Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: GREESHMA JOSHI

രാം ചരണ്‍- ബുചി ബാബു സന ചിത്രം ‘പെദ്ധി’ യിലെ ‘ചികിരി ചികിരി’ ഗാനം പുറത്ത്

തെലുങ്ക് സൂപ്പര്‍താരം രാം ചരണ്‍ നായകനായി അഭിനയിക്കുന്ന പാന്‍ ഇന്ത്യന്‍ ചിത്രമായ ‘പെദ്ധി’യിലേ ‘ചികിരി ചികിരി’ ഗാനം പുറത്ത്. ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ ആണ് റിലീസ് ചെയ്തിരിക്കുന്നത്. ഓസ്‌കാര്‍ അവാര്‍ഡ് ജേതാവ് എ ആര്‍ റഹ്‌മാന്‍ സംഗീതം പകര്‍ന്ന ഗാനത്തിന്റെ മലയാളം പതിപ്പ് ആലപിച്ചത് ബെന്നി ദയാല്‍ ആണ്. സിജുമോന്‍ തുറവൂര്‍ ആണ് ഗാനത്തിന് വരികള്‍ രചിച്ചത്. ദേശീയ അവാര്‍ഡ് ജേതാവ് ബുചി ബാബു സന സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ആഗോള റിലീസ്, മാര്‍ച്ച് 27, 2026 […]
Read more

രാജ്യത്തെ പൊതുമേഖലാ ബാങ്കുകളുടെ ലയനം ഇനിയുമുണ്ടാകുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍

ന്യൂഡല്‍ഹി: രാജ്യത്തെ പൊതുമേഖലാ ബാങ്കുകളുടെ ലയനത്തിന്റെ അടുത്ത ഘട്ടത്തിനുള്ള നടപടികള്‍ ആരംഭിച്ചതായി ധനമന്ത്രി നിര്‍മലാ സീതാരാമന്‍.അതിവേഗത്തില്‍ വികസിച്ചുകൊണ്ടിരിക്കുന്ന സമ്പദ് വ്യവസ്ഥയുടെ വര്‍ധിച്ചുവരുന്ന ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് ഇന്ത്യയ്ക്ക് ഒരുപാട് വലിയ ലോകോത്തര നിലവാരമുള്ള ബാങ്കുകള്‍ ആവശ്യമാണെന്ന് ഒരു വ്യാഴാഴ്ച്ച ഒരു പരിപാടിയില്‍ സംസാരിക്കവെ ധനമന്ത്രി വ്യക്തമാക്കി. ”ഈ വിഷയത്തില്‍ എങ്ങനെ മുന്നോട്ട് പോകണമെന്നത് സംബന്ധിച്ച് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുമായും ബാങ്കുകളുമായും സംസാരിക്കേണ്ടതുണ്ട്. കൂടാതെ, വലിയ ബാങ്കുകള്‍ എങ്ങനെ നിര്‍മിക്കണമെന്ന് അവര്‍ ആര്‍ബിഐയുമായി ചര്‍ച്ച ചെയ്യേണ്ടതുമുണ്ട്,’എന്നാണ് വിഷയത്തില്‍ ധനമന്ത്രി […]
Read more

എസ് എസ് രാജമൗലിയുടെ ചിത്രത്തില്‍ പുത്തന്‍ ഗെറ്റപ്പില്‍ പൃഥ്വിരാജ് സുകുമാരന്‍ , SSMB29 ന്റെ ക്യാരക്റ്റര്‍ പോസ്റ്റര്‍ റിലീസായി

എസ്.എസ്. രാജമൗലി-മഹേഷ് ബാബു-പൃഥ്വിരാജ്-പ്രിയങ്കാ ചോപ്ര ടീം ഒന്നിക്കുന്ന ചിത്രം ആരാധകര്‍ ഏറെ നാളായി കാത്തിരിക്കുകയാണ്, ഇപ്പോഴിതാ പ്രേക്ഷകരുടെ ആകാംഷക്ക് വിരാമമിട്ട് ചിത്രത്തില്‍ പ്രിത്വിരാജ് സുകുമാരന്‍ അവതരിപ്പിക്കുന്ന ക്യാരക്റ്റര്‍ പോസ്റ്റര്‍ ഇന്ന് അണിയറപ്രവര്‍ത്തകര്‍ റിലീസ് ചെയ്തു. ഗ്ലോബ് ട്രോട്ടറിന്റെ ലോകത്തു നിന്നുള്ള കുംഭന്‍ എന്ന കഥാപാത്രമാണ് പ്രിത്വിരാജ് സുകുമാരന്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.രാജമൗലിയുടെയും മഹേഷ് ബാബുവിന്റെയും ഇതുവരെയുള്ള ഏറ്റവും അഭിലാഷമായ ലോകനിര്‍മ്മാണ സംരംഭമാണ് ഗ്ലോബ് ട്രോട്ടര്‍. ‘SSMB29’ എന്നാണ് ചിത്രത്തിന് താല്‍ക്കാലികമായി നല്‍കിയിരിക്കുന്ന പേര്. കണ്ടതില്‍ നിന്ന് വ്യത്യസ്തമായി ദുഷ്ടനും […]
Read more

സംവിധായകര്‍ പ്രതികളായ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു

കൊച്ചി: യുവ സംവിധായകര്‍ പ്രതികളായ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ എക്‌സൈസ് കുറ്റപത്രം സമര്‍പ്പിച്ചു . ഖാലിദ് റഹ്‌മാനും അഷ്‌റഫ് ഹംസക്കും പുറമേ ഛായാഗ്രാഹകന്‍ സമീര്‍ താഹിറും പ്രതിയായ കേസിലാണ് കുറ്റപത്രം നല്‍കിയത്. കേസെടുത്ത് ആറുമാസം പിന്നിടുമ്പോളാണ് അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. എന്നാല്‍ ഇവര്‍ക്ക് ലഹരി എത്തിച്ചുനല്‍കിയ ഇടനിലക്കാരനെ കണ്ടെത്താനായില്ല. കോഴിക്കോട് സ്വദേശിയായ നവീനാണ് ലഹരി കൈമാറിയതെന്ന് പ്രതികളുടെ മൊഴി. ഇതിന് തെളിവില്ലെന്ന് എക്‌സൈസ് വ്യക്തമാക്കുന്നു. സമീര്‍ താഹിറിന്റെ അറിവോടെയാണ് ഫ്‌ലാറ്റിലെ ലഹരി ഉപയോഗമെന്നും അന്വേഷണ സംഘം […]
Read more

56 മത് ഇന്ത്യന്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് ആസിഫ് അലി- താമര്‍- അജിത് വിനായക ഫിലിംസ് ചിത്രം ‘സര്‍ക്കീട്ട്’

വമ്പന്‍ പ്രേക്ഷക – നിരൂപക പ്രശംസ നേടിയ ആസിഫ് അലി- താമര്‍ ചിത്രം ‘സര്‍ക്കീട്ട്’ 56 മത് ഇന്ത്യന്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ചലച്ചിത്രോത്സവത്തില്‍ ഇന്ത്യന്‍ പനോരമ വിഭാഗത്തിലേക്കാണ് ചിത്രം തിരഞ്ഞെടുക്കപ്പെട്ടത്. ഈ വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 25 ഇന്ത്യന്‍ ചിത്രങ്ങളില്‍ ഒന്നാണ് ‘സര്‍ക്കീട്ട്’. അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത് നിര്‍മ്മിച്ച ഈ ചിത്രം പൂര്‍ണ്ണമായും ഗള്‍ഫ് രാജ്യങ്ങളിലാണ് ചിത്രീകരിച്ചത്. ആക്ഷന്‍ ഫിലിംസിന്റെ ബാനറില്‍ ചിത്രത്തിന്റെ സഹനിര്‍മ്മാണം നിര്‍വഹിച്ചത് ഫ്ളോറിന്‍ ഡൊമിനിക്. ഒരിക്കലും സാധ്യമാകാന്‍ ഇടയില്ലെന്നു […]
Read more

3 മില്യണ്‍ കാഴ്ചക്കാരെ നേടി ‘കാന്ത’ ട്രെയ്ലര്‍; ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം നവംബര്‍ 14 ന് തീയേറ്ററുകളില്‍

ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തുന്ന ‘കാന്ത’ യുടെ ട്രെയ്ലറിന് വമ്പന്‍ സ്വീകരണം. നവംബര്‍ ആറിന് റിലീസ് ചെയ്ത ട്രെയ്ലര്‍ വെറും ഏഴു മണിക്കൂറിനുള്ളിലാണ് യൂട്യൂബില്‍ നിന്ന് 3 മില്ല്യണ്‍ കാഴ്ചക്കാരെ സ്വന്തമാക്കിയത്.ചിത്രം നവംബര്‍ 14 ന് ആണ് ആഗോള റിലീസായി എത്തുന്നത്. സെല്‍വമണി സെല്‍വരാജ് രചിച്ചു സംവിധാനം ചെയ്ത ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫേറര്‍ ഫിലിംസ്, റാണ ദഗ്ഗുബതിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയ എന്നിവര്‍ ചേര്‍ന്നാണ്. ദുല്‍ഖര്‍ സല്‍മാന്‍, ജോം വര്‍ഗീസ്, റാണ ദഗ്ഗുബതി, പ്രശാന്ത് […]
Read more

ലോഡ്ജില്‍ നിന്ന് 416 ഗ്രാം MDMA യുമായി മലപ്പുറത്തെ കായിക അധ്യാപകന്‍ പിടിയില്‍

മലപ്പുറം: വില്‍പനക്കായി സൂക്ഷിച്ച 20 ലക്ഷം രൂപ വിലമതിക്കുന്ന 416 ഗ്രാം എംഡിഎംഎയുമായി കായികാധ്യാപകന്‍ പിടിയില്‍. മലപ്പുറം കുട്ടിലങ്ങാടി കടുങ്ങോത്ത് സ്വദേശി ചേലോടന്‍ മുജീബ് റഹ്‌മാനെ(32)യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രതി താമസിച്ചിരുന്ന ലോഡ്ജില്‍ നടത്തിയ പരിശോധനയിലാണ് എംഡിഎംഎ കണ്ടെത്തിയത്. ഡാന്‍സാഫ് എസ്‌ഐ ഷിജോ സി തങ്കച്ചനും സംഘവുമാണ് പ്രതിയെ പിടികൂടിയത്. മലപ്പുറം ജില്ലയിലും പുറത്തുമായി നിരവധി സ്‌കൂളുകളില്‍ ഇയാള്‍ കായികാധ്യാപകനായി ജോലി ചെയ്തിട്ടുണ്ട്. ഒരു വര്‍ഷം മുമ്പാണ് ഇയാള്‍ ലഹരിക്കടത്ത് തുടങ്ങിയതെന്നാണ് […]
Read more

ഭക്ഷ്യവിഷബാധ: ദുല്‍ഖര്‍ സല്‍മാനടക്കം 3 പേര്‍ക്ക് ഉപഭോക്തൃ കമ്മീഷന്റെ നോട്ടീസ്

പത്തനംതിട്ട: ബിരിയാണി അരിയില്‍ നിന്ന് ഭക്ഷ്യവിഷബാധയുണ്ടായെന്ന പരാതിയില്‍, അരി ബ്രാന്റ് ഉടമയ്ക്കും, കമ്പനിയുടെ ബ്രാന്‍ഡ് അബാസഡറായ ദുല്‍ഖര്‍ സല്‍മാനുമെതിരെ നോട്ടീസയച്ച് പത്തനംതിട്ട ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍. നടന്‍ ദുല്‍ഖര്‍ സല്‍മാനോടും റൈസ് ബ്രാന്‍ഡ് ബിരിയാണി അരി കമ്പനി ഉടമയോടും ഡിസംബര്‍ മൂന്നിന് കമ്മീഷന്‍ മുന്‍പാകെ ഹാജരാകാനാണ് നിര്‍ദേശം. പത്തനംതിട്ട സ്വദേശിയായ പിഎന്‍ ജയരാജന്‍ സമര്‍പ്പിച്ച പരാതിയിലാണ് നോട്ടീസ് അയച്ചതെന്ന് പത്തനംതിട്ട ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. പത്തനംതിട്ടയില്‍ കാറ്ററിങ് സ്ഥാപനം […]
Read more

സ്വര്‍ണ്ണവിലയില്‍ ഇടിവ് : പവന് 720 രൂപ കുറഞ്ഞു

Gold prices fall: Pawan drops by Rs 720 കൊച്ചി: സംസ്ഥാനത്ത് ഇന്നും സ്വര്‍ണവിലയില്‍ ഇടിവ്. ഗ്രാമിന് 90 രൂപ കുറഞ്ഞു. ഇതോടെ 8 ഗ്രാം സ്വര്‍ണ്ണത്തിന് 720 രൂപയാണ് കുറഞ്ഞത്.രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില ഇടിഞ്ഞതാണ് സംസ്ഥാനത്തും സ്വര്‍ണവില ഇടിയാന്‍ കാരണമായിരിക്കുന്നത്. പവന് 720 രൂപയുടെ വന്‍ ഇടിവുണ്ടായതോടെ സ്വര്‍ണവില 89,080 രൂപയിലേക്ക് കൂപ്പുകുത്തി. ഗ്രാമിന് 11,135 രൂപയാണ് നല്‍കേണ്ടി വരിക . പവന്‍ വില ഒരു ലക്ഷത്തിലേക്ക് കുതിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് കുറച്ചുദിവസമായി സ്വര്‍ണവിലയില്‍ ഇടിവുണ്ടാകുന്നത്. കഴിഞ്ഞ […]
Read more

സംഗീത് പ്രതാപ്-ഷറഫുദീന്‍ ചിത്രം ‘ഇറ്റ്‌സ് എ മെഡിക്കല്‍ മിറക്കിള്‍’ പൂജ

സംഗീത് പ്രതാപ്, ഷറഫുദീന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ശ്യാമിന്‍ ഗിരീഷ് ഒരുക്കുന്ന ‘ഇറ്റ്‌സ് എ മെഡിക്കല്‍ മിറക്കിള്‍’ എന്ന ചിത്രത്തിന്റെ പൂജ, സ്വിച്ച് ഓണ്‍ ചടങ്ങുകള്‍ നടന്നു. ഡോക്ടര്‍ പോള്‍സ് എന്റര്‍ടൈന്‍മെന്റ്, ഡ്രീം ബിഗ് ഫിലിംസ് എന്നിവയുടെ ബാനറില്‍ ഡോക്ടര്‍ പോള്‍ വര്‍ഗീസ്, സുജിത് ജെ നായര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. അഖില ഭാര്‍ഗവന്‍ നായികാ വേഷം ചെയ്യുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ രചിച്ചത് നിലീന്‍ സാന്ദ്രയാണ്. കോട്ടയം നസീര്‍, ആനന്ദ് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix