Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: Sana Fathima

സ്പാനിഷ് താരം ജുവാന്‍ റോഡ്രിഗസ് ഇനി കേരള ബ്ലാസ്‌റ്റേഴ്‌സില്‍

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന് മുന്നോടിയായി കേരള ബ്ലാസ്റ്റേഴ്‌സ് ടീമിലേക്ക് സ്പാനിഷ് സെന്റര്‍ ബാക്ക് ജുവാന്‍ റോഡ്രിഗസ് മാര്‍ട്ടിനെസ് . സ്‌പെയിനിലെ പ്രൈമേര ഫെഡറേഷനിലെ സി.ഡി. ലുഗോക്കായി ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ച 30-കാരനായ പ്രതിരോധതാരം തന്റെ ആധിപത്യം, പന്തുപരിശോധനാ കഴിവ്, ടാക്റ്റിക്കല്‍ സാങ്കേതികത എന്നിവ കൊണ്ട് കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധ നിരയെ ശക്തമാക്കും. സ്‌പെയിനിലെ സെഡെയ്‌റ സ്വദേശിയായ ജുവാന്‍ റേസിങ് ഫെറോളിന്റെ യൂത്ത് അക്കാദമി വഴി ഫുട്ബോള്‍ യാത്ര ആരംഭിച്ചു. പിന്നീട് സ്‌പോര്‍ട്ടിങ് ഗിജോണ്‍, ജിംനാസ്റ്റിക് ഡി […]
Read more

താലിബാൻ സർക്കാർ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലെ ഉള്ളടക്കങ്ങള്‍ക്ക് താലിബാന്‍ സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതായി റിപ്പോര്‍ട്ട്. ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, എക്സ് ഉള്‍പ്പെടെയുള്ള സൈറ്റുകളിലെ ചിലതരം ഉള്ളടക്കങ്ങള്‍ തടയാന്‍ ഫില്‍റ്ററുകള്‍ പ്രയോഗിച്ചെന്ന് വാര്‍ത്താവിനിമയ മന്ത്രാലയ വൃത്തങ്ങള്‍ സ്ഥിരീകരിച്ചതയാണ് റിപ്പോര്‍ട്ട് . കാബൂളിലെ ചില ഉപയോക്താക്കൾക്ക് പ്ലാറ്റ്ഫോമുകളിൽ പ്രവേശിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. താലിബാൻ വൃത്തങ്ങൾ ഫിൽറ്ററിംഗ് രാജ്യത്തുടനീളം നടപ്പിലാക്കിയിട്ടുണ്ട്, പക്ഷേ പൂർണ്ണ ഇന്റർനെറ്റ് നിരോധനം ഉണ്ടായിട്ടില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഓദ്യോഗിക പ്രതികരണം ലഭിച്ചിട്ടില്ലെങ്കിലും, ഇന്റർനെറ്റ് നിരീക്ഷണ ഏജൻസി നെറ്റ്ബ്ലോക്ക് ഇത് സ്ഥിരീകരിച്ചിട്ടുണ്ട്. […]
Read more

കെഎസ്ഇബി എഞ്ചിനീയറുടെ അടുക്കള വാതിൽ തകർത്ത് 3 പവൻ കവർന്നു

കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂരിലെ ടികെഎസ് പുരം, തിരുമുപ്പത്ത് കെഎസ്ഇബി അസിസ്റ്റന്റ് ആനന്ദന്റെ വീട്ടിൽ മോഷണം. അടുക്കള വാതിൽ കുത്തിത്തുറന്ന് മുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന മൂന്ന് പവൻ സ്വർണ്ണാഭരണങ്ങളും 300 രൂപയും മോഷണം പോയതായി വീട്ടുകാർ അറിയിച്ചു. മോഷണം നടക്കുന്ന സമയത്ത് ആനന്ദന്റെ അമ്മ അംബുജാക്ഷിയും ഭാര്യ സ്മിതയും മാത്രമായിരുന്നു വീട്ടിൽ. കൊടുങ്ങല്ലൂർ പോലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. വാർഡ് കൗൺസിലറും ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാനുമായ കെ.എസ്. കൈസാബ് മോഷണത്തെക്കുറിച്ച് ഊർജ്ജിതമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടു.
Read more

നിയമസഭയില്‍ വാച്ച് & വാര്‍ഡിനെ മര്‍ദിച്ച സംഭവം; മൂന്ന് പ്രതിപക്ഷ എംഎൽഎമാർക്ക് സസ്പെൻഷൻ

തിരുവനന്തപുരം: നിയമസഭയിലെ വാച്ച് & വാർഡ് ജീവനക്കാരെ മർദിച്ചതിന് മൂന്ന് പ്രതിപക്ഷ എംഎൽഎമാർക്ക് സസ്പെൻഷൻ ലഭിച്ചു. റോജി എം. ജോൺ, എം. വിൻസന്റ്, സനീഷ് കുമാർ ജോസഫ് എന്നിവരാണ് സസ്പെൻഡ് ചെയ്യപ്പെട്ടവർ. പ്രതിപക്ഷം നടത്തിയ പ്രതിഷേധം അതിരു കടന്നതാണെന്ന് എം ബി രാജേഷ് നിയമസഭയിൽ പറഞ്ഞു. പരിക്കേറ്റ നിയമസഭാ ചീഫ് മാർഷലിന് ശസ്ത്രക്രിയ നടത്തേണ്ട സാഹചര്യമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. നിയമസഭയുടെ സുരക്ഷാ ചുമതലയുള്ള ചീഫ് മാർഷലിനെ ഗുരുതരമായി അതിക്രമിച്ചതായും എം ബി രാജേഷ് വന്നു മുന്നോട്ട് വെച്ചു. […]
Read more

6 കോടി ചെലവിൽ പണിത പാലം 4 വർഷമായി ഉപയോഗമില്ല

പാറ്റ്ന: ആറു കോടി രൂപ ചെലവിൽ നിർമ്മിച്ച പാലം നാല് വർഷമായി ഉപയോഗശൂന്യമായി കിടക്കുകയാണ്. 2020-ൽ ആരംഭിച്ച നിർമാണം 2021-ൽ പൂർത്തിയായെങ്കിലും, ആവശ്യമായ അപ്രോച്ച് റോഡുകൾ ഒരുക്കാത്തതിനാൽ പാലം ഗ്രാമീണർക്കൊന്നും പ്രയോജനപ്പെടുന്നില്ല. വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിലെ പന്ത്രണ്ടോളം ഗ്രാമങ്ങൾക്ക് ജില്ലാ ആസ്ഥാനത്തേക്ക് എളുപ്പത്തിൽ എത്താനുള്ള വഴിയൊരുക്കാനാണ് പാലം പണിതത്. എന്നാൽ അപ്രോച്ച് റോഡില്ലാത്തതിനാൽ ഗ്രാമങ്ങൾ ഇന്നും ഒറ്റപ്പെട്ട നിലയിലാണ്. പ്രധാനമന്ത്രി ഗ്രാമീണ സഡക് യോജന പദ്ധതിയുടെ ഭാഗമായി പാലം പണിതെങ്കിലും, ഭൂമി ഏറ്റെടുക്കലിലെ വീഴ്ചയാണ് വലിയ പ്രതിസന്ധിയായി […]
Read more

പ്രവാസി മൃതദേഹം നാട്ടിലെത്തിക്കൽ വിവാദം; അപകീർത്തി പ്രചാരണത്തിന് നിയമ നടപടി

ദുബൈ: യുഎഇയിൽ നിന്ന് പ്രവാസികളുടെ മൃതദേഹം ഇന്ത്യയിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട വിവാദത്തിൽ പുതിയ വഴിത്തിരിവ് . തനിക്ക് നേരെ അപകീർത്തികരമായി പ്രചാരണം നടത്തിയ വ്യക്തിക്കെതിരെ നിയമ നടപടി ആരംഭിച്ചതായി ഈ മേഖലയിൽ പ്രവർത്തിക്കുന്ന അഷ്റഫ് താമരശ്ശേരി വ്യക്തമാക്കി. മകന്റെ ചിത്രം ഉപയോഗിച്ച് തെറ്റായ പ്രചാരണം നടത്തപ്പെട്ടതായും, ഇതിന്റെ പേരിൽ ഒരു കോടി രൂപ നഷ്ടപരിഹാര കേസും മറ്റ് ക്രിമിനൽ നടപടികളും സ്വീകരിക്കുമെന്നുമാണ് അഷ്റഫ് താമരശ്ശേരി അറിയിച്ചു. പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിൽ വൻ കൊള്ള നടക്കുന്നുണ്ടെന്ന അസത്യ ആരോപണം കഴിഞ്ഞ […]
Read more

ഇന്ത്യയുടെ സാമ്പത്തിക വളർച്ചയെ പ്രശംസിച്ച് യുകെ പ്രധാനമന്ത്രി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി യുകെ പ്രധാനമന്ത്രി കിയ സ്റ്റാമറുമായി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തി. ഊർജം, പ്രതിരോധം, വ്യവസായം തുടങ്ങിയ മേഖലകളിൽ സഹകരണം ശക്തമാക്കാനും കാലാവസ്ഥ മേഖലയിൽ സംയുക്ത നിധി രൂപീകരിക്കാനും നേതാക്കൾ തീരുമാനിച്ചു. ചർച്ചക്ക് ശേഷം നടത്തിയ സംയുക്ത വാർത്താസമ്മേളനത്തിൽ, യുകെ പ്രധാനമന്ത്രി സ്റ്റാമർ ഇന്ത്യയുടെ സാമ്പത്തിക വളർച്ചയെ പ്രശംസിക്കുകയും ബ്രിട്ടീഷ് സർവ്വകലാശാലകൾ ഇന്ത്യയിൽ ക്യാമ്പസുകൾ ആരംഭിക്കുമെന്നും അറിയിച്ചു. ഗാസയിലെ സംഘർഷം, യുക്രെയ്ന്‍ പ്രശ്നങ്ങൾ എന്നിവയും സന്ദർശനത്തിൽ ചർച്ച ചെയ്തു. സ്റ്റാമർ മധ്യസ്ഥ ചർച്ചകളെക്കുറിച്ച് അഭിനന്ദനവും […]
Read more

സ്വർണപ്പാളി വിവാദം; സംസ്ഥാനത്തെ കളക്ടറേറ്റുകളിലേക്ക് ബിജെപി പ്രതിഷേധം

തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി വിവാദത്തെ തുടർന്നുള്ള സ്വർണ്ണക്കള്ളക്കേസിൽ നടപടികൾ ആവശ്യപ്പെട്ട് സംസ്ഥാനത്തെ പല കളക്ടറേറ്റുകളിലേക്കും ബിജെപി പ്രവർത്തകർ പ്രതിഷേധ മാർച്ച് നടത്തി. കോഴിക്കോട്, കാസർകോട്, കണ്ണൂർ, കൊച്ചി, പാലക്കാട്, മലപ്പുറം തുടങ്ങിയ ജില്ലകളിലാണ് മാർച്ചുകൾ നടന്നത്. കോഴിക്കോട് കളക്ടറേറ്റിലേക്കുള്ള മാർച്ച് പൊലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞപ്പോൾ പ്രവർത്തകർ ബാരിക്കേഡിന് മുകളിൽ കയറി. ഇവരെ നിയന്ത്രിക്കാൻ പൊലീസ് ജലപീരങ്കി ഉൾപ്പെടെ വിവിധ സുരക്ഷാ നടപടി സ്വീകരിച്ചെങ്കിലും പ്രവർത്തകർ പിരിഞ്ഞുപോകാതെ മുദ്രാവാക്യങ്ങളുമായി നിലപാട് കൈവരിച്ചു. നിലവിൽ മാർച്ച് തുടരുകയാണ്. കോഴിക്കോടിനൊപ്പം […]
Read more

യു.എസിൽ ഇന്ത്യൻ വംശജ മോട്ടൽ മാനേജറെ വെടിവച്ച് കൊലപ്പെടുത്തി

അമേരിക്ക: പെൻസിൽവാനിയയിലെ റോബിൻസൺ ടൗൺഷിപ്പിലെ മോട്ടലിന് മുന്നിൽ ഇന്ത്യൻ വംശജ മോട്ടൽ മാനേജർ രാകേഷ് പട്ടേൽ വെടിയേറ്റു കൊല്ലപ്പെട്ടു. സംഭവം സിസിടിവി ക്യാമറയിൽ തെളിഞ്ഞിട്ടുണ്ട്. മോട്ടലിന് പുറത്തു നിൽക്കുന്ന സ്റ്റാൻലി യൂജിൻ വെസ്റ്റ് കൈവശമുള്ള തോക്കുമായി സമീപിച്ചു. “Are you alright, bud?” എന്ന് ചോദിച്ചതിന് ശേഷം, രാകേഷിന് വെടിയുതിർക്കുകയായിരുന്നു. വെടിയേറ്റ ഉടനെ രാകേഷ് നിലത്ത് വീണു, അതിനുശേഷം വെസ്റ്റ് സംഭവസ്ഥലത്ത് നിന്നും നീങ്ങി. വെസ്റ്റിനെതിരെ ക്രിമിനൽ നരഹത്യ, നരഹത്യാ ശ്രമം, മറ്റൊരാളെ അശ്രദ്ധയായി അപകടത്തിലാക്കൽ തുടങ്ങിയ […]
Read more

തലച്ചോറിന്റെ കാൻസറിന് ശ്വാസകോശ മരുന്ന് നൽകി

തിരുവനന്തപുരം: തിരുവനന്തപുരം ആർസിസി ആശുപത്രിയിൽ രോഗികൾക്ക് തെറ്റായ മരുന്ന് കൊടുത്തതായി അധികൃതർ അറിയിച്ചു. തലച്ചോറിലെ കാൻസറിനുള്ള മരുന്നിന് പകരം ശ്വാസകോശ കാൻസറിനുള്ള മരുന്ന് നൽകിയതായി റിപ്പോർട്ടുകളുണ്ട്. മരുന്ന് പാക്കിങ്ങിൽ വന്ന പിഴവാണ് പ്രധാന കരാമെന്നാണ് ആശുപത്രി അധികൃതർ വിശദീകരിച്ചത് ആർസിസി സ്റ്റോറിലെ ജീവനക്കാരാണ് പിഴവ് ശ്രദ്ധിച്ചത്. തുടർന്ന്, പ്രശ്നകാരിയായ ഗ്ലോബെൽ ഫാർമ കമ്പനിയെ ആശുപത്രി കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയതായി അറിയിക്കുന്നു. നിലവിൽ രണ്ടായിരത്തിലധികം രോഗികൾക്ക് തെറ്റായ മരുന്ന് നൽകിയതായി സ്ഥിരീകരിച്ചു. രോഗികളെ ബന്ധപ്പെടാനുള്ള ശ്രമങ്ങൾ ആരംഭിച്ചതായി ആശുപത്രി അധികൃതർ […]
Read more
Advertisement
WhiteswanTV Footer