മണ്ഡലത്തിലെ പരിപാടിക്കിടെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിനെ ഇറക്കിവിട്ട് സിപിഎം പ്രവര്ത്തകര്
കണ്ണൂര്: കെപിസിസി പ്രസിഡന്റും പേരാവൂര് എംഎല്എയുമായ സണ്ണി ജോസഫിനെ മണ്ഡലത്തിലെ പരിപാടിക്കിടെ സിപിഎം പ്രവര്ത്തകര് ഇറക്കിവിട്ടു. ഇരിട്ടി മുനിസിപ്പാലിറ്റിയിലെ ചാവശ്ശേരി റോഡ് നവീകരണ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു എംഎല്എ. സര്ക്കാര് ഫണ്ട് ഉപയോഗിച്ച് നിര്മ്മിക്കുന്ന റോഡ് ആയതിനാല് പ്രോട്ടോകോള് അനുസരിച്ച് എംഎല്എയാണ് ഉദ്ഘാടനം ചെയ്യേണ്ടത് എന്നായിരുന്നു സണ്ണി ജോസഫിന്റെ വാദം. എന്നാല് എട്ടുകാലി മമ്മൂഞ്ഞ് ആകാന് നില്ക്കണ്ട എന്ന് മുദ്രാവാക്യം വിളിച്ച്, സിപിഎം പ്രവര്ത്തകര് പ്രതിഷേധിച്ചു. തുടര്ന്ന് എംഎല്എ വേദിയില്നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു. തൊട്ടടുത്ത് തന്നെ യുഡിഎഫ് പ്രവര്ത്തകര് ഒരുക്കിയ […]
Read more