പാൽവില വർധന; ക്ഷീരകർഷകർക്ക് പ്രയോജനം: മന്ത്രി ചിഞ്ചുറാണി
തിരുവനന്തപുരം : സംസ്ഥാനത്ത് പാലിന്റെ വില വർധിപ്പിക്കുമെന്ന് ക്ഷീരവികസന മന്ത്രി ജെ. ചിഞ്ചുറാണി അറിയിച്ചു. ക്ഷീരകർഷകർക്ക് പ്രയോജനപ്പെടുന്ന തരത്തിലാണ് വർധന ക്രമീകരിക്കുകയെന്ന് മന്ത്രി വ്യക്തമാക്കി. പാലിന്റെ വില വർധിപ്പിക്കാനുള്ള അധികാരം മിൽമയ്ക്കാണ് ഉള്ളതെന്നും, ഇതിനുള്ള നടപടികൾ പൂർത്തിയാകുന്ന ഘട്ടത്തിലാണെന്നും മന്ത്രി പറഞ്ഞു. സഭയിൽ തോമസ് കെ. തോമസ് എംഎൽഎ നൽകിയ സബ്മിഷന് മറുപടി നൽകുന്നതിനിടെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.പാലിന് ഏറ്റവും ഉയർന്ന വില കൊടുക്കുന്ന സംസ്ഥാനമാണ് കേരളമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. അതേസമയം, സംസ്ഥാനത്തെ കടുത്ത വിലക്കയറ്റ സാഹചര്യത്തിൽ […]
Read more