Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: Sana Fathima

ബംഗളൂരുവിൽ വിദ്യാർത്ഥിയെ കുത്തി ബൈക്ക് കവർന്ന സംഘം പിടിയിൽ

ബംഗളൂരു: ബംഗളൂരുവിൽ 21 വയസ്സുകാരനായ വിദ്യാർത്ഥിയെ നടുറോഡിൽ കുത്തിപ്പരിക്കേൽപ്പിച്ച് ബൈക്ക് കവർച്ച നടത്തിയ സംഭവത്തിൽ അഞ്ച് പേരെ രാമമൂർത്തി നഗർ പൊലീസ് അറസ്റ്റ് ചെയ്തു. ആക്രമണത്തിന് മിനിറ്റുകൾക്ക് മുൻപ് ബാനസവാടിയിലും സംഘം മറ്റൊരു കവർച്ച നടത്തിയിരുന്നതായി പൊലീസ് അറിയിച്ചു. ഡി.ജെ ഹള്ളി സ്വദേശികളായ മിഥുൻ, സഹാസ്, സ്റ്റീഫൻ രാജ് എന്നിവരും കൂടെയുണ്ടായിരുന്ന രണ്ട് പ്രായപൂർത്തിയാകാത്ത കുട്ടികളുമാണ് അറസ്റ്റിലായത്. രാമമൂർത്തി നഗറിലെ ബഞ്ചാര ലേഔട്ടിൽ താമസിക്കുന്ന ധീരജ് എന്ന വിദ്യാർത്ഥിയെയാണ് സംഘം ആക്രമിച്ചത്. ധീരജിന്റെ മുതുകിലും തുടയിലും കത്തി […]
Read more

ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ബിസി ഖണ്ഡൂരി അന്തരിച്ചു

ഡെറാഡൂൺ: ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി, മുൻ കേന്ദ്രമന്ത്രി, മേജർ ജനറൽ ഭുവൻ ചന്ദ്ര ഖണ്ഡൂരി (91) അന്തരിച്ചു. വാർദ്ധക്യസഹജമായ രോഗങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെ ചൊവ്വാഴ്ച രാവിലെ 11 മണിയോടെ ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മരണവിവരം മകളും ഉത്തരാഖണ്ഡ് നിയമസഭാ സ്പീക്കറുമായ ഋതു ഖണ്ഡൂരി ഭൂഷൺ അറിയിച്ചു. ഇന്ത്യൻ സൈന്യത്തിൽ മേജർ ജനറൽ പദവിയിൽ നിന്ന് വിരമിച്ച ശേഷം അദ്ദേഹം രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചു. ‘ജനറൽ സാഹിബ്’ എന്നറിയപ്പെട്ടിരുന്ന ഖണ്ഡൂരി രണ്ട് തവണ ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായി സേവനമനുഷ്ഠിച്ചു. 2007-ലാണ് […]
Read more

താമരശ്ശേരിയിൽ രണ്ട് പേർക്ക് പാമ്പുകടി; കുട്ടിയും യുവാവും ആശുപത്രിയിൽ

കോഴിക്കോട്: താമരശ്ശേരി മേഖലയിൽ ഒരു ദിവസത്തെ ഇടവേളയിൽ രണ്ട് പേർക്ക് പാമ്പുകടിയേറ്റു. പത്ത് വയസ്സുകാരനും സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന 21-കാരനുമാണ് ചികിത്സയിൽ കഴിയുന്നത്. കോരങ്ങാട് സ്വദേശി യൂസഫിന്റെ മകൻ മുഹമ്മദ് റയാൻ വീടിന് സമീപത്തെ വയലിൽ കളിക്കുന്നതിനിടെ കഴിഞ്ഞ ദിവസം വൈകീട്ട് ആറുമണിയോടെ പാമ്പുകടിയേറ്റു. ഉടൻ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇതിനിടയിൽ, ഇന്നലെ രാത്രി എട്ടോടെ താമരശ്ശേരി–കൊയിലാണ്ടി സംസ്ഥാനപാതയിലെ കാരാടിയിൽ വെച്ച് കൊയിലാണ്ടി […]
Read more

KSRTC യില്‍ സ്ത്രീകൾക്കുള്ള സൗജന്യയാത്ര; ഗതാഗത മന്ത്രി നാളെ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു

തിരുവനന്തപുരം: കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് പ്രഖ്യാപിച്ച സൗജന്യ യാത്രാ പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാർ നാളെ ഉന്നതതല ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു. ഓർഡിനറി, ഫാസ്റ്റ് പാസഞ്ചർ ബസുകളിൽ സൗജന്യ യാത്ര അനുവദിക്കാനാണ് നിലവിൽ പരിഗണിക്കുന്നത്. പദ്ധതിയെക്കുറിച്ച് വിശദമായ തീരുമാനങ്ങൾ ഇതുവരെ ഉണ്ടായിട്ടില്ല. ഏത് ബസുകളിൽ ആനുകൂല്യം ലഭിക്കും, എത്ര ദൂരം വരെ സൗജന്യ യാത്ര അനുവദിക്കും, ജില്ലാതിരിച്ചുള്ള പരിധികൾ ഉണ്ടാകുമോ തുടങ്ങിയ കാര്യങ്ങൾ ഇപ്പോഴും പരിഗണനയിലാണ്. ഗതാഗത മന്ത്രി നാളെ വിളിച്ച യോഗത്തിൽ ഇതുസംബന്ധിച്ച അന്തിമ രൂപരേഖ […]
Read more

മാവുങ്കാലിൽ കാർ–സ്കൂട്ടർ കൂട്ടിയിടിച്ച് അപകടം; യുവതി മരിച്ചു

കാസർകോട്: മാവുങ്കാലിൽ സ്കൂട്ടറിലേക്ക് കാർ ഇടിച്ചുണ്ടായ അപകടത്തിൽ യുവതി മരിച്ചു. കൂടെയുണ്ടായിരുന്ന മകന് ഗുരുതര പരിക്കേറ്റു. ദേശീയപാത കല്യാൺ റോഡ് ക്രൈസ്റ്റ് സ്കൂളിന് സമീപം ഇന്നലെ വൈകിട്ട് 6.30ഓടെയായിരുന്നു അപകടം. നെല്ലിക്കാട്ട് പൈരടുക്കം സ്വദേശിയും ഡ്രൈവർ വേണുഗോപാലന്റെ ഭാര്യയുമായ കെ. രജനി (38) ആണ് മരിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മകൻ അദ്വിക് (11) മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കോട്ടച്ചേരിയിലെ ക്യാമറ റിപ്പയറിങ് സ്ഥാപനത്തിൽ ജീവനക്കാരിയായ രജനി, തായ്ക്വോണ്ടോ അക്കാദമിയിൽ പരിശീലനം കഴിഞ്ഞ മകനെയും കൂട്ടി […]
Read more

സൗദി അറേബ്യയ്ക്ക് നേരെ ഇറാഖിന്‍റെ ആക്രമണം

റിയാദ്: ഇറാഖ് വ്യോമാതിർത്തിയിൽ നിന്ന് സൗദി അറേബ്യയിലേക്ക് അതിക്രമിച്ച് പ്രവേശിച്ച മൂന്ന് ഡ്രോണുകൾ പ്രതിരോധ സേന വിജയകരമായി തടഞ്ഞ് തകർത്തതായി സൗദി പ്രതിരോധ മന്ത്രാലയം അറിയിച്ചു. രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന ഏത് ആക്രമണ ശ്രമത്തെയും ശക്തമായി പ്രതിരോധിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി. ഞായറാഴ്ച രാവിലെയാണ് അന്താരാഷ്ട്ര അതിർത്തി ലംഘിച്ച് ഡ്രോണുകൾ സൗദി വ്യോമാതിർത്തിക്കുള്ളിൽ പ്രവേശിച്ചതെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് മേജർ ജനറൽ തുർക്കി അൽ മാലിക്കി ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു. സമയോചിതമായ ഇടപെടലിലൂടെ […]
Read more

എസ്‌കലേറ്റർ അപകടത്തിന് പിന്നാലെ വഞ്ചിനാട് എക്സ്പ്രസിന് പേട്ടയിൽ സ്റ്റോപ്പ് അനുവദിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിലെ എസ്‌കലേറ്റർ അപകടത്തെ തുടർന്ന് സ്റ്റേഷനിലെ തിരക്ക് കുറയ്ക്കുന്നതിനായി എറണാകുളം–തിരുവനന്തപുരം വഞ്ചിനാട് എക്സ്പ്രസിന് പേട്ട സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിച്ചു. ജനപ്രതിനിധികളുടെയും പാസഞ്ചേഴ്സ് അസോസിയേഷന്റെയും നിരന്തര ആവശ്യത്തെ തുടർന്നാണ് റെയിൽവേയുടെ നടപടി. നിലവിൽ ആറുമാസത്തേക്കാണ് പരീക്ഷണാടിസ്ഥാനത്തിൽ സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്. യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് ഇത് സ്ഥിരം സ്റ്റോപ്പാക്കാൻ സാധ്യതയുണ്ടെന്ന് അധികൃതർ സൂചിപ്പിച്ചു. വഞ്ചിനാട് എക്സ്പ്രസിലെ നൂറുകണക്കിന് യാത്രക്കാരും ഉദ്യോഗസ്ഥരും ഇനി പേട്ടയിൽ ഇറങ്ങി നഗരത്തിലേക്ക് പ്രവേശിക്കാനാകും. ഇതോടെ തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിലെ പ്ലാറ്റ്‌ഫോമുകളിലെ […]
Read more

ബറാക്ക ആണവ നിലയത്തിന് സമീപം ഡ്രോൺ ആക്രമണം

ദുബായ്: അബുദാബിയിലെ അൽ ദഫ്റ മേഖലയിൽ ബറാക്ക ആണവോർജ നിലയത്തിന് സമീപം നടന്ന ഡ്രോൺ ആക്രമണത്തെ ശക്തമായി അപലപിച്ച് യുഎഇ. രാജ്യത്തിന്റെ സുരക്ഷയ്ക്കും നിർണായക അടിസ്ഥാന സൗകര്യങ്ങൾക്കും നേരെയുള്ള ഇത്തരം ആക്രമണങ്ങൾക്ക് ശക്തമായി പ്രതികരിക്കാനും തിരിച്ചടിക്കാനും അവകാശമുണ്ടെന്ന് വിദേശകാര്യ മന്ത്രി അബ്ദുള്ള ബിൻ സയ്ദ് അൽ നഹ്യാൻ വ്യക്തമാക്കി. അന്താരാഷ്ട്ര ആണവോർജ ഏജൻസി ഡയറക്ടർ ജനറൽ റാഫേൽ ഗ്രോസിയുമായി നടത്തിയ ടെലിഫോൺ സംഭാഷണത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. സിവിലിയൻ കേന്ദ്രങ്ങളെയും നിർണായക അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിടുന്നത് അന്താരാഷ്ട്ര […]
Read more

വാഗമണ്ണിൽ ഒഴിപ്പിച്ച സർക്കാർ ഭൂമി വീണ്ടും കൈയേറ്റം ചെയ്തതായി ആരോപണം

ഇടുക്കി: സംസ്ഥാനത്ത് ഭരണമാറ്റം സംഭവിച്ച് ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ വാഗമണ്ണിൽ ഒഴിപ്പിച്ച സർക്കാർ ഭൂമി വീണ്ടും കൈയേറിയതായി ആരോപണം. സർക്കാർ അവധി ദിവസങ്ങൾ മുതലെടുത്ത് ഭൂമാഫിയ വീണ്ടും കൈയേറ്റം നടത്തിയതായാണ് വിവരം. വാഗമൺ വില്ലേജിലെ അറപ്പുകാട് പ്രദേശത്ത് സ്വകാര്യ വ്യക്തി കൈവശം വെച്ചിരുന്ന 16 ഏക്കർ ഭൂമി റവന്യൂ ദൗത്യസംഘം നേരത്തെ തിരിച്ചുപിടിച്ചിരുന്നു. തുടർന്ന് ഭൂരഹിതർക്കായി മൂന്ന് സെന്റ് വീതം അളന്നു വിതരണം ചെയ്യാനുള്ള നടപടികളും ആരംഭിച്ചിരുന്നു. എന്നാൽ ഇപ്പോൾ ഈ ഭൂമി വീണ്ടും പഴയ കൈയേറ്റക്കാരന്റെ നിയന്ത്രണത്തിലായതായി […]
Read more

ലാഹോറിൽ ചരിത്ര പേരുകൾ പുനഃസ്ഥാപിക്കാൻ പാകിസ്താൻ സർക്കാർ

ഇസ്ലാമാബാദ്: വിഭജനത്തിന് മുൻപ് ഉണ്ടായിരുന്ന ഇന്ത്യൻ പേരുകൾ പ്രദേശങ്ങൾക്ക് പുനഃസ്ഥാപിക്കാൻ പാകിസ്താനിലെ പഞ്ചാബ് സർക്കാർ പദ്ധതി തയ്യാറാക്കുന്നു. ലാഹോറിലെ വിവിധ തെരുവുകൾ, ഇടനാഴികൾ, റോഡുകൾ എന്നിവയുടെ പഴയ പേരുകളാണ് വീണ്ടും ഉപയോഗത്തിലേക്ക് കൊണ്ടുവരുന്നത്. ലാഹോറിലെ ചരിത്രപ്രസിദ്ധമായ പല സ്ഥലങ്ങളും ബ്രിട്ടീഷ് കാലഘട്ടത്തിലും ഇന്ത്യൻ സംസ്കാരത്തോടും ബന്ധപ്പെട്ട പേരുകളിലായിരുന്നു അറിയപ്പെട്ടിരുന്നത്. പിന്നീട് ഇവ ഇസ്ലാമിക്, പ്രാദേശിക വ്യക്തികളുടെ പേരുകളിൽ പുനർനാമകരണം ചെയ്തിരുന്നു. ഈ മാറ്റങ്ങളാണ് ഇപ്പോൾ പഴയ നിലയിലേക്ക് തിരികെ കൊണ്ടുവരുന്നത്. പഞ്ചാബ് മുഖ്യമന്ത്രി മറിയം നവാസിന്റെ അധ്യക്ഷതയിൽ […]
Read more

Recent News

Advertisement
WhiteswanTV Footer