Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: Sana Fathima

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിത്തം; അച്ഛനും മകളും വെന്തുമരിച്ചു

ഗാന്ധിനഗർ: ഗുജറാത്തിലെ ദ്വാരക-ലിംബ്ഡി റോഡിൽ സഞ്ചരിച്ചുകൊണ്ടിരുന്ന കാറിന് തീപിടിച്ച് അച്ഛനും മകളും ദാരുണമായി മരിച്ചു. രഞ്ജിത്പാർ സ്വദേശികളായ വല്ലഭായി സുവയും മകൾ ഹീരാൾബെൻ സുവയുമാണ് മരണപ്പെട്ടത്. കാറിലുണ്ടായിരുന്ന വല്ലഭായിയുടെ ഭാര്യ സതിബെൻ സുവയ്ക്ക് പരിക്കേറ്റെങ്കിലും അവർ അത്ഭുതകരമായി രക്ഷപ്പെട്ടു. കുടുംബത്തോടൊപ്പം സ്വദേശത്തേക്ക് മടങ്ങുന്നതിനിടെയായിരുന്നു അപകടം. കാറിൽ ഉണ്ടായ ഷോർട്ട് സർക്കീട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. യാത്രയ്ക്കിടെ പെട്ടെന്ന് തീ പടർന്ന് വാഹനത്തിനുള്ളിലേക്ക് വ്യാപിക്കുകയായിരുന്നു. തീപിടിത്തത്തെ തുടർന്ന് കാറിന്റെ സെൻട്രൽ ലോക്കിങ് സംവിധാനം തകരാറിലായതോടെ ഡോറുകൾ […]
Read more

മോഡലിങ് വാഗ്ദാനം നൽകി മനുഷ്യക്കടത്ത്; ഒരു യുവതി കൂടി പിടിയിൽ

കൊച്ചി: മോഡലിങ് ജോലിയുടെ വാഗ്ദാനം നൽകി യുവതികളെ വിദേശത്തേക്ക് കടത്തിയും ലൈംഗിക ചൂഷണത്തിന് ഇരയാക്കിയും പ്രവർത്തിച്ച കേസിൽ ഒരാൾകൂടി പിടിയിൽ. പൊന്നാനി സ്വദേശിനിയായ മഞ്ജിമയെ പൊലീസ് കസ്റ്റഡിയിലെടുത്തതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. കേസിൽ നേരത്തെ പിടിയിലായ തിരുവനന്തപുരം സ്വദേശിനി അലീന (29), ആലുവ സ്വദേശിനി സിന്ധു (50) എന്നിവരെ ഇന്ന് കോടതിയിൽ ഹാജരാക്കും. മുംബൈയിൽ നിന്ന് പിടികൂടിയ സിന്ധുവിനെ ചൊവ്വാഴ്ച മരട് പൊലീസ് സ്റ്റേഷനിലെത്തിക്കുമെന്ന് അധികൃതർ അറിയിച്ചു. മോഡലിങ് അവസരങ്ങൾ വാഗ്ദാനം ചെയ്ത് യുവതികളെ ദുബായിലെത്തിച്ച് […]
Read more

കാറിന് തീപിടിച്ച് ഗർഭിണി മരിച്ച സംഭവം; തീപിടിത്തം ആസൂത്രിതമെന്ന് പൊലീസ്

കോഴിക്കോട്: പേരാമ്പ്രയിൽ കാറിന് തീപിടിച്ച് ഗർഭിണി മരിച്ച സംഭവത്തിൽ നിർണായക വഴിത്തിരിവ്. തീപിടിത്തം ആസൂത്രിതമാണെന്ന നിഗമനത്തിലേക്ക് പൊലീസ് അന്വേഷണം നീങ്ങുന്നു. സംഭവത്തിൽ മരിച്ച സോനയെ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്. അപകടത്തിന് മുൻപ് ഒരു സ്ത്രീ പെട്രോൾ വാങ്ങിയതിന്റെ തെളിവുകൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇത് ആരാണെന്ന് കണ്ടെത്താനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്. വാഹനത്തിലെ സാങ്കേതിക തകരാർ മൂലമല്ല തീപിടിത്തമുണ്ടായതെന്ന് മോട്ടോർ വാഹന വകുപ്പിന്റെ പരിശോധനയിൽ വ്യക്തമായി. തീ പടർന്നത് എൻജിനിൽ നിന്നല്ലെന്നും കണ്ടെത്തിയിട്ടുണ്ട്. കാറിൽ പെട്രോളുമായി യാത്ര ചെയ്തിരിക്കാമെന്നാണ് […]
Read more

അമേരിക്കയിൽ വാഹനാപകടം; ഇന്ത്യൻ വിദ്യാർഥിനിക്ക് ദാരുണാന്ത്യം

ചിക്കാഗോ: അമേരിക്കയിലെ ചിക്കാഗോയിൽ ഉണ്ടായ വാഹനാപകടത്തിൽ ഇന്ത്യൻ വിദ്യാർഥിനി മരിച്ചു. തെലങ്കാനയിലെ നൽഗൊണ്ട സ്വദേശിനിയായ നവ്യ ഗഡുസു (25) ആണ് മരിച്ചത്. അപകടത്തിൽ മറ്റ് ആറുപേർക്ക് പരിക്കേറ്റു. ഇന്ത്യാന സംസ്ഥാനത്തിലെ ലേക്ക് കൗണ്ടിയിലെ ക്രൗൺ പോയിന്റിന് സമീപമുള്ള ഇന്റർസ്റ്റേറ്റ് 65 പാതയിൽ ശനിയാഴ്ച രാത്രിയായിരുന്നു അപകടം നടന്നത്. ഏഴുപേർ സഞ്ചരിച്ചിരുന്ന മിനിവാൻ മറ്റൊരു വാഹനത്തിന് പിന്നിൽ കുറഞ്ഞ വേഗത്തിൽ സഞ്ചരിക്കുമ്പോൾ പിന്നിൽ നിന്ന് കാർ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ മിനിവാൻ മറിഞ്ഞു. മിനിവാനിൽ മുൻവശത്ത് രണ്ട് സീറ്റുകൾ […]
Read more

പേർഷ്യൻ ഗൾഫ് സ്ട്രെയിറ്റ് അതോറിറ്റി പ്രഖ്യാപിച്ച് ഇറാൻ

ടെഹ്റാൻ: ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം നിയന്ത്രിക്കുകയും മേൽനോട്ടം വഹിക്കുകയും ചെയ്യുന്നതിനായി പുതിയ സംവിധാനം പ്രഖ്യാപിച്ച് ഇറാൻ. ‘പേർഷ്യൻ ഗൾഫ് സ്ട്രെയിറ്റ് അതോറിറ്റി’ എന്ന പേരിലുള്ള പുതിയ സംവിധാനമാണ് ഇറാന്റെ പരമോന്നത സുരക്ഷാ സമിതി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. മെയ് ആദ്യവാരത്തിൽ തന്നെ ഇറാന്റെ നീക്കത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നിരുന്നു. കടലിടുക്കിലൂടെ കടന്നുപോകുന്ന എല്ലാ കപ്പലുകളും പ്രത്യേക അനുമതി വാങ്ങുകയും നികുതി നൽകുകയും വേണമെന്ന റിപ്പോർട്ടുകളാണ് അന്ന് പുറത്തുവന്നത്. പിന്നീട് ഇറാൻ ഇതു ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഹോർമുസ് കടലിടുക്കിലെ പ്രവർത്തനങ്ങളുമായി […]
Read more

സെക്രട്ടേറിയേറ്റിൽ മന്ത്രിമാരുടെ ഓഫീസുകൾ നിശ്ചയിച്ചു

തിരുവനന്തപുരം: സതീശൻ മന്ത്രിസഭ അധികാരമേറ്റതോടെ സെക്രട്ടേറിയറ്റിലെ മന്ത്രിമാരുടെ ഓഫീസുകളുടെ ക്രമീകരണത്തിൽ അന്തിമ തീരുമാനമായി. വിവിധ ബ്ലോക്കുകളിലായാണ് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഓഫീസുകൾ സജ്ജീകരിച്ചിരിക്കുന്നത്. ഭരണത്തിന്റെ പ്രധാന കേന്ദ്രമായ നോർത്ത് ബ്ലോക്കിൽ മുഖ്യമന്ത്രിയുടേയും അഞ്ച് മന്ത്രിമാരുടേയും ഓഫീസുകളാണ് പ്രവർത്തിക്കുക. മൂന്നാം നിലയിൽ മുഖ്യമന്ത്രിയുടെയും പി.കെ. കുഞ്ഞാലിക്കുട്ടിയുടെയും ഓഫീസുകൾ ഒരുക്കിയപ്പോൾ, രണ്ടാം നിലയിൽ കെ. മുരളീധരനും രമേശ് ചെന്നിത്തലക്കും ഓഫീസുകൾ അനുവദിച്ചു. ഒന്നാം നിലയിൽ മോൻസ് ജോസഫിനും ഷിബു ബേബി ജോണിനുമാണ് ഓഫീസുകൾ നൽകിയിരിക്കുന്നത്. നോർത്ത് സാൻഡ്‌വിച്ച് ബ്ലോക്കിന്റെ മൂന്നാം നിലയിൽ […]
Read more

സൗദിക്കെതിരായ ഡ്രോൺ ആക്രമണം; ഗൾഫ് രാജ്യങ്ങളുടെ കടുത്ത പ്രതിഷേധം

റിയാദ്: ഇറാഖ് വ്യോമാതിർത്തിയിൽ നിന്ന് വിക്ഷേപിച്ച മൂന്ന് ഡ്രോണുകൾ ഉപയോഗിച്ച് സൗദി അറേബ്യക്കെതിരെ നടത്തിയ ആക്രമണത്തെ ഗൾഫ്, അറബ് രാജ്യങ്ങൾ ശക്തമായി അപലപിച്ചു. സൗദിയുടെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഭീഷണിയാകുന്ന ഏത് നടപടിക്കുമെതിരെ രാജ്യത്തിന് പൂർണ പിന്തുണ പ്രഖ്യാപിച്ചുകൊണ്ടാണ് വിവിധ പ്രാദേശിക രാജ്യങ്ങൾ രംഗത്തെത്തിയത്. ഗൾഫ് സഹകരണ കൗൺസിൽ ജനറൽ സെക്രട്ടറി ജാസിം അൽ ബുദൈവി ആക്രമണത്തെ കടുത്ത ഭാഷയിൽ വിമർശിച്ചു. മേഖലയിലെ സുരക്ഷയും സ്ഥിരതയും തകർക്കാനുള്ള ഗുരുതരമായ ശ്രമമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. തന്ത്രപ്രധാന കേന്ദ്രങ്ങളുടെയും അടിസ്ഥാന […]
Read more

