Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: Sana Fathima

KSRTC മിന്നൽ ബസും ഓട്ടോയും കൂട്ടിയിടിച്ച് അപകടം; 3 പേർ മരിച്ചു

കൽപ്പറ്റ: കെ.എസ്.ആർ.ടി.സി ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് ദാരുണാന്ത്യം. വയനാട് പഴയ വൈത്തിരിയിലാണ് അപകടം നടന്നത്. തിരുവനന്തപുരം നിന്ന് മാനന്തവാടിയിലേക്ക് പോകുന്ന മിന്നൽ സർവീസ് ബസാണ് അപകടത്തിൽപ്പെട്ടത്. ഓട്ടോറിക്ഷ ഡ്രൈവർ ചീരാൽ പഴൂർ മുച്ചിയിൽ നാരായണൻ (44), ഭാര്യ ഷിജി (40), മകൻ അമൻ (16) എന്നിവരാണ് മരിച്ചത്. അപകടത്തിന്റെ കാരണം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പോലീസ് പരിശോധിച്ചുവരുന്നു.
Read more

ട്രംപ്–ഷി കൂടിക്കാഴ്ചയ്ക്ക് പിന്നാലെ നിലപാട് വ്യക്തമാക്കി തായ്‌വാൻ പ്രസിഡന്റ്

തായ്‌പേയ്: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ തായ്‌വാന്റെ നിലപാട് വ്യക്തമാക്കി പ്രസിഡന്റ് ലായ് ചിങ്-ടെ. തായ്‌വാൻ ആരെയും പ്രകോപിപ്പിക്കില്ലെങ്കിലും ചൈനയുടെ സമ്മർദ്ദത്തിന് വഴങ്ങി പരമാധികാരവും ജനാധിപത്യ ജീവിതരീതിയും ഉപേക്ഷിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ബീജിംഗിൽ നടന്ന ഉച്ചകോടിക്കിടെ തായ്‌വാൻ വിഷയം ട്രംപും ഷിയും ചർച്ച ചെയ്തിരുന്നു. തായ്‌വാൻ ചൈനയുടെ ഭാഗമാണെന്നും ഇരുരാജ്യ ബന്ധത്തിലെ ഏറ്റവും നിർണായക വിഷയമാണിതെന്നും ഷി ജിൻപിങ് ട്രംപിനെ അറിയിച്ചതായി ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. […]
Read more

ഡച്ച് പ്രധാനമന്ത്രിയുടെ വിമർശനങ്ങൾക്ക് മറുപടിയുമായി ഇന്ത്യ

ന്യൂഡൽഹി: ഇന്ത്യയിലെ മാധ്യമ സ്വാതന്ത്ര്യത്തെയും ന്യൂനപക്ഷ അവകാശങ്ങളെയുംകുറിച്ച് ഡച്ച് പ്രധാനമന്ത്രി റോബ് ജെറ്റൻ നടത്തിയ പരാമർശങ്ങളെ തള്ളി ഇന്ത്യ. ഇന്ത്യയെക്കുറിച്ചുള്ള അറിവില്ലായ്മ കൊണ്ടാണ് ഇത്തരം ആശങ്കകൾ ഉണ്ടാകുന്നതെന്നും എല്ലാവർക്കും അഭിപ്രായസ്വാതന്ത്ര്യം ഉറപ്പുനൽകുന്ന ജനാധിപത്യ രാജ്യമാണെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നെതർലൻഡ്‌സ് സന്ദർശനത്തിനിടെ നടന്ന വാർത്താസമ്മേളനത്തിൽ വിദേശകാര്യ മന്ത്രാലയ സെക്രട്ടറി സിബി ജോർജാണ് ഇന്ത്യയുടെ നിലപാട് വ്യക്തമാക്കിയത്. അയ്യായിരം വർഷത്തിലേറെ പഴക്കമുള്ള ഒരു നാഗരികതയാണ് ഇന്ത്യയുടേതെന്നും സാംസ്‌കാരികവും മതപരവും ഭാഷാപരവുമായ വൈവിധ്യമാണ് രാജ്യത്തിന്റെ മുഖമുദ്രയെന്നും […]
Read more

യുഎസ്–ഇറാൻ സമാധാന ചർച്ചകൾ പ്രതിസന്ധിയിൽ

വാഷിംഗ്ടൺ: ഇറാനുമായുള്ള സമാധാന ചർച്ചകൾ പ്രതിസന്ധിയിലായ സാഹചര്യത്തിൽ കടുത്ത മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ചർച്ചകളിൽ ഉടൻ പുരോഗതിയുണ്ടാകാത്ത പക്ഷം ഗുരുതര പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് ട്രംപ് വ്യക്തമാക്കി. “ഇറാൻ എത്രയും വേഗം ചർച്ചകളിലേക്ക് മടങ്ങുന്നതാണ് നല്ലത്. സമയം വളരെ വിലപ്പെട്ടതാണ്,” എന്ന് ട്രൂത്ത് സോഷ്യലിൽ അദ്ദേഹം കുറിച്ചു. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി ഫോണിൽ സംസാരിക്കാനിരിക്കെയാണ് ട്രംപിന്റെ പ്രതികരണം. ഇറാൻ സമർപ്പിച്ച പുതിയ സമാധാന നിർദ്ദേശങ്ങളോട് വാഷിംഗ്ടൺ അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ലെന്നാണ് ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് […]
Read more

