Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: Sana Fathima

ഗൂഗിൾ ക്രോം സൂപ്പർ ബ്രൗസറായി മാറും

തിരുവനന്തപുരം: ലോകമെമ്പാടും ദശലക്ഷക്കണക്കിന് ആളുകൾ ദിവസേന ഉപയോഗിക്കുന്ന ഗൂഗിൾ ക്രോം ബ്രൗസർ ഇനി കൂടുതൽ സ്മാർട്ടാകുന്നു. ഗൂഗിൾ, തന്റെ ഏറ്റവും പുതിയ അപ്‌ഡേറ്റിലൂടെ ക്രോമിൽ ജെമിനി എഐ സംയോജിപ്പിച്ചിരിക്കുകയാണ്. ക്രോമിന്റെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട നവീകരണങ്ങളിൽ ഒന്നായി കമ്പനി ഇതിനെ വിലയിരുത്തുന്നു. ഓപ്പൺഎഐ, ആന്ത്രോപിക്, പെർപ്ലെക്‌സിറ്റി തുടങ്ങിയ എതിരാളികൾ എഐ അധിഷ്ഠിത ബ്രൗസിംഗ് ടൂളുകൾ അവതരിപ്പിക്കുന്ന സാഹചര്യത്തിലാണ് ഗൂഗിളിന്റെ നീക്കം. തുടക്കത്തിൽ അമേരിക്കയിലെ മാക്, വിൻഡോസ് ഉപകരണങ്ങളിലെയും മൊബൈൽ പ്ലാറ്റ്‌ഫോമുകളിലെയും ഉപയോക്താക്കൾക്ക് ജെമിനി എഐ ലഭ്യമാകും. പിന്നീട് […]
Read more

സ്വർണത്തിന് ചരിത്രത്തിലെ ഏറ്റവും വലിയ വില

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമൊന്നുമില്ല. ഇന്നലെ മുതൽ തുടരുന്ന സർവ്വകാല റെക്കോർഡ് നിരക്കിലാണ് വ്യാപാരം നടക്കുന്നത്.ഇന്ന് വിപണിയിൽ 22 കാരറ്റ് സ്വർണത്തിന്റെ ഒരു പവന് ₹82,240 രൂപയാണ് വില. ജിഎസ്ടി, പണിക്കൂലി, ഹോൾമാർക്ക് ഫീസ് എന്നിവ കൂടി ചേർന്നാൽ ഒരു പവന് ആഭരണത്തിന് ₹91,000 രൂപയ്ക്കു മുകളിൽ നൽകേണ്ടിവരും. നിലവിലെ ഗ്രാമിന്‍റെ വില ₹11,000 ആണ്. അന്താരാഷ്ട്ര വിപണിയിൽ സ്വർണത്തിന്റെ വില ഉയർന്ന സാഹചര്യത്തിലാണ് ആഭ്യന്തര വിപണിയിലും റെക്കോർഡ് നിരക്ക് തുടരുന്നത്. ഡോളറിനെ മറികടന്ന് സ്വർണം […]
Read more

സ്വര്‍ണപ്പാളികള്‍ സന്നിധാനത്ത് തിരിച്ചെത്തിച്ചു

പത്തനംതിട്ട: ശബരിമല ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ ദ്വാരപാലക ശിൽപ്പങ്ങൾക്ക് അണിയിച്ചിരുന്ന സ്വർണപ്പാളികൾ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി സന്നിധാനത്ത് തിരിച്ചെത്തിച്ചു. കോടതി അനുമതി ലഭിച്ച ശേഷം മാത്രമേ ശിൽപ്പങ്ങളിൽ വീണ്ടും സ്ഥാപിക്കുകയുള്ളു. അതുവരെ സ്വർണപ്പാളികൾ സ്ട്രോങ്ങ് റൂമിൽ സുരക്ഷിതമായി സൂക്ഷിക്കുമെന്ന് ദേവസ്വം അധികൃതർ അറിയിച്ചു. ചെന്നൈയിലെ സ്വകാര്യ കമ്പനിയിൽ നടത്തിയ അറ്റകുറ്റപ്പണിക്കായി സ്വർണപ്പാളികൾ മാറ്റിയിരുന്നു. എന്നാൽ കോടതി അനുമതിയില്ലാതെ സ്വർണപ്പാളികൾ മാറ്റിയതാണ് വലിയ വിവാദത്തിന് കാരണമായത്. 2019-ൽ സ്ഥാപിച്ച സ്വർണപ്പാളികളുടെ ഗുണനിലവാരം സംബന്ധിച്ചും ഹൈക്കോടതി സംശയം ഉന്നയിച്ചിരുന്നുവെങ്കിലും, തുടർന്ന് വിജിലൻസ് അന്വേഷണം […]
Read more

പോലീസുകാരനെ പോലെ നടിച്ച് ഭീഷണി; സ്പായിൽ നിന്ന് ₹46,000 തട്ടിയെടുത്ത്‌ ഓട്ടോ ഡ്രൈവർ

തിരുവനന്തപുരം: പൊലീസ് ഉദ്യോഗസ്ഥനായി നടിച്ച് സ്പാ ഉടമയെ ഭീഷണിപ്പെടുത്തി ₹46,000 തട്ടിയെടുത്ത കേസിൽ വർക്കല ചിലക്കൂർ സ്വദേശി സജീർ (33) അറസ്റ്റിലായി.വർക്കല പാപനാശം ബ്ലാക്ക് ബീച്ചിലെ സ്പാ ഉടമയായ യുവതിയോട്, ‘റെയ്ഡ് ഒഴിവാക്കണമെങ്കിൽ ഇൻസ്പെക്ടർക്ക് പണം നൽകണം, ഇല്ലെങ്കിൽ സ്ഥാപനം അടപ്പിക്കും’ എന്ന് ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. നഗരസഭയ്ക്കും പണം നൽകേണ്ടതുണ്ടെന്ന് പറഞ്ഞും ഇയാൾ വീണ്ടും പണം ആവശ്യപ്പെട്ടിരുന്നു.30,000 രൂപ പണമായും ശേഷിച്ച തുക ഗൂഗിൾ പേ വഴിയും പ്രതി കൈപ്പറ്റിയതായി അന്വേഷണം വ്യക്തമാക്കുന്നു. യുവതി നൽകിയ പരാതിയെ […]
Read more

കൗണ്‍സിലർ അനിലിൻെറ സംസ്കാരം ഇന്ന് ഉച്ചക്ക് ശേഷം

തിരുവനന്തപുരം: തിരുമല വാർഡിലെ ബി.ജെ.പി കൗൺസിലർ തിരുമല അനിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സംസ്കാരം ഇന്ന് ശാന്തികവാടത്തിൽ നടത്തും.മൃതദേഹം ആദ്യം ബി.ജെ.പി ജില്ലാ കമ്മിറ്റി ഓഫീസിലും തുടർന്ന് തിരുമലയിലും പൊതു ദർശനത്തിന് വയ്ക്കും. തുടർന്ന് വീട്ടിലേക്ക് കൊണ്ടുപോയ ശേഷം ഉച്ചയ്ക്ക് ശേഷമാണ് സംസ്കാരം. അനിൽ പ്രസിഡന്റായിരുന്ന സഹകരണ സംഘത്തിലെ സാമ്പത്തിക പ്രതിസന്ധിയാണ് ആത്മഹത്യയ്ക്ക് പിന്നിലെന്ന് പ്രാഥമിക നിഗമനം. ആറുകോടിയിലധികം രൂപ നിക്ഷേപകരിൽ കുടിശ്ശികയുണ്ടായിരുന്നു. ‘താൻ ഒറ്റപ്പെട്ടുവെന്ന്’ വ്യക്തമാക്കിയ ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. അനിലിനെ ഓഫീസിലെ […]
Read more

