Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: GREESHMA JOSHI

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വര മരണം:ആറ്റിങ്ങല്‍ സ്വദേശി മരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വര മരണം. തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശിയായ 57 കാരനാണ് മരിച്ചത്. ഇയാള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ കഴിഞ്ഞ ഒരു മാസമായി ചികിത്സയിലായിരുന്നു. കാലിന് പരുക്കേറ്റാണ് പ്രമേഹ രോഗിയായ വയോധികന്‍ ചികിത്സയ്ക്കായി എത്തിയത്. ഒരാഴ്ച മുന്‍പ് ചികിത്സയിലിരിക്കെ പനി പിടിപ്പെട്ടു. പിന്നാലെ നടത്തിയ പരിശോധനയിലാണ് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചത്. രോഗത്തിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. മരിച്ചയാളുടെ വീടും പരിസരവും ആരോഗ്യ പ്രവര്‍ത്തകര്‍ എത്തി ക്ലോറിനേറ്റ് ചെയ്തു. ഈ മാസം മാത്രം അമീബിക് […]
Read more

മുസ്ലിം പുരുഷന്റെ രണ്ടാം വിവാഹം; ‘ആദ്യ ഭാര്യ എതിര്‍ത്താല്‍ വിവാഹ രജിസ്‌ട്രേഷന്‍ അനുവദിക്കരുത്’: ഹൈക്കോടതി

കൊച്ചി: മുസ്ലിം പുരുഷന്റെ രണ്ടാം വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ ആദ്യ ഭാര്യയുടെ ഭാഗം കേള്‍ക്കണമെന്ന സുപ്രധാന നിരീക്ഷണവുമായി ഹൈക്കോടതി. ആദ്യ ഭാര്യ രണ്ടാം വിവാഹത്തെ എതിര്‍ത്താല്‍ വിവാഹ രജിസ്‌ട്രേഷന്‍ അനുവദിക്കരുത് എന്നും കോടതി നിര്‍ദ്ദേശം. രണ്ടാം വിവാഹ രജിസ്‌ട്രേഷന്‍ നിഷേധിച്ച പഞ്ചായത്തിന്റെ നടപടിക്കെതിരെ കണ്ണൂര്‍ സ്വദേശികള്‍ നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ നിരീക്ഷണം. മത നിയമങ്ങള്‍ അല്ല, ഭരണഘടനയാണ് മുകളിലെന്നും കോടതി പറഞ്ഞു. വിവാഹ രജിസ്‌ട്രേഷന്‍ അപേക്ഷ നിരസിച്ച പഞ്ചായത്തിന്റെ നടപടിക്കെതിരെ കണ്ണൂര്‍ കരുമത്തൂര്‍ സ്വദേശിയും രണ്ടാം […]
Read more

ഓപ്പറേഷന്‍ നുംഖോര്‍ ; അന്വേഷണം ഏറ്റെടുത്ത് ഭൂട്ടാന്‍ സര്‍ക്കാരും

ഡല്‍ഹി: നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ ഉള്‍പ്പെട്ട ആഡംബര കാര്‍ കള്ളക്കടത്ത് കേസില്‍ അന്വേഷണം ഏറ്റെടുത്ത് ഭൂട്ടാന്‍ സര്‍ക്കാര്‍. ഇന്ത്യയുടെയും ഭൂട്ടാന്റെ ആഭ്യന്തര സെക്രട്ടറിമാര്‍ കേസ് ചര്‍ച്ച ചെയ്തു. കഴിഞ്ഞ മാസം അവസാനം ഭൂട്ടാനില്‍ വെച്ചാണ് യോഗം ചേര്‍ന്നത്. അതിര്‍ത്തി വഴിയുള്ള കള്ളക്കടത്തിന്റെ ഉറവിടം കണ്ടെത്താന്‍ അന്വേഷണം ശക്തമാക്കുമെന്ന് ഇരുരാജ്യങ്ങളും ചേര്‍ന്ന് തീരുമാനിച്ചു. അതിര്‍ത്തിയിലെ പഴുതുകള്‍ അടച്ച് പരിശോധന സംവിധാനം ശക്തിപ്പെടുത്തും. ഭൂട്ടാന് റോയല്‍ കസ്റ്റംസുമായി അന്വേഷണ വിവരങ്ങള്‍ പങ്കുവെക്കാനും ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയായി. ആഡംബര കാര്‍ കള്ളക്കടത്ത് […]
Read more

വര്‍ക്കല ട്രെയിന്‍ അതിക്രമം ; പെണ്‍കുട്ടിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു

തിരുവനന്തപുരം: വര്‍ക്കലയില്‍ കേരള എക്‌സ്പ്രസില്‍ നിന്ന് മദ്യപന്‍ ചവിട്ടി തള്ളിയിട്ട പെണ്‍കുട്ടിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. രാവിലെ വിദഗ്ധ ഡോക്ടേഴ്‌സ് സംഘം ശ്രീക്കുട്ടിയെ പരിശോധന നടത്തും. റിമാന്‍ഡില്‍ കഴിയുന്ന പ്രതിക്കായി പൊലീസ് ഇന്ന് കസ്റ്റഡി അപേക്ഷ നല്‍കും. കേരള എക്‌സ്പ്രസ്സിനുള്ളിലെ സിസിടിവി ദൃശ്യങ്ങള്‍ അന്വേഷണസംഘം ശേഖരിച്ചിരുന്നു. പെണ്‍കുട്ടികളെ സുരേഷ് ആക്രമിക്കുന്നത് വ്യക്തമാക്കുന്ന ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. വീഴ്ചയുടെ ആഘാതത്തില്‍ പെണ്‍കുട്ടിയുടെ തലയില്‍ പലയിടത്തും ചതവുകള്‍ വീണിട്ടുണ്ട് ഉണ്ട്, തലച്ചോറിനേറ്റ പരിക്ക് ഗുരുതരമാണ്. പെണ്‍കുട്ടി അപകടനില തരണം ചെയ്‌തെന്ന് […]
Read more

ഛത്തിസ്ഗഡില്‍ പാസഞ്ചര്‍ ട്രെയിനും ചരക്ക് തീവണ്ടിയുമായി കൂട്ടിയിടിച്ച് അപകടം

റായ്പൂര്‍: ഛത്തീസ്ഗഡിലെ ബിലാസ്പൂരില്‍ ട്രെയിനുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം. പാസഞ്ചര്‍ ട്രെയിനും ചരക്ക് തീവണ്ടിയുമായിട്ടാണ് കൂട്ടിയിടിച്ചത്. അപകടത്തില്‍ ആറ് പേര്‍ മരിച്ചെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. രണ്ട് പേര്‍ മരിച്ചെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. മരണസംഖ്യ ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്.
Read more

ബലാത്സംഗ കേസില്‍ പ്രതികരണം ചോദിച്ച മാധ്യമപ്രവര്‍ത്തകനോട് തട്ടിക്കയറി അണ്ണമലൈ

ചെന്നൈ: മാധ്യമപ്രവര്‍ത്തകനോട് തട്ടിക്കയറി തമിഴ്‌നാട് ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് കെ അണ്ണാമലൈ. കോയമ്പത്തൂര്‍ ബലാത്സംഗക്കേസില്‍ പ്രതികരണം ചോദിച്ച മാധ്യമപ്രവര്‍ത്തകനോടാണ് അണ്ണാമലൈ മോശമായി പ്രതികരിച്ചത്. എനിക്ക് ആവശ്യമുള്ളപ്പോള്‍ മാത്രമേ സംസാരിക്കൂ എന്നും ഞാന്‍ നിങ്ങളുടെ കമ്പനിയില്‍ ആണോ ജോലി ചെയുന്നത്? നിങ്ങള്‍ എനിക്ക് ശമ്പളം തരുന്നുണ്ടോ എന്നൊക്കെയാണ് അണ്ണാമലൈ പ്രതികരിച്ചത്. കൂടാതെ നിങ്ങള്‍ സൗജന്യമായി അല്ലല്ലോ പണിയെടുക്കുന്നത്. ശമ്പളം വാങ്ങുന്നില്ലേ? എന്നെ ഭീഷണിപ്പെടുത്തേണ്ട എന്നും അണ്ണാമലൈ പറഞ്ഞു. വിഷയത്തില്‍ അണ്ണാമലൈക്കെതിരെ ബിജെപി നടപടി എടുക്കണമെന്ന് ചെന്നൈ പ്രസ് […]
Read more

ദുല്‍ഖര്‍ സല്‍മാന്‍ – സെല്‍വമണി സെല്‍വരാജ് ചിത്രം ‘കാന്ത’ ട്രെയ്ലര്‍ നവംബര്‍ ആറിന്; അനൗണ്‍സ്‌മെന്റ് വീഡിയോ പുറത്ത്

ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തുന്ന ‘കാന്ത’ യുടെ ട്രെയ്ലര്‍ അനൗണ്‍സ്‌മെന്റ് വീഡിയോ പുറത്ത്. നവംബര്‍ 6 ന് ആണ് ചിത്രത്തിന്റെ ട്രെയ്ലര്‍ റിലീസ് ചെയ്യുക. സെല്‍വമണി സെല്‍വരാജ് രചിച്ചു സംവിധാനം ചെയ്ത ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫേറര്‍ ഫിലിംസ്, റാണ ദഗ്ഗുബതിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയ എന്നിവര്‍ ചേര്‍ന്നാണ്. ദുല്‍ഖര്‍ സല്‍മാന്‍, ജോം വര്‍ഗീസ്, റാണ ദഗ്ഗുബതി, പ്രശാന്ത് പോട്ട്‌ലൂരി എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍. ചിത്രം നവംബര്‍ 14 ന് ആഗോള റിലീസായെത്തും. ദുല്‍ഖര്‍ സല്‍മാന്‍ […]
Read more

മകരവിളക്ക് തീര്‍ത്ഥാടനം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കാലാവധി നീട്ടും

തിരുവനന്തപുരം: ശബരിമല മണ്ഡല, മകരവിളക്ക് തീര്‍ഥാടനകാലം കഴിയുംവരെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ പുനഃസംഘടന വേണ്ടെന്ന ധാരണയില്‍ സര്‍ക്കാര്‍. പ്രശാന്ത് പ്രസിഡന്റായ ബോര്‍ഡിന്റെ കാലാവധി ഒരു വര്‍ഷത്തേക്കു കൂടി നീട്ടിയേക്കും. നവംബര്‍ പത്തിനാണ് കാലാവധി അവസാനിക്കുന്നത്. ഇതു സംബന്ധിച്ച് ഓര്‍ഡിനന്‍സ് ഉടന്‍ തന്നെ പുറത്തിറക്കും. മണ്ഡല, മകരവിളക്ക് തീര്‍ഥാടനം 16ന് ആരംഭിക്കാനിരിക്കെ തിരക്കിട്ടു ഭരണസമിതിയെ മാറ്റുന്നത് മുന്നൊരുക്കങ്ങളെ ബാധിക്കുമെന്ന ആശങ്കയിലാണ് സര്‍ക്കാര്‍. കഴിഞ്ഞ വര്‍ഷം പരാതികള്‍ ഇല്ലാതെ മികച്ച രീതിയില്‍ തീര്‍ഥാടനം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞുവെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. ശബരിമല […]
Read more

കാനഡയില്‍ വിദേശ വിദ്യാര്‍ഥി നിയന്ത്രണം: 40% ഇന്ത്യന്‍ സ്റ്റഡി പെര്‍മിറ്റുകള്‍ നിരസിച്ചു

ടൊറന്റോ: കാനഡയില്‍ വിദേശ വിദ്യാര്‍ഥികള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം ഇന്ത്യയില്‍ നിന്നുള്ള അപേക്ഷകരെയും ബാധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ഓഗസ്റ്റ് മാസത്തിലെ കണക്കുകള്‍ പ്രകാരം ഏകദേശം 40 ശതമാനം സ്റ്റഡി പെര്‍മിറ്റ് അപേക്ഷകളാണ് കാനഡ തള്ളിയത്. ഈ മാസങ്ങളില്‍ കാനേഡിയന്‍ പോസറ്റ്‌സെക്കന്‍ഡറി സ്ഥാപനങ്ങളില്‍ പഠിക്കാനുള്ള പെര്‍മിറ്റുകളിലെ ഏകദേശം 74 ശതമാനം ഇന്ത്യന്‍ അപേക്ഷകളും നിരസിക്കപ്പെട്ടതായി ഇമ്മിഗ്രേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് പറയുന്നു. 2023 ഓഗസ്റ്റില്‍ ഇത് 32 ശതമാനം ആയിരുന്നു. ഇന്ത്യന്‍ അപേക്ഷകരുടെ എണ്ണത്തിലും ഗണ്യമായി കുറവ് രേഖപ്പെടുത്തി. 2023 ഓഗസ്റ്റില്‍ 20,900 ഇന്ത്യന്‍ […]
Read more

കൊല്ലം കോര്‍പറേഷന്‍ കോണ്‍ഗ്രസ്സിന്റെ മേയര്‍ സ്ഥാനാര്‍ഥിയായി എ കെ ഹഫീസ് മത്സരിക്കും

കൊല്ലം: തദ്ദേശ തിരഞ്ഞെടുപ്പില്‍ കൊല്ലം കോര്‍പ്പറേഷനില്‍ കോണ്‍ഗ്രസിന്റെ മേയര്‍ സ്ഥാനാര്‍ഥിയായി എ.കെ.ഹഫീസ് മത്സരരംഗത്തേക്ക്. മുന്‍ കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവായ ഇദ്ദേഹം നിലവില്‍ ഐ എന്‍.ടി.യു സി ജില്ലാ പ്രസിഡന്റായി പ്രവര്‍ത്തിക്കുന്നു. കൊല്ലം കോര്‍പ്പറേഷനെ കൂടാതെ 12 ഡിവിഷനുകളിലേക്കുള്ള സ്ഥാനാര്‍ഥികളെ ഇന്ന് പ്രഖ്യാപിക്കുമെന്നും കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു. തദേശ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍ 13 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix