Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: GREESHMA JOSHI

ദുല്‍ഖര്‍ സല്‍മാന്‍ – സെല്‍വമണി സെല്‍വരാജ് ചിത്രം ‘കാന്ത’ റിലീസ് തടയണമെന്നാവശ്യപ്പെട്ട് കേസ്

ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തുന്ന ‘കാന്ത’ യുടെ റിലീസ് തടയണം എന്നാവശ്യപ്പെട്ട് ചെന്നൈ ഹൈക്കോടതിയില്‍ കേസ്. പഴയകാല തമിഴ് നടനായ എം കെ ത്യാഗരാജ ഭാഗവതരുടെ മകന്റെ പേരക്കുട്ടിയാണ് ഈ ആവശ്യം ഉന്നയിച്ചു ചെന്നൈ കോടതിയെ സമീപിച്ചത്. ചിത്രം എം കെ ത്യാഗരാജ ഭാഗവതരെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ ചിത്രീകരിച്ചു എന്നാണ് ആരോപണം. ഈ വിഷയത്തില്‍ ചിത്രത്തിന്റെ നിര്‍മ്മാതാവായ ദുല്‍ഖര്‍ സല്‍മാന്‍ ഉള്‍പ്പെടെയുള്ളവരോട് വിശദീകരണം ചോദിച്ചു കൊണ്ട് കോടതി നോട്ടീസ് അയച്ചു. നവംബര്‍ 18 ന് ഈ വിഷയത്തില്‍ കോടതി […]
Read more

ഇസ്ലാമാബാദിലെ പ്രാദേശിക കോടതിക്ക് പുറത്ത് സ്‌ഫോടനം; 12 പേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്ക്

ഇസ്ലാമാബാദ്: പാകിസ്ഥാന്‍ തലസ്ഥാനമായ ഇസ്ലാമാബാദിലെ പ്രാദേശിക കോടതിക്ക് പുറത്ത് സ്‌ഫോടനം. സംഭവത്തില്‍ 12 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സ്‌ഫോടനത്തിന്റെ കാരണം അറിവായിട്ടില്ല. കോടതിക്ക് പുറത്ത് നിര്‍ത്തിയിട്ടിരുന്ന നിരവധി വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. പരിക്കേറ്റവരില്‍ ഭൂരിഭാഗവും കോടതിയില്‍ വാദം കേള്‍ക്കാന്‍ എത്തിയവരാണ്. വാഹനത്തിനുള്ളിലെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചിരിക്കാമെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും പൊലീസ് ഇതിനെക്കുറിച്ച് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. കോടതിയുടെ പ്രവേശന കവാടത്തിന് സമീപം ഉച്ചയ്ക്ക് 12.30 ഓടെയാണ് സ്‌ഫോടനം ഉണ്ടായത്. സ്‌ഫോടനത്തിന്റെ ശബ്ദം […]
Read more

തെരുവുനായ ആക്രമണം: പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ പത്ത് മാനുകള്‍ ചത്തു

തൃശൂര്‍: പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ തെരുവുനായ ആക്രമണം. പത്ത് മാനുകളെ നയ്ക്കള്‍ കടിച്ചുകൊന്നു. ഗുരുതര സുരക്ഷാ വീഴ്ച്ച സംഭവിച്ചിരിക്കുന്നതായി കണ്ടെത്തല്‍. പ്രത്യേകം തയ്യാറാക്കിയ ആവാസവ്യവസ്ഥയിലേക്ക് അതിക്രമിച്ചു കയറിയാണ് മാനുകളെ നായകള്‍ ആക്രമിച്ചത്. അതേസമയം, സംഭവത്തില്‍ പരിശോധനയ്ക്കും അന്വേഷണത്തിനുമായി ഡോക്ടര്‍ അരുണ്‍ സക്കറിയുടെ നിര്‍ത്തുള്ള സംഘം പുത്തൂരിലേക്ക് തിരിച്ചു. അന്വേഷണം ആരംഭിച്ചു.
Read more

ക്ഷേത്രത്തിലെ സുരക്ഷാജീവനക്കാരെ വെട്ടിക്കൊലപ്പെടുത്തിയ നിലയില്‍

ചെന്നൈ: തമിഴ്‌നാട് വിരുദുനഗറിലെ ക്ഷേത്രത്തില്‍ രണ്ട് സുരക്ഷാ ജീവനക്കാരെ വെട്ടിക്കൊലപ്പെടുത്തിയ നിലയില്‍. രാജപാളയം ദേവദാനത്ത് ദേവസ്വം വകുപ്പിന്റെ കീഴിലുള്ള ക്ഷേത്രത്തില്‍ ആണ് സംഭവം. രാവിലെ പൂജയ്ക്കായി എത്തിയ പൂജാരിമാര്‍ ആണ് മൃതദേഹം കണ്ടെത്തിയത്. രണ്ട് പേരെയും വെട്ടിക്കോലപ്പെടുത്തിയ നിലയില്‍ ആണ് കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു. മോഷണശ്രമത്തിനിടെ ഉള്ള കൊലപാതകമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ക്ഷേത്ര ഭണ്ഡാരം തുറക്കാനുള്ള ശ്രമം തടയുന്നതിനിടെ വെട്ടേറ്റതാവാം എന്നും പൊലീസ്പറയുന്നു.സംഭവത്തില്‍ കൂടുതല്‍ അന്വേഷണം ആരംഭിച്ചു.
Read more

ചെങ്കോട്ട സ്‌ഫോടനം: പ്രധാനമന്ത്രിയുടെ ഭൂട്ടാന്‍ സന്ദര്‍ശനത്തില്‍ മാറ്റമില്ല

ഡല്‍ഹി: പ്രധാനമന്ത്രിയുടെ ഭൂട്ടാന്‍ യാത്രയില്‍ മാറ്റമില്ല. രാവിലെ എട്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഭൂട്ടാനിലേക്ക് തിരിക്കും. ഭൂട്ടാന്റെ നാലാമത്തെ രാജാവും നിലവിലെ ഭരണാധികാരിയുടെ പിതാവുമായ ജിഗ്മേ സിംഗ്യേ വാങ്ചുക്കിന്റെ ജന്മദിനാഘോഷങ്ങളില്‍ പങ്കെടുക്കുന്നതിനായാണ് പ്രധാന മന്ത്രി ഭൂട്ടാന്‍ സന്ദര്‍ശനം നടത്തുന്നത്. ഇത് കൂടാതെ 1020 മെഗാവാട്ട് പുനത്സാങ്ചു-II ജലവൈദ്യുത പദ്ധതി ഉദ്ഘാടനം ചെയ്യും. ഭൂട്ടാന്‍ പ്രധാനമന്ത്രി ഷെറിംഗ് ടോബ്ഗേയും പ്രധാന മന്ത്രി സന്ദര്‍ശിക്കും. ഇന്ത്യയുമായുള്ള ഭൂട്ടാന്റെ ബന്ധം രൂപപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചയാളാണ് ജിഗ്മേ സിംഗ്യേ വാങ്ചുക്ക് എന്നും, […]
Read more

തീയേറ്ററുകളില്‍ 75 ദിവസം പിന്നിട്ട് ‘ലോക’ ; ബിഗ് സ്‌ക്രീനിലും ഒടിടിയിലും തരംഗം

മലയാള സിനിമയില്‍ പുതിയ ചരിത്രം സൃഷ്ടിച്ച, ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് നിര്‍മ്മിച്ച ഏഴാം ചിത്രമായ ‘ ലോക – ചാപ്റ്റര്‍ വണ്‍:ചന്ദ്ര’ തീയേറ്ററുകളില്‍ 75 ദിവസങ്ങള്‍ പിന്നിട്ടു. വൈഡ് റിലീസിന്റെ കാലത്തും മെഗാ ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റായ ഒരു ചിത്രം 75 ദിനങ്ങള്‍ തീയേറ്ററുകളില്‍ പിന്നിടുന്ന അപൂര്‍വ നേട്ടമാണ് ലോകയെ തേടിയെത്തിയത്. ഗള്‍ഫിലും, കേരളത്തിലെ പിവിആര്‍ മള്‍ട്ടിപ്‌ളെക്‌സ് സ്‌ക്രീനുകള്‍ ഉള്‍പ്പെടെയുള്ള തീയേറ്ററുകളിലുമാണ് ചിത്രം ഇപ്പോഴും പ്രേക്ഷകരെ ആകര്‍ഷിച്ചു കൊണ്ട് പ്രദര്‍ശനം തുടരുന്നത്. ഒക്ടോബര്‍ 31 നു ജിയോ […]
Read more

12 മില്യണും കടന്ന് ‘കാന്ത’ ട്രെയ്ലര്‍; ദുല്‍ഖര്‍ സല്‍മാന്‍ – സെല്‍വമണി സെല്‍വരാജ് ചിത്രം നവംബര്‍ 14 ന്

ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തുന്ന ‘കാന്ത’ യുടെ ട്രെയ്ലറിന് സമൂഹ മാധ്യമങ്ങളില്‍ വമ്പന്‍ വരവേല്‍പ്പ്. ഇതിനോടകം യൂട്യൂബില്‍ നിന്ന് 12 മില്ല്യണ്‍ കാഴ്ചക്കാരെയാണ് ഈ ട്രെയ്ലര്‍ നേടിയത്. ചിത്രം നവംബര്‍ 14 ന് ആഗോള റിലീസായി എത്തും സെല്‍വമണി സെല്‍വരാജ് രചിച്ചു സംവിധാനം ചെയ്ത ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫേറര്‍ ഫിലിംസ്, റാണ ദഗ്ഗുബതിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയ എന്നിവര്‍ ചേര്‍ന്നാണ്. ദുല്‍ഖര്‍ സല്‍മാന്‍, ജോം വര്‍ഗീസ്, റാണ ദഗ്ഗുബതി, പ്രശാന്ത് പോട്ട്‌ലൂരി എന്നിവരാണ് ചിത്രത്തിന്റെ […]
Read more

ഭൂട്ടാൻ വാഹനക്കടത്ത്: ഒരു ആഡംബര കാർ കൂടി പിടിച്ചെടുത്തു

കോഴിക്കോട്: ഭൂട്ടാനിൽ നിന്നു പട്ടാള വണ്ടികൾ ഉൾപ്പെടെ ഇന്ത്യയിലേക്ക് കടത്തിയ സംഭവത്തിൽ ഒരു ആഡംബര കാർ കൂടി കസ്റ്റംസ് വിഭാഗം പിടിച്ചെടുത്തു. കോഴിക്കോട് മുക്കത്തുനിന്നാണ് വാഹനം കണ്ടെത്തിയത്. കൊച്ചി കസ്റ്റംസ് നടത്തിയ ‘ഓപ്പറേഷൻ നുംഖോർ’ പരിശോധനയിലാണ് സമീപകാലത്തു ഭൂട്ടാനുമായി ബന്ധപ്പെട്ട് ഏറ്റവും വലിയ വാഹന കള്ളക്കടത്ത് പുറത്ത് വീണത്. ചലച്ചിത്ര താരങ്ങൾ ഉൾപ്പെടെ ഭൂട്ടാനിൽ നിന്നു കടത്തിയ വാഹനങ്ങൾ പല കൈമറിഞ്ഞ് കേരളത്തിൽ എത്തിച്ച് ഉപയോഗിക്കുന്നത് കണ്ടെത്തുകയും പിടിച്ചെടുക്കുകയും ചെയ്തിരുന്നു ഇപ്പോൾ പിടിച്ചെടുത്ത വാഹനം ഉൾപ്പെടെ നാൽപതോളം […]
Read more

അനോമി ദി ഇക്വേഷന്‍ ഓഫ് ഡെത്ത് സെക്കന്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

ഭാവന, റഹ്‌മാന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ‘അനോമി’ സെക്കന്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. റിയാസ് മാരാത്ത് ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. സയന്‍സ് ഫിക്ഷന്‍ മിസ്റ്ററി ത്രില്ലര്‍ഗണത്തില്‍പ്പെടുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നേരത്തെ സോഷ്യല്‍ മീഡിയയില്‍ വലിയ ശ്രദ്ധ നേടിയിരുന്നു. ടി സീരീസ് പനോരമ സ്റ്റുഡിയോസ് എന്നിവര്‍ ചേര്‍ന്ന് ആദ്യമായി മലയാളത്തില്‍ എത്തിക്കുന്ന ചിത്രം കൂടിയാണിത്. ഗുല്‍ഷന്‍ കുമാര്‍, ഭൂഷണ്‍ കുമാര്‍, ടി സീരീസ് ഫിലിംസ്, പനോരമ സ്റ്റുഡിയോസ് എന്നിവര്‍ അവതരിപ്പിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് […]
Read more

തിരു വീര്‍ – ഐശ്വര്യ രാജേഷ് ചിത്രം ആരംഭിച്ചു; നിര്‍മ്മാണം ഗംഗ എന്റര്‍ടൈന്‍മെന്റ്സ്

ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റായ ‘പ്രീ വെഡ്ഡിംഗ് ഷോ’ക്ക് ശേഷം യുവതാരം തിരു വീര്‍ നായകനാകുന്ന പുതിയ പ്രോജക്റ്റ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഐശ്വര്യ രാജേഷ് നായികയാവുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ഭരത് ദര്‍ശന്‍ ആണ്. ഗംഗ എന്റര്‍ടൈന്‍മെന്റ്സിന്റെ ബാനറില്‍ മഹേശ്വര റെഡ്ഡി മൂലി ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ഗംഗ എന്റര്‍ടൈന്‍മെന്റ്സ് നിര്‍മ്മിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. സൂപ്പര്‍ ഹിറ്റായ സംക്രാന്തികി വാസ്തുനത്തിന് ശേഷം ഐശ്വര്യ രാജേഷ് തെലുങ്കില്‍ നായികയായി എത്തുന്ന ചിത്രം കൂടിയാണിത്. വമ്പന്‍ നിരൂപക പ്രശംസ നേടിയ ശിവം […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix