Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: GREESHMA JOSHI

ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു

തിരുവനന്തപുരം: ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു. തിരുവനന്തപുരം വാമനപുരത്ത് വെച്ചായിരുന്നു അപകടമുണ്ടായത്. മന്ത്രി പരുക്കുകളില്ലാതെ രക്ഷപ്പെട്ടു. എതിരെ വന്ന രണ്ടുകാറുകളാണ് മന്ത്രിയുടെ വാഹനത്തില്‍ ഇടിച്ചത്. കാറിന്റെ ഡോര്‍ ഭാഗത്തിന് അപകടത്തില്‍ ചെറിയ കേടുപാട് സംഭവിച്ചിട്ടുണ്ട്. തൊട്ടു പിന്നിലുണ്ടായിരുന്ന എംഎല്‍എയുടെ കാറിലാണ് മന്ത്രി തിരുവനന്തപുരത്തേക്ക് പോയത്. https://www.facebook.com/groups/1371310733771846/?ref=share&mibextid=wwXIfr&rdid=56dNkPYk4557dWTD&share_url=https%3A%2F%2Fwww.facebook.com%2Fshare%2Fg%2F19x82MzA1J%2F%3Fmibextid%3DwwXIfr# ധനമന്ത്രിയുടെ വാഹനത്തില്‍ ഇടിച്ച കാറിന്റെ ഡ്രൈവര്‍ മദ്യപിച്ചിരുന്നതായി പൊലീസ്. ഇതേതുടര്‍ന്ന് പത്തനംതിട്ട ഇലന്തൂര്‍ സ്വദേശി മാത്യു തോമസിനെതിരെ കേസെടുത്തു. https://www.youtube.com/@whiteswantvonline വൈദ്യ പരിശോധനയിലാണ് ഇയാള്‍ മദ്യപിച്ചിരുന്നതായി […]
Read more

മുന്‍മന്ത്രി കെ. രാജു തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗമാകും

തിരുവനന്തപുരം: മുന്‍മന്ത്രി കെ. രാജു തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗമാകും. സിപിഐയുടെ സംസ്ഥാന കൗണ്‍സില്‍ അംഗമാണ് കെ.രാജു. കെ ജയകുമാറിനെ പ്രസിഡന്റായി സിപിഐഎം തീരുമാനിച്ചപ്പോള്‍ സാമുദായിക സമവാക്യം പാലിക്കേണ്ടതുണ്ടെന്ന തീരുമാനത്തിലേക്ക് സിപിഐ എത്തുകയായിരുന്നു. തുടര്‍ന്നാണ് കെ രാജുവിനെ പരിഗണിച്ചത്. നേരത്തെ വിളപ്പില്‍ രാധാകൃഷ്ണനെയാണ് സിപിഐ പ്രതിനിധിയായി തിരഞ്ഞെടുത്തിരുന്നത്. https://www.facebook.com/share/g/19x82MzA1J/?mibextid=wwXIfr മുഖ്യമന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്നായിരുന്നു വിളപ്പില്‍ രാധാകൃഷ്ണനെ മാറ്റിയത്. നിലവില്‍ കെ ജയകുമാര്‍ പ്രസിഡന്റായാല്‍ സിപിഐ പ്രതിനിധിയായി വിളപ്പില്‍ രാധാകൃഷ്ണന്‍ ദേവസ്വം ബോര്‍ഡ് അംഗം കൂടിയായി ഒരേ സമുദായത്തില്‍ […]
Read more

അനിരുദ്ധിന്റെ മ്യൂസിക്കില്‍ വിജയുടെയും അനിരുദ്ധിന്റേയും അറിവിന്റെയും ആലാപനത്തില്‍ ‘ദളപതി കച്ചേരി’ ഗാനം പ്രേക്ഷകരിലേക്ക്

പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന പ്രിയ താരം ദളപതി വിജയുടെ ജനനായകനിലെ ആദ്യ ഗാനം റിലീസായി. ദളപതി ആരാധികരെ ആവേശത്തിലാക്കി ദളപതി കച്ചേരി തന്നെയാണ് ഗാനം പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്നത്. അറിവ് രചന നിര്‍വഹിച്ച ഗാനം ആലപിച്ചിരിക്കുന്നത് അനിരുദ്ധ് രവിചന്ദറും വിജയും അറിവും ചേര്‍ന്നാണ്. എച്ച്. വിനോദ് ആണ് ജനനായകന്‍ സംവിധാനം ചെയ്യുന്നത്. അനിരുദ്ധ് ആണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ചിത്രം 2026 ജനുവരി ഒന്‍പതിന് തിയേറ്ററുകളിലെത്തും. ചിത്രത്തിലെ പ്രധാന റോളുകളില്‍ ബോബി ഡിയോള്‍, പൂജാ ഹെ?ഗ്‌ഡെ, പ്രകാശ് […]
Read more

അഭിഷേക് നാമ – വിരാട് കര്‍ണ്ണ ചിത്രം ‘ നാഗബന്ധം’; ശിവ ഭഗവാന് ആദരവായി ബ്രഹ്‌മാണ്ഡ സെറ്റില്‍ ‘ഓം വീര നാഗ’ ഗാനം

അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന പാന്‍ ഇന്ത്യന്‍ തെലുങ്ക് ചിത്രമായ ‘നാഗബന്ധ’ത്തിലെ ‘ഓം വീര നാഗ’ എന്ന ഗാന ചിത്രീകരണവും അതിനായി നിര്‍മ്മിച്ച ബ്രഹ്‌മാണ്ഡ സെറ്റും ശ്രദ്ധ നേടുന്നു. എന്‍ഐകെ സ്റ്റുഡിയോസ്, അഭിഷേക് പിക്‌ചേഴ്‌സ് എന്നിവയുടെ ബാനറില്‍ കിഷോര്‍ അന്നപുറെഡ്ഡി, നിഷിത നാഗിറെഡ്ഡി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം അവതരിപ്പിക്കുന്നത് ലക്ഷ്മി ഇറയും, ദേവാന്‍ഷ് നാമയും ചേര്‍ന്നാണ്. സഹനിര്‍മ്മാതാവ് താരക് സിനിമാസ്. ഇപ്പൊള്‍ ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിലെ ഒരു വമ്പന്‍ ഗാന രംഗമാണ് വാര്‍ത്തകളില്‍ നിറയുന്നത്. […]
Read more

നടന ചക്രവര്‍ത്തിയുടെ വരവറിയിക്കുന്ന ‘കാന്ത’; ലുലു മാള്‍ ഇളക്കി മറിച്ച് ദുല്‍ഖര്‍ സല്‍മാനും ‘കാന്ത’ ടീമും

ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തുന്ന ‘കാന്ത’ യുടെ കേരളാ പ്രമോഷന്റെ ഭാഗമായി കൊച്ചി ലുലു മാളില്‍ എത്തിയ ‘കാന്ത’ ടീമിന് വമ്പന്‍ സ്വീകരണം. ലുലു മാളിനെ അക്ഷരാര്‍ത്ഥത്തില്‍ ഇളക്കി മറിച്ചു കൊണ്ടാണ് ദുല്‍ഖര്‍ സല്‍മാനും ‘കാന്ത’ ടീമും പ്രമോഷന്‍ ഇവന്റില്‍ പങ്കെടുത്തത്. ദുല്‍ഖര്‍ സല്‍മാനൊപ്പം റാണ ദഗ്ഗുബതി, സമുദ്രക്കനി, ഭാഗ്യശ്രീ ബോര്‍സെ, സംവിധായകന്‍ സെല്‍വമണി സെല്‍വരാജ് എന്നിവരും പ്രമോഷന്‍ ഇവന്റിന്റെ ഭാഗമായി കൊച്ചി ലുലു മാളില്‍ എത്തിയിരുന്നു. ചിത്രം നവംബര്‍ 14 ന് ആണ് ആഗോള റിലീസായി എത്തുന്നത്. […]
Read more

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ വേണുവിന്റെ മരണം; ക്രിയാറ്റിന്‍ ലെവല്‍ സംബന്ധിച്ച വാദം തെറ്റ്

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ കിട്ടാതെ ഹൃദ്രോഗി മരിച്ച സംഭവത്തില്‍ ആശുപത്രി അധികൃതരുടെ വാദങ്ങള്‍ പൊളിയുന്നു. മരിച്ച വേണുവിന്റെ ക്രിയാറ്റിന്‍ ലെവല്‍ കൂടുതല്‍ ആയിരുന്നുവെന്ന തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി അധികൃതരുടെ വാദം തെറ്റാണെന്ന് തെളിയിക്കുന്ന ചികിത്സാരേഖ പുറത്ത് വന്നു. വേണുവിന്റെ ക്രിയാറ്റിന്‍ ലെവല്‍ സാധാരണ നിലയിലായിരുന്നുവെന്നാണ് ചികിത്സാരേഖ തെളിയിക്കുന്നത് . ക്രിയാറ്റിന്‍ കൂടിയതുകൊണ്ട് ആന്‍ജിയോഗ്രാം സാധ്യമാക്കുമായിരുന്നില്ലെന്ന് ആയിരുന്നു ആശുപത്രി അധികൃതരുടെ ഒരു വാദം. ബുധനാഴ്ചയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ കൊല്ലം […]
Read more

ഹൈക്കോടതി ഉത്തരവ് കാറ്റില്‍പറത്തി ഗുരുവായൂരില്‍ വീണ്ടും റീല്‍സ് ചിത്രീകരണം ; ജസ്‌ന സലീമിനെതിരെ കേസ്

തൃശൂര്‍: ഹൈക്കോടതി ഉത്തരവ് ലംഘിച്ച് വീണ്ടും ഗുരുവായൂരില്‍ റീല്‍സ് ചിത്രീകരണം. ചിത്രകാരി ജസ്‌ന സലീമിനെതിരെ ഗുരുവായൂര്‍ പൊലീസ് കേസെടുത്തു. പടിഞ്ഞാറേ നടയില്‍ നിന്നാണ് ജസ്‌ന റീല്‍സ് ചിത്രീകരിച്ചത്. നേരത്തെ ഇവര്‍ റിയല്‍സ് ചിത്രീകരിച്ചതും കേക്ക് മുറിച്ചതും ഹൈക്കോടതിയില്‍ പരാതിയായി എത്തിയിരുന്നു. തുടര്‍ന്ന് ഹൈക്കോടതി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ചിത്രീകരണത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഈ നിയന്ത്രണം നിലനില്‍ക്കുകയാണ് ജസ്‌ന വീണ്ടും റീല്‍സ് ചിത്രീകരിച്ചത്. ജസ്‌ന സലീമിനൊപ്പം ആര്‍ എല്‍ ബ്രൈറ്റ് ഇന്‍ എന്ന വ്‌ളോഗര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. അഡ്മിനിസ്‌ട്രേറ്ററുടെ പരാതിയെ തുടര്‍ന്നാണ് […]
Read more

മുന്‍ എക്‌സൈസ് മന്ത്രി എം.ആര്‍.രഘുചന്ദ്രബാല്‍ അന്തരിച്ചു

തിരുവനന്തപുരം: മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ എം.ആര്‍.രഘുചന്ദ്രബാല്‍ (75) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. 1991 ല്‍ കരുണാകരന്‍ മന്ത്രിസഭയില്‍ എക്സൈസ് മന്ത്രി ആയിരുന്നു അദ്ദേഹം. 1980 ല്‍ കോവളത്തുനിന്നും 1991 ല്‍ പാറശാലയില്‍നിന്നും നിയമസഭയില്‍ എത്തി. എക്സൈസ് മന്ത്രി ആയിരിക്കെ ഗാര്‍ഡുകളുടെ കാക്കിയിട്ട് കള്ളവാറ്റുകാരെ തേടി കാടുകയറി പരിശോധനകള്‍ നടത്തിയതു വലിയ വാര്‍ത്തയായിരുന്നു. മന്ത്രിയായിരിക്കെയായിരുന്നു വിവാഹം. ഭാര്യ സി.എം.ഓമന. നാടകങ്ങള്‍ എഴുതുകയും അഭിനയിക്കുകയും ഗാനങ്ങള്‍ തയാറാക്കുകയും ചെയ്തിട്ടുണ്ട്. മക്കള്‍: ആര്‍.പ്രപഞ്ച് ഐഎഎസ്, […]
Read more

മോഹന്‍ലാല്‍ നായകനായ പാന്‍ ഇന്ത്യന്‍ ചിത്രം ‘വൃഷഭ’ ആഗോള റിലീസ് ഡിസംബര്‍ 25 ന്

മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ ബ്രഹ്‌മാണ്ഡ പാന്‍ ഇന്ത്യന്‍ ഇതിഹാസ ചിത്രം വൃഷഭയുടെ റിലീസ് തീയതി പുറത്ത്. ഈ വര്‍ഷം ഡിസംബര്‍ 25 ന് ആണ് ചിത്രം ആഗോള റിലീസായി എത്തുക. ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു കൊണ്ട് ഒരു ഗംഭീര മോഷന്‍ പോസ്റ്ററും അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിട്ടുണ്ട്. കന്നഡ സംവിധായകന്‍ നന്ദകിഷോര്‍ രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രം, കണക്റ്റ് മീഡിയയും ബാലാജി ടെലിഫിലിംസും, അഭിഷേക് എസ് വ്യാസ് സ്റ്റുഡിയോയും ചേര്‍ന്നാണ് അവതരിപ്പിക്കുന്നത്. ശോഭ കപൂര്‍, ഏക്താ […]
Read more

മലയാളത്തിലെ ബ്ലോക്ക്ബസ്റ്ററുകള്‍ക്ക് സംഗീതമൊരുക്കിയ ജേക്‌സ് ബിജോയുടെ അടുത്ത ചിത്രം കമല്‍ ഹാസനോടൊപ്പം

മലയാളത്തില്‍ തൊട്ടതെല്ലാം പൊന്നാക്കിയ മ്യൂസിക് ഡയറക്ടര്‍ ജേക്‌സ് ബിജോയ് തന്റെ എഴുപത്തി അഞ്ചാമത് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത് സാക്ഷാല്‍ കമല്‍ ഹാസന്‍ നായകനാകുന്ന ചിത്രത്തിനു വേണ്ടിയാണ്. മലയാളത്തില്‍ കളക്ഷന്‍ റെക്കോര്‍ഡുകള്‍ തിരുത്തിക്കുറിച്ച ലോകയും തുടരുവും കണ്ട ശേഷം കമല്‍ ഹാസന്‍ ജേക്‌സ് ബിജോയിയെ അഭിനന്ദിച്ചിരുന്നു. അതിനു ശേഷമാണ് പ്രശസ്ത ആക്ഷന്‍ കൊറിയോഗ്രാഫര്‍മാരായ അന്‍പ് അറിവ് സഹോദരങ്ങളുടെ കമല്‍ ഹാസന്‍ നായകനാകുന്ന ആദ്യ സംവിധാന ചിത്രത്തില്‍ ജേക്‌സ് ബിജോയ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. കേരളത്തിലെ സംഗീത മേഖലയില്‍ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix