Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: Sana Fathima

പതിനേഴുകാരിയായ മകളെ കിണറ്റിലെറിഞ്ഞ് കൊന്ന് പിതാവ്; മൃതദേഹം പിന്നീട് കാട്ടിൽ കുഴിച്ചിട്ടു

ബംഗളൂരു: കർണാടകയിൽ ഒരു മാസത്തിലേറെയായി കാണാതായിരുന്ന 17 വയസ്സുകാരിയെ സ്വന്തം പിതാവ് കൊലപ്പെടുത്തിയതായി പൊലീസ് കണ്ടെത്തി. തുമകുരു ജില്ലയിലെ ഷിര താലൂക്കിലെ നിംബെമരദഹള്ളി ഗ്രാമത്തിൽ താമസിച്ചിരുന്ന മേഘനയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പിതാവ് തിമ്മരായപ്പ കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. മേഘനയുടെ വിവാഹവുമായി ബന്ധപ്പെട്ട കുടുംബ തർക്കങ്ങളാണ് കൊലപാതകത്തിന് പിന്നിലെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. മേഘനയ്ക്ക് 18 വയസ് തികയുമ്പോൾ ബന്ധുവിന്റെ മകനുമായി വിവാഹം നടത്താനായിരുന്നു കുടുംബത്തിന്റെ തീരുമാനം. ഇതിനായി വിവാഹസാരിയും മംഗലസൂത്രവും വരെ വാങ്ങിയിരുന്നുവെന്ന് പൊലീസ് പറഞ്ഞു. എന്നാൽ […]
Read more

ഒടുവിൽ തീരുമാനമായി; മന്ത്രിമാരുടെ പട്ടികയുമായി വിഡി സതീശൻ ലോക്ഭവനിൽ

തിരുവനന്തപുരം: പത്ത് വർഷങ്ങൾക്ക് ശേഷം അധികാരത്തിലെത്തുന്ന യു.ഡി.എഫ് സർക്കാരിന്റെ മന്ത്രിസഭ രൂപീകരണ ചർച്ചകൾ അന്തിമഘട്ടത്തിലെത്തി. ചില മന്ത്രിസ്ഥാനങ്ങളെ ചൊല്ലി അഭിപ്രായ വ്യത്യാസങ്ങൾ നിലനിന്നിരുന്നെങ്കിലും അവസാന നിമിഷം അതിൽ ധാരണയായതായാണ് സൂചന. മന്ത്രിസഭാ പട്ടികയിൽ കൽപ്പറ്റ എം.എൽ.എ ടി. സിദ്ദിഖിനെയും യൂത്ത് കോൺഗ്രസ് അധ്യക്ഷൻ ഒ.ജെ. ജനീഷിനെയും ഉൾപ്പെടുത്തിയതായാണ് പുറത്തുവരുന്ന വിവരം. കോൺഗ്രസിലെ മുസ്ലിം പ്രതിനിധിത്വവും വയനാടിന് മന്ത്രിസ്ഥാനം നൽകേണ്ടതുമായ പരിഗണനകളാണ് ടി. സിദ്ദിഖിന് അനുകൂലമായതെന്നാണ് റിപ്പോർട്ടുകൾ. ഘടകകക്ഷികൾക്കുള്ള മന്ത്രിസ്ഥാനങ്ങളെക്കുറിച്ചുള്ള തീരുമാനങ്ങൾ നേരത്തേ തന്നെ പൂർത്തിയായിരുന്നുവെന്നാണ് വിവരം. അന്തിമ […]
Read more

ദേശീയ താൽപ്പര്യങ്ങൾക്ക് മുൻഗണന; ഒപെക്കിൽ നിന്ന് പിന്മാറി യുഎഇ

ദുബായ്: രാജ്യത്തിന്റെ ദീർഘകാല സാമ്പത്തിക താൽപ്പര്യങ്ങളും ഊർജ്ജ മേഖലയിലെ ഭാവി വികസന പദ്ധതികളും പരിഗണിച്ച് ഒപെക്, ഒപെക് പ്ലസ് സഖ്യങ്ങളിൽ നിന്ന് പിന്മാറാനുള്ള തീരുമാനം എടുത്ത് യുഎഇ. ഊർജ്ജ-അടിസ്ഥാന സൗകര്യ വികസന മന്ത്രി സുഹൈൽ ബിൻ മുഹമ്മദ് അൽ മസ്രൂയി ആണ് ഈക്കാര്യം വ്യക്തമാക്കിയത്. ഇത് ദേശീയ പരമാധികാരത്തിന്റെ ഭാഗമായി കൈക്കൊണ്ട തന്ത്രപരമായ തീരുമാനമാണെന്നും അദ്ദേഹം പറഞ്ഞു. ആഗോള ഊർജ്ജ ആവശ്യകതകളിലുണ്ടാകുന്ന മാറ്റങ്ങളും രാജ്യത്തിന്റെ വർധിച്ചുവരുന്ന ഉൽപ്പാദന ശേഷിയും മുൻനിർത്തിയുള്ള നയപരമായ പുനഃക്രമീകരണമാണ് ഈ നീക്കമെന്ന് മന്ത്രി […]
Read more

കഞ്ചാവ് ആവശ്യപ്പെട്ട് മൊബൈൽ ടവറിന് മുകളിൽ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി

ആന്ധ്രാപ്രദേശ്: കഞ്ചാവ് വാങ്ങി നൽകണമെന്ന് ആവശ്യപ്പെട്ട് യുവാവ് മൊബൈൽ ടവറിന് മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ സംഭവം ആന്ധ്രാപ്രദേശിലെ പ്രകാശം ജില്ലയിൽ ആശങ്കയുണ്ടാക്കി. മണിക്കൂറുകൾ നീണ്ട നാടകീയ സംഭവങ്ങൾക്കൊടുവിൽ പൊലീസും രക്ഷാപ്രവർത്തകരും ചേർന്നാണ് യുവാവിനെ സുരക്ഷിതമായി താഴെയിറക്കിയത്. ഹനുമന്തു എന്ന യുവാവാണ് ടവറിന് മുകളിൽ കയറി ഒരു പാക്കറ്റ് കഞ്ചാവ് ആവശ്യപ്പെട്ട് നിലവിളിച്ചത്. അപകടകരമായ ഉയരത്തിൽ ഇരുന്ന് ഇയാൾ വിളിച്ചുപറയുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ നാട്ടുകാർ സ്ഥലത്ത് തടിച്ചുകൂടി. താഴെയുണ്ടായിരുന്നവരോടും ഉദ്യോഗസ്ഥരോടും “ഒരു പാക്കറ്റ് കഞ്ചാവ് വാങ്ങിത്തരൂ” എന്ന് […]
Read more

യുഎഇയിൽ വിമാന സർവീസ്‌ സാധാരണ നിലയിലേക്ക്

ദുബായ്: പശ്ചിമേഷ്യയിലെ സംഘർഷത്തെ തുടർന്നുണ്ടായ വ്യോമപാത നിയന്ത്രണങ്ങൾ ലഘൂകരിച്ചതോടെ യുഎഇയിലെ വിമാന സർവീസുകൾ സാധാരണ നിലയിലേക്ക് മടങ്ങുന്നു. രാജ്യത്തേക്കും തിരിച്ചുമുള്ള സർവീസുകൾ പുനഃസ്ഥാപിക്കാൻ പ്രമുഖ വിമാനക്കമ്പനികൾ നടപടികൾ വേഗത്തിലാക്കിയിട്ടുണ്ട്. എമിറേറ്റ്‌സ്, ഇത്തിഹാദ്, ഖത്തർ എയർവേസ്, എയർ ഇന്ത്യ തുടങ്ങിയ കമ്പനികൾ സർവീസുകൾ പുനഃക്രമീകരിക്കുകയോ വിപുലീകരിക്കുകയോ ചെയ്തതായി അറിയിച്ചു. എന്നാൽ മുൻകരുതലിന്റെ ഭാഗമായി ചില യൂറോപ്യൻ, ഏഷ്യൻ വിമാനക്കമ്പനികൾ ഇപ്പോഴും താൽക്കാലിക നിയന്ത്രണങ്ങൾ തുടരുന്നുണ്ട്. യാത്രക്കാർ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് സർവീസുകളുടെ നിലവിലെ സ്ഥിതി പരിശോധിക്കണമെന്ന് അധികൃതർ നിർദേശിച്ചു. […]
Read more