ഇസ്രായേലിന് തിരിച്ചടി; പലസ്തീൻ അംഗീകാരം 10 രാജ്യങ്ങളിൽ നിന്ന്

ലണ്ടൻ: ഐക്യരാഷ്ട്രസഭ പൊതുസഭയുടെ വാർഷിക സമ്മേളനത്തോടനുബന്ധിച്ച് 10 പ്രമുഖ രാജ്യങ്ങൾ പലസ്തീനിനെ സ്വതന്ത്ര രാഷ്ട്രമെന്ന നിലയിൽ അംഗീകരിക്കാൻ തീരുമാനിച്ചു. ബ്രിട്ടൻ, ബെൽജിയം, കാനഡ, ഫ്രാൻസ്, പോർച്ചുഗൽ, അൻഡോറ, മാൾട്ട, ഓസ്ട്രേലിയ, ലക്സംബർഗ്, സാൻമറീനോ എന്നിവരാണ് അംഗീകാരം പ്രഖ്യാപിക്കുന്നത്. ഔദ്യോഗിക പ്രഖ്യാപനം നാളെ നടക്കും. ഗാസയിൽ ഇസ്രായേൽ ആക്രമണം തുടരുന്നതിനിടെയാണ് രാജ്യങ്ങളുടെ ഈ നിർണായക തീരുമാനം. ബ്രിട്ടന്റെ പ്രഖ്യാപനം ഏറെ ശ്രദ്ധേയമാണ്. പ്രധാനമന്ത്രി കെയർ സ്റ്റാർമറിന്റെ നേതൃത്വത്തിലുള്ള ഈ നീക്കം അമേരിക്കയുടെയും ഇസ്രായേലിന്റെയും കടുത്ത എതിർപ്പിനെ മറികടന്നാണ്. ബ്രിട്ടീഷ് […]
Read more

ജിഎസ്‌ടി ഇളവ് ഉപഭോക്താക്കൾക്ക് 22ന് ശേഷം ലഭിക്കും: ചീഫ് കമ്മീഷണർ

കൊച്ചി: ജിഎസ്‌ടി നിരക്കുകളിൽ വന്ന കുറവ് സെപ്റ്റംബർ 22ന് ശേഷം ഉപഭോക്താക്കൾക്ക് ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് സെൻട്രൽ ജിഎസ്‌ടി ചീഫ് കമ്മീഷണർ എസ്.കെ. റഹ്മാൻ അറിയിച്ചു. കേന്ദ്രവും സംസ്ഥാനവും ചേർന്ന് ഇത് ഉറപ്പാക്കാൻ നടപടിയെടുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. നികുതി ദായകരെ വിശ്വാസത്തിൽ എടുത്താണ് മാറ്റങ്ങൾ നടപ്പാക്കുന്നതെന്നും നേട്ടം ഉൽപാദകരും വിതരണക്കാരും സ്വമേധയാ ഉപഭോക്താക്കൾക്ക് കൈമാറണമെന്നുമാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. ഉപഭോക്താക്കൾക്ക് നേട്ടം കൈമാറാതിരിക്കുന്നത് അനാവശ്യമായ റിസ്ക് ആകുമെന്നും അതിൽ ഏർപ്പെടരുതെന്നും റഹ്മാൻ മുന്നറിയിപ്പ് നൽകി. വിപണിയിൽ നേരിട്ട് ഇടപെടില്ലെങ്കിലും, […]
Read more

സിപിഐയിൽ പ്രായപരിധി ജനറൽ സെക്രട്ടറിക്കും ബാധകം : ബിനോയ് വിശ്വം

ന്യൂഡൽഹി: സിപിഐയിൽ പ്രായപരിധി കർശനമായി നടപ്പാക്കുമെന്നും അത് ജനറൽ സെക്രട്ടറിക്കും ബാധകമാണെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വ്യക്തമാക്കി. പ്രായപരിധി പാർട്ടി കോൺഗ്രസിന്റെ തീരുമാനമാണെന്നും വ്യക്തികൾക്കായി അത് മാറ്റാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. താൻ സിപിഐ ജനറൽ സെക്രട്ടറി ആകുമോ എന്ന ചോദ്യത്തിന് ഇപ്പോൾ പ്രതികരിക്കുന്നത് ശരിയല്ലെന്നും ബിനോയ് വിശ്വം വ്യക്തമാക്കി. ഡി.രാജ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറണമെന്നതാണ് കേരള ഘടകത്തിന്റെ നിലപാടെന്ന സൂചനയാണ് അദ്ദേഹത്തിന്റെ പ്രതികരണം നൽകുന്നത്.
Read more

സ്കൂൾ ഗ്രൗണ്ടിൽ കണ്ടെത്തിയ അസ്ഥികൂടം;30 വയസിന് മുകളിൽ പ്രായമുള്ള പുരുഷനുടേതെന്ന് സ്ഥിരീകരണം

കോട്ടയം: ആർപ്പുക്കര വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ കണ്ടെത്തിയ അസ്ഥികൂടം 30 വയസ്സിന് മുകളിൽ പ്രായമുള്ള പുരുഷന്റേതാണെന്ന് പ്രാഥമിക ഫോറൻസിക് പരിശോധനയിൽ സ്ഥിരീകരിച്ചു. കൂടുതൽ പരിശോധനയ്ക്കായി അസ്ഥി കഷണങ്ങൾ തിരുവനന്തപുരത്തെ ലാബിലേക്ക് അയച്ചിരിക്കുകയാണ്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഫോറൻസിക് വിഭാഗം നടത്തിയ പ്രാഥമിക പരിശോധനയ്ക്ക് പിന്നാലെയാണ് റിപ്പോർട്ട് പുറത്തുവന്നത്. ഇന്നലെ അസ്ഥികൂടത്തിന്റെ വിശദമായ പോസ്റ്റ്മോർട്ടവും പൂർത്തിയാക്കിയിരുന്നു. സംഭവത്തെ തുടർന്ന് പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ പത്ത് വർഷത്തിനിടെ […]
Read more

മണിപ്പൂരിൽ അസം റൈഫിൾസിന് നേരെയുണ്ടായ ആക്രമണം: രണ്ട് പേർ കസ്റ്റഡിയിൽ

ഇംഫാൽ: മണിപ്പൂരിൽ അസം റൈഫിൾസിന് നേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് രണ്ട് പേരെ കസ്റ്റഡിയിലെടുത്തു. അക്രമികൾ സഞ്ചരിച്ച വാഹനം സുരക്ഷാ സേന പിടിച്ചെടുത്തു. സെപ്റ്റംബർ 19-ന് നടന്ന ആക്രമണത്തിൽ രണ്ട് ജവാന്മാർ വീരമൃത്യു വരിക്കുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയുംചെയ്തു . ഇംഫാലിൽ നിന്ന് ബിഷ്ണുപൂർ ജില്ലയിലേക്ക് പോകുകയായിരുന്ന അസം റൈഫിൾസ് വാഹനവ്യൂഹത്തിന് നേരെയാണ് ആയുധധാരികളുടെ സംഘം വെടിവെച്ചത്. ആക്രമണം ആസൂത്രിതമായതാണെന്ന് പൊലീസ് വ്യക്തമാക്കി. ഗവർണറുടെ ഓഫീസിന്റെ വിവരമനുസരിച്ച്, കുറഞ്ഞത് അഞ്ച് പേർ ആക്രമണത്തിൽ പങ്കെടുത്തു. ഒരു വർഷത്തിനിടെ സേനയ്‌ക്കെതിരെ […]
Read more

Recent News

Advertisement
WhiteswanTV Footer