Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: Sana Fathima

മഹാത്മഗാന്ധി ദേശ് സേവാ പുരസ്കാരം സൗദി പ്രവാസി ജോൺസൺ കീപ്പള്ളിലിന്

റിയാദ്: മലയാളിയും സൗദി പ്രവാസിയുമായ ജോൺസൺ കീപ്പള്ളിലിന് ദില്ലി ആസ്ഥാനമായ വെയിൽ ഫൗണ്ടേഷന്റെ മഹാത്മാഗാന്ധി ദേശ് സേവാ പുരസ്കാരം ലഭിച്ചു. ഇന്ത്യയിലും വിദേശത്തും വിദ്യാഭ്യാസ മേഖലയിലെ സമർപ്പിത പ്രവർത്തനങ്ങൾക്കാണ് പുരസ്കാരം നൽകുന്നത്. ഒക്ടോബർ 5ന് ദില്ലിയിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് സമർപ്പിക്കും. സൗദി അറേബ്യയിലെ അൽക്കോബാറിലെ എവർഷൈൻ ഇന്റർനാഷണൽ സ്കൂളിന്റെ ചെയർമാനും, കേരളത്തിലെ രണ്ട് സ്കൂളുകളുടെ ചെയർമാനുമാണ്. കൂടാതെ കോട്ടയത്തെ എവർ ഷൈൻ ആർട്ടിഫിഷ്യൽ ഇൻറലിജൻസ് പഠനകേന്ദ്രവും അദ്ദേഹത്തിന്റെ കീഴിലാണ്.
Read more

കേരള മീഡിയ അക്കാദമിയിൽ ഓഡിയോ പ്രൊഡക്ഷൻ ഡിപ്ലോമ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു

കൊച്ചി: കേരള മീഡിയ അക്കാദമി സംസ്ഥാന സർക്കാർ സ്ഥാപനത്തിൽ ഡിപ്ലോമ ഇൻ ഓഡിയോ പ്രൊഡക്ഷൻ കോഴ്സിന്റെ പുതിയ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. സൗണ്ട് എൻജിനീയറിംഗ്, ആർജെ ട്രെയിനിംഗ്, ഡബ്ബിംഗ്, പോഡ്കാസ്റ്റ്, വോയിസ് മോഡുലേഷൻ എന്നിവയടക്കം വിവിധ മേഖലകളിൽ പരിശീലനം ലഭിക്കുകയും സർക്കാർ അംഗീകൃത ഡിപ്ലോമും നേടുകയും ചെയ്യാം. ക്ലാസുകൾ തിരുവനന്തപുരം-കൊച്ചി സെന്ററുകളിൽ നടക്കും, വിദ്യാർത്ഥികൾക്ക് സൗകര്യപ്രദമായ സെന്ററിൽ പങ്കെടുക്കാം. റേഡിയോ കേരള സ്റ്റുഡിയോയിൽ ക്ലാസുകളും പ്രായോഗിക പരിശീലനവും നൽകും. കോഴ്സ് രണ്ടര മാസ ദൈർഘ്യമുള്ളതും, തിങ്കളിൽ നിന്ന് […]
Read more

ജനശതാബ്ദിക്ക് ഇന്ന് മുതൽ ചങ്ങനാശ്ശേരിയിലും സ്റ്റോപ്പ്

ചങ്ങനാശ്ശേരി: 12082 നമ്പർ തിരുവനന്തപുരം സെൻട്രൽ കണ്ണൂർ ജനശതാബ്ദി എക്സ്പ്രസ് ഇന്ന് മുതൽ ചങ്ങനാശ്ശേരിയിലും സ്റ്റോപ്പ് ചെയ്യും. തിരിച്ചുള്ള 12081 നമ്പർ കണ്ണൂർ – തിരുവനന്തപുരം സെൻട്രൽ ജനശതാബ്ദിക്കും സ്റ്റോപ്പ് ലഭിക്കുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. കഴിഞ്ഞ ദിവസം ചങ്ങനാശ്ശ്ശേരി റെയിൽവേ സ്റ്റേഷനിൽ കേന്ദ്ര മന്ത്രി ജോർജ് കുര്യൻ ട്രെയിനിന്റെ ഫ്ലാഗ് ഓഫും ചടങ്ങ് നിർവഹിച്ചു. 2030 നകം ഇന്ത്യയിലെ റെയിൽവേ ഗേറ്റുകൾ എല്ലാം അണ്ടർബ്രിഡ്ജുകളോ ഓവർബ്രിഡ്ജുകളോ ആയി മാറുമെന്നും, വന്ദേ ഭാരത് ട്രെയിനുകൾക്കും ഭാവിയിൽ കൂടുതൽ […]
Read more

രാജ്യത്തെ ഏറ്റവും വലിയ ഡാറ്റാ സെന്‍റർ ആന്ധ്രയിൽ

വിശാഖപട്ടണം: ഇന്ത്യയിലെ ഡിജിറ്റൽ മേഖലയിലെ ചരിത്രപരമായ നിക്ഷേപവുമായി ഗൂഗിൾ മുന്നോട്ട്. വിശാഖപട്ടണത്തിൽ ഒരു ജിഗാവാട്ട് (GW) ശേഷിയുള്ള ഡാറ്റാ സെൻറർ ക്ലസ്റ്റർ സ്ഥാപിക്കുന്നതിനായി അമേരിക്കൻ ടെക് ഭീമൻ 10 ബില്യൺ ഡോളർ (ഏകദേശം 88,000 കോടി രൂപ) നിക്ഷേപിക്കാൻ ഒരുങ്ങുകയാണ്. ഇന്ത്യയിലെ മാത്രമല്ല, ഏഷ്യയിലെ ഏറ്റവും വലിയ ഡാറ്റാ ഹബ്ബായിരിക്കും ഈ പദ്ധതി. 188,000-ത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്ന ഈ ക്ലസ്റ്റർ, വിശാഖപട്ടണം ജില്ലയിലെ അദവിവാരം, തർലുവാഡ, അനകപ്പള്ളി ജില്ലയിലെ റാമ്പിള്ളി ഗ്രാമം എന്നിവിടങ്ങളിലായി മൂന്ന് കാമ്പസുകളിൽ […]
Read more

പ്രധാനമന്ത്രിയുമായി മുഖ്യമന്ത്രിയുടെ നിർണായക ചർച്ച ഇന്ന്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും. രാവിലെ 11 മണിക്ക് നിശ്ചയിച്ചിരിക്കുന്ന യോഗത്തിൽ, മുണ്ടക്കൈ–ചൂരൽമല പുനരധിവാസത്തിന് പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന ആവശ്യം ഉൾപ്പെടെ കേരളത്തിന്റെ വിവിധ ആവശ്യങ്ങൾ മുഖ്യമന്ത്രി മുന്നോട്ടുവയ്ക്കും. കഴിഞ്ഞ ദിവസങ്ങളിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ആരോഗ്യമന്ത്രി ജെ.പി. നദ്ദ, ധനമന്ത്രി നിർമലാ സീതാരാമൻ, ഉപരിതല ഗതാഗതമന്ത്രി നിതിൻ ഗഡ്കരി എന്നിവർക്ക് മുന്നിൽ മുഖ്യമന്ത്രി വിഷയങ്ങൾ ഉന്നയിച്ചിരുന്നു. രണ്ടുദിവസമായി ഡൽഹിയിൽ തുടരുന്ന അദ്ദേഹം, ഇന്ന് പ്രധാനമന്ത്രിയുമായുള്ള ചർച്ചകൾക്ക് ശേഷം […]
Read more

കാബൂളിൽ വ്യോമാക്രമണം നടത്തി പാകിസ്ഥാൻ

കാബൂൾ: അഫ്ഗാൻ തലസ്ഥാനമായ കാബൂളിൽ സ്ഫോടനം. പാകിസ്ഥാൻ വ്യോമസേന നടത്തിയ ആക്രമണത്തിന്റെ ഭാഗമായാണ് സ്ഫോടനം നടന്നതെന്നാണ് റിപ്പോർട്ടുകൾ. തെഹ്രിക്-ഇ-താലിബാൻ പാകിസ്ഥാൻ ഒളിത്താവളങ്ങളെയാണ് ലക്ഷ്യമിട്ടത് എന്നാണ് പാകിസ്ഥാൻ മാധ്യമങ്ങൾ വ്യക്തമാക്കുന്നത്. അഫ്ഗാൻ വിദേശകാര്യ മന്ത്രി അമീർ ഖാൻ മുത്തഖി ഇന്ത്യ സന്ദർശനം നടത്തുന്ന സമയത്താണ് ആക്രമണം നടന്നത്. അതിർത്തി കടന്ന് നടപടി സ്വീകരിക്കുമെന്ന് മുൻകൂട്ടി മുന്നറിയിപ്പ് നൽകിയിരുന്ന പാകിസ്ഥാൻ പ്രതിരോധമന്ത്രി ഖ്വാജ ആസിഫിന്റെ പ്രസ്താവനകൾക്കു പിന്നാലെയാണ് വ്യോമാക്രമണം നടന്നത്. അഫ്ഗാൻ മണ്ണ് പാകിസ്ഥാൻ വിരുദ്ധ തീവ്രവാദ പ്രവർത്തനങ്ങൾക്ക് സുരക്ഷിത […]
Read more

ആഡംബര കാറിന് വേണ്ടി അച്ഛനെ മകൻ ആക്രമിച്ചു

തിരുവനന്തപുരം: ആഡംബര കാറിനായി ഉണ്ടായ തർക്കം തിരുവനന്തപുരത്ത് ഗുരുതര ആക്രമണത്തിലേക്ക് വഴിമാറി. വഞ്ചിയൂർ പ്രദേശത്ത് 28 കാരനായ മകൻ അച്ഛനോട് കാർ വാങ്ങിക്കൊടുക്കണമെന്ന് ആവശ്യപ്പെട്ട് തർക്കം നടക്കുന്നതിനിടെ, ഇരുവരും തമ്മിൽ ആക്രമണത്തിലേക്ക് നീങ്ങി. മകൻ ആദ്യം അച്ഛനെ ആക്രമിച്ചതിനെ തുടർന്ന് പ്രകോപിതനായ അച്ഛൻ കമ്പിപ്പാര ഉപയോഗിച്ച് തിരിച്ചടിച്ചു. തലയിൽ പരിക്കേറ്റ ഹൃദ്യക്കിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി ഐസിയുവിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് അച്ഛൻ വിനയാനന്ദിനെതിരെ പോലീസ് കേസ് എടുത്തിട്ടുണ്ട്. സംഭവത്തിന് ശേഷം അദ്ദേഹം […]
Read more

ഗാസയിൽ സമാധാനത്തിനായി ഇനി മണിക്കൂറുകൾ; വെടിനിര്‍ത്തൽ കരാറിന് ഇസ്രയേൽ അംഗീകാരം

ടെൽ അവീവ്: ഗാസയിൽ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സമാധാനം യാഥാർത്ഥ്യമാകാൻ ഇനി മണിക്കൂറുകൾ മാത്രം. വെടിനിർത്തൽ കരാറിന്റെ ആദ്യഘട്ടത്തിന് ഇസ്രയേൽ മന്ത്രിസഭ അംഗീകാരം നൽകി. ഇതോടെ 24 മണിക്കൂറിനുള്ളിൽ വെടിനിർത്തൽ പ്രാബല്യത്തിൽ വരും. 72 മണിക്കൂറിനുള്ളിൽ ബന്ദിമോചന നടപടിയും ആരംഭിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി. തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ ആദ്യ ബന്ദിമോചനം നടക്കും. മന്ത്രിസഭാ യോഗത്തിന് മുന്നോടിയായി ട്രംപിന്റെ മിഡിൽ ഈസ്റ്റ് പ്രതിനിധി സ്റ്റീവ് വിറ്റ്കോഫും മരുമകൻ ജാരെഡ് കുഷ്നറും ഇസ്രയേലിലെത്തി. ഇരുവരും പ്രധാനമന്ത്രി ബെഞ്ചമിൻ […]
Read more

സ്വർണപ്പാളി വിവാദം മറയ്ക്കാനുള്ള ശ്രമമെന്ന് സംശയം’: സുരേഷ് ഗോപി

തിരുവനന്തപുരം: ദുൽഖർ സൽമാൻ ഉൾപ്പെടെ മലയാള സിനിമാതാരങ്ങളുടെ വീടുകളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തിയ പരിശോധനയെക്കുറിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി പ്രതികരിച്ചു. ശബരിമല സ്വർണപ്പാളി വിവാദം മറച്ചുവെയ്ക്കാനാണ് ഈ റെയ്ഡ് നടന്നതെന്ന സംശയം ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു. “സ്വർണപ്പാളി വിഷയത്തിൽ ഉയർന്ന പ്രജനാദ്ധിപത്യ ചർച്ചകൾ മൂടിക്കെട്ടാനാണ് ഇത്തരം നീക്കങ്ങൾ നടക്കുന്നതെന്ന് തോന്നുന്നു. എല്ലാം ഒരു കുതന്ത്രമാണെന്ന് തന്നെയാണ് എന്റെ അഭിപ്രായം. എന്നാൽ കേന്ദ്രമന്ത്രിയായ നിലയിൽ കൂടുതൽ പ്രതികരണം നൽകുന്നത് ഒഴിവാക്കുന്നു,” എന്ന് സുരേഷ് ഗോപി പറഞ്ഞു. സ്വർണപ്പാളി കേസിൽ […]
Read more

അസമിൽ ബിജെപിക്ക് തിരിച്ചടി:മുൻ കേന്ദ്രമന്ത്രി രാജൻ ഗൊഹെയ്ൻ ഉൾപ്പെടെ 17 പേർ രാജിവെച്ചു

ഗുവാഹത്തി: അസമിൽ ബിജെപി മുൻ കേന്ദ്രസഹമന്ത്രിയും മുതിർന്ന നേതാവുമായ രാജൻ ഗൊഹെയ്ൻ ഉൾപ്പെടെ 17 പേർ പാർട്ടിവിട്ടു. അസം ജനതയ്ക്ക് നൽകിയ വാഗ്ദാനങ്ങൾ നിറവേറ്റുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്നും, ബംഗ്ലാദേശി കുടിയേറ്റക്കാർക്ക് സംസ്ഥാനത്ത് സ്ഥിരതാമസത്തിന് അനുമതി നൽകി തദ്ദേശീയരുടെ അവകാശങ്ങളെ വഞ്ചിച്ചെന്നും രാജിക്കത്തിൽ ഗൊഹെയ്ൻ ആരോപിച്ചു. 1999 മുതൽ 2019 വരെ നാഗോൺ നിയോജകമണ്ഡലത്തിൽ നിന്ന് തുടർച്ചയായി നാല് തവണ ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഗൊഹെയ്ൻ, 2016-2019 കാലഘട്ടത്തിൽ റെയിൽവേ സഹമന്ത്രിയായും സേവനമനുഷ്ഠിച്ചിരുന്നു. “പാർട്ടി മുമ്പ് പ്രവർത്തകരിൽ വിശ്വാസം വച്ചു, […]
Read more
Advertisement
WhiteswanTV Footer