കാറിന് തീപിടിച്ച് ഗർഭിണി പൊള്ളലേറ്റ് മരിച്ച സംഭവം; ദുരൂഹത ആരോപിച്ച് സോനയുടെ കുടുംബം

കോഴിക്കോട്: പേരാമ്പ്രയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഏഴുമാസം ഗർഭിണിയായ യുവതി മരിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്ത്. മരിച്ച സോനയുടെ ഭർത്താവ് രജിൻ ലാലുമായി നേരത്തെ കുടുംബ പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും അപകടവുമായി ബന്ധപ്പെട്ട് നിരവധി സംശയങ്ങൾ നിലനിൽക്കുന്നതായും ബന്ധുക്കൾ ആരോപിച്ചു. സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്ന ആവശ്യവും കുടുംബം മുന്നോട്ടുവച്ചു. വെള്ളിയാഴ്ച രാത്രി ഒമ്പതോടെ ചെറുവണ്ണൂർ കക്കറമുക്ക് ഭാഗത്ത് വെച്ചാണ് അപകടം ഉണ്ടായത്. ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചതിനെ തുടർന്ന് ചെറുവണ്ണൂർ പുത്തൻചാലിൽ രജിൻ ലാലിന്റെ ഭാര്യ […]
Read more

റഷ്യൻ എണ്ണയ്‌ക്കുള്ള ഇളവ് അവസാനിപ്പിച്ച് അമേരിക്ക; ആഗോള ഇന്ധനവില വീണ്ടും ഉയരാൻ സാധ്യത

വാഷിംഗ്ടൺ: റഷ്യൻ എണ്ണയ്ക്ക് അനുവദിച്ചിരുന്ന താൽക്കാലിക ഉപരോധ ഇളവുകൾ ഇനി നീട്ടേണ്ടതില്ലെന്ന് യുഎസ് ട്രഷറി ഡിപ്പാർട്ട്‌മെന്റ് തീരുമാനിച്ചു. നിശ്ചിത കാലാവധി ശനിയാഴ്ച അവസാനിച്ചതോടെയാണ് ഇളവ് അവസാനിപ്പിച്ചത്. ഇതോടെ കടലിൽ കപ്പലുകളിൽ സൂക്ഷിച്ചിരിക്കുന്ന റഷ്യൻ അസംസ്‌കൃത എണ്ണ വാങ്ങുന്നതിൽ നിന്ന് ആഗോള ഇന്ധന ഇറക്കുമതിക്കാർക്ക് അമേരിക്ക വിലക്ക് ഏർപ്പെടുത്തി. പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യത്തെ തുടർന്ന് ആഗോള ഊർജ്ജ വിപണിയിൽ ഉണ്ടായ വിതരണ പ്രതിസന്ധിയും വിലക്കയറ്റവും നിയന്ത്രിക്കാനായിരുന്നു ട്രംപ് ഭരണകൂടം ഒരു മാസം നീണ്ട അടിയന്തര ഇളവ് അനുവദിച്ചത്. ഇറാനെതിരെ […]
Read more

വ്യാപക സുരക്ഷാ പരിശോധന; കുവൈത്തിൽ നിരവധി തൊഴിലാളികൾ പിടിയിൽ

കുവൈത്ത് സിറ്റി: കുവൈത്തിലെ അംഘാറയുടെ തെക്കൻ സ്‌ക്രാപ്‌യാർഡ് മേഖലയിൽ അധികൃതർ വ്യാപക പരിശോധന നടത്തി. പബ്ലിക് അതോറിറ്റി ഫോർ ഇൻഡസ്ട്രിയുടെ നേതൃത്വത്തിൽ ആഭ്യന്തര മന്ത്രാലയം, കുവൈത്ത് ഫയർ ഫോഴ്‌സ്, പബ്ലിക് അതോറിറ്റി ഫോർ മാൻപവർ എന്നിവയുടെ സഹകരണത്തോടെയായിരുന്നു പരിശോധന. റെയ്ഡിനിടെ നിരവധി തൊഴിലാളികൾ പിടിയിലാകുകയും വിവിധ നിയമലംഘനങ്ങളും ക്രമക്കേടുകളും കണ്ടെത്തുകയും ചെയ്തു. അതേസമയം, മിർഖാബ് മേഖലയിൽ നിരോധിത പുകയില ഉൽപ്പന്നങ്ങളായ തമ്പാക്ക് (ഗുഡ്ക/ഖൈനി) വിൽപന നടത്തിയിരുന്ന കടയിൽ നടത്തിയ പരിശോധനയിൽ നാല് ഏഷ്യൻ പ്രവാസികളെ കസ്റ്റഡിയിലെടുത്തു. കാപ്പിറ്റൽ […]
Read more

റഷ്യ–ഉക്രയ്ൻ തടവുകാരുടെ കൈമാറ്റത്തിൽ യുഎഇ മധ്യസ്ഥം വിജയം; 205 പേർ മോചിതർ

ദുബായ്: റഷ്യ–ഉക്രയ്ൻ യുദ്ധത്തിനിടെ യുദ്ധതടവുകാരുടെ കൈമാറ്റത്തിൽ യുഎഇ നടത്തിയ പുതിയ മധ്യസ്ഥ ശ്രമം വിജയകരമായതായി അധികൃതർ അറിയിച്ചു. ഇരുരാജ്യങ്ങളും 205 വീതം തടവുകാരെ പരസ്പരം മോചിപ്പിച്ചതായി യുഎഇ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇതോടെ യുഎഇയുടെ മധ്യസ്ഥതയിൽ ഇതുവരെ കൈമാറിയ യുദ്ധതടവുകാരുടെ ആകെ എണ്ണം 7101 ആയി. മധ്യസ്ഥ ശ്രമങ്ങൾക്ക് സഹകരിച്ച റഷ്യക്കും ഉക്രയ്നിനും യുഎഇ വിദേശകാര്യ മന്ത്രാലയം നന്ദി അറിയിച്ചു. പ്രതിസന്ധി പരിഹരിക്കുന്നതിനായുള്ള യുഎഇയുടെ നയതന്ത്ര ഇടപെടലുകളിൽ ഇരുരാജ്യങ്ങൾക്കും വിശ്വാസമുണ്ടെന്നതിന് തെളിവാണ് ഈ സഹകരണമെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി. […]
Read more

ബ്രിക്‌സ്‌ വിദേശമന്ത്രിമാരുടെ യോഗം; ഇറാന്റെ ആരോപണങ്ങൾ തള്ളി യുഎഇ

ദുബായ്: ബ്രിക്‌സ് വിദേശകാര്യ മന്ത്രിമാരുടെ ഉച്ചകോടിയിൽ ഇറാൻ ഉന്നയിച്ച ആരോപണങ്ങൾ യുഎഇ ശക്തമായി തള്ളി. രാജ്യത്തിന്റെ പരമാധികാരത്തിനും ദേശീയ സുരക്ഷയ്ക്കുമെതിരായ ഏതൊരു നടപടിക്കും അന്താരാഷ്ട്ര നിയമപ്രകാരം മറുപടി നൽകാനുള്ള അവകാശം യുഎഇയ്ക്കുണ്ടെന്നും അതിൽ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും യുഎഇ സഹമന്ത്രി ഖലീഫ ഷഹീൻ അൽ മറാർ ന്യൂഡൽഹിയിൽ വ്യക്തമാക്കി. യുഎഇയെയും മേഖലയിലെ മറ്റ് രാജ്യങ്ങളെയും ലക്ഷ്യമിട്ട് ഇറാൻ നടത്തിയ ആക്രമണങ്ങളെ ന്യായീകരിക്കാനുള്ള ശ്രമങ്ങൾ അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം നടപടികൾ ഐക്യരാഷ്ട്രസഭാ ചാർട്ടറിനും അന്താരാഷ്ട്ര നിയമങ്ങൾക്കും വിരുദ്ധമാണെന്നും […]
Read more

Recent News

Advertisement
WhiteswanTV Footer