നവജാത ശിശുക്കളെ തട്ടിയെടുത്ത് വില്‍ക്കുന്ന സംഘത്തെ പിടിച്ചു
ന്യൂഡല്‍ഹി: നവജാത ശിശുക്കളെ മോഷ്ടിച്ച് സമ്പന്നര്‍ക്ക് വില്‍ക്കുന്ന സംഘം പിടിയില്‍. ഡല്‍ഹിയിലെ ദ്വാരകയില്‍നിന്നാണ് മൂന്നംഗസംഘം പിടിയിലായത്. സംഘത്തിന്റെ കൈയില്‍നിന്നും നാലുദിവസം മാത്രം പ്രായമായ ഒരു കുഞ്ഞിനെ രക്ഷിച്ചതായി ഡല്‍ഹി പൊലീസ് അറിയിച്ചു. സംഘത്തിലെ പ്രധാനിയായ യുവതി ഒളിവിലാണ്. ഇവരെ കണ്ടെത്താനുള്ള അന്വേഷണം ഊര്‍ജിതമാക്കിയിട്ടുള്ളതായും പൊലീസ് വ്യക്തമാക്കി. ഗുജറാത്ത്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളും എന്‍സിആറും(National Capital Region) കേന്ദ്രീകരിച്ചാണ് സംഘം പ്രവര്‍ത്തിച്ചിരുന്നത്. ഗുജറാത്ത്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നായി കുഞ്ഞുങ്ങളെ മോഷ്ടിക്കുകയും ഡല്‍ഹിയില്‍ വില്‍ക്കുകയുമാണ് സംഘം ചെയ്തുവന്നിരുന്നത്. ഗുജറാത്തിന്റെയും രാജസ്ഥാന്റെയും […]
Read more