യാത്ര ദുരിതപൂർണമാകും; പാലരുവി എക്സ്പ്രസിൽ രണ്ട് കോച്ചുകൾ വെട്ടി

തൃശൂർ: പുതിയ അധ്യയന വർഷം ആരംഭിച്ച് വിദ്യാർഥികളുടെയും ജോലിക്കാരുടെയും യാത്ര തിരക്ക് വർധിക്കുന്നതിനിടെ പാലരുവി എക്സ്പ്രസിലെ കോച്ചുകളുടെ എണ്ണം വീണ്ടും കുറച്ചു. 18 കോച്ചുകളുണ്ടായിരുന്ന ട്രെയിൻ 16 കോച്ചുകളാക്കി ചുരുക്കിയതോടെ യാത്രക്കാർ കടുത്ത പ്രതിഷേധത്തിലാണ്. പാലക്കാട് ജങ്ഷൻ മുതൽ തൂത്തുക്കുടി വരെ സർവീസ് നടത്തുന്ന പാലരുവി എക്സ്പ്രസിനെ ആശ്രയിച്ച് യാത്ര ചെയ്യുന്നവരിൽ ഭൂരിഭാഗവും സ്ഥിരയാത്രക്കാരാണ്. പ്രത്യേകിച്ച് വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ ട്രെയിൻ പുറപ്പെടുന്ന പാലക്കാട് സ്റ്റേഷനിൽ നിന്നുതന്നെ സീറ്റുകൾ നിറയുന്ന സാഹചര്യമാണ്. വൈകിട്ട് 4.05ന് പാലക്കാട് […]
Read more

റെയിൽവേ സ്റ്റേഷൻ പരിസരത്ത് 14കാരിക്ക് നേരെ ലൈംഗികാതിക്രമം; യുവാവ് അറസ്റ്റിൽ

താനെ: മഹാരാഷ്ട്രയിലെ താനെ ജില്ലയിൽ റെയിൽവേ സ്റ്റേഷൻ പരിസരത്ത് 14 വയസുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. 23 വയസുള്ള പ്രതിയെ റെയിൽവേ പൊലീസാണ് പിടികൂടിയത്. കല്ല്യാൺ റെയിൽവേ സ്റ്റേഷനിൽ ശനിയാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. വൈകുന്നേരം അഞ്ച് മണിയോടെ പ്രതി പെൺകുട്ടിയെ സ്റ്റേഷൻ പരിസരത്ത് എത്തിച്ച ശേഷം പീഡിപ്പിച്ചതായാണ് പൊലീസ് വ്യക്തമാക്കിയത്. ഇരുവരുടെയും വ്യക്തിഗത വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. സംഭവത്തിൽ ഭാരതീയ ന്യായ സംഹിതയിലെ തട്ടിക്കൊണ്ടുപോകൽ, ബലാത്സംഗം എന്നീ വകുപ്പുകൾക്കൊപ്പം പോക്സോ നിയമപ്രകാരവും കേസ് […]
Read more

കഴുത്തിലൂടെ ഇഴഞ്ഞത് അണലി; ഉറക്കത്തിനിടെ പെൺകുട്ടി തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

തൃശ്ശൂർ: വീട്ടിൽ ഉറങ്ങിക്കിടക്കുന്നതിനിടെ കിടക്കയിൽ പാമ്പ് കണ്ടെത്തിയെങ്കിലും പെൺകുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു. നാട്ടിക വടയേരി സ്വദേശി വൈശാഖിന്റെ മകൾ വൈഗാലക്ഷ്മി (15)യാണ് തലനാരിഴയ്ക്ക് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്. എസ്.എസ്.എൽ.സി പരീക്ഷ വിജയത്തിന്റെ സന്തോഷത്തിലായിരുന്ന കുടുംബത്തിനിടെയായിരുന്നു അപ്രതീക്ഷിത സംഭവം. ഒറ്റമുറി വീട്ടിൽ സഹോദരനൊപ്പം കട്ടിലിൽ ഉറങ്ങിക്കിടക്കുകയായിരുന്ന വൈഗാലക്ഷ്മിക്ക് ശനിയാഴ്ച രാത്രി ഒരുമണിയോടെ കഴുത്തിൽ തണുപ്പ് അനുഭവപ്പെട്ടു. കൈകൊണ്ട് പരിശോധിക്കുന്നതിനിടെ എന്തോ ഇഴയുന്നതായി തോന്നി. പാമ്പാണെന്ന് മനസ്സിലായതോടെ ധൈര്യത്തോടെ കൈകൊണ്ട് പിടിച്ച് നിലത്തേക്ക് എറിഞ്ഞ ശേഷം പെൺകുട്ടി നിലവിളിക്കുകയായിരുന്നു. ശബ്ദം […]
Read more

വീട്ടുവളപ്പിൽ കഞ്ചാവ് കൃഷി; വർക്കലയിൽ യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം: വീട്ടുവളപ്പിൽ കഞ്ചാവ് ചെടികൾ നട്ടുവളർത്തിയ യുവാവിനെ വർക്കല പൊലീസ് അറസ്റ്റ് ചെയ്തു. വെട്ടൂർ അഴകൻവിള ലക്ഷംവീട് ഉന്നതിയിൽ റാഷിദ് (38) ആണ് പിടിയിലായത്. രണ്ട് മീറ്ററും ഒന്നര മീറ്ററും ഉയരമുള്ള രണ്ട് കഞ്ചാവ് ചെടികളും നാല് തൈകളുമാണ് പൊലീസ് പിടിച്ചെടുത്തത്. മാസങ്ങളായി വീട്ടുവളപ്പിൽ കഞ്ചാവ് കൃഷി നടത്തി വരികയായിരുന്നു റാഷിദെന്ന് പൊലീസ് പറഞ്ഞു. വീട്ടിലെ മറ്റ് കൃഷികൾക്കൊപ്പമാണ് കഞ്ചാവ് ചെടികളും പരിപാലിച്ചിരുന്നത്. വർക്കല ഡിവൈഎസ്പിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ മിന്നൽ പരിശോധന […]
Read more

ബീഹാറിൽ ട്രെയിനിന് തീപിടിച്ചു; ഒഴിവായത് വൻ ദുരന്തം

ന്യൂഡൽഹി: ബീഹാറിലെ സസാറം റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന പാസഞ്ചർ ട്രെയിനിന് തീപിടിച്ചു. സസാറത്തിൽ നിന്ന് പാറ്റ്‌നയിലേക്ക് പുറപ്പെടാനിരുന്ന ഫാസ്റ്റ് പാസഞ്ചർ ട്രെയിനിലെ ഒരു കോച്ചിലാണ് തീപിടിത്തമുണ്ടായത്. സ്റ്റേഷനിലെ ആറാം നമ്പർ പ്ലാറ്റ്‌ഫോമിൽ കിടന്നിരുന്ന ട്രെയിൻ പുറപ്പെടാൻ നിമിഷങ്ങൾ മാത്രം ബാക്കിയിരിക്കെയായിരുന്നു സംഭവം. കോച്ചിൽ നിന്ന് ഉയർന്ന കനത്ത കറുത്ത പുക യാത്രക്കാരിൽ പരിഭ്രാന്തി സൃഷ്ടിച്ചു. പ്രാഥമിക പരിശോധനയിൽ ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് സൂചന. ബി-1 കോച്ചിന് പിന്നാലെ ഘടിപ്പിച്ചിരുന്ന രണ്ടാമത്തെ ലഗേജ്-കം-ഗാർഡ് വാനാണ് പൂർണമായും കത്തിനശിച്ചത്. […]
Read more

13ാമത് മുഖ്യമന്ത്രിയായി വിഡി സതീശൻ ഇന്ന് അധികാരമേൽക്കും

തിരുവനന്തപുരം: കേരളത്തിന്റെ പതിമൂന്നാം മുഖ്യമന്ത്രിയായി വി ഡി സതീശൻ ഇന്ന് അധികാരമേൽക്കും. പതിനാല് പുതുമുഖങ്ങൾ ഉൾപ്പെടെ 20 യുഡിഎഫ് മന്ത്രിമാരും ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറും. രാവിലെ 10 മണിക്ക് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലാണ് ചടങ്ങുകൾ നടക്കുക. കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർ ചടങ്ങിൽ പങ്കെടുക്കും. ചടങ്ങിനെ തുടർന്ന് തലസ്ഥാനത്ത് കനത്ത സുരക്ഷയും ഒരുക്കിയിട്ടുണ്ട്. ഗവർണർക്കൊപ്പം മുഖ്യമന്ത്രിയും മന്ത്രിമാരും മാത്രമേ വേദിയിൽ ഉണ്ടാകൂവെന്ന് രാജ്ഭവൻ അറിയിച്ചിട്ടുണ്ട്. വി ഡി […]
Read more

Recent News

Advertisement
WhiteswanTV Footer