Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കാനഡയില്‍ വിദേശ വിദ്യാര്‍ഥി നിയന്ത്രണം: 40% ഇന്ത്യന്‍ സ്റ്റഡി പെര്‍മിറ്റുകള്‍ നിരസിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ടൊറന്റോ: കാനഡയില്‍ വിദേശ വിദ്യാര്‍ഥികള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം ഇന്ത്യയില്‍ നിന്നുള്ള അപേക്ഷകരെയും ബാധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ഓഗസ്റ്റ് മാസത്തിലെ കണക്കുകള്‍ പ്രകാരം ഏകദേശം 40 ശതമാനം സ്റ്റഡി പെര്‍മിറ്റ് അപേക്ഷകളാണ് കാനഡ തള്ളിയത്.

ഈ മാസങ്ങളില്‍ കാനേഡിയന്‍ പോസറ്റ്‌സെക്കന്‍ഡറി സ്ഥാപനങ്ങളില്‍ പഠിക്കാനുള്ള പെര്‍മിറ്റുകളിലെ ഏകദേശം 74 ശതമാനം ഇന്ത്യന്‍ അപേക്ഷകളും നിരസിക്കപ്പെട്ടതായി ഇമ്മിഗ്രേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് പറയുന്നു. 2023 ഓഗസ്റ്റില്‍ ഇത് 32 ശതമാനം ആയിരുന്നു.

ഇന്ത്യന്‍ അപേക്ഷകരുടെ എണ്ണത്തിലും ഗണ്യമായി കുറവ് രേഖപ്പെടുത്തി. 2023 ഓഗസ്റ്റില്‍ 20,900 ഇന്ത്യന്‍ അപേക്ഷകരുണ്ടായിരുന്നെങ്കില്‍ 2025 ഓഗസ്റ്റില്‍ അത് 4,515 ആയി കുറഞ്ഞു. കഴിഞ്ഞ 10 വര്‍ഷത്തില്‍ കാനഡയിലേക്ക് ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ എത്തുന്നത് ഇന്ത്യയില്‍ നിന്നാണ്.

ഓഗസ്റ്റില്‍ ഏറ്റവും കൂടുതല്‍ നിരസിച്ചതും ഇന്ത്യന്‍ അപേക്ഷകളായിരുന്നു. വിദ്യാര്‍ഥി വിസകളുമായി ബന്ധപ്പെട്ട തട്ടിപ്പുകള്‍ തടയുന്നതിനും താല്‍ക്കാലിക കുടിയേറ്റക്കാരുടെ എണ്ണം കുറയ്ക്കുന്നതിനുമുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് തുടര്‍ച്ചയായി രണ്ടാം വര്‍ഷവും വിദേശ വിദ്യാര്‍ഥി പെര്‍മിറ്റുകള്‍ക്ക് നല്‍കുന്നത് കാനഡ കുറച്ചത്.

GREESHMA JOSHI

ഗ്രീഷ്മ . ജോഷി സ്വദേശം- വയനാട് 2025- ഏപ്രില്‍ 1 മുതല്‍ വൈറ്റ്‌സ്വാന്‍ ടിവിയുടെ ഭാഗമാണ്. നിലവില്‍ അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍. 2013 ല്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചു. ടിവി ന്യൂ എന്ന സ്ഥാപനത്തില്‍ ജേര്‍ണലിസ്റ്റ് ട്രൈയനി. പിന്നീട് 2020 ല്‍ ഏപ്രില്‍മാന്‍ ടിവി എന്ന ഓണ്‍ലൈന്‍സ്ഥാപനത്തില്‍ സബ്ബ് എഡിറ്റര്‍. 2025 ഒക്ടോബര്‍ മുതല്‍ കനേഡിയന്‍ ഓണ്‍ലൈന്‍ ചാനലായ എംസി ന്യൂസ് കാനഡയില്‍ സബ്ബ് എഡിറ്റര്‍. വിദ്യാഭ്യാസ യോഗ്യത: എം എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി ബി എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- പഴശ്ശിരാജ കോളേജ് പുല്‍പ്പള്ളി- വയനാട് സിനിമ, ഇന്റര്‍നാഷ്ണല്‍, വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റര്‍വ്യുകളും ചര്‍ച്ചകളും ചെയ്യുന്നു. വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍:greeshmajoshi3@gmail.com

Recent News

Advertisement
WhiteswanTV Footer