വിവാഹവാഗ്ദാനം നൽകി പീഡനം; ഒളിവിലായിരുന്ന പ്രതി പിടിയിൽ

ആലപ്പുഴ: വിവാഹ വാഗ്ദാനം നൽകി മധ്യവയസ്കയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന പ്രതിയെ ചെങ്ങന്നൂർ പൊലീസ് അറസ്റ്റ് ചെയ്തു. തൃശൂർ ചാവക്കാട് പാവറട്ടി സ്വദേശി പി.കെ. സലീം (48) ആണ് പിടിയിലായത്. 2020ൽ സമൂഹമാധ്യമത്തിൽ നൽകിയ വിവാഹപരസ്യത്തിലൂടെ പരാതിക്കാരിയുടെ ഫോൺ നമ്പർ ശേഖരിച്ചാണ് പ്രതി പരിചയം സ്ഥാപിച്ചത്. താൻ വിവാഹമോചിതനാണെന്ന് തെറ്റിദ്ധരിപ്പിച്ച് വർഷങ്ങളോളം ഫോണിലൂടെ ബന്ധം തുടർന്നു. തുടർന്ന് 2024 മാർച്ചിൽ നാട്ടിലെത്തിയ പ്രതി ഉടൻ വിവാഹം നടത്താമെന്ന് വിശ്വസിപ്പിച്ച് സ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. പിന്നീട് […]
Read more

പുതിയ ഇ-സേവനവുമായി കുവൈത്ത് മാനവശേഷി അതോറിറ്റി

കുവൈത്ത് സിറ്റി: കമ്പനി പങ്കാളികൾക്ക് സ്വന്തം വർക്ക് പെർമിറ്റ് ഓൺലൈനായി പുതുക്കാൻ കഴിയുന്ന പുതിയ ഇ-സേവനം കുവൈത്ത് മാനവശേഷി അതോറിറ്റി ആരംഭിച്ചു. സേവനങ്ങൾ കൂടുതൽ ലളിതവും വേഗത്തിലുമാക്കുന്നതിനായാണ് ‘അസ്ഹൽ’ ഓൺലൈൻ പോർട്ടലിലൂടെ പുതിയ സംവിധാനം നടപ്പാക്കിയത്. ഡിജിറ്റൽ പരിവർത്തന പദ്ധതിയുടെ ഭാഗമായാണ് ഈ സേവനം ആരംഭിച്ചതെന്ന് അതോറിറ്റി ഔദ്യോഗിക അറിയിപ്പിൽ വ്യക്തമാക്കി. പുതിയ സംവിധാനത്തിലൂടെ കമ്പനി പങ്കാളികൾക്ക് സർവീസ് സെന്ററുകളിൽ നേരിട്ട് പോകാതെയും ഓഫീസ് നടപടികൾക്കായി കാത്തിരിക്കാതെയും വർക്ക് പെർമിറ്റ് പുതുക്കാനാകും. ‘അസ്ഹൽ’ പോർട്ടലിൽ പ്രവേശിച്ച് സുരക്ഷിതവും […]
Read more

വെന്തുരുകി രാജസ്ഥാൻ; പല ജില്ലകളിലും താപനില 45 ഡിഗ്രിക്ക് മുകളിൽ

ജയ്പൂർ: കടുത്ത ചൂട് തുടരുന്നതിനിടെ രാജസ്ഥാനിലെ മിക്ക ജില്ലകളിലും താപനില 42 മുതൽ 45 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് ഈ ആഴ്ച മുഴുവൻ വരണ്ടതും ചൂടേറിയതുമായ കാലാവസ്ഥ തുടരുമെന്നാണ് മുന്നറിയിപ്പ്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത് ബാർമറിലാണ്. ഇവിടെ 45.4 ഡിഗ്രി സെൽഷ്യസ് വരെ ചൂട് അനുഭവപ്പെട്ടു.ജയ്പൂർ കാലാവസ്ഥാ കേന്ദ്രത്തിന്റെ കണക്കുകൾ പ്രകാരം, പടിഞ്ഞാറൻ രാജസ്ഥാനിലെ അതിർത്തി പ്രദേശങ്ങളിലും തെക്ക്-കിഴക്കൻ മേഖലയിലെ ചില ഭാഗങ്ങളിലും ഒറ്റപ്പെട്ട […]
Read more

Recent News

Advertisement
WhiteswanTV Footer