Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: Sana Fathima

പുതിയ ഗൂഗിൾ അക്കൗണ്ടുകൾക്ക് ഇനി 5 ജിബി സൗജന്യ സ്റ്റോറേജ് മാത്രം

പുതിയ ഗൂഗിൾ അക്കൗണ്ടുകൾ സൃഷ്ടിക്കുന്ന ഉപയോക്താക്കൾക്ക് ഇനി തുടക്കത്തിൽ 5 ജിബി സൗജന്യ ക്ലൗഡ് സ്റ്റോറേജ് മാത്രമാകും ലഭിക്കുക. ആപ്പിളിന്റെ ഐക്ലൗഡും മൈക്രോസോഫ്റ്റിന്റെ വൺഡ്രൈവും നൽകുന്ന അടിസ്ഥാന സ്റ്റോറേജ് പരിധിയോട് ഒപ്പമെത്തുന്ന രീതിയിലാണ് ഗൂഗിളിന്റെ പുതിയ നീക്കം. ഇതുവരെ ലഭ്യമായിരുന്ന 15 ജിബി സൗജന്യ സ്റ്റോറേജ് ലഭിക്കാൻ ഇനി ഫോൺ നമ്പർ ഉപയോഗിച്ച് അക്കൗണ്ട് സ്ഥിരീകരണം നിർബന്ധമാകും. അക്കൗണ്ട് തുടങ്ങുന്ന ഘട്ടത്തിൽ തന്നെ ഉപയോക്താക്കൾ ഫോൺ നമ്പർ നൽകി സ്ഥിരീകരണം പൂർത്തിയാക്കേണ്ടതുണ്ട്. ജിമെയിൽ, ഗൂഗിൾ ഡ്രൈവ്, ഗൂഗിൾ […]
Read more

ജിസിസി പ്രവാസി ആരോഗ്യ പരിശോധനയ്ക്ക് പുതിയ രൂപരേഖ

കുവൈത്ത് സിറ്റി: ഗൾഫ് രാജ്യങ്ങളിലേക്ക് ജോലി, താമസ വിസകളിൽ എത്തുന്ന പ്രവാസികൾക്കായുള്ള ‘വാഫിദ്’ ആരോഗ്യ പരിശോധനാ സംവിധാനത്തിൽ പുതിയ നിയന്ത്രണ ചട്ടങ്ങൾ നടപ്പാക്കി കുവൈത്ത് ആരോഗ്യ മന്ത്രാലയം. ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അൽ അവദി പുറത്തിറക്കിയ 2026ലെ മന്ത്രാലയ ഉത്തരവ് നമ്പർ 139 പ്രകാരമാണ് പുതിയ മാർഗനിർദേശങ്ങൾ പ്രാബല്യത്തിൽ വന്നത്. ജിസിസി രാജ്യങ്ങളിലേക്കുള്ള പ്രവാസി തൊഴിലാളികളുടെ ആരോഗ്യ പരിശോധന ഏകീകൃത മാനദണ്ഡപ്രകാരം നടത്തുകയും പൊതുജനാരോഗ്യ സുരക്ഷ കൂടുതൽ ശക്തിപ്പെടുത്തുകയും ചെയ്യുന്നതാണ് പുതിയ ചട്ടങ്ങളുടെ ലക്ഷ്യം. അപേക്ഷകർ […]
Read more

ചൈനയിൽ ശക്തമായ ഭൂചലനം; രണ്ട് പേർ കൊല്ലപ്പെട്ടു

ബീജിങ്: ദക്ഷിണ ചൈനയിലെ ഗുവാങ്ഷി മേഖലയിൽ ഉണ്ടായ ശക്തമായ ഭൂചലനത്തിൽ രണ്ട് പേർ മരിച്ചു. തിങ്കളാഴ്ച പുലർച്ചെയായിരുന്നു ഭൂചലനം ഉണ്ടായത്. റിക്ടർ സ്കെയിലിൽ 5.2 തീവ്രത രേഖപ്പെടുത്തിയതായി റിപ്പോർട്ടുകൾ പറയുന്നു. ദുരന്തത്തിൽ നാല് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ലിയുഷോ നഗരത്തിൽ നിന്ന് 16 കിലോമീറ്റർ അകലെയുള്ള തായങ്സുൻ പ്രദേശമാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. അപകടസാധ്യത കണക്കിലെടുത്ത് ലിയുഷോ നഗരത്തിൽ നിന്ന് ഏകദേശം 7,000 പേരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി. ലിയുഷോയ്ക്ക് പുറമെ ഗുയിഗാങ്, വുഷൗ, ഹെച്ചി, നാന്നിങ് തുടങ്ങിയ സമീപ […]
Read more

അമിതലാഭം വാഗ്ദാനം ചെയ്ത് വാട്സാപ്പിലൂടെ 92 ലക്ഷം തട്ടി

കോഴിക്കോട്: ഓഹരി വിപണിയിൽ അമിതലാഭം വാഗ്ദാനം ചെയ്ത് ഓൺലൈൻ തട്ടിപ്പ് സംഘം കോഴിക്കോട് മാളിക്കടവ് സ്വദേശിയിൽ നിന്ന് 92 ലക്ഷത്തിലധികം രൂപ തട്ടിയെടുത്തു. വാട്സാപ്പ് ഗ്രൂപ്പുകൾ വഴിയാണ് 61കാരനെ പ്രതികൾ വലയിലാക്കിയത്. മാർച്ച് 10 മുതൽ ഈ മാസം 4 വരെ നടന്ന ഇടപാടുകളിലൂടെയാണ് തട്ടിപ്പ് നടന്നതെന്നാണ് പരാതി. വാട്സാപ്പ് ഗ്രൂപ്പുകളിൽ ചേർത്തതിന് പിന്നാലെ വിവിധ ആപ്ലിക്കേഷനുകൾ ഇൻസ്റ്റാൾ ചെയ്യിപ്പിക്കുകയും ഓഹരി നിക്ഷേപത്തിന്റെ പേരിൽ രണ്ട് ബാങ്ക് അക്കൗണ്ടുകളിൽ നിന്നായി പല അക്കൗണ്ടുകളിലേക്ക് പണം അയപ്പിക്കുകയുമായിരുന്നു. ഉയർന്ന […]
Read more

കറക്കം മെയ് 28ന് തീയേറ്ററുകളിൽ

ശ്രീനാഥ് ഭാസി, ഫെമിന ജോർജ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുഭാഷ് ലളിത സുബ്രഹ്മണ്യൻ സംവിധാനം ചെയ്യുന്ന “കറക്കം’’ മെയ് ഇരുപത്തിയെട്ടിന് പ്രദർശനത്തിനെത്തുന്നു. മോളിവുഡിലേക്ക് തുടക്കം കുറിക്കുന്ന ക്രൗൺ സ്റ്റാർസ് എന്റർടൈൻമെന്റിന്റെ ബാനറിൽ കിംബർലി ട്രിനിഡെട്,അൻകുഷ് സിംഗ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ അഭിറാം രാധാകൃഷ്ണൻ,സിദ്ധാർഥ് ഭരതൻ, ജീൻ പോൾ ലാൽ,പ്രവീൺ ടി. ജെ, മണികണ്ഠൻ ആചാരി,ബിജു കുട്ടൻ,മിഥൂട്ടി,ഷോൺ റോമി,ലെനാസ് ബിച്ചു,ശാലു റഹിം,വിനീത് തട്ടിൽ,മനോജ് മോസസ്,കെയിൻ സണ്ണി, ശ്രാവൺ,വിഷ്ണു രഘു തുടങ്ങിയവരും അഭിനയിക്കുന്നു. നിപിൻ നാരായണൻ, സുഭാഷ് […]
Read more

തളിപ്പറമ്പിൽ ദേശീയപാതയുടെ നിർമാണം നിലച്ചു; നാട്ടുകാർ ദുരിതത്തിൽ

കണ്ണൂർ: തളിപ്പറമ്പ് കുപ്പത്ത് നിർമാണം നടക്കുന്ന ദേശീയപാതയിൽ നിന്ന് മണ്ണും ചെളിയും വീടുകളിലേക്ക് ഒഴുകിയെത്തിയതോടെ നാട്ടുകാർ ദുരിതത്തിലായി. കഴിഞ്ഞ വർഷവും ചെളി കയറിയ വീടുകളിലാണ് മഴ പെയ്തതോടെ വീണ്ടും പ്രശ്നം രൂക്ഷമായത്. ചെളി ഒഴുകുന്നത് തടയാൻ പരിഹാരമില്ലാത്തതിനാൽ നാട്ടുകാർ ദേശീയപാത നിർമാണ പ്രവർത്തനങ്ങൾ തടഞ്ഞിരുന്നു. ഇതോടെ ഇതര സംസ്ഥാന തൊഴിലാളികൾ മടങ്ങിയതിനെ തുടർന്ന് കഴിഞ്ഞ കുറച്ച് മാസങ്ങളായി നിർമാണം നിലച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മഴയിൽ വീടുകളുടെ മുറ്റങ്ങളിലേക്ക് ചെളി ഒഴുകിയെത്തി. ഇന്ന് പുലർച്ചെ പെയ്ത ശക്തമായ മഴയിൽ […]
Read more

ആൺകുഞ്ഞ് ജനിക്കാത്തതിൽ ഭാര്യക്ക് നേരെ ആസിഡ് ആക്രമണം

പൂനെ: ആൺകുഞ്ഞ് ലഭിക്കാത്തതിന്റെ പേരിൽ ഉണ്ടായ പ്രകോപനത്തെ തുടർന്ന് പൂനെയിൽ ഭാര്യയ്‌ക്കെതിരെ ഭർത്താവിന്റെ ക്രൂരമായ ആക്രമണം. ശുചിമുറി വൃത്തിയാക്കാൻ ഉപയോഗിക്കുന്ന ആസിഡ് യുവതിയുടെ സ്വകാര്യഭാഗങ്ങളിൽ ഒഴിച്ചതായി പരാതിയിൽ പറയുന്നു. സംഭവത്തിൽ മുപ്പതുകാരി ഗുരുതരമായി പരിക്കേറ്റു. വെൽഡറായി ജോലി ചെയ്യുന്ന ഭർത്താവിനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ഏപ്രിൽ 20-നാണ് സംഭവം നടന്നത്. ആക്രമണത്തിന് ശേഷം യുവതിക്ക് ചികിത്സ നിഷേധിക്കുകയും, വിവരം പുറത്തറിയാതിരിക്കാൻ അവരെ വീട്ടിൽ പൂട്ടിയിടുകയും ചെയ്തതായാണ് പരാതി. ദിവസങ്ങളോളം തടങ്കലിൽ പാർപ്പിച്ചിരുന്നുവെന്നും ആരോപണമുണ്ട്. മെയ് 9-ന് […]
Read more

അസംസ്‌കൃത ക്ഷാമവും വിലക്കയറ്റവും; പശ്ചിമ ബംഗാളിലെ ചണ വ്യവസായം ഗുരുതര പ്രതിസന്ധിയിൽ

കൊൽക്കത്ത: അസംസ്‌കൃത വസ്തുക്കളുടെ കടുത്ത ക്ഷാമം, സർക്കാർ അവഗണന, വിലക്കയറ്റം എന്നിവ മൂലം പശ്ചിമ ബംഗാളിലെ പരമ്പരാഗത ചണ വ്യവസായം ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്. ഹൂഗ്ലി വ്യവസായ മേഖലയിൽ മാത്രം കുറഞ്ഞത് 14 ചണ മില്ലുകൾ ഇതിനകം പ്രവർത്തനം താൽക്കാലികമായി നിർത്തുകയോ ഉത്പാദനം കുറയ്ക്കുകയോ ചെയ്തതായി റിപ്പോർട്ട് ചെയ്യുന്നു. ഇതോടെ ഏകദേശം 75,000 തൊഴിലാളികൾ തൊഴിൽ നഷ്ട ഭീഷണിയിലായി. പ്രതിസന്ധി തുടർന്നാൽ ഈ മേഖലയിൽ ആശ്രയിച്ച് കഴിയുന്ന രണ്ട് ലക്ഷത്തോളം തൊഴിലാളി കുടുംബങ്ങൾ പട്ടിണിയിലാകുമെന്നും […]
Read more

വള്ളികുന്നം ഇഷ്ടിക ചൂളയിൽ സംഘർഷം; തൊഴിലാളി മരിച്ചു

ആലപ്പുഴ: കായംകുളം വള്ളികുന്നത്ത് ഇഷ്ടിക ചൂളയിൽ ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ബംഗാൾ സ്വദേശിയായ ഹേമന്ത് (42) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ കായംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ മറ്റൊരു തൊഴിലാളിക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് സോനായി മുർമുവിനെ വള്ളികുന്നം പൊലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച അർധരാത്രിയോടെ വള്ളികുന്നം സ്വദേശിയായ ബിജിലിന്റെ ഉടമസ്ഥതയിലുള്ള എ.ആർ. ബ്രിക്സ് എന്ന സ്ഥാപനത്തിൽ വച്ചാണ് സംഘർഷം […]
Read more

സംസ്ഥാനത്ത് ശക്തമായ വേനൽമഴ; 2 ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽമഴ ശക്തമായി തുടരുന്നു. കേന്ദ്ര കാലാവസ്ഥ വകുപ്പ് വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു. കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട ഇടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ മഞ്ഞ അലർട്ടാണ്. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കണ്ണൂർ, കാസറഗോഡ് ജില്ലകളിലും മഞ്ഞ അലർട്ട് തുടരും. ഇടിമിന്നലോടുകൂടിയ മഴയ്ക്കാണ് […]
Read more

Recent News

Advertisement
WhiteswanTV Footer