നിത്തല അറസ്റ്റില്‍

മുംബൈ: ഇഡിക്കെതിരെ പ്രതിഷേധം സംഘടിപ്പിച്ചതിന് രമേശ് ചെന്നിത്തലയെ മുംബൈയില്‍ അറസ്റ്റ് ചെയ്തു. മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് പ്രസിഡന്റ് അടക്കമുള്ള ഉന്നത സംസ്ഥാന നേതാക്കളും അറസ്റ്റിലായെന്നാണ് റിപ്പോര്‍ട്ട്. നാഷണല്‍ ഹെറാള്‍ഡ് കേസിലെ ഇ ഡി നടപടിക്കെതിരെ രമേശ് ചെന്നിത്തല അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ മുംബൈയില്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഇതേ തുടര്‍ന്ന് പൊലീസ് എത്തി പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. രമേശ് ചെന്നിത്തലയെ ദാദര്‍ സ്റ്റേഷനിലേക്ക് മാറ്റി.
Read more

വിഴിഞ്ഞം തുറമുഖം മെയ് 2 ന് പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കും

തിരുവനന്തപുരം: വി​​​ഴി​​​ഞ്ഞം അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര തു​​​റ​​​മു​​​ഖത്തിന്‍റെ കമ്മീഷനിംഗ് മെയ് 2 ന് . പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്രമോ​​​ദി മെ​​​യ് രണ്ടി​​​ന് വി​​​ഴി​​​ഞ്ഞം തു​​​റ​​​മു​​​ഖം രാജ്യത്തിന് സമർ​​​പ്പി​​​ക്കും. ഗ​​​വ​​​ർ​​​ണ​​​ർ രാ​​​ജേ​​​ന്ദ്ര അ​​​ർ​​​ലേ​​​ക്ക​​​ർ, മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ, കേ​​​ന്ദ്ര ഷി​​​പ്പിം​​​ഗ്- തു​​​റ​​​മു​​​ഖ മ​​​ന്ത്രി സ​​​ർ​​​ബാ​​​ന​​​ന്ദ സോ​​​നോ​​​വാ​​​ൾ, സം​​​സ്ഥാ​​​ന തു​​​റ​​​മു​​​ഖ മ​​​ന്ത്രി വി എ​​​ൻ വാ​​​സ​​​വ​​​ൻ, വ്യ​​​വ​​​സാ​​​യ മ​​​ന്ത്രി പി ​​​രാ​​​ജീ​​​വ്, ഡോ. ​​​ശ​​​ശി ത​​​രൂ​​​ർ എം​​​പി, വ്യ​​​വ​​​സാ​​​യി ഗൗ​​​തം അ​​​ദാ​​​നി അ​​​ട​​​ക്ക​​​മു​​​ള്ള​​​വ​​​ർ ഉദ്ഘാട​​​ന​​​ച്ച​​​ട​​​ങ്ങി​​​ൽ പ​​​ങ്കെ​​​ടു​​​ക്കും. ഇത് സംബന്ധിച്ചുള്ള അറിയിപ്പ് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് […]
Read more

സിവില്‍ കേസുകള്‍ ക്രിമിനല്‍ കേസുകളാക്കി; ഉത്തര്‍പ്രദേശ് സര്‍ക്കാരിന് പിഴയിട്ട് സുപ്രീം കോടതി

സിവില്‍ കേസുകള്‍ ക്രിമിനല്‍ കേസുകളാക്കിയ പൊലീസിന്റെ നടപടിയില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിന് പിഴ ചുമത്തി സുപ്രീം കോടതി. 50,000 രൂപയാണ് പിഴയിട്ടിരിക്കുന്നത്. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് സഞ്ജയ് കുമാര്‍ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിര്‍ദേശം. കുറ്റക്കാരായ പൊലീസുകാരില്‍ നിന്ന് ഈ തുക സംസ്ഥാന സര്‍ക്കാരിന് ഈടാക്കാമെന്നും കോടതി പറഞ്ഞു. സിവില്‍ തര്‍ക്കങ്ങളില്‍ ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്ന രീതിയെ ചീഫ് ജസ്റ്റിസ് അപലപിച്ചു. ‘സിവില്‍ കേസുകളില്‍ ക്രിമിനല്‍ കേസ് ഫയല്‍ ചെയ്യുന്നത് അംഗീകരിക്കാനാവില്ല,’ അദ്ദേഹം പറഞ്ഞു. മുന്‍പും […]
Read more

ലോട്ടറി ക്ഷേമനിധി ബോര്‍ഡില്‍ ഒന്നര കോടിയുടെ തട്ടിപ്പ്

തിരുവനന്തപുരം: സംസ്ഥാന ലോട്ടറി ക്ഷേമനിധി ബോര്‍ഡില്‍ കോടികളുടെ തട്ടിപ്പ്. ലോട്ടറി തൊഴിലാളികള്‍ അടച്ച ഒന്നര കോടിയോളം വരുന്ന അംശാദായ തുക ബോര്‍ഡിലെ ക്ലര്‍ക്ക് തട്ടിയെടുത്തെന്നാണ് കണ്ടെത്തല്‍. വിജിലന്‍സ് അന്വേഷണത്തിലാണ് ക്ലര്‍ക്കിന്റെ തട്ടിപ്പ് പുറത്ത് വന്നത്.സംസ്ഥാന ലോട്ടറി ക്ഷേമ നിധി ബോര്‍ഡിലെ മുന്‍ ക്ലര്‍ക്കായിരുന്ന സംഗീതിനെതിരെയാണ് പരാതി. 2018 മുതല്‍ 2021 വരെയുള്ള കാലഘട്ടത്തിലായിരുന്നു ഇയാള്‍ തട്ടിപ്പ് നടത്തിയത്. ലോട്ടറി വില്‍പനക്കാരില്‍ നിന്നുള്ള അംശദായക തുക ഇയാള്‍ തന്റെ സ്വകാര്യ അക്കൗണ്ടിലേക്കും ബന്ധുകളുടെ അക്കൗണ്ടുകളിലേക്കുമായി മാറ്റുകയായിരുന്നു. ക്ഷേമനിധി ബോര്‍ഡിലെ […]
Read more

ഇന്ത്യന്‍ വിദ്യാര്‍ഥിയെ നാടുകടത്തുന്നത് തടഞ്ഞ് യുഎസ് ഫെഡറല്‍ കോടതി

ന്യൂയോര്‍ക്ക്: വിസ റദ്ദാക്കപ്പെട്ട ഇന്ത്യന്‍ ബിരുദ വിദ്യാര്‍ഥി കൃഷ് ലാല്‍ ഇസെര്‍ദസാനിയെ നാടുകടത്താനുള്ള ട്രംപ് സര്‍ക്കാരിന്റെ നടപടി ഫെഡറല്‍ ജഡ്ജി വില്യം കോണ്‍ലി താല്‍ക്കാലികമായി തടഞ്ഞു. 2021 മുതല്‍ എഫ്-1 വിദ്യാര്‍ഥി വിസയില്‍ വിസ്‌കോണ്‍സിന്‍-മാഡിസണ്‍ സര്‍വകലാശാലയില്‍ കംപ്യൂട്ടര്‍ എന്‍ജിനിയറിങ്ങില്‍ ബിരുദ വിദ്യാര്‍ഥിയാണ് കൃഷ്ലാല്‍. 2024 നവംബര്‍ 22-ന് കൂട്ടുകാര്‍ക്കൊപ്പം താമസസ്ഥലത്തേക്കു പോകുമ്പോള്‍ മറ്റൊരു സംഘവുമായി വാക്കേറ്റമുണ്ടായതിന്റെ പേരിലാണ് കൃഷ് ലാല്‍ അറസ്റ്റിലായതെന്നും ഇതിന് കുടിയേറ്റവുമായി ബന്ധമില്ലെന്നും കോടതി പറഞ്ഞു. മറ്റു ക്രിമിനല്‍ പശ്ചാത്തലങ്ങളൊന്നും ഇല്ലാതിരുന്നതിനാല്‍ കേസ് പരിശോധിച്ച […]
Read more

ലഹരി പരിശോധനയ്ക്കിടെ ഹോട്ടലില്‍ നിന്ന് ഇറങ്ങിയോടി ഷൈന്‍ ടോം ചാക്കോ

കൊച്ചി: ഡാന്‍സാഫ് ( ഡിസ്ട്രിക്ട് ആന്റി നാര്‍കോട്ടിക്‌സ് സ്‌പെഷ്യല്‍ ആക്ഷന്‍ ഫോഴ്‌സ് ) പരിശോധനയ്ക്കിടെ ഹോട്ടലില്‍ നിന്ന് ഇറങ്ങിയോടി നടന്‍ ഷൈന്‍ ടോം ചാക്കോ. ബുധനാഴ്ച രാത്രി 11 മണിക്ക് എറണാകുളം നോര്‍ത്തിലെ ഹോട്ടലില്‍ നിന്നാണ് ഷൈന്‍ ഇറങ്ങിയോടിയത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. ഹോട്ടലിന്റെ മൂന്നാം നിലയില്‍ നിന്ന് ഏണിപ്പടി വഴി ഇറങ്ങിയോടുന്നതാണ് വീഡിയോയില്‍ ഉള്ളത്. നടി വിന്‍സി അലോഷ്യസിന്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് കൊച്ചി സിറ്റി പൊലീസ് സംഘം ഹോട്ടലില്‍ പരിശോധനയ്ക്ക് എത്തിയത്. 314-ാം റൂമിന്റെ […]
Read more

അച്ഛനെ വെട്ടിക്കൊന്ന കേസില്‍ അമ്മയ്ക്കെതിരെ മൊഴി കൊടുത്ത് 9-ാം ക്ലാസുകാരന്‍

കോട്ടയം: അച്ഛനെ കോടാലി കൊണ്ട് വെട്ടിക്കൊന്ന കേസില്‍ അമ്മയ്‌ക്കെതിരെ മകന്റെ മൊഴി. പുതുപ്പള്ളി മാത്യു കൊലക്കേസിന്റെ വിചാരണയ്ക്കിടെയാണ്, മാത്യുവിനെ അമ്മ റോസന്ന കൊലപ്പെടുത്തുന്നതു കണ്ടെന്നു ഒന്‍പതാം ക്ലാസുകാരനായ മകന്‍ കോടതിയില്‍ മൊഴി നല്‍കിയത്. കേസ് 21നു കോടതി വീണ്ടും പരിഗണിക്കും. അഡിഷനല്‍ ഡിസ്ട്രിക്ട് കോടതിയില്‍ (2) ആണു കേസ്. 2021 ഡിസംബര്‍ 14ന് ആയിരുന്നു സംഭവം. പുതുപ്പള്ളി പെരുങ്കാവ് പടനിലത്ത് കൊച്ച് എന്ന മാത്യു ഏബ്രഹാം (48) ആണു കൊല്ലപ്പെട്ടത്. ഭാര്യ റോസന്ന (45) ആണു മാത്യൂ […]
Read more

ആ നടന്‍ ഷൈന്‍ ടോം ചാക്കോ; വിന്‍സി അലോഷ്യസ് ഫിലിം ചേംബറിന് പരാതി നല്‍കി

തിരുവനന്തപുരം: നടി വിന്‍സി അലോഷ്യസ് പരാതി പറഞ്ഞത് നടന്‍ ഷൈന്‍ ടോം ചാക്കോയെക്കുറിച്ചെന്ന് വെളിപ്പെടുത്തല്‍. ഷൈനിനെതിരെ വിന്‍സി ഫിലിം ചേംബറിന് പരാതി നല്‍കി. പരാതി പരിഗണിക്കാന്‍ തിങ്കളാഴ്ച ചേംബര്‍ മോണിറ്ററിംഗ് കമ്മിറ്റിയുടെ അടിയന്തരയോഗം ചേരും. പുറത്തിറങ്ങാനിരിക്കുന്ന സൂത്രവാക്യം എന്ന സിനിമയുടെ സെറ്റില്‍ ആയിരുന്നു മോശം പെരുമാറ്റം.
Read more

സിനിമ സെറ്റില്‍ വെച്ച് നടന്‍ ലഹരി ഉപയോഗിച്ചുവെന്ന വെളിപ്പെടുത്തല്‍; നടി വിന്‍സിയില്‍ നിന്ന് എക്‌സൈസ്വിവരങ്ങള്‍ തേടും

കൊച്ചി: സിനിമ സെറ്റില്‍വെച്ച് നടന്‍ ലഹരി ഉപയോഗിച്ചെന്ന വെളിപ്പെടുത്തല്‍ നടത്തിയ നടി വിന്‍സി അലോഷ്യസില്‍ നിന്നും വിവരങ്ങള്‍ തേടാന്‍ എക്‌സൈസ്. എറണാകുളം എക്സൈസ് വിഭാഗമാണ് വിവരങ്ങള്‍ തേടുക. അതേസമയം പരാതി ഉണ്ടെങ്കില്‍ മാത്രമേ കേസ് എടുത്ത് അന്വേഷണം നടത്താന്‍ കഴിയുവെന്നും വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ മാത്രം കേസ് എടുക്കാനാവില്ലെന്നും എക്‌സൈസ് വ്യക്തമാക്കി. കഴിഞ്ഞ ദിവസം ലഹരി ഉപയോഗിക്കുന്നവര്‍ക്കൊപ്പം ഇനി സിനിമകള്‍ ചെയ്യില്ല എന്ന പ്രസ്താവനയില്‍ നടി വിശദീകരണവുമായി രംഗത്ത് വന്നിരുന്നു. ഒരു സിനിമാ സെറ്റില്‍ വെച്ചുണ്ടായ മോശം അനുഭവം […]
Read more

Recent News

Advertisement
WhiteswanTV